ജനസംഖ്യാ വര്‍ദ്ധനവ് ആഗോളതപനത്തെ എങ്ങനെ ബാധിക്കുന്നു

ജനസംഖ്യാ വര്‍ദ്ധനവ് എന്ന ആശയം ഏറ്റവും അധികം ആധിപത്യം സ്ഥാപിച്ച ആളുകള്‍ സമ്പന്നരായ വെള്ളക്കാരായ പുരുഷന്‍മാരാണെന്നത് യാദൃശ്ഛികമല്ല. അതൊരു പരിസ്ഥിതി പ്രശ്നമാണ്,അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉദാഹരണത്തിന് “ജനസംഖ്യാ വര്‍ദ്ധനവും കാലാവസ്ഥാമാറ്റവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറയുന്നവര്‍ ഒന്നുകില്‍ വിഡ്ഢികളോ അല്ലെങ്കില്‍ സത്യം മറച്ചുവെക്കുന്നവരോ ആയിരിക്കും ഈ രണ്ട് വലിയ പരിസ്ഥിതി പ്രശ്നങ്ങളും വേര്‍തിരിക്കാന്‍ പറ്റാത്തതാണ്. അതില്‍ ഒന്നിനേക്കുറിച്ച് സംസാരിക്കുകയും മറ്റേതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിരഹിതമാണ്” എന്ന് പ്രഗല്‍ഭനായ ഭൌമ ശാസ്ത്രജ്ഞനായ James Lovelock അവകാശപ്പെട്ടു.. എന്നാല്‍ സത്യത്തില്‍ Lovelock ആണ് അറിവും യുക്തിയും ഇല്ലാത്തവന്‍.

ജനസംഖ്യ വേഗത്തില്‍ വര്‍ദ്ധിക്കുന്ന പ്രദേശങ്ങളില്‍ ആണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വളരെ സാവധാനം വര്‍ദ്ധിക്കുന്നത് എന്ന് Environment and Urbanization എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പേപ്പറില്‍ പറയുന്നു. അത് തിരിച്ചും. ഉദാഹരണത്തിന് 1980 – 2005 കാലത്ത് Sub-Saharan ആഫ്രിക്ക ലോകത്തെ ജനസംഖ്യാ വര്‍ദ്ധനവിന്റെ 18.5% പ്രദാനം ചെയ്തു. എന്നാല്‍ ആ പ്രദേശത്തു നിന്ന് CO2 ഉദ്‌വമന വര്‍ദ്ധനവിന്റെ വെറും 2.4% മാത്രമേ വന്നുള്ളു. വടക്കേ അമേരിക്ക അധികമുള്ള ജനത്തിന്റെ 4% മേ സംഭാവന ചെയ്തുള്ളു. എന്നാല്‍ അധിക ഉദ്‌വമനത്തിന്റെ 14% നല്‍കി. ലോകത്ത് മൊത്തം കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവ് നടക്കുന്ന പ്രദേശങ്ങളുടെ 63% ഉം വളരെ കുറവ് ഉദ്‌വമനം നടക്കുന്ന സ്ഥലങ്ങളാണ്.

ലോക ജനസംഖ്യയുടെ ആറിലൊന്ന് ജനങ്ങള്‍ വളരേറെ ദരിദ്രാണ്. അവരില്‍ നിന്ന് കണക്കാക്കാന്‍ മാത്രം ഉദ്‌വമനം ഉണ്ടാകുന്നേയില്ല. ഇവരുടെ വളര്‍ച്ചാ നിരക്കാണ് ഏറ്റവും കൂടുതല്‍. 3,000 രൂപയില്‍ കുറവ് വരുമാനമുള്ള ഇന്‍ഡ്യയിലെ ഒരു കുടുംബം 30,000 രൂപയോ അതിലധികമോ വരുമാനമുള്ള കുടുംബത്തെ അപേക്ഷിച്ച് അഞ്ചിലൊന്ന് വൈദ്യുതിയും ഏഴിലൊന്ന് പരമ്പരാഗത ഇന്ധനവും മാത്രമേ ഉപയോഗിക്കുന്നുള്ളു. തെരുവില്‍ ഉറങ്ങുന്നവര്‍ ഒന്നും ഉപയോഗിക്കുന്നേയില്ല. ജീവിക്കാനായി മാലിന്യങ്ങള്‍ സംസ്കരിക്കുന്ന പണിയെടുക്കുന്നവര്‍ (നഗരത്തിലെ താഴ്ന്ന വര്‍ഗ്ഗങ്ങളിലധികവും ഇത്തരക്കാരാണ്) തങ്ങളുത്പാദിപ്പിക്കുന്ന ഹരിതഗൃഹവാതകങ്ങളേക്കാള്‍ കൂടുതല്‍ അത് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

ദരിദ്ര രാജ്യങ്ങളില്‍ ആരോപിക്കപ്പെട്ടുള്ള മിക്ക ഉദ്‌വമനവും സമ്പന്ന രാജ്യങ്ങളിലേക്ക് ബന്ധിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് sub-Saharan ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മൊത്തം ഹരിതഗൃഹവാതക ഉദ്‌വമനത്തേക്കാള്‍ കൂടുതലാണ് നൈജീരിയയില്‍ നിന്ന് എണ്ണ കയറ്റിയയക്കുന്ന കമ്പനികള്‍ നടത്തുന്ന വാതക flaring. ദരിദ്ര രാജ്യങ്ങളില്‍ നടക്കുന്ന വനനശീകരണം പ്രധാനമായും സമ്പന്ന രാജ്യങ്ങള്‍ക്കുള്ള തടി കയറ്റുമതിക്കും, ഇറച്ചി, കാലിത്തീറ്റ എന്നിവക്ക് വേണ്ടിയാണ്. ഗ്രാമീണര്‍ വളരെ കുറവ് ദോഷമേ ചെയ്യുന്നുള്ളു.

സമ്പത്തും ആഗോളതപനവുമായി വളരെ ശക്തമായ ബന്ധം

വികസനത്തിന്റെ വിദ്യാര്‍ത്ഥികളെ പഠിച്ചിരുന്ന പഴയ സമവാക്യം – മൊത്തം ആഘാതം = മൊത്തം ജനസംഖ്യ x സമൃദ്ധി x സാങ്കേതികവിദ്യ (I=PAT) – തെറ്റാണെന്ന് പ്രബന്ധം എഴുതിയ International Institute for Environment and Development ന്റെ David Satterthwaite പറയുന്നു. മൊത്തം ആഘാതം എന്നത് I=CAT ആണ്: ഉപഭോക്താവ് x സമൃദ്ധി x സാങ്കേതികവിദ്യ ആണ്. ലോക ജനസംഖ്യയിലെ കൂടുതല്‍ പേരും വളരെ കുറവ് മാത്രമേ ഉപയോഗിക്കുന്നുള്ളു. അത് ഈ സമവാക്യത്തില്‍ വളരെ ചെറിയ സംഖ്യയായേ വരുന്നുള്ളു. എന്നാല്‍ അവര്‍ക്കാണ് കൂടുതല്‍ കുട്ടികളുള്ളത്.

ആഗോളതപനവും ജനസംഖ്യാ വര്‍ദ്ധനവും തമ്മില്‍ ദുര്‍ബലമായ ബന്ധമേയുള്ളുവെങ്കിലും ആഗോളതപനവും സമ്പത്തുമായി വളരെ ശക്തമായ ബന്ധമാണുള്ളത്. തൊഴില്‍വകുപ്പ് മന്ത്രിമാരെ അവര്‍ക്ക് പരിചിതമായ രീതിയില്‍ സന്തോഷിപ്പിക്കാനായി പറ്റിയ ഇടം വേണമെന്നിരിക്കട്ടെ. എനിക്ക് ചില സൂപ്പര്‍ ഉല്ലാസബോട്ടുകളെ പരിഗണിക്കാം. ആദ്യം Royal Falcon Fleet ന്റെ RFF135. എന്നാല്‍ അത് മണിക്കൂറില്‍ 750 ലിറ്റര്‍ എണ്ണയേ കത്തിക്കൂ. അത് Lord Mandelson ന്റെ മനസില്‍ പതിയില്ല. മണിക്കൂറില്‍ 850 ലിറ്റര്‍ എണ്ണ കത്തിക്കുന്ന Overmarine Mangusta 105 ബ്രിട്ടണിലെ പകുതിപ്പേരുടെ പുരികം ഉയര്‍ത്തും. എന്നാല്‍ എന്റെ കണ്ണ് തെള്ളിച്ച ബോട്ട് Monaco യിലെ Wally Yachts ന്റെതാണ്. WallyPower 118 എന്നാണതിന്റെ പേര്. അത് മണിക്കൂറില്‍ 3400 ലിറ്റര്‍ എണ്ണ കുടിക്കും. വേഗത 60 knots ആണ്. അതായത് ഒരു സെക്കന്റില്‍ ഒരു ലിറ്റര്‍ എണ്ണ. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു കിലോമീറ്ററിന് 31 ലിറ്റര്‍.

ശരിക്കും തകര്‍പ്പന്‍ അടയാളം കിട്ടണമെങ്കില്‍ തേക്കിന്റെയും മഹാഗണിയുടേയും fittings, കുറച്ച് jet skis, ലഘു മുങ്ങിക്കപ്പല്‍, അതിഥികളെ കരയില്‍ നിന്ന് കൊണ്ടുവരാന്‍ കൊണ്ടുപോകാനും ഹെലികോപ്റ്റര്‍, അവര്‍ക്ക് കഴിക്കാന്‍ നീലച്ചിറകുള്ള ചൂരയുടെ സൂഷീ, beluga caviar എന്നിട്ട് മെഡിറ്ററേനിയനിലെ സമുദ്ര ജീവികളെ കഷായമാക്കുന്ന വേഗത്തില്‍ രാക്ഷസനെ അതിവേഗം പായിക്കണം. ഇത്തരം ഉല്ലാസബോട്ടുകളുടെ ഉടമ എന്ന നിലയില്‍ ആഫ്രിക്കയിലെ മിക്ക ആളുകളും അവരുടെ ജീവിതകാലം മൊത്തം ഉണ്ടാക്കുന്ന നാശത്തേക്കാള്‍ കൂടുതല്‍ നാശം ഞാന്‍ വെറും 10 മിനിട്ടുകൊണ്ടുണ്ടാക്കും. നാം കത്തുകയാണ് മോളേ.

അതി സമ്പന്നര്‍ നല്ല മര്യാദയുള്ളവരാണ്

വര്‍ഷം മുഴുവന്‍ തങ്ങളുടെ നീന്തല്‍ കുളം കുളിക്കാനുള്ള താപനിലയിലേക്ക് ചൂടാക്കുന്ന ആളുകളുണ്ടെന്ന് അതി സമ്പന്നരായ ആളുകളുമായി ചുറ്റിത്തിരിയുന്ന എനിക്കറിയാവുന്ന ഒരാള്‍ എന്നോട് പറഞ്ഞു. ശൈത്യ കാലത്ത് അവര്‍ ആ നീന്തല്‍ കുളത്തില്‍ കിടന്ന് രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ട് ആസ്വദിക്കും. അവര്‍ക്ക് ഒരു മാസം £3000 പൌണ്ടാവും ഇന്ധന ചിലവ്. അത്തരത്തിലുള്ള ആയിരം പേര്‍ ആഫ്രിക്കയിലെ ആളുകളെ പോലെ ജീവിക്കുന്ന 1000 കോടി ആളുകള്‍ക്ക് വേണ്ട വിഭവങ്ങളാണ് ഇല്ലാതാക്കുന്നത്. എന്നാലും ഈ അതി സമ്പന്നര്‍ക്ക് നല്ല മര്യാദയുണ്ട്. അവര്‍ പെറ്റ് പെരുക്കുന്നില്ല. അതുകൊണ്ട് മനുഷ്യന്റെ പ്രത്യുല്‍പ്പാദനത്തെക്കുറിച്ച് ബഹളം വെക്കുന്ന ഈ സമ്പന്ന വൃദ്ധരെ വെറുതെ വിടാം. [കുഞ്ഞാടുകളോട് പെറ്റുകൂട്ടാന്‍ നമ്മുടെ നാട്ടില്‍ പള്ളീലച്ചന്‍മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ. മറ്റ് ഫാസിസ്റ്റുകളും കൂട്ട് പിടിച്ചിട്ടുണ്ട്. ചിറ്റിലപ്പള്ളിയും വെള്ളാപ്പള്ളിയും ഉമ്മച്ചനുമൊക്കെ സമ്പത്തിനനുസരിച്ച് പെറ്റ് കൂട്ടിക്കാന്‍ തുടങ്ങിയാല്‍ കഥ മാറും മൊണ്‍ബോയ്റ്റേ.]

“ശതകോടീശ്വരന്‍മാര്‍ അമിത ജനസംഖ്യയെ നിയന്ത്രിക്കാന്‍ പദ്ധതിയിടുന്നു” എന്നൊരു ലേഖനം Sunday Times ല്‍ വന്നിരുന്നു. എന്ത് നല്ല കാര്യത്തെ പിന്‍തുണക്കണം എന്ന കണ്ടെത്താന്‍ “അമേരിക്കയിലെ ചില ശതകോടീശ്വരന്‍മാര്‍ രഹസ്യമായി സംഘം ചേര്‍ന്നു” എന്നാണ് അതില്‍ പറയുന്നത്. “പരിസ്ഥിതി, സമൂഹം, വ്യവസായം എന്നിവയെ ഭീകരമായി ബാധിക്കുന്ന ജനസംഖ്യാ വര്‍ദ്ധനവിനെ നിയന്ത്രിക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കണം എന്നതിനോടാണ് എല്ലാവരും യോജിച്ചത്.” അതായത് ഭൂമിയെ നശിപ്പിക്കുന്നത് ദരിദ്രരാണെന്ന് അതി സമ്പന്നര്‍ അങ്ങ് തീരുമാനിച്ചു. ഭാവാര്‍ത്ഥം കണ്ടെത്താന്‍ നിങ്ങള്‍ പരതിനടക്കുകയായിരിക്കും. എന്നാല്‍ അത് ആക്ഷേപഹാസ്യമാക്കുക അസാദ്ധ്യമാണ്.

സര്‍ ഡേവിഡ് അറ്റന്‍ബറോ (Sir David Attenborough)യേയും Jonathan Porritt യേയും പോലെ James Lovelock ഉം Optimum Population Trust (OPT) ന്റെ രക്ഷാധികാരി ആണ്. ഭൂമിയെ സംരക്ഷിക്കാനെന്ന പേരില്‍ പ്രത്യുല്‍പ്പാദനത്തിനെതിരെ നടത്തുന്ന ഡസന്‍ കണക്കിന് പ്രവര്‍ത്തനങ്ങളിലൊന്നാണത്. പക്ഷേ സമ്പന്നരുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ശ്രദ്ധിക്കുന്ന ഒരു പരിപാടിയും എനിക്ക് കണ്ടെത്താനായില്ല.

പ്രശ്നത്തിന് പേരിടാനുള്ള തന്റേടം

ഒരിക്കല്‍ തങ്ങള്‍ സമ്പന്നരാകും എന്നാണ് അമിതമായി പെറ്റ് പെരുകുന്നവര്‍ കരുതുന്നത്. എന്നാല്‍ അതി സമ്പന്നര്‍ സിംഹഭാഗവും തട്ടിയെടുക്കുന്നതിനാല്‍ ദരിദ്രര്‍ക്ക് വിഭവങ്ങള്‍ ഇല്ലാതാകുന്നതിനാല്‍ അത് ചെറുതാകുന്ന പ്രത്യാശയാണ്. തങ്ങളുടെ പ്രത്യുല്‍പ്പാദനം നിയന്ത്രിണത്തില്‍ കൊണ്ടുവരാന്‍ ജനത്തെ സഹായിക്കുന്നതിന് ശക്തമായ സാമൂഹ്യമായ കാരണങ്ങളുണ്ട്. എന്നാല്‍ അത് ദുര്‍ബലമായ പരിസ്ഥിതിപരമായ കാരണങ്ങളാണ്. എന്നാല്‍ സമ്പന്ന ജനസംഖ്യയില്‍ അത് ശക്തമായ പരിസ്ഥിതിപരമായ കാരണങ്ങളാണ്.

