പുതിയ ആണവ നിലയ രൂപകല്‍പ്പന

വെസ്റ്റിങ്‌ഹൌസിന്റെ(Westinghouse) AP-1000 എന്ന ആണവ റിയാക്റ്റര്‍ അമേരിക്കയുടെ Nuclear Regulatory Commission തള്ളിക്കളഞ്ഞു. കാരണം ഒരു പ്രധാന ഘടകം ഭൂമികുലുക്കത്തേയും കൊടുംകാറ്റിനേയും താങ്ങില്ല. അവയുടെ projected വില വ്യത്യസ്ഥമാണ്.

GE Hitachi യുടെ Economic Simplified Boiling Water Reactor (ESBWR) ഇപ്പോഴും രൂപകല്‍പ്പനയുടെ ആരംഭ ദിശയിലാണ്. ടെക്സാസില്‍ ESBWR നിലയം നിര്‍മ്മിക്കാനുള്ള Exelon കമ്പനിയുടെ തീരുമാനം അവര്‍ ഉപേക്ഷിച്ചു. കാരണം സര്‍ക്കാരിന്റെ ലോണ്‍ ഗ്യാരണ്ടി ഈ റിയാക്റ്ററിന് ഇതുവരെ ലഭിച്ചിട്ടില്ല. ആ രൂപകല്‍പ്പന ബ്രിട്ടണില്‍ നിന്നും GE Hitachi പിന്‍വലിച്ചു.

ബ്രിട്ടണിനെ തുടര്‍ന്ന് അവരുടെ ACR-1000 റിയാക്റ്റര്‍ ഡിസൈനില്‍ നിന്ന് ക്യാനഡയുടെ Atomic Energy of Canada Ltd (AECL) യും പിന്‍വലിച്ചു. രണ്ട് ACR-1000 നിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള Ontario സംസ്ഥാനത്തിന്റെ പദ്ധതി അവര്‍ പിന്‍വലിച്ചു. 2600 കോടി Canadian dollars ന്റെ പദ്ധതിയായിരുന്നു അത്.

ഇനി ബാക്കിയുള്ളത് ഫ്രഞ്ച് ആണവ കമ്പനിയായ അറീവയുടെ കുപ്രസിദ്ധമായ European Pressurized Reactor (EPR) രൂപകല്‍പ്പനയാണ്. ലോകത്ത് രണ്ടിടത്ത് ഇത് പണിയുന്നു. ഒന്ന് ഫിന്‍ലാന്റിലെ Olkiluoto. മറ്റേത് ഫ്രാന്‍സിലെ Flamanville യില്‍. പെട്ടെന്ന് തന്നെ EPR രൂപകല്‍പ്പന ആണവ വ്യവസായത്തിന്റെ എല്ലാ കുഴപ്പങ്ങളുടേയും പര്യായമായി മാറി. ചിലവേറിയത്, പണിയാന്‍ വൈകുന്നത്, സ്ഥിരതയില്ലാത്തത്, farcical.

ആ നിര്‍മ്മാണ സ്ഥലത്ത് കാര്യങ്ങള്‍ എങ്ങനെ നീങ്ങുന്നു. Olkiluoto OL3 ന്റെ പണി എന്ന് കഴിയുമെന്ന് ആര്‍ക്കും അറിയില്ല. (ഇപ്പോള്‍ നാല് വര്‍ഷം പിറകിലാണ്.) Flamanville ലെ EPR രണ്ട് വര്‍ഷം പിറകിലാണെന്നാണ് അറീവ പറയുന്നത്. EUR 550 കോടി യൂറോ ആണ് OL3 യുടെ ബഡ്ജറ്റ്.

ഈ ഗ്രാഫില്‍ EPR റിയാക്റ്ററിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍മ്മാണം തുടങ്ങിയ നിമിഷം മുതലാണ് ഗ്രാഫ് മുകളിലേക്ക് കയറിത്തുടങ്ങിയത്. എത്രമാത്രം ഉയരത്തില്‍ ഈ വരകള്‍ പോകും?

ആണവവ്യവസായം അതിന്റെ സ്വന്തം ശത്രുവിനെയാണ് നേരിടുന്നത്.

— സ്രോതസ്സ് weblog.greenpeace.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )