നൂറുകണക്കിന് ഖനി തൊഴിലാളികളും അവരടെ കുടുംബാംഗങ്ങളും മരിച്ചു. വിഷ ആസ്ബസ്റ്റോസ് കാരണം 1,200 പേരെങ്കിലും രോഗികളായി. Libby യിലെ ആളുകള്‍ എന്തുകൊണ്ട് മരിക്കുന്നു എന്നത് W.R. Grace ന് 1963 ല്‍ ഖനി കൊണ്ടുവന്നപ്പോള്‍ മുതലേ അറിയാമായിരുന്നു. എന്നാല്‍ 30 വര്‍ഷം അത് ഖനിയുടെ ഉടമായായി ഇരുന്നു. അത് നിര്‍ത്തിയില്ല. കമ്പനി അധികൃതരും ഉന്നത ഉദ്യോഗസ്ഥരും ആസ്ബസ്റ്റോസിന്റെ അപകടത്തെ മറച്ചുവെക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ പതിനായിരക്കണക്കിന് ആഭ്യന്തര രേഖകളും കോടതി രേഖകളും സാക്ഷി. ഫെഡറല്‍ അന്വേഷകര്‍ ഖനി തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കുന്നത് തടയുന്നതിനെക്കുറിച്ചും മലിനീകൃതമായ അയിര് കൈകാര്യം ചെയ്യുന്നതിലെ അപകടത്തേക്കുറിച്ചും അതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
1990 ല്‍ ഖനി അടച്ചുപൂട്ടി. എന്നാല്‍ 1999 ല്‍ Seattle Post-Intelligencer ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുന്നത് വരെ Libby യിലെ അപകടത്തെക്കുറിച്ച് ഫെഡറല്‍ അധികൃതര്‍ പഠനം നടത്തിയില്ല. ആദ്യത്തെ ലേഖനത്തില്‍ Andrew Schneider ഇങ്ങനെയെഴുതി, “ആളുകളെ ഇല്ലായ്മ ചെയ്യാന്‍ 10 മുതല്‍ 40 വര്‍ഷം മതി. അതുകൊണ്ട് Libby യിലെ കൊല തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.”
Gayla Benefield സംസാരിക്കുന്നു:
ഉല്‍പ്പന്നത്തെ വിളിക്കുന്നത് vermiculite എന്നാണ്. 1900കളില്‍ Libby യില്‍ കണ്ടെത്തിയ അതൊരു insulating ഉത്പന്നമാണ്. Zonolite എന്ന കച്ചവടനാമത്തില്‍ ലിബ്ബിയില്‍ നിന്ന് നിര്‍മ്മിച്ച് മാര്‍ക്കറ്റ് ചെയ്തുകൊണ്ടേയിരുന്നു. 1962 ല്‍ ഖനി W.R. Grace വാങ്ങി. ലിബ്ബിയിലെ രണ്ട് വ്യവസായത്തിലൊന്നായിരുന്നു അത്. മറ്റേ വ്യവസായം മരംവെട്ടായിരുന്നു. കൂടുതലാളുകളും മരംവെട്ടില്‍ പണിയെടുത്തു. ചെറിയ ഖനിയില്‍ ഏകദേശം 400 പേരും പണിയെടുത്തു. എന്നാല്‍ ഖനി ഖനനം തുടരുകയും അയിര് കയറ്റിയയക്കുകയും ചെയ്തു കൊണ്ടേയിരുന്നു. ലോകത്തെ 80% vermiculite ഉം വന്നത് മൊണ്ടാനയിലെ ലിബ്ബിയില്‍ നിന്നുമായിരുന്നു.
എന്റെ അച്ഛന്‍ അവിടെ 1954 മുതല്‍ ജോലി ചെയ്തു. എന്നാല്‍ 1968 ആയപ്പോഴേക്കും അദ്ദേഹം രോഗിയായി. ശ്വസിക്കാന്‍ വയ്യാതെയായി. സഹ ജോലിക്കാരെ പോല ഹൃദ്രോഗവും, arthritis ഉം കണ്ടെത്തി. 1971 ആയപ്പോഴേക്കും അദ്ദേഹത്തിന് സ്വാസകോശത്തിനുണ്ടാകുന്ന asbestosis ഉണ്ടെന്ന് കണ്ടെത്തി. 18 മാസം കൂടെ ജീവിക്കാം എന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു. അന്ന് അദ്ദേഹത്തിന് 61 വയസേ പ്രായമുണ്ടായിരുന്നുള്ളു. asbestosis കാരണം 1974 ല്‍ അദ്ദേഹം മരിച്ചു.
കമ്പനി ഈ പ്രശ്നങ്ങളെ കാര്യമായി എടുത്തില്ല. അവിടെ ജോലി ചെയ്ത ആളുകളും അത് കാര്യമായി എടുത്തില്ല. എന്നാല്‍ എനിക്ക് വളരേറെ ദേഷ്യം വന്നു. അദ്ദേഹം ചെറുപ്പമായിരുന്നു. മരിക്കേണ്ട പ്രായമല്ല അത്. ഖനിയില്‍ ജോലി ചെയ്ത എന്റെ സുഹൃത്തുക്കളുടെ അച്ഛനമ്മമാരെ ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങി.

ഒരു ഊര്‍ജ്ജ കമ്പനിയുടെ മീറ്റര്‍ റീഡറായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. അതുകൊണ്ട് എനിക്ക് എല്ലാ വീടുകളിലും പോകാമായിരുന്നു. വീടുകളില്‍ മനുഷ്യര്‍ ഓക്സിഡന്‍ ടാങ്കുമായി ഇരിക്കുന്നത് സ്ഥിരമായി കാണാവുന്ന കാഴ്ച്ചയായിരുന്നു. എന്റെ അച്ഛനോടൊപ്പം ജോലി ചെയ്തവരായിരുന്നു ഇവര്‍. അത് കുത്തുകള്‍ യോജിപ്പിക്കുന്നത് പോലെ എനിക്ക് തോന്നി. അതെന്നെ പേടിപ്പിച്ചു.
1985 ല്‍, 7 വര്‍ഷമായി ന്യൂമോണിയ പിടിച്ച് ആശുപത്രിയിലായിരുന്ന എന്റെ അമ്മക്ക് asbestosis ആണെന്ന തീര്‍പ്പുണ്ടായി. അത് secondary exposure കാരണമുണ്ടായതാണ്. അങ്ങനെയൊന്ന് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ആ നിമിഷം മുതല്‍ ഞാന്‍ ജാഗരൂകനായി. കമ്പനിക്കെതിരെ തുറന്ന് സംസാരിക്കുന്ന വ്യക്തിയായി ഞാന്‍ മാറി.
ആ സമയത്ത് തങ്ങളുടെ പ്രീയപ്പെട്ടവരുടെ നഷ്ടമോ ആനുകൂല്യം നഷ്ടപ്പെട്ടവര്‍ക്കോ W.R. Grace നെ sue ചെയ്യാന്‍ അനുവദിക്കുന്ന Gidley-Priest വിധി എന്ന ഒരു വിധി സംസ്ഥാന സുപ്രീം കോടതി പ്രഖ്യാപിച്ചു. Workman’s Comp ന്റെ നിയമങ്ങളാലും രോഗം പ്രത്യക്ഷപ്പെടാനെടുക്കുന്ന കാല ദൈര്‍ഘ്യവും കാരണമാണ് ഇത്തരമൊരു വിധി വന്നത്. ഖനിയില്‍ നിന്ന് വിട്ട് പോയതിന് 3 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് Workman’s Comp ആനുകൂല്യമൊന്നും കിട്ടില്ല.
1990 ല്‍ ഖനി അടച്ചു പൂട്ടി. അടച്ചു പൂട്ടാന്‍ എല്ലാത്തരത്തിലുള്ള കാരണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ 1990 ല്‍ ആണ് അത് സംഭവിച്ചത് എന്നേയുള്ളു. ആ സമയമായപ്പോഴേക്കും എന്റെ അമ്മയും മരിച്ചു. കോടതിയില്‍ ഞാന്‍ W.R. Grace ന് എതിരെ കേസുകൊടുത്തു. അതിനോടൊപ്പം മറ്റ് നാല് കേസുകളും ജൂറിക്ക് കൈമാറി. എന്റെ അമ്മയുടെ മരണത്തിന്റെ guilty verdicts ഉം കിട്ടി. മറ്റുള്ളവരുടെ രോഗത്തിന്റേയും.
1999 ല്‍ അവര്‍ reclamation bond ന്റെ അവസാന ഒത്തുതീര്‍പ്പ് തുക നല്‍കുന്നു എന്ന വാര്‍ത്ത ഒരു ചെറു പത്രത്തില്‍ വന്ന ലേഖനത്തില്‍ ഞാന്‍ കണ്ടു. തുക വെറും $67,000 ഡോളറായിരുന്നു. അത് കളിയാക്കലാണ്. 1972 ല്‍ തീര്‍പ്പ് കല്‍പ്പിച്ച ഖനിയുടെ മുഴുവന്‍ reclamation bond തുക $500,000 ഡോളറിന് മേലെയാണ്. ഞാന്‍ പ്രതിഷേധിച്ചു. ഖനി പ്രദേശത്ത് പരിശോധന നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അവിടെ ഒന്നും വളരില്ല. ആളുകള്‍ വീണ്ടും രോഗികളാകുകയും മരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അന്ന് ലിബ്ബിയിലെ 300 ല്‍ അധികം ആളുകള്‍ക്ക് ഈ രോഗമുള്ളതായി കണ്ടെത്തിയിരുന്നു. അവരില്‍ ധാരാളം പേരും ഒരിക്കലും ഖനിയില്‍ ജോലിചെയ്തവര്‍ ആയിരുന്നില്ല. ഖനിയുമായി അതിന് ഒരു ബന്ധവുമില്ല. അവര്‍ ലിബ്ബിയില്‍ ജീവിക്കുകയോ, ജോലി ചെയ്യുകയോ, കളിക്കുകയോ ചെയ്തവര്‍ മാത്രമാണ്.
ഞാന്‍ DEQ യില്‍ പരാതി ഫയല്‍ ചെയ്തത് ആന്‍ഡി ഷ്നെയ്ഡര്‍ (Andy Schneider) അറിഞ്ഞു. പ്രൊഫഷണല്‍ പരിശോധകന്‍, പത്ര റിപ്പോര്‍ട്ടര്‍, അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ ഒക്കെ ആയി പ്രവര്‍ത്തിച്ചിരുന്ന ആന്‍ഡി ഈ പ്രശ്നത്തില്‍ കയറിപ്പിടിക്കുകയും എന്റെ കഥയുടെ വിശദാംശങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോഴേക്കും എന്റെ കൈയ്യില്‍ ലിബ്ബിയിലെ എല്ലാ കേസിന്റേയും 10,000 ത്തോളം കോടതി രേഖകളുണ്ടായിരുന്നു. അതില്‍ W.R. Grace ഉം തൊഴിലാളികളും തമ്മിലുള്ള രഹസ്യ ഉടമ്പടികള്‍, W.R. Grace ഉം ജനങ്ങളുമായുള്ള ഉടമ്പടികള്‍ തുടങ്ങി ധാരാളം രേഖകള്‍. പിന്നീട് സംഭവിച്ചതൊക്കെ ചരിത്രമാണ്.
ദേശീയ പത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു. കാരണം ഞങ്ങളുടെ പ്രാദേശിക പത്രങ്ങള്‍ അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. ലിബ്ബിയിലെ കോടതി നടപടികള്‍ പോലും അവര്‍ പ്രസിദ്ധീകരിച്ചില്ല. Fortune 500 കമ്പനികള്‍ക്കെതിരെയുള്ള കേസുകള്‍ വിജയിച്ചതിന്റെ ധാരാളം അനുഭവങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ ഞങ്ങളുടെ സംസ്ഥാനത്ത് ഇത് പ്രസിദ്ധീകരിക്കാന്‍ ഒരു പത്രക്കാരനുമില്ലായിരുന്നു.
Libby Montana എന്നൊരു ഡോക്കുമെന്ററി PBS 2007ല്‍ ദേശീയ പ്രക്ഷേപണം നടത്തി. അവരുടെ സൈറ്റ് pbs.org/pov എന്നതാണ്. അതില്‍ മുമ്പത്തെ W.R. Grace ജോലിക്കാരന്‍ Les Skramstad നെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം ഖനിയില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. 2007 ല്‍ mesothelioma കാരണം മരിച്ചു. ഖനിയിലെ ജീവിതത്തെക്കുറിച്ച് അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്.
എന്റെ വളരെ അടുത്ത കുടുംബ സുഹൃത്തായിരുന്നു Les. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും എന്റെ രക്ഷകര്‍ത്താക്കളുടെ സുഹൃത്തായിരുന്നു. എന്റെ അച്ഛനും Les ഉം ചേര്‍ന്ന് സംഗീതോപകരണങ്ങള്‍ വായിക്കുമായിരുന്നു. Les ന് രോഗം വന്നു. ചുമക്കുമായിരുന്നു. Dr. Whitehouse നെ കണ്ട് പരിശോധന നടത്താന്‍ Les നെ ഞാന്‍ നിര്‍ബന്ധിച്ചു. 1995 ഓടു കൂടി തനിക്ക് രോഗമുണ്ടെന്നും ഇനി 10 വര്‍ഷം കൂടി ജീവിതം ബാക്കിയുണ്ടെന്നും തിരിച്ചറിഞ്ഞു.
അത് വേദനിപ്പിക്കുന്ന കാര്യമായിരുന്നെങ്കിലും അതുമായി യോജിച്ച് പോകുക എന്ന പ്രകൃതക്കാരനായിരുന്നു അയാള്‍. ജെലി ചെയ്തു. കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റി എന്ന് അയാള്‍ കരുതി. എന്നാല്‍ ആ കത്ത് കിട്ടിയ ദിവസം ഞാനും അയാളോടൊപ്പമുണ്ടായിരുന്നു. അത് അയാളെ തകര്‍ത്തുകളഞ്ഞു. അയാളുടെ ഭാര്യയും രണ്ട് കുട്ടികളും രോഗികളാണ് എന്നതായിരുന്നു ആ കത്തില്‍. അവര്‍ അന്ന് വളരെ ചെറിയ കുട്ടികളായിരുന്നു. ഭീകരനായ പൊടി.
DEQ ല്‍ ഞാന്‍ കേസ് ഫയല്‍ ചെയ്ത സമയത്തിനകം ഞാനും Les ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചു. ടൌണിലെ ആരും എന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കാത്ത കാലത്ത് Les ആയിരുന്നു എന്റെ ആശ്രയം. കാരണം ഞാന്‍ W.R. Grace ഉം ആയി യുദ്ധത്തിലല്ലേ. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. പാറ പോലെ ഉറച്ച മനുഷ്യന്‍. ലളിതമായി പറഞ്ഞാല്‍ ശരിയില്‍ മാത്രം വിശ്വസിക്കുന്നയാള്‍. സമൂഹം മൊത്തം കമ്പനിയെക്കുറിച്ച് തെറ്റായാണ് ധരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ആരും അദ്ദേഹത്തെ വിശ്വസിച്ചില്ല.
ഈ പൊടി അപകടകരമാണെന്ന് ആരും പറഞ്ഞില്ല. കൃഷിയിടത്തെ പൊടി പോലെ ആണെന്നാണ് അവര്‍ പറയാറുള്ളത്. നിനക്ക് ഒരു ടണ്‍ പൊടി തിന്നാം. കുഴപ്പമൊന്നും ഉണ്ടാകില്ല. ഈ കള്ളത്തരം ഖനി അടച്ചുപൂട്ടുന്നത് വരെ തുടര്‍ന്നു. പൊടി tremolite ആണെന്ന് അവസാനം ’80കളിന്റെ തുടക്കത്തില്‍ അവര്‍ പറഞ്ഞു. പക്ഷേ അത് കുഴപ്പമില്ലാത്ത tremolite ആണ്. അതുകൊണ്ട് പേടിക്കേണ്ട.