ലോകം demographic transition ലിലൂടെ കടന്നുപോകുന്നു എന്ന യാഥാര്‍ത്ഥ്യത്തെ Optimum Population Trust മറച്ച് വെക്കുന്നു. Nature വന്ന പ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എല്ലായിടത്തും ജനസംഖ്യാ വര്‍ദ്ധനവ് തോത് കുറയുകയാണ്. ചിലപ്പോള്‍ ഈ നൂറ്റാണ്ടില്‍ ജനസംഖ്യ ഏറ്റവും കൂടി 1000 കോടിയാവും. വര്‍ദ്ധനവുണ്ടാകുന്നതില്‍ കൂടുതലും ഒരു ഉപഭോഗവും നടത്താത്ത സ്ഥലങ്ങളാണ്.

എന്നാല്‍ ആരും ഉപഭോഗത്തിന്റെ transition നെ ആരും പ്രതീക്ഷിച്ചതല്ല. കുറവ് പെറ്റുപെരുകുന്നവര്‍ കൂടുതല്‍ സമ്പന്നരാകുന്നു, എന്നാല്‍ അവരുടെ ഉപഭോഗം കുറയുന്നില്ല. അവര്‍ കൂടുതല്‍ ഉപഭോഗം നടത്തുന്നു. മനുഷ്യന്റെ ധൂര്‍ത്തിന് പരിധിയില്ല എന്നതാണ് അതിസമ്പന്നരുടെ ശീലങ്ങളില്‍ നിന്ന് കാണുന്നത്. സമ്പദ്‌വ്യവസ്ഥ വളരുന്നതിനനുസരിച്ച് ഉപഭോഗം വളരുന്നു. എന്നാല്‍ ആ വളര്‍ച്ച ജീവവ്യവസ്ഥ അതിന്റ പരിധിയില്‍ തട്ടി നില്‍ക്കുമ്പോള്‍ നില്‍ക്കും. ഇത് മനസിലാക്കുന്നവര്‍ പിന്നെയും ഉപഭോഗമല്ല ജനസംഖ്യയാണ് വലിയ പ്രശ്നം എന്ന് പറയുന്നത് Lovelock ന്റെ തന്നെ വാചകത്തിലേ പോലെ “സത്യത്തില്‍ നിന്ന് ഒളിച്ച് നില്‍ക്കുയാണ്”. ഇത് വളരെ മോശമായ അവസ്ഥയിലുള്ള paternalism ആണ്. സമ്പന്നരുടെ ന്യായീകരണത്തിന് ദരിദ്രരെ കുറ്റം പറയുക.

സമ്പന്നര്‍ നമ്മുടെ ജൈവവ്യവസ്ഥയെ തകര്‍ക്കുന്നതിനെതിരായ പ്രതിഷേധ പ്രസ്ഥാനം എവിടെയാണ്? superyachts നും private jets നും എതിരായ നേരിട്ടുള്ള സമരം എവിടെ? നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ വര്‍ഗ്ഗ സമരം എവിടെ?

പ്രശ്നത്തിന് പേരിടാനുള്ള തന്റേടം നാം കാണിക്കേണ്ട സമയമായി. അത് ലൈംഗികതയല്ല, അത് പണമല്ല, അത് ദരിദ്രരല്ല, അത് സമ്പന്നരാണ്.

— സ്രോതസ്സ് monbiot.com

ജനസംഖ്യ വളരുന്നത് ദാരിദ്ര്യത്താലാണ്. സമ്പന്നര്‍ ദരിദ്രരെ ചൂഷണം ചെയ്യുന്നു. ദരിദ്ര കുടുംബങ്ങള്‍ക്ക് എണ്ണം കൂട്ടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല. അതാണ് ദരിദ്ര രാജ്യങ്ങളില്‍ സംഭവിക്കുന്നത്.
1. ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
2. പിന്നോക്കക്കാരുടെ പരിസര മലിനീകരണം

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )