ബള്‍ഗേറിയയില്‍ വിജയം: Belene ആണവനിലയ പദ്ധതി RWE ഉപേക്ഷിച്ചു

Greenpeace, Friends of the Earth, Bankwatch, Urgewald, BeleNE! തുടങ്ങിയ അനേകം സംഘടനകളുടെ ദീര്‍ഘകാലത്തെ എതിര്‍പ്പിന് ശേഷം ബള്‍ഗേറിയയിലെ Belene ആണവ നിലയം പൂട്ടാന്‍ തീരുമാനിച്ചു. ‘funding issues’ എന്നാണ് കാരണം പറഞ്ഞത്. ജര്‍മ്മന്‍ വൈദ്യുതി കമ്പനിയായ RWE തങ്ങളുടെ 49% നിക്ഷേപം ഉപേക്ഷിച്ചു. ആ ‘funding issues’ ശരിക്കും അങ്ങനെയല്ല. ‘food issues’ എന്നാണതിനെ പറയേണ്ടത്.

ഫിന്‍ലാന്റിലെ Olkiluoto യില്‍ പണിയുന്ന OL3 ആണവവ്യവസായത്തിന്റെ poster child ആണെങ്കില്‍ Belene ലെ നിലയം അവന്റെ വൃത്തികെട്ട കൊച്ച് സഹോദരനാണ്.

1981 മുതല്‍ അതിന്റെ പണി ഇടക്കിടക്ക് നടക്കുന്നു. 1990 ല്‍ ഈ പറയുന്ന ‘funding issues’ കാരണം പണി ഉപേക്ഷിച്ചു. പിന്നീട് 2002 ല്‍ വീണ്ടും തുടങ്ങി. ആണവറിയാക്റ്ററിന്റെ വില കൂടിക്കൂടി ഇപ്പോള്‍ 700 കോടി യൂറോയിലെത്തി.

Belene എന്നത് സുരക്ഷ, സാമ്പത്തികം, പരിസ്ഥിതി, അഴിമതി എന്നീ രംഗങ്ങളില്‍ high-risk project ആണെന്ന് കഴിഞ്ഞ 18 മാസങ്ങളായി RWE യോട് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് Urgewald ന്റെ Heffa Schücking പറയുന്നു. EC Treaty ലംഘിച്ച് ദശലക്ഷക്കണക്കിന് യൂറോ സര്‍ക്കാര്‍ നിലയത്തിന് നല്‍യിട്ടുണ്ട്.

ഇതിന് പുറമേ ആദ്യത്തെ പരിസ്ഥിതി വിശകലനം ‘seismic അവസ്ഥയോ അടിസ്ഥാന അപകടങ്ങളേയോ പരിഗണിച്ചിട്ടില്ല’ 1977 ലെ ഭൂമികുലുക്കത്തില്‍ 120 ആളുകള്‍ മരിച്ച സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ അകലെയാണ് നിലയം. പണിയുന്ന AES 92 റിയാക്റ്റര്‍ ‘The Mystery Reactor’ ആണെന്നാണ് Austrian Institute of Ecology പറയുന്നത്. അതിന്റെ ‘reliable technical facts’ ഓ ‘operational experience’ ഓ ഇല്ല. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തൊഴിലുകള്‍ Russian, Chinese, Vietnamese തൊഴിലാളികള്‍ക്കാണ്. കാരണം ബള്‍ഗേറിയക്ക് ആണവരംഗത്ത് പരിചയമുള്ള ആളുകളില്ല. ബള്‍ഗേറിയയിലെ എഞ്ജിനയര്‍മാരെ ഓര്‍ത്ത് അദ്ദേഹത്തിന് അഭിമാനമുണ്ടെന്ന് പറയുമ്പോള്‍ സത്യത്തില്‍ നിലയം ഡിസൈന്‍ ചെയ്തത് റഷ്യക്കാരാണ്. എണ്ണയുടെ അടിമത്തം ഇല്ലാതാക്കും എന്ന് അദ്ദേഹം പറഞ്ഞത് വിവരക്കേടാണ്. കാരണം എണ്ണ കൂടുതലും ഉപയോഗിക്കുന്നത് ഗതാഗതത്തിനാണ്.

RWE പിന്‍മാറിയതിന് ശേഷം ഇനി സര്‍ക്കാര്‍ എന്ത് ചെയ്യും? മറ്റാരേയെങ്കിലും അന്വേഷിച്ച് കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു

— സ്രോതസ്സ് greenpeace.org

ഒരു അഭിപ്രായം ഇടൂ