കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ക്യാനഡയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ഡേവിഡ് സുസുകിക്ക് ബദല്‍ നോബല്‍ സമ്മാനം(Alternative Nobel) നല്‍കി.
കോംഗോയില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നുമുള്ള രണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ആസ്റ്റ്രേലിയയില്‍ നിന്നുള്ള ഒരു ഡോക്റ്റര്‍ക്കും Right Livelihood Foundation ന്റെ ഈ അവാര്‍ഡ് ലഭിച്ചു. മഴക്കാടുകള്‍ സംരക്ഷിച്ചതിനും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണപ്രവര്‍ത്തനത്തിനും, ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനുമാണ് അവാര്‍ഡ്.
സ്വീഡിഷ്-ജര്‍മ്മന്‍ philanthropist ആയ Jakob von Uexkull ആണ് 1980 മുതല്‍ നോബല്‍ സമ്മാന സമിതി അവഗണിച്ച നല്ല പ്രവര്‍ത്തി ചെയ്ത ആളുകള്‍ക്കും സംഘടനകള്‍ക്കും Right Livelihood അവാര്‍ഡ് നല്‍കിത്തുടങ്ങിയത്.
– സ്രോതസ്സ് theglobeandmail.com