NASA യുടെ Earth Observatory റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ 23, 2009 ന് രാവിലെ വടക്കേ Queensland മുതല്‍ കിഴക്കേ ആസ്ട്രേലിയയുടെ തെക്കേ അറ്റം വരെ നീളുന്ന പൊടിയുടെ മതിലിന്റെ ചിത്രം NASAയുടെ Terra ഉപഗ്രഹം Moderate Resolution Imaging Spectroradiometer (MODIS) ഉപയോഗിച്ച് എടുത്തു. താഴെയുള്ള ഭൂമി കാണാനാവാത്ത വിധം പൊടിപടലം കട്ടിയുള്ളതായിരുന്നു. കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഒന്നായിരുന്ന ആ കൊടുംകാറ്റ് കാരണം ധാരാളം വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടു, ഗതാഗത തടസങ്ങളുണ്ടായി, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി എന്ന് ABC റിപ്പോര്‍ട്ട് ചെയ്തു. New South Wales ല്‍ അന്തരീക്ഷത്തിലെ പൊടിയുടെ സാന്ദ്രത ഘന മീറ്ററില്‍ 15,000 micrograms വരെ എത്തി. സാധാരണ ദിവസങ്ങളില്‍ പൊടിയുടെ സാന്ദ്രത ഘനമീറ്ററില്‍ 10-20 micrograms ആണ്.
ദുര്‍ബലമായ പരിസ്ഥിതിയോടെ ഭൂമിയില്‍ ഏറ്റവും വരണ്ട പ്രദേശമായി ആസ്ത്രേലിയ. “2050 ഓടെ Southwest ല്‍ സ്ഥിരമായ ഒരു വരള്‍ച്ച പ്രവചിക്കുന്നു” എന്ന് രണ്ട് വര്‍ഷം മുമ്പ് Science ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു. 1930കളില്‍ അമേരിക്കയിലെ Kansas മുതല്‍ California വരെയുള്ള പ്രദേശത്ത് അനുഭവിച്ച Dust Bowl ന് തുല്യമായ വരള്‍ച്ചയാണ് ഇപ്പോള്‍ ആസ്ട്രേലിയയില്‍.
നാം ഉടന്‍ തന്നെ കാര്‍ബണ്‍ ഉദ്‌വമനം കുറച്ചില്ലെങ്കില്‍ ആഗോള Dust Bowls ദീര്‍ഘകാലത്തേക്ക് മാറ്റമില്ലാതെ തുടരുന്ന അവസ്ഥ ഉണ്ടാകുമെന്ന് NOAA പഠനം പ്രവചിക്കുന്നു.
– സ്രോതസ്സ് climateprogress.org