ഇന്ന് വരെ ഒരു സര്‍ക്കാര്‍ പരിശോധനയും നടത്തിയിട്ടില്ല എന്നതാണ് കോടതിയിലെ കേസില്‍ നിന്ന് പുറത്തുവന്ന വേറൊരു കാര്യം. എന്നാല്‍ അത് ചില കാരണങ്ങളാല്‍ പുറത്തുവിട്ടില്ല. പരിശോധന വരുമ്പോള്‍ അവര്‍ തൊഴിലാളികളോട് മുമ്പേ പറയും. 2-3 ദിവസം ഖനി ശുദ്ധീകരിക്കും. ഉപകരണങ്ങളെല്ലാം നിര്‍ത്തിവെക്കുകയോ ഉത്പാദനം വളരെ കുറവാക്കുകയോ ചെയ്യും. സംസ്ഥാന നിരീക്ഷകര്‍ വരുമ്പോള്‍ എല്ലാം വൃത്തിയായിരിക്കും. അത്യാര്‍ത്തിയും കള്ളവുമല്ലാതെ ഇത് മറ്റൊന്നുമല്ല.
എന്നാല്‍ ധാതുക്കളെ പുറത്തെടുത്തതിന് ശേഷമുള്ള ഈ ഉല്‍പ്പന്നം (the tailings) വെറും ചവറാണെന്ന് Mr. Lovick ന് അറിയാമായിരുന്നതാണ് വലിയ ദുരന്തം. അത് ടൌണില്‍ കൊണ്ടുവന്ന് ഹൈസ്കൂളിലെ ഓട്ടത്തിനുള്ള ട്രാക്ക് നിര്‍മ്മിക്കാനുപയോഗിച്ചു. കുട്ടികള്‍ അവിടെയായിരുന്നു കളിക്കുന്നത്. ഈ tailings ഏതാണ്ട് 100% tremolite ആയിരുന്നു. കമ്പനി അത് അനുവദിച്ചു എന്നതാണ് ലിബ്ബിയിലെ ഏറ്റവും വലിയ ദുരന്തം. ആരും എതിര്‍ത്തില്ല. 1999 ല്‍ പോലും സ്കൂളില്‍ ഈ വസ്തുവാണ് പാകുന്നത് എന്ന് ആരും എഴുനേറ്റ് നിന്ന് പറഞ്ഞില്ല. അവസാനം ഞാനാണ് 2001 ല്‍ രേഖകളില്‍ നിന്ന് സ്കൂളിലെ ട്രാക്കില്‍ പാകുന്നത് ഈ പദാര്‍ത്ഥമാണെന്ന് കണ്ടെത്തിയത്. എല്ലാ സ്കൂളുകളുടേയും അധികാരികള്‍ക്ക് ഞാന്‍ ഫാക്സ് അയച്ചു. EPA അന്വേഷണമാരംഭിക്കുകയും ചെയ്തു.
എന്താണ് തങ്ങള്‍ കണ്ടെത്തിയത് എന്ന് അറിഞ്ഞ അവര്‍ ഞെട്ടി. ട്രാക്കില്‍ പാകാന്‍ മാത്രമല്ല, സ്കൂളിലെ ഉപകരണങ്ങളിലെല്ലാം, ഫുട്ബോള്‍ ഉപകരണങള്‍, ബേസ് ബാള്‍ ഉപകരണങ്ങള്‍, എല്ലാം മലിനീകൃതമാണ്. എല്ലാം മാറ്റണം. ഹൈസ്കൂളിലെ ഒരു ചവുട്ടുമെത്ത ചെറിയ കുട്ടികളുടെ സ്കൂളിലേക്ക് മാറ്റിയതായും അവര്‍ കണ്ടെത്തി. അതും മലിനീകൃതമാണ്. 10 വര്‍ഷമായി അത് അവിടെ കിടക്കുന്നു. ഒരു ദുരന്തത്തിന് മുകളില്‍ വേറൊന്ന് എന്ന പോലെയായിരുന്നു സംഭവങ്ങള്‍.
എനിക്ക് രോഗമുണ്ട്. എന്റെ അച്ഛന്‍ അവിടെ ജോലി ചെയ്തതാണ്. ഞാന്‍ അതില്‍ കളിച്ച് നടന്നിരുന്നു. ഖനിയില്‍ അച്ഛനോടൊപ്പം ഞാന്‍ പോയിട്ടുണ്ട്. ആ പദാര്‍ത്ഥം എന്റെ ശ്വാസകോശത്തിലുണ്ടെന്ന യാഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിക്കുന്നു. എന്റെ ഭര്‍ത്താവ് അവിടെ ജോലി ചെയ്തിട്ടില്ല. ഖനിയില്‍ കളിക്കാന്‍ പോയിട്ടില്ല. ചെറിയ കുട്ടിയെന്ന നിലയില്‍ ലിബ്ബിയില്‍ ജീവിക്കുകമാത്രമേ ചെയ്തിട്ടുള്ളു. അദ്ദേഹത്തിനും രോഗമുണ്ട്. അത് ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്.
എന്നാല്‍ അടുത്ത രണ്ട് മൂന്ന് തലമുറ കുട്ടികളും വളരെ ചെറിയ പ്രായത്തില്‍ തന്നെ ഈ അപകടകരമായ നാരുമായി സമ്പര്‍ക്കത്തിലാണ്. Plummer School ല്‍ പോയ എന്റെ 11 ചെറുമക്കളില്‍ 9 പേര്‍ക്കും രോഗമുണ്ട്. ആ സ്കൂളിലെ ice skating rink നിര്‍മ്മിച്ചിരിക്കുന്നത് tailings കൊണ്ടാണ്. വര്‍ഷത്തിതെ 10 മാസത്തില്‍ 9 മാസത്തിലും കുട്ടികള്‍ അതില്‍ കളിക്കും. അവര്‍ ഗുസ്തി മല്‍സരം നടത്തും അവിടെ.കളിസ്ഥലത്തെ ഏറ്റവും പ്രീയപ്പെട്ട സ്ഥലമായിരുന്നു അത്. ഏറ്റവും വലിയ ദുരന്തം അതായിരുന്നു. എത്രമാത്രം വിഷവസ്തുവാണ് ആ പദാര്‍ത്ഥം എന്ന് കമ്പനിയെക്കുറിച്ച് അറിയാവുന്നവര്‍ക്ക് മനസിലാകും. എന്നാല്‍ EPA പരിശോധന നടന്നിട്ടു പോലും ആരും അതിനെതിരെ മുന്നോടുവന്നില്ല. EPA സത്യത്തില്‍ ഒളിച്ച്കളിയാണ് നടത്തിയത്. അവര്‍ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
“നിങ്ങളെന്തുകൊണ്ട് അവിടം വിട്ട് പോകുന്നില്ല?” എന്ന് ആളുകളെന്നട് ചോദിക്കാറുണ്ട്. ഇവിടെ ഞാന്‍ 60 വര്‍ഷങ്ങളായി ജീവിക്കുന്നു. ഇതെന്റെ വീടാണ്. ഒന്നും മിണ്ടാതെ, എല്ലാം പഴയത് പോലെ തുടര്‍ന്നുകൊണ്ട് ഇവിടെ നിന്ന് വെറുതെ ഒഴിഞ്ഞ് ആളുകളെ പോലെ എനിക്കും ആകാം. പക്ഷേ അതില്‍ നിന്ന് എന്ത് ഗുണം. കഴിഞ്ഞ 10 വര്‍ഷം മരിച്ചവര്‍ അതുപോലെ മരിക്കും. ഖനിയില്‍ ജോലിചെയ്യാത്ത ഒരാള്‍ക്ക് ആസ്ബറ്റോസ് കാരണം ശ്വാസകോശ ക്യാന്‍സറുണ്ടാകുകയും ഞാന്‍ Missoula യില്‍ വിചാരണക്ക് പോയ സമയത്ത് അയാള്‍ മരിക്കുകയും ചെയ്തു. എന്റെ ഭര്‍ത്താവാണ് ശവസംസ്കാരത്തിന് കുടുംബത്തെ പ്രതിനിധീകരിച്ച് പോയത്. ഞങ്ങള്‍ ഇവിടം വിട്ട് പോയാലും ഞങ്ങളുടെ ശ്വാസകോശത്തില്‍ ആ നാരുകളുണ്ട്. തുടര്‍ന്നും ആളുകള്‍ക്ക് വിഷം ഏറ്റുകൊണ്ടിരിക്കും. ഒരു സമയത്ത് എല്ലാം നിര്‍ത്തലായിയ നിങ്ങള്‍ എഴുനേറ്റ് നിന്ന് മതി ഇത്രയും മതി എന്ന് പറയണം. 1999 ല്‍ EPA യേയോ മറ്റാരെങ്കിലുമോ പരിശോധന നടത്താന്‍ വരണമെന്ന് ആഗ്രഹിച്ചപ്പോള്‍ എനിക്ക് അതാണ് തോന്നിയത്.
എന്റെ അച്ഛനോടൊപ്പം പണിയെടുത്തവരാണ് എനിക്കറിയാവുന്ന മിക്ക ആണുങ്ങളും. അവര്‍ക്ക് എന്റെ പ്രായത്തിലുള്ള കുട്ടികളുണ്ട്. ഇപ്പോള്‍ അവര്‍ക്ക് പേരക്കുട്ടികളുമായി. ആ ആണുങ്ങളുടെ മിക്ക കുടുംബങ്ങളേയും ഇത് ബാധിച്ചു. Mr. McNair ന്റെ ഭാര്യ ആസ്ബസ്റ്റോസ് കാരണം ഭീകരമായ മരണത്തെ അഭിമുഖീകരിച്ചു. അവരുടെ എല്ലാ കുട്ടികളും ഇപ്പോള്‍ പേരക്കുട്ടികളും രോഗികളാണ്. അതങ്ങനെ താഴേക്ക് തുടരുന്നു. അതു തന്നെയാണ് Garrisons ന്റെ കാര്യവും. Cohenours ഉം. താഴേക്ക് അത് തുടരുന്നു. ഇത് ഒരു യഥാര്‍ത്ഥ ദുരന്തമാണ്. ആ ആണുങ്ങള്‍ ’60കളിലും ’70കളിലും ’80കളിലുമൊക്കെയായി മരിച്ചു. എന്നാല്‍ ഇപ്പോള്‍ അവരുടെ കുടുംബങ്ങളും അത് അനുഭവിക്കുകയാണ്. എന്നെ പോലെ തങ്ങളുടെ കുടുംബാംഗങ്ങളുടെ മരണം അവര്‍ കാണുന്നു. തങ്ങളുടെ ഭാവിയും അത് തന്നെയാണെന്ന് അവര്‍ക്കറിയാം.
വിചാരണ എനിക്ക് അത്യധികം പ്രാധാന്യമുള്ളതാകുന്നത് ഈ കാരണത്താലാണ്. Les നും അത് പ്രധാനപ്പെട്ടതാണ്. കോടതിക്ക് മുമ്പ് ഈ ആളുകളെ നിരത്തി നിര്‍ത്തിക്കുക. കോടതി എല്ലാ തെളിവുകളില്‍ നിന്നും കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ അത് അത്ഭുതമായേനെ. വിചാരണ കാണാന്‍ ഞാന്‍ എപ്പോഴും Missoula യിലേക്ക് പോകുമായിരുന്നു. Grace ന്റെ വക്കീലിനെ O.J. Simpson ന് കിട്ടിയിരുന്നെങ്കില്‍ അയാളെ വിശുദ്ധനായി പ്രാഖ്യാപിച്ചേനെ എന്ന് എനിക്ക് തോന്നി. വിചാരണ ഒരു തരം തട്ടിപ്പായി മാറിക്കൊണ്ടിരുന്നു.
W.R. Grace കമ്പനി 2001 ല്‍ പാപ്പരായി. ഒരു നഷ്ടപിഹാരവും കിട്ടിയില്ല. പാപ്പരാകല്‍ നടപടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ഇപ്പോള്‍. ആളുകള്‍ക്ക് ചിലപ്പോള്‍ $3,000 മോ $4,000 മോ ഡോളര്‍ കിട്ടിയേക്കാം. അത് ഒരു വര്‍ഷത്തെ മരുന്നിന്റെ ചിലവിന് പോലും തികയില്ല.
ഇപ്പോള്‍ W.R. Grace ആണ് ഞങ്ങളുടെ ആശുപത്രി ബില്ലുകളടക്കുന്നത്. അത് ഒരു administrative നയമാണ്. 2001 മുതല്‍ കമ്പനിയാണ് ഞങ്ങളുടെ മരുന്ന് ചിലവുകള്‍ വഹിക്കുന്നത്. എന്നാല്‍ അത് ഏത് നിമിഷവും ഇല്ലാതാകാം. എന്തിന് ഈ വേഷംകെട്ടെന്ന് എനിക്കറിയില്ല. എന്നാലും അതിനാല്‍ ആളുകള്‍ക്ക് മരുന്ന് വാങ്ങാനുതകുന്ന കുറച്ച് മെച്ചപ്പെട്ട ജീവിതം കിട്ടി. എന്റെ ഭര്‍ത്താവിന്റേയും എന്റേയും മരുന്നിന് മാസം $500 ഡോളര്‍ വേണം. ശ്വസിക്കാനും അല്‍പ്പം സജീവമുമായ ഒരു ജീവിതത്തിന് ഞങ്ങളെ സഹായിക്കുന്നത് ആ മരുന്നുകളാണ്.
എന്റെ ഏറ്റവും വലിയ വിഷമം സുഷുപ്തി കാലത്തെ (latency period) ക്കുറിച്ചാണ്. എനിക്ക് 58 വയസാകുന്നത് വരെ ഒരു രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. അത് വളരെ ദീര്‍ഘമായ സുഷുപ്തി കാലമാണ്. കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും അത് 20 മുതല്‍ 40 വര്‍ഷം വരെയാണ്. ഈ ആളുകളെ സംരക്ഷിക്കാനുള്ള എന്തെങ്കിലും സംവിധാനം ഉണ്ടായി കാണണം എന്നാണ് എന്റെ ആഗ്രഹം.
ഈ നാരുകളുടെ നമ്മുടെ ശരീരത്തിലുള്ള പ്രതിഫലനങ്ങളെക്കുറിച്ച് ഗവേഷണം നടത്താന്‍ ഞാന്‍ ഒരുപാട് പ്രയത്നങ്ങള്‍ ചെയ്തിട്ടുണ്ട്. ധാരാളം ഗവേഷണങ്ങള്‍ ഇതിനെക്കുറിച്ച് നടക്കുന്നു എന്നതാണ് ചില നല്ല കാര്യങ്ങള്‍.
എന്നിരുന്നാലും ഇപ്പോഴും mesothelioma എന്നത് ഒരു വധശിക്ഷയാണ്. രോഗം കണ്ടെത്തിക്കഴിഞ്ഞ് നിങ്ങള്‍ക്ക് ആറ് ആഴ്ച്ച മുതല്‍ 2 വര്‍ഷം വരെ ജീവിതം കിട്ടാം. ഇതുമായാണ് ലിബ്ബിയിലെ എല്ലവരും ജീവിക്കുന്നത്. ഞങ്ങളിലാരേയും mesothelioma രോഗിയായി എപ്പോഴ്‍ വേണമെങ്കിലും കണ്ടെത്താം. ഒരു ചികിത്സയുമില്ല. ഈ നാരുകളാല്‍ ഒന്നും സാവധാനമാക്കാനാവില്ല. അമേരിക്കയിലേറ്റവും കൂടുതല്‍ mesothelioma രോഗികളുള്ളത് മൊണ്ടാനയിലെ ഈ ലിബ്ബിയിലാണ്. ഇത് അപൂര്‍വ്വമായ ഒരു രോഗമാണ്. പത്ത് വര്‍ഷം മുമ്പ് ഒരു ലക്ഷത്തില്‍ ഒരാള്‍ക്കേ ഈ രോഗമുണ്ടായിരുന്നുള്ളു. മൊണ്ടനയില്‍ 9 ലക്ഷം ആളുകള്‍ക്ക് ഇപ്പോള്‍ ഈ രോഗമുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തില്‍ 20 പേര്‍ ഇതിനാല്‍ ഇവിടെ മരിച്ചു.
വിചാരണ അവസാനം വരെ പോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നല്ല വിധിയുണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
— സ്രോതസ്സ് democracynow.org
Gayla Benefield, an activist and advocate for victims of asbestos exposure for many years. She was one of the first residents in Libby to begin to raise awareness about the issue and helped the story gain national attention. Both her parents died from exposure to asbestos. She and her husband both have the disease.