ആണവോര്‍ജ്ജം ശുദ്ധമല്ല

ആണവോര്‍ജ്ജം ശുദ്ധഊര്‍ജ്ജമല്ല. യുറേനിയം ഖനനത്തിന്റെ പാരിസ്ഥിതിക നാശം മാത്രം നോക്കിയാല്‍ മതി അത് മനസിലാക്കാന്‍. ക്യാനഡയിലെ Saskatchewan പ്രദേശത്തുള്ള യുറേനിയം ഖനിയുടെ സമീപ പ്രദേശത്ത് ജീവിക്കുന്നവരുടെ ദുരിതത്തിന്റെ വിശദാംശങ്ങള്‍ ‘Wollaston: People Resisting Genocide’ എന്ന തന്റെ പുസ്തകത്തില്‍ Miles Goldstick നല്‍കുന്നു. ആഹാരത്തിനായി ഉപയോഗിക്കുന്ന സസ്യങ്ങളില്‍ ആണവവികിരണശേഷിയുള്ള ഐസോട്ടോപ്പുകള്‍ അടിഞ്ഞുകൂടുന്നു. ലഡ്ഡ്, അഴ്സനിക്, യുറേനിയം, റേഡിയം തുടങ്ങിയവ ഖനനിയുടെ താഴെയുള്ള പ്രദേശങ്ങളിലേക്ക് പരക്കുന്നു. 1980 ല്‍ നടന്ന ഒരു ചോര്‍ച്ച ‘കണക്കാക്കാന്‍ പറ്റാത്ത വിധം അധികമാണ്’ എന്നാണ് Gulf Minerals Rabbit Lake ലെ Production and Engineering ന്റെ Vice President ആയ J.A. Keily പറഞ്ഞത്.

യുറേനിയം ഖനനം നടക്കുന്ന എല്ലാ സ്ഥലത്തേയും കഥ ഇതു തന്നെയാണ്. ജീവിതം നശിപ്പിക്കുന്നു, മലിനീകരണം, പ്രശ്നം മറച്ച് വെക്കല്‍, deception. ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്റെ ഫലമായുള്ള മാലിന്യങ്ങളുണ്ടാവുന്നതിന് മുമ്പുള്ള കാര്യമാണ് ഇത്.

‘ആണവോര്‍ജ്ജം ഉദ്‌വമനം നടത്തുന്നില്ല’ എന്ന അവകാശവാദത്തെക്കുറിച്ചാണെങ്കില്‍ ഏതൊരു search engine നിലും ‘nuclear power’ ഉം ‘emissions’ ഉം തെരഞ്ഞാല്‍ ആ വാചകം പൊട്ടത്തരമാണെന്ന് മനസിലാക്കാവുന്നതേയുള്ളു.

ക്യാനഡയുടെ പരിസ്ഥിതി മന്ത്രി Jim Prentice നെ ഞങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ട കാര്യമുണ്ടോ?

ദൌര്‍ഭാഗ്യവശാല്‍ നിങ്ങള്‍ വിശ്വസിക്കണം എന്ന് ആണവവ്യവസായം ആഗ്രഹിക്കുന്ന ഒരു deception ആണിത്. ഒരു കൊച്ചു കുട്ടിക്കും അത് കാണാനാവും. എന്നാലും വ്യവസായവും അതിനെ പിന്‍താങ്ങുന്നവരും മാറ്റമില്ലാതെ അത് തന്നെ പറയുന്നു. അമേരിക്കയുടെ Environmental Protection Agency(EPA) ആണവോര്‍ജ്ജം ‘പരിശുദ്ധ’ ഊര്‍ജ്ജമാണെന്ന റിപ്പോര്‍ട്ടെഴുതുകയാണ്. deception എത്രമാത്രം വലുതാണെന്ന് ഇതില്‍ നിന്ന് നിങ്ങള്‍ക്ക് മനസിലാകും. EPA എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് നിങ്ങള്‍ നോക്കൂ. നിങ്ങള്‍ ഒരു കഴുതയാണെന്നാണ് അവരുടെ വിചാരം എന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടും.

യുറേനിയം എവിടെ നിന്ന് വരുന്നു എന്ന് നിങ്ങള്‍ അറിയരുതെന്നാണ് ആണവ വ്യവസായത്തിന്റെ ആഗ്രഹം. ജനം അതറിഞ്ഞാല്‍ ‘നോക്കൂ, ഞങ്ങളുടെ കൈകള്‍ ശുദ്ധമാണ്’ എന്ന മിത്ത് തകരും.

— സ്രോതസ്സ് greenpeace.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )