ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല

വിയറ്റ്നാമില്‍ എജന്റ് ഓറഞ്ച് ഉപയോഗിച്ചുള്ള അമേരിക്കയുടെ ഇലപൊഴിക്കല്‍ പരിപാടിയുടെ ഭീകരതയെ കവച്ചുവെക്കുന്നതാണ് 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക പ്രയോഗിച്ച ഉപയോഗശൂന്യമായ യുറേനിയം(Depleted uranium) ഉപയോഗിച്ചുള്ള ആയുധങ്ങള്‍ (300 ടണ്‍). അത് നഗരപ്രദേശങ്ങളില്‍ വളരേധികം അവര്‍ ഉപയോഗിച്ചു. അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഇപ്പോഴും പ്രയോഗിക്കുന്നു. ഉപയോഗശൂന്യമായ യുറേനിയം എന്നാല്‍ ആണവ വികിരണങ്ങളില്‍ നിന്നോ വിഷാംശത്തില്‍ നിന്നോ Depleted ആയ യുറേനിയം എന്നല്ല അര്‍ത്ഥം. Depleted എന്നാല്‍ അതില്‍ നിന്ന് ആണവ നിലയത്തിലോ ബോംബിലോ അണുപ്രവര്‍ത്തനം നടത്താനാവശ്യമായ U-235 എന്ന ഐസോടോപ്പ് Depleted ആണ് എന്ന് മാത്രമാണ് അര്‍ത്ഥം. DU എന്ന് വിളിക്കുന്ന ആണവ നിലയങ്ങളില്‍ നിന്നുള്ള ആണവ മാലിന്യ പദാര്‍ത്ഥങ്ങള്‍ റിയാക്റ്ററിന്റെ ഇന്ധന ചാര ദണ്ഡുകളില്‍ (spent fuel rods) നിന്ന് വരുന്നതാണ്. അതില്‍ യുറേനിയം-238 (U-238) ഉം യുറേനിയം-236 (U-236) ഉം അടങ്ങിയിരിക്കുന്നു. (U-236 പ്രകൃതിയില്‍ കാണുന്ന പദാര്‍ത്ഥമല്ല. അണു പിളര്‍പ്പാണ് അവയെ സൃഷ്ടിക്കുന്നത്). ഇവയോടൊപ്പം മറ്റ് ആണവ പദാര്‍ത്ഥങ്ങളും ഉണ്ടാകും.

ഫല്ലൂജ(Fallujah) നഗരത്തില്‍ ജനിക്കുന്ന കൂട്ടികളില്‍ അംഗവൈകല്യം കൂടുതലായി ഉണ്ടാകുന്നു എന്ന് ധാരാളം റിപ്പോര്‍ട്ടുകളുണ്ട്. 2004 നവംബറിലെ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം DU ആയുധങ്ങള്‍ അവിടെ ധാരാളം ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് ടെലിവിഷന്‍ ആയ SKY UK പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ കൂടിയ ജനന വൈകല്യങ്ങള്‍ പ്രാദേശിക ആശുപത്രിയില്‍ കാണാം എന്ന് കാണിച്ചിരുന്നു. തെക്കെ ഇറാഖിലെ ബാസ്രാ(Basra) നഗരത്തിലല്‍ 2003 ല്‍ മാത്രമല്ല, 1991 ലെ ഗള്‍ഫ് യുദ്ധത്തിലും DU ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. 2006 ന് ശേഷം ഇറാഖിലെ സ്ത്രീകളുടെ മന്ത്രിയായ Dr Nawal Majeed Al-Sammarai ഐക്യ രാഷ്ട്ര സഭക്ക് അയച്ചുകൊടുത്ത റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു. “സെപ്റ്റംബര്‍ 2009 ല്‍ Fallujah General Hospital ല്‍ 170 കുട്ടികള്‍ ജനിച്ചു. അതില്‍ 24% ആദ്യത്തെ ആഴ്ച്ചയില്‍ തന്നെ മരിച്ചു. 75% കുട്ടികള്‍ക്കും ജന്മവൈകല്യങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും കഷ്ടം. ഓഗസ്റ്റ് 2002 ല്‍, അമേരിക്കയുടെ ആക്രമണം തുടങ്ങുന്നതിന് ആറ് മാസം മുമ്പ്, ഇതേ ആശുപത്രിയില്‍ 530 കുട്ടികള്‍ ജനിച്ചു. ഇതില്‍ 6 കുട്ടികള്‍ മാത്രമാണ് ആദ്യ ആഴ്ച്ചയില്‍ മരിച്ചത്. ഒരു കുട്ടിക്ക് മാത്രമായിരുന്നു ജന്മവൈകല്യം ഉണ്ടായിരുന്നത്”.

തീര്‍ച്ചയായും എന്തോ ഭീകരമായ ഒന്ന് Fallujahയില്‍ സംഭവിച്ചു. മിക്ക ഡോക്റ്റര്‍മാരും സംശയിക്കുന്നത് ഉപയോഗശൂന്യമായ യുറേനിയം ആണ് നഗരത്തില്‍ വ്യാപിക്കുന്നത്.’

– സ്രോതസ്സ് greenpeace.org

കലാമേ പൊയി കാണടാ…

കഴിയുന്നത്ര അമേരിക്കന്‍, ഇസ്രേലി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
പെട്രോളിയം എണ്ണകളുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക.

2 thoughts on “ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല

    1. ജനം സത്യത്തില്‍ സ്വാര്‍ത്ഥരല്ല. സമൂഹത്തില്‍ സ്വാര്‍ത്ഥത മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അവരെ സ്വാര്‍ത്ഥരാക്കുകയാണ്. ആരും പിന്നെ ഒന്നും അറിയില്ലല്ലോ.
      https://mljagadees.wordpress.com/2011/05/04/parents-and-six-children/
      https://mljagadees.wordpress.com/2010/12/15/my-son-never-slept-alone/
      പ്രിയ സുഹൃത്തേ, സഹിക്കാന്‍ കഴിയുന്നില്ല ദുഖം. എണ്ണ എന്ന resource curse അനുഭവിക്കുന്ന ഈ പ്രദേശത്തെ ജനത്തിന്റെ ചോരയാണ് സുഹൃത്തേ നേരിട്ടല്ലെങ്കിലും നാം നമ്മുടെ മഹത്തായ വാഹനത്തിലടിക്കുന്നത്. ദയവ് ചെയ്ത് ഈ ചോരയില്‍ പങ്കാളികളാകാതിരിക്കുക.

      [ഈ വാക്കുകള്‍ വൈകാരികമായി തോന്നാം. പക്ഷേ നിയന്ത്രിക്കുക. ആ വൈകാരികതയുടെ ശക്തി, യുക്തി ഉപയോഗിച്ച് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുക. അക്രമം ഒന്നിനും പരിഹാരമല്ല.]

ഒരു അഭിപ്രായം ഇടൂ