23.4% ദക്ഷതയുള്ള N-ടൈപ്പ് സോളാര്‍ സെല്ലുകള്‍

നേര്‍ത്ത p-type അര്‍ദ്ധചാലക പാളിയുടെ പുറത്ത് ‍n-type അര്‍ദ്ധചാലക substrate പിടിപ്പിച്ച് നിര്‍മ്മിച്ച ജര്‍മ്മനിയിലെ Fraunhofer Institute for Solar Energy Systems (ISE) ഒറ്റ ക്രിസ്റ്റല്‍ സിലിക്കണ്‍ സോളാര്‍ സെല്‍ 23.4% ദക്ഷത നേടി.

2 x 2cm വലിപ്പമുള്ള ഈ സെല്ല് വ്യാപകമായ ഉത്പാദനത്തിന് അനുയോജ്യമാണ് എന്ന് Fraunhofer ISE പറഞ്ഞു. ഉയര്‍ന്ന ദക്ഷതയുള്ള crystalline സോളാര്‍ നിര്‍മ്മാതാക്കളായ സാനിയോ(Sanyo)യുമായും മറ്റ് കമ്പനികളുമായും മത്സരിക്കാനാന്‍ ഇതിനാവും.

p-type അര്‍ദ്ധചാലക substrate നെക്കാള്‍ മാലിന്യങ്ങളോട് (impurities) ഉയര്‍ന്ന എതിര്‍പ്പ് പ്രകടിപ്പിക്കുന്നവയാണ് n-type അര്‍ദ്ധചാലക substrate. അതുകൊണ്ട് ഊര്‍ജ്ജ മാറ്റ ദക്ഷത ഉയര്‍ത്താന്‍ താത്വികമായി എളുപ്പമാണ്.

ഇപ്പോള്‍ നിര്‍മ്മിക്കുന്ന സോളാര്‍ സെല്ലുകളില്‍ കൂടുതലും p-type അര്‍ദ്ധചാലക substrate അടിസ്ഥാനമായുള്ളതാണ്. പ്രധാനമായും നേര്‍ത്ത n-type അര്‍ദ്ധചാലക പാളി കട്ടികൂടിയ p-type അര്‍ദ്ധചാലക പാളിയുടെ പുറത്ത് സ്ഥാപിച്ച് നിര്‍മ്മിക്കുന്നവ.

സീലിങ് പാളി പദാര്‍ത്ഥങ്ങളായ silicon oxide (SiO2), silicon nitride (SiNx) എന്നിവ p-type അര്‍ദ്ധചാലകങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് മിക്ക crystalline സോളാര്‍ സെല്ലുകളും n-type അര്‍ദ്ധചാലക പാളിയുടെ പുറത്ത് p-type അര്‍ദ്ധചാലക പാളി വെച്ച് അതിന് പുറത്ത് ഒരു SiO2 ഓ SiNx ഓ പാളി ചേര്‍ക്കുകയാണ് പതിവ്.

സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് aluminum oxide (Al2O3) ആണ് സീലിങ് പാളി പദാര്‍ത്ഥമായി ഇപ്പോള്‍ Fraunhofer ISE ഉപയോഗിച്ചത്. അതിന്റെ ഫലമായി സീലിങ്ങിന്റെ പ്രശ്നങ്ങളില്ലാതെ n-type അര്‍ദ്ധചാലക substrate അടിസ്ഥാനമായ സോളാര്‍ സെല്ല് നിര്‍മ്മിക്കാനായി.

crystalline സോളാര്‍ സെല്ലുകളില്‍ ഇപ്പോളുള്ള ഏറ്റവും കൂടിയ ദക്ഷത 25% ആണ്. ആസ്ട്രേലിയയിലെ University of New South Wales (UNSW) പ്രൊഫസറായ Martin Green നും കൂട്ടരും നിര്‍മ്മിച്ച സോളാര്‍ സെല്ലാണ് അത്. പക്ഷേ അത് വന്‍തോതിലുള്ള ഉത്പാദനത്തിന് അനുയോജ്യമല്ല.

— സ്രോതസ്സ് techon.nikkeibp.co.jp

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )