കല്‍ക്കരി താപനിലയത്തില്‍ നിന്ന് വരുന്ന മഞ്ഞ പുകയെക്കുറിച്ച് ആളുകള്‍ വളരെക്കാലമായി പരാതി പറയുന്നുണ്ട്. അത് അവരുടെ കാറുകളില്‍ ഒരു പാടപോലെ പറ്റിപ്പിടിക്കുന്നു. കല്‍ക്കരി മാലിന്യങ്ങള്‍ വീടിന്റെ പിന്നാമ്പുറത്തും വീഴുന്നു. ന്യൂയോര്‍ക്കും ന്യൂ ജഴ്സിയും ഉള്‍പ്പടെ 5 സംസ്ഥാനങ്ങള്‍ വായൂ മലിനീകരണം ശ്വാസകോശ രോഗങ്ങളും അമ്ല മഴയുമുണ്ടാക്കുന്നു എന്ന് പറഞ്ഞ് നിലയത്തിന്റെ ഉടമയായ Allegheny Energy കമ്പനിക്കെതിരെ കേസ് കൊടുത്തു.
നിലയത്തിന്റെ വായൂമലിനീകരണം തടയാന്‍ scrubbers സ്ഥാപിക്കാമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് Allegheny Energy തീരുമാനമെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വലിയ സന്തോഷമായി. നിലയത്തിന്റെ ചിമ്മിനികളിലേക്ക് വെള്ളവും രാസവസ്തുക്കളും ചീറ്റിക്കുന്ന സാങ്കേതികവിദ്യയാണത്. 150,000 ടണ്‍ മലിനീകരണം വായുവില്‍ എത്തുന്നത് ഇത് തടയും.
പക്ഷേ ശുദ്ധവായുവിന് ഒരു വിലയുണ്ട്. ജൂണില്‍ ആ ഉപകരണം ഓണാക്കിയതിന് ശേഷം രാസവസ്തുക്കടങ്ങിയ പതിനായിരക്കണക്കിന് ലിറ്റര്‍ മലിനജലം Monongahela നദിയിലേക്ക് കമ്പനി ഒഴുക്കിയിട്ടുണ്ട്. ആ നദിയാണ് 350,000 ആളുകള്‍ക്ക് വെള്ളം നല്‍കുന്നത്. പിറ്റ്സ്ബര്‍ഗ്ഗിന് 60 കിലോമീറ്റര്‍ അകലെക്കുടെ ഈ നദിയൊഴുകുന്നു.
അമേരിക്കയില്‍ ധാരാളം കല്‍ക്കരി നിലയങ്ങള്‍ അവരുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം കുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ പുതിയ ഒരു പ്രശ്നം കൊണ്ടുവരുകയും ചെയ്തു, ജലമലിനീകരണം. കല്‍ക്കരി നിലയങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ വിഷ മലിനീകരണമുണ്ടാക്കുന്ന വ്യവസായം. പ്ലാസ്റ്റിക്, പെയിന്റ്, രാസ വ്യവസായങ്ങളേക്കാളും മലിനീകരണമുണ്ടാക്കുന്നത് അവരാണ്. Environmental Protection Agency യുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് New York Times വിശകലനം ചെയ്തതാണ് ഈ കാര്യം.
വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ മുമ്പ് ആകാശത്തേക്കായിരുന്നു പോയിരുന്നത്. എന്നാല്‍ ശക്തമായ അന്തരീക്ഷ മലിനീകരണ നിയമങ്ങള്‍ കാരണം ഇപ്പോള്‍ അത് തടാകങ്ങളിലേക്കും, ചതുപ്പുകഴിലേക്കും, ഭൂഗര്‍ഭത്തിലേക്കും നദികളിലേക്കുമാണ് പോകുന്നത്. അമേരിക്കയിലെ കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ 50% വും scrubbers ഓ അതിന് തുല്യമായ സാങ്കേതികവിദ്യകളോ ഉപയോഗിക്കുന്ന നിലയങ്ങളില്‍ നിന്നുമാണ് വരുന്നത്. അത് ജല മലിനീകരണത്തിന്റെ പുതിയ സ്രോതസ്സുകളാണ്.
ജലപാതകളിലേക്കും landfills ലേക്കും വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ജല വിസര്‍ജ്ജനത്ത സര്‍ക്കാര്‍ ഇപ്പോഴും നിയന്ത്രിക്കുന്നില്ല. ചില regulators ഇത്തരത്തിലുള്ള മലിനീകരണത്തെ നേരിടാന്‍ Clean Water Act ഉപയോഗിക്കുന്നു. പക്ഷേ ആ നിയമം മതിയാവില്ല. വൈദ്യുതി നിലയങ്ങള്‍ പുറത്തു തള്ളുന്ന arsenic, ഈയം പോലുള്ള അപകടകരമായ വിഷ രാസവസ്തുക്കളുടെ പരിധി ആ നിയമം നിശ്ഛയിക്കുന്നില്ല എന്നതാണ് കാരണം.
ഉദാഹരണത്തിന് പുറന്തള്ളുന്ന ജലത്തിലെ ബേരിയത്തിന്റെ(Barium) അളവിന് പരിധി നിശ്ഛയിച്ചിട്ടുള്ള നിലയങ്ങള്‍ 43 വൈദ്യുതി നിലയങ്ങളില്‍ ഒന്ന് മാത്രമാണ് എന്ന് E.P.A. രേഖകള്‍ പരിശോധിച്ച Times പഠനം പറയുന്നു. വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള മലിന ജലത്തില്‍ സാധാരണ കാണുന്ന ബേരിയം ഹൃദ്രോഗവും മറ്റ് അവയവ നാശവുമുണ്ടാക്കുന്നതാണ്.
2004 ന് ശേഷം Clean Water Act നിയമം ലംഘിച്ച അമേരിക്കയിലെ 313 കല്‍ക്കരി നിലയങ്ങളില്‍ 90% ത്തേയും പിഴ അടപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ല. Hatfield’s Ferry നിലയം 2006 ന് ശേഷം Clean Water Act 33 പ്രാവശ്യം ലംഘിച്ചിട്ടുണ്ട്. അതിനെല്ലാറ്റിനും കൂടി കമ്പനി $26,000 ഡോളര്‍ മാത്രമാണ് പിഴയടച്ചത്. എന്നാല്‍ ഇതേ കലയളവില്‍ നിലയത്തിന്റെ മാതൃ കമ്പനി $110 കോടി ഡോളര്‍ ലാഭമുണ്ടാക്കി.
Monongahela നദിയിലേക്ക് scrubber wastewater ഒഴുക്കാന്‍ കഴിഞ്ഞ വര്‍ഷം Hatfield’s Ferry സംസ്ഥാനത്തോട് അനുമതി ചോദിച്ചു. ചില രാസവസ്തുക്കള്‍ക്ക് പരിധി നിശ്ഛയിച്ചുകൊണ്ട് Pennsylvania Department of Environmental Protection അംഗീകാരം നല്‍കി
എന്നാല്‍ സംസ്ഥാന അധികൃതര്‍ arsenic, aluminum, boron, chromium, manganese, nickel തുടങ്ങി ആരോഗ്യത്തിന് ഹാനീകരമായ രാസ വസ്തുക്കള്‍ക്ക് പരിധി നിശ്ഛയിച്ചില്ല. അവയെല്ലാം നിലയത്തില്‍ നിന്ന് വരുന്ന ജലത്തില്‍ കാണാം.
മലിന ജലത്തില്‍ ഉയര്‍ന്ന തോതില്‍ arsenic, barium, boron, iron, manganese, cadmium, magnesium, മറ്റ് ഘന ലോഹങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ക്യാന്‍സറും ആന്തര അവയവ നാശവും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നതാണ്. നിലയത്തില്‍ നിന്നുള്ള മലിനീകരണം രോഗങ്ങളുണ്ടാക്കില്ല എന്ന് കമ്പനി പറയുന്നു. നദി മാലിന്യത്തെ നേര്‍പ്പിച്ചോളും എന്നാണ് അവര്‍ പറയുന്ന ന്യായം.
വൈദ്യുതി നിലയത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടുന്ന സ്ഥലത്തിന് അടുത്ത് താമസിക്കുന്നവരില്‍ ക്യാന്‍സറിന്റെ സാദ്ധ്യത സര്‍ക്കാരിന്റെ ആരോഗ്യ നിലവാരത്തെക്കാള്‍ 2,000 മടങ്ങ് അധികമാണെന്ന് 2007 ല്‍ E.P.A. പ്രസിദ്ധീകരിച്ച് ഒരു റിപ്പോര്‍ട്ട് പറയുന്നു.
വൈദ്യുതി നിലയ മാലിന്യങ്ങള്‍ക്കെതിരെ 2000 ല്‍ Environmental Protection Agency ഉദ്യോഗസ്ഥര്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ കല്‍ക്കരി, ഊര്‍ജ്ജ വ്യവസായം നടത്തിയ സ്വാധീന പ്രവര്‍ത്തനങ്ങളാല്‍ 13 സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥന്‍മാര്‍ ഈ നിയന്ത്രണങ്ങളെ തടഞ്ഞു. 2008 ല്‍ മാത്രം ഊര്‍ജ്ജ കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് $2 കോടി ഡോളര്‍ സംഭവന നല്‍കുകയുണ്ടായി എന്ന് campaign finance reports പറയുന്നു.
“അമേരിക്കക്കാര്‍ക്ക് വിലകുറഞ്ഞ ഊര്‍ജ്ജം വേണം. എന്നാല്‍ വൈദ്യുതി നിലയങ്ങള്‍ക്ക് സമീപം ജീവിക്കുന്നവരാണ് അതിന്റെ വില നല്‍കുന്നത്. ഇത് മൂന്നാം ലോക രാജ്യങ്ങളില്‍ ജീവിക്കുന്നത് പോലെയാണ്”, എന്ന് Hatfield’s Ferry യില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ താമസിക്കുന്ന Philip Coleman പറയുന്നു.
— സ്രോതസ്സ് nytimes.com
ചെറിയ ദക്ഷതയുള്ള വീടുകള്‍ വെക്കുക
പുനരുത്പാദിതോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുക.