ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങളുടെ ഈ ചിത്രങ്ങള്‍ സെപ്റ്റംബര്‍, 2009 ന് Midway Atoll എന്ന വടക്കേ പസഫിക്കിന്റെ നടുവിലുള്ള ചെറു ദ്വീപില്‍ നിന്ന് എടുത്തതാണ്. ഈ പക്ഷിക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ മലിനീകൃതമായ കടല്‍ തീരത്തുന്ന് ആഹാരവസ്തുക്കണെന്ന് കരുതിയാണ് ഈ പ്ലാസ്റ്റിക്കുകള്‍ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുക്കൊടുക്കുന്നത്. ഈ മനുഷ്യ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതു കാരണം ഓരോ വര്‍ഷവും Midway ലെ പതിനായിരക്കണക്കിന് ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങള്‍ പട്ടിണിയും വിഷവും ശ്വാസംമുട്ടലും കൊണ്ട് ചാകുന്നു.
ഈ ചിത്രങ്ങളിലെ ഒരു വസ്തു പോലും പുതിതായി വെച്ചതോ, നീക്കിയതോ, കൃത്രിമ പണി ചെയ്തതോ, ക്രമീകരിച്ചതോ, മാറ്റം വരുത്തിയതോ അല്ല. ഏറ്റവും സത്യസന്ധമായാണാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിദൂരമായ മത്സ്യ സംരക്ഷണകേന്ദ്രത്തിലെ പക്ഷിക്കുഞ്ഞുങ്ങളുടെ വയറ്റിലെ വസ്തുക്കളുടെ ഒരു യാഥാര്‍ത്ഥ ചിത്രമാണിത്. തൊട്ടടുത്ത ഭൂഖണ്ഡം 3,200 കിലോമീറ്റര്‍ അകലെയാണ്.
– from chrisjordan.com (കൂടുതല്‍ ചിത്രങ്ങള്‍)
താങ്കളുടെ ഉപഭോഗം കുറക്കുക. മാലിന്യങ്ങളും കുറക്കുക.
Reduce, Reuse, Recycle.
ഇത്തരമൊരു വാര്‍ത്ത എന്തുകൊണ്ടും ഉചിതമായി… അഭിനന്ദനങ്ങള്‍….