US Census Bureau പുതിയ American Community Survey (ACS) ഡാറ്റ പ്രസിദ്ധീകരിച്ചു. 2008 ല്‍ രാജ്യത്തെ ജനങ്ങളുടെ പൊതു സ്വഭാവം ഇതില്‍ പ്രകടമാണ്. ജോലിക്കായുള്ള യാത്രക്ക് കാര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2007 – 2008 കാലത്ത് 75.5% ല്‍ നിന്ന് കുറഞ്ഞ് 76.1% ആയി. 2008 ലെ ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങള്‍:
- വീടുകളുടെ എണ്ണം 0.6% ഉയര്‍ന്ന് 113,101,329 ആയി.
- പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 2007 ലെ 4.9% ല്‍ നിന്ന് 2008 ല്‍ 5.0% ആയി വര്‍ദ്ധിച്ചു.
- കാര്‍ പൂളിങ് ചെയ്യുന്നവരുടെ എണ്ണം 10.4% ല്‍ നിന്ന് 10.7% ആയി വര്‍ദ്ധിച്ചു.
- കാറില്ലാത്ത് വീടുകളുടെ എണ്ണം 8.7% ല്‍ നിന്ന് 8.8% ആയി.
- ഒരു വാഹനമുള്ള വീടുകളുടെ എണ്ണം 33.1% ല്‍ നിന്ന് 33.4% ആയി.
- രണ്ട് വാഹനങ്ങളുള്ള വീടുകളുടെ എണ്ണം 38.1% ല്‍ നിന്ന് 37.8% ആയി കുറഞ്ഞു.
- മൂന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ള വീടുകളുടെ എണ്ണം 20.1% ല്‍ നിന്ന് 20.0% ആയി കുറഞ്ഞു.
- ജോലിക്കായുള്ള യാത്രയുടെ ശരാശരി സമയം അമേരിക്കയില്‍ 25.5 മിനിട്ടാണ്. ന്യൂയോര്‍ക്കിലാണ് അത് ഏറ്റവും കൂടുതല്‍ 31.6 മിനിട്ട്. ഏറ്റവും കുറവ് 16 മിനിട്ട് North Dakota യില്‍.
- യാത്രക്കായി ഒറ്റക്ക് കാറുപയോഗിക്കുന്നവരുടെ ശരാശരി പ്രായം 42.1 വയസാണ്; കാര്‍ പൂളിങ്ങ്കാരുടെ പ്രായം 38.1; പൊതു ഗതാഗതം ഉപയോഗിക്കുന്നവര്‍ 39.0 വയസ്സുള്ളവര്‍; നടക്കുന്നവര്‍ 34.7 വയസ്സുള്ളവര്‍; ടാക്സി, മോട്ടോര്‍ സൈക്കിള്‍സൈക്കിള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അപോയഗിക്കുന്നവര്‍ 38.0 വയസ്സുള്ളവരാണ്; വീട്ടിലിരുന്ന് ജോലിചെയ്യുന്നവര്‍ 46.2 വയസ്സായവരും
ഈ സര്‍വ്വേയില്‍ വരുമാനം, വിദ്യാഭ്യാസം, വീട്, കുടുംബഘടന തുടങ്ങി 40 ല്‍ അധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
– സ്രോതസ്സ് greencarcongress.com
The increased rate of people, who uses public transportation and the decreasing rate of households having more than one vehicle shows a good tendency in terms of energy saving.