അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം

ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസവും, പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അഗസ്റ്റോ ബോഅല്‍ (Augusto Boal) 78 ആമത്തെ വയസില്‍ അന്തരിച്ചു. ‘മര്‍ദ്ദിതരുടെ അരങ്ങ്’ (Theater of the Oppressed) ന്റെ സ്ഥാപകനാണ് അദ്ദേഹം. അറിവ് പകരാനും, ജനാധിപത്യപരമായി ഇടപെടല്‍ പ്രചരിപ്പിക്കാനും രൂപം കൊണ്ട എല്ലാവരുടേയും പങ്കാളിത്തത്തോടുള്ള (participatory form of theater) അന്തര്‍ദേശിയ അരങ്ങാണത്. ലോകം മൊത്തം ബോയല്‍ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അധികാരത്തേയും അടിച്ചമര്‍ത്തലിനേയും ചര്‍ച്ച ചെയ്യാനായി അദ്ദേഹം ഉപയോഗിച്ച രീതികള്‍ ലോകത്തിന് മൊത്തം പ്രചോദനം നല്‍കുന്നതും സ്വാധീനിക്കുന്നതുമാണ്.

1971 ല്‍ ബ്രസീലിലെ സൈനിക ഏകാധിപത്യം ബോയലിനെ നാല് മാസം ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ജയിലില്‍ നിന്ന് മോചിതനായ ശേഷം അദ്ദേഹത്തെ 15 വര്‍ഷത്തേക്ക് നാടുകടത്തി. Theater of the Oppressed and Games for Actors and Non-Actors, The Rainbow of Desire and Legislative Theater പോലെ ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. റിയോ ഡി ജനീറേയുടെ നഗരസഭ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജീവിതാവസാനം വരെ വിശ്രമമില്ലാതെ പ്രവര്‍ത്തിയെടുത്ത ആളാണ് അദ്ദേഹം. Center for the Theater of the Oppressed നടത്തിയ പത്രപ്രസ്ഥാവനയില്‍ ബോഅല്‍ The Aesthetics of the Oppressed എന്ന പുതിയ പുസ്തകം പൂര്‍ത്തിയാക്കി എന്നും മരിക്കുന്നതിന് തൊട്ട് തലേ ദിവസം, മെയ് ദിനം, തൊഴിലാളികളുമായി ചേര്‍ന്ന് പ്രകടനത്തില്‍ പങ്കെടുത്തു.

അഗസ്റ്റോ ബോഅല്‍ സംസാരിക്കുന്നു:

മര്‍ദ്ദിതരുടെ അരങ്ങ് അടിസ്ഥാനപരമായ ഒന്നാണ്. അത് playhouse ലെ വെറും ഒരു അരങ്ങല്ല. ഒരു സ്ക്രിപ്റ്റിനനുസരിച്ചുള്ള അരങ്ങുമല്ല അത്. നമ്മുടെ ഉള്ളിലുള്ള അരങ്ങാണത്. നടന്‍(ടി) ആകാന്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള മൃഗമാണ് നമ്മളെല്ലാം. കാരണം നാം എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയത്ത് തന്നെ, നാം നമ്മുടെ തന്നെ അഭിനയത്തിന്റെ കാണികളുമാണ്. ഒരു മൃഗത്തിനും തങ്ങളുടെ അഭിനയത്തെ നിരീക്ഷിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ആനക്കൊ, ഡോള്‍ഫിനോ കഴിഞ്ഞേക്കും. അതുകൊണ്ട് നമ്മുടെയുള്ളില്‍ ഒരു അരങ്ങുണ്ട്. കാരണം നാം അഭിനയിക്കുകയും അത് കാണുകയും ചെയ്യുന്നു. നാം തന്നെയാണ് കാണി.

അതേ സമയം നാം ഒത്ത് ചേരുന്ന സമയത്ത് മിക്ക ആളുകളും ഒരു കാര്യത്തെയാണ് ശ്രദ്ധിക്കുന്നത്. ഭൌതികമായ സ്ഥലത്തില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നാണ് അവര്‍ സൃഷ്ടിക്കുന്നത്. ഭൌതികമായ സ്ഥലത്തിനേക്കാള്‍ കൂടിയ ഒന്നാണത്. ത്രിമാനത്തിന് പകരം pentadimensional ആണ്. അതിന് ഓര്‍മ്മയും സങ്കല്‍പ്പങ്ങളുമുണ്ട്. നാം അതുകൊണ്ട് theatricality ആണ് സൃഷ്ടിക്കുന്നത്.

അരങ്ങില്‍ നടന്‍മാരുപയോഗിക്കന്ന ഭാഷയെ നാം ഉപയോഗിക്കുമ്പോള്‍ അതില്‍ ഒരു വ്യത്യാസവുമില്ല. നമുക്ക് ആരോടെങ്കിലും പ്രേമം ഉണ്ടെങ്കില്‍ നാം ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയെ വെറുക്കുന്ന അവസരത്തില്‍ ഉപയോഗിക്കുന്ന ഭാഷയേ അപേക്ഷിച്ച് വ്യത്യസ്ഥമായ ഭാഷയായിരിക്കും. ഒരേ പോലെ ആയിരിക്കില്ല നാം സംസാരിക്കുക. ഒരു നടന്‍ അരങ്ങില്‍ പെരുമാറുന്നത് പോലെയാണ് നാം ചെയ്യുന്ന കാര്യങ്ങള്‍. എന്നാല്‍ നടന് അതിനെക്കുറിച്ച് ബോധമുണ്ട്. സാധാരണ ജീവിതത്തില്‍ നമുക്ക് അതില്ല എന്ന് മാത്രം.

നാം എന്നാല്‍ ധാരാളം ആളുകളാണ്. നമ്മുടെ കാര്യത്തില്‍ അത് അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍. പ്രകൃതിയിലെ ഒരു സംസാരമാണ് മനുഷ്യന്‍ തമ്മിലുള്ള ബന്ധം എന്ന് നാം കരുതുന്നു. നാം കാണികളില്‍ നിന്ന് നാം കേള്‍ക്കുന്ന അവസങ്ങളുണ്ട്. കാണികളോട് സംസാരിക്കുന്ന അവസരങ്ങളുണ്ട്. എന്നാല്‍ സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍, കറുത്തവരും വെളുത്തവരും തമ്മില്‍, തെക്കെ അര്‍ദ്ധ ഗോളക്കാരും വടക്കേ അര്‍ദ്ധ ഗോളക്കാരും തമ്മില്‍, ഒക്കെയുള്ള സംസാരങ്ങള്‍ വേഗം തന്നെ monologue ആയി മാറും എന്ന് നമുക്കറിയാം. അതില്‍ പുരുഷന്‍ മാത്രം സംസാരിക്കും. വെള്ളക്കാര് മാത്രം സംസാരിക്കും. വടക്കര് മാത്രം സംസാരിക്കും. സംസാരത്തെ പുനസ്ഥാപിക്കുകയാണ് നമുക്ക് വേണ്ടത്. നമ്മുടെ വാക്കുകള്‍ പറയാനുള്ള അവകാശം നമുക്ക് വേണം. നാം എന്നതുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നാണ് ഉദ്ദേശിച്ചത്. അത് ലിംഗപരമായി അടിച്ചമര്‍ത്തപ്പെട്ടവര്‍, ശമ്പളപരമായി അടിച്ചമര്‍ത്തപ്പെട്ടവര്‍, രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ തുടങ്ങി ഏത് തരത്തിലും അടിച്ചമര്‍ത്തപ്പെട്ടവരെയാണ് അവര്‍. നാം അതിനെതിരെ യുദ്ധം ചെയ്യുന്നു.

‘മര്‍ദ്ദിതരുടെ അരങ്ങില്‍’തുടക്കം മുതലേ ഞാന്‍ പൂര്‍ണ്ണമായി മുഴുകി പ്രവര്‍ത്തിക്കുന്നു. കാരണം എന്റെ അച്ഛന് ഒരു ബേക്കറിയുണ്ടായിരുന്നു. റിയോ ഡി ജെനീറോയുടെ തൊഴിലാളി പ്രദേശത്ത്. എല്ലാ ദിവസവും രാവിലെ ഞാന്‍ അച്ഛനുമൊത്ത് ജോലിചെയ്യുമായിരുന്നു. 12,13,14 വയസ് പ്രായമുള്ള സമയത്ത്. അവിടെ ഞാന്‍ തൊഴിലാളികളെ കാണാറുണ്ട്. എത്രമാത്രം അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ എപ്പോഴും അവരോടൊത്ത് (preoccupied) നിന്നു. ഇത്രമാത്രം അടിച്ചമര്‍ത്തപ്പെട്ടിട്ടും അവര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.

15 വയസ് പ്രായമായപ്പോള്‍ ഞാന്‍ അവരെക്കുറിച്ച് നാടകങ്ങളെഴുതാന്‍ തുടങ്ങി. അവരുടെ അത്ര അടിച്ചമര്‍ത്തപ്പെട്ടവനായിരുന്നില്ല ഞാന്‍ എന്ന് ഞാന്‍ ഓര്‍ത്തു. അവരുടെ ചുറ്റുപാടിലല്ല ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ഒരു കലാകാരനാണെന്ന് അഭിനയിക്കുകയാണ് ചെയ്യുന്നത്. ചില കാര്യത്തില്‍‍ ഞാന്‍ ഉയര്‍ന്നവനായിരുന്നു. പിന്നെ “യുദ്ധം ചെയ്യാനായി അവര്‍ എന്ത് ചെയ്യണമെന്ന് അവരെ ഞാന്‍ പഠിപ്പിക്കും” എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ’50കളിലും, ’60കളിലും രാഷ്ട്രീയ നാടക വേദിയിലേക്ക് പ്രവേശിച്ചു. അതില്‍ അവര്‍ക്ക് നല്‍കാനൊരു സന്ദേശമുണ്ട്.

അരങ്ങിലല്ലാതെ, അവര്‍ക്ക് അറിയാവുന്നതിലധികം ഒന്നും എനിക്ക് അറിയില്ല എന്ന് ഒരു ദിവസം ഞാന്‍ മനസിലാക്കി. അരങ്ങില്‍ എനിക്ക് കൂടുതലറിയാം. വടക്ക് കിഴക്കന്‍ ബ്രസീലില്‍ വെച്ച് ഗ്രാമീണര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവസം ആണ് അത് സംഭവിച്ചത്. ഒരു നാടകം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ അവസാനം ഒരു protagonist പറഞ്ഞു, “നമ്മുടെ ഭൂമി സംരക്ഷിക്കാന്‍ നാം രക്തം ചീന്തേണ്ടിവരും.” അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഗ്രാമീണരുടെ വേഷം ധരിച്ചിരിക്കുന്ന ഞങ്ങള്‍ പാട്ടു പാടി. ഞങ്ങള്‍ ഗ്രാമീണരല്ല. ഗ്രാമീണരേ പോലെ വേഷം ധരിച്ചവരാണ്. പക്ഷേ ഞങ്ങള്‍ പറഞ്ഞു, “ഭൂമി തിരിച്ച് പിടിക്കാന്‍ നമുക്ക് രക്തം ചീന്തേണ്ടിവരും.”

അപ്പോള്‍ ഒരു ഗ്രാമീണന്‍ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു, “ഞങ്ങള്‍ ചിന്തിക്കുന്നത് പോലെയാണ് നിങ്ങളും ചിന്തിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ തോക്കുകളെടുക്കൂ.” അരങ്ങില്‍ നല്ല ഭംഗിയുള്ള തോക്കുകള്‍ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. “തോക്കുകളെടുക്കൂ. നമുക്ക് ജന്മിക്കെതിരെ യുദ്ധം ചെയ്ത് നമ്മുടെ ഭൂമി തിരിച്ച് പിടിക്കാം. നമുക്ക് രക്തം ചീന്തേണ്ടിവരും” അയാള്‍ തുടര്‍ന്നു. “ക്ഷമിക്കണം. ആ തോക്കുകള്‍ ശരിക്കുള്ളവയല്ല” എന്ന് ഞങ്ങള്‍ പറഞ്ഞു. “ശരി. തോക്കുകള്‍ ശരിക്കുള്ളവയല്ലായിരിക്കാം. എന്നാല്‍ നിങ്ങള്‍ സത്യസന്ധരാണ്. എല്ലാവര്‍ക്കും വേണ്ട തോക്കുകള്‍ ഞങ്ങളുടെ കൈയ്യിലുണ്ട്. വരൂ. നമുക്ക് അവര്‍ക്കെതിരെ യുദ്ധം ചെയ്യാം” എന്നായി അയാള്‍. “ഇല്ല. ഞങ്ങള്‍ ശരിക്കുള്ള കലാകാരന്‍മാരാണ്. ഗ്രാമീണരല്ല” എന്ന് ഞങ്ങള്‍ പറഞ്ഞു. “നമുക്ക് രക്തം ചീന്തേണ്ടിവരും എന്ന് ശരിക്കുള്ള കലാകാരന്‍മാര്‍ പറയുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് അത് ശരിക്കുള്ള ഗ്രാമീണരുടെ ശരിക്കുള്ള രക്തമാണ്, നിങ്ങളുടേതല്ല.” എന്ന് അയാള്‍ പറഞ്ഞു.

നാം പുരുഷന്‍മാരായിരിക്കുമ്പോള്‍ സ്ത്രീകളോടോ, വെള്ളക്കാരായിരിക്കുമ്പോള്‍ കറുത്തവരോടോ, നഗരവാസിയാരിക്കുമ്പോള്‍ ഗ്രാമീണരോടോ ഒരു സന്ദേശം കൊടുക്കാനാവില്ല എന്ന് ഞാന്‍ മനസിലാക്കി. കാരണം ഞങ്ങള്‍ നഗരത്തില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ അവരുടെ രീതിയിലുള്ള യുദ്ധത്തിനുള്ള വഴി കണ്ടെത്താന്‍ നമുക്ക് അവരെ സഹായിക്കാനാവും.

വര്‍ത്തമാന പത്ര അരങ്ങ് എന്ന് വിളിക്കുന്ന ഒന്നായായിരുന്നു മര്‍ദ്ദിതരുടെ അരങ്ങിന്റെ തുടക്കത്തില്‍ ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. ’71 ല്‍ ആയിരുന്നു അത്. ഞങ്ങള്‍ paranoiac അല്ല എന്നാണ് ഞങ്ങളെ persecute പോലീസും paramilitary സംഘങ്ങളും അതിനെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ചിലപ്പോള്‍ ഞങ്ങള്‍ അരങ്ങിലെത്തുന്നത് നിറച്ച തോക്കുമായിയാരുന്നു. അത് paranoia അല്ല. അത് സ്വയ രക്ഷക്ക് വേണ്ടിയുള്ളതായിരുന്നു. ഭീകരകാലമായിരുന്നു അത്. ഏകാധിപത്യത്തിനെതിരും ജനങ്ങളെ സഹായിക്കുന്നതുമായ നാടകങ്ങള്‍ നടത്തുന്നത് അപകടകരമായ കാര്യമായിരുന്നു. സംരക്ഷണം ഞങ്ങള്‍ തന