ഉണ്ണിത്താന്‍ സംഭവം എന്തുകൊണ്ട് ഇത്രശക്തമായി എന്ന് ചോദിച്ചാല്‍ അതിന് കാരണം കപടസദാചാരം, etc… ഒന്നുമല്ല. ആ സംഭവം നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഉണ്ണിത്താന്‍ നടത്തിയ മഞ്ഞ പ്രസംഗങ്ങളും അവയുടെ ചാനല്‍ സംപ്രേക്ഷണങ്ങളുമായിരുന്നു. ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുകളിലുള്ള ആളുകളെക്കുറിച്ച് നടത്തിയ അസഭ്യ വര്‍ഷങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. കേരളത്തിലെ ഒരു സ്ത്രീ ജന്‍മത്തിനും മാഡത്തിനും സകറിയക്കും ഒന്നും സ്ത്രീത്വം അവമാനിക്കപ്പെടുന്നതായി തോന്നിയില്ല. പക്ഷേ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തര്‍ക്ക് അങ്ങനെ അത് വിട്ടുകളയാനാവില്ലല്ലോ. അവര്‍ തക്കം കിട്ടിയപ്പോള്‍ പ്രവര്‍ത്തിച്ചു. ഉണ്ണിത്താന്റെ തന്നെ പാര്‍ട്ടിയുടെ സിദ്ധാന്തമനുസരിച്ച് ഒരു വന്‍ മരം വീഴുമ്പോള്‍ അതിന് താഴെയുള്ള ചെറു മരങ്ങളും പുല്ലുകളും നശിക്കുമല്ലോ. അതുകൊണ്ട് മാഡവും സകറിയയും ക്ഷമിക്കുക.
അതേ അവസ്ഥയാണ് ഈ സ്വാമിയുടെ കാര്യത്തിലും. ആദ്ധ്യാതികതയും മറ്റ് വമ്പന്‍ ആശയങ്ങളും മുഖംമൂടിയിട്ട് അവതരിപ്പിച്ച് ആളുകളെ കൈയിലെടുത്ത് ജീവിതവൃത്തി നടത്തുന്ന ധാരാളം ജന്മങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ അതിര്‍ക്കുന്ന യുക്തിവാദികളുമുണ്ട്. ഈ ആദ്ധ്യാമിക കള്ളന്‍മാര്‍ യുക്തിവാദികളെ ആണ് അരാജക വാദികളും ദുഷ്ടന്‍മാരുമായി വരുത്തിത്തീര്‍ത്ത് പ്രചരണം നടത്തുന്ന്. എന്നാല്‍ എപ്പോഴെങ്കിലും ഒരു ആദ്ധ്യാത്മിക വാദിയെ മുഖംമൂടി അഴിച്ച് കാണുമ്പോള്‍ അവരുടെ കള്ളത്തരങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ചയായും യുക്തിവാദികള്‍ പ്രതികരിക്കും. ആ കാപട്യത്തിനിരയാവരും പ്രതികരിക്കും.
ഇതിനെയെല്ലാം സാമാന്യവത്കരിക്കുന്നത് പ്രശ്നങ്ങള്‍ കാണാതെ പോകുന്നതിന് കാരണമാകും. ഇതില്‍ സ്ത്രീ പക്ഷവുമില്ല. ലൈംഗികത മാത്രമല്ല സ്ത്രീപ്രശ്നങ്ങളിലുള്ളത്. അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതില്‍ നിന്ന് സ്ത്രീകളെ തടയാനാണ് അധികാരികള്‍ ലൈംഗികതയെ ഉപയോഗിക്കുന്നത്.
സകറിയക്ക് തെറ്റ് തിരുത്താനവസരമുണ്ട്. ആള്‍ദൈവങ്ങള്‍ ലൈംഗികതയില്‍ അടിസ്ഥാനമാണെന്ന് പ്രബന്ധം എഴുതിക്കോളൂ. (ഞാനും യുക്തിവാദിയാ!)
———————————-
സ്ത്രീ സ്വാതന്ത്ര്യത്തെ ലൈംഗികതയും, പടിഞ്ഞാറന്‍ കുട്ടിയുടുപ്പുകളും, പുകവലിയും, മദ്യപാനവും, പുരുഷന്റേതുപോലെ ജീവിക്കലും ആണെന്ന എന്ന ധാരണ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമയും, ചാനലുകളും മറ്റ് മാധ്യമങ്ങളും അതാണ് ചെയ്യുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ അസന്തുഷ്ടരായാവരെ ആ വ്യവസ്ഥ മാറ്റാതെ തന്നെ സന്തുഷ്ടരാക്കാനുള്ള വഴിയാണത്. എന്ത് കാര്യത്തിലായാലും പരസ്പരം മനസിലാക്കുകയും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാത്തതുമായ ബന്ധം നിലനില്‍ക്കില്ല. (അതിന് പ്രേരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. ഉദാ: car-ad) അത് കുടുംബമായാലും അല്ലെങ്കിലും.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു സിനിമ ടീവിയില്‍ കണ്ടു. ഒരു വനിതാ നെക്സലേറ്റിന്റെ കഥയാണ്. പരോളിന് ഇറങ്ങിയതാണ്. പുള്ളിക്കാരി എന്ത് അനീതി കണ്ടാലും പ്രതികരിക്കുമെന്ന് തിരക്കഥാകൃത്ത് ഡയലോഗിലൂടെ അവളെക്കൊണ്ട് പറയിപ്പിക്കുന്നു. സനിമയുടെ അന്ത്യത്തില്‍ ഒരു ബലാല്‍ക്കാരം നേരിട്ടു കണ്ട അവള്‍ അതിന്റെ കാരണക്കാരനെ വെടിവെച്ചു കൊല്ലുന്നു.
ലോകത്തുള്ള മുഴുവന്‍ സ്ത്രീകളുടേയും ചാരിത്രസംരക്ഷമാണ് നെക്സലേറ്റിന്റെ ജോലി എന്ന് ഇത് കണ്ടാല്‍ തോന്നിപ്പോകും. (നെക്സലേറ്റ് എന്ന വാക്കിന് ഇപ്പോള്‍ ഗുണ്ട എന്നാണര്‍ത്ഥം. ആഫ്രിക്കയിലേതു പോലെ വടക്കേ ഇന്‍ഡ്യയില്‍ 10, 12 വയസുള്ള കുട്ടികളക്ക് AK-47 കൊടുത്ത് അക്രമവും കൊള്ളയും നടത്തുന്ന സംഘമാണ് ഇവര്‍. ലക്ഷ്യവും മാര്‍ഗ്ഗവും ഒരു പോലെ നല്ലതാകണമെന്ന് തെളിയിക്കുന്നതാണ് ലോക നെക്സലേറ്റ് പ്രസ്ഥാനത്തിന്റെ ദുരവസ്ഥയില്‍ നിന്ന് നാം മനസിലാക്കേണ്ട കാര്യം.)
എന്നാല്‍ അത്തരം പ്രശ്നങ്ങളല്ല സ്ത്രീയുടെ പ്രശ്നം. ലോകത്തെ മൊത്തം അധികാരവും സമ്പത്തും കൈയ്യാളുന്നത് പുരുഷനാണ്. സ്ത്രീകള്‍ക്ക് അതില്‍ തുശ്ചമായ പങ്കേ ഉള്ളു. എന്നാല്‍ ആ അധികാരം നിലനിര്‍ത്താനും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള യുദ്ധങ്ങളുടേയും പരിസരമലിനീകരണത്തിന്റേയും കൊടിയ ദുരിതവും വേദനയും സഹിക്കുന്നത് അധികാരവും സമ്പത്തും ഇല്ലാത്ത് സ്ത്രീകളും കുട്ടികളുമാണ്. ഇതാണ് അടിസ്ഥാന പ്രശ്നം. ആ പ്രശ്നത്തിലേക്ക് മനുഷ്യന്റെ ശ്രദ്ധ പതിയാതിരിക്കാനാണ് ചെറിയ പ്രശ്നങ്ങളെ പര്‍വ്വതീകരിക്കുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, after neritam. append wordpress. and then press enter key.