രണ്ട് ഖനികള്‍ ഈ reservation ലുണ്ട്. Sherwood Mine, Midnite Mine. ഇവ ’80 കള്‍ക്ക് ശേഷം പ്രവര്‍ത്തിക്കുന്നില്ല. 2000 ല്‍ Midnite ഖനിയെ Superfund സൈറ്റായി പ്രഖ്യാപിച്ചു. 1955 മുതല്‍ ’81 വരെ പ്രവര്‍ത്തിച്ച ഈ ഖനിയില്‍ ഇപ്പോള്‍ ആണവവികിരണം പുറത്തുവിടുന്ന പദാര്‍ത്ഥങ്ങളും ജലവും നിറഞ്ഞ തുറന്ന-കുഴിയാമ്.
ഡന്‍വറിലെ Newmont USA Limited ആണ് Midnite ഖനി പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഖനന വ്യവസായത്തിലെ ആഗോള ഭീമന്‍മാരില്‍ ഒരു കമ്പനി. അവര്‍ ഖനിയുടെ ശുദ്ധീകരണം നടത്താന്‍ വിസമ്മതിക്കുന്നു. ഉപേക്ഷിച്ച ഖനി ശുദ്ധീകരിക്കാന്‍ Newmont നോടും അതിന്റെ subsidiary ആയ Dawn Mining Company യോടും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കേസ് Environmental Protection Agency കൊടുത്തിട്ടുണ്ട്.
ഭീമമായ പരിസ്ഥിതി നാശമാണ് അവിടെ സംഭവിച്ചിരിക്കുന്നത്. ഒരിക്കല്‍ അവിടെ പര്‍വ്വതങ്ങളുണ്ടായിരുന്നു. അവയില്ലാതായി. അതിന്റെ അവശിഷ്ട പാറകള്‍ അവിടെ ചിതറിക്കിടക്കുന്നു. ഖനിയുടെ തുടക്കത്തിലെ 20 വര്‍ഷം മലിനജലം ശുദ്ധീകരിക്കാതെയായിരുന്നു പുറത്തൊഴുക്കിയിരുന്നത്. 1981 മുത്ല്‍ ജലം ശുദ്ധീകരിക്കാന്‍ തുടങ്ങി. ഇനിയുള്ള ശുദ്ധീകരണത്തിന് $28 കോടി ഡോളര്‍ വേണം. ഇത് പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കില്ല.
Spokane നഗരത്തില്‍ നിന്ന് 45മൈല്‍ അകലെയാണ് Spokane Reservation. ഖനി തുടങ്ങിയപ്പോള്‍ ആദിവാസികളായിരുന്നു തൊഴിലാളികളായത്. ധാരാളം സ്ത്രീകളും അവിടെ ജോലി ചെയ്തു. ധാരാളം ആളുകള്‍ക്ക് ഖനിയില്‍ നിന്ന് രോഗങ്ങള്‍ പിടിപെട്ടു.
Discussion: Twa-le Abrahamson, Amy Goodman.
Twa-le Abrahamson, Youth coordinator and a founding member of SHAWL (Sovereignty, Health, Air, Water, Land) Society, a grassroots organization whose major focus involves developing community education and strategies to address impacts of radiation exposure due to over fifty years of uranium mining on the Spokane Reservation.
— സ്രോതസ്സ് democracynow.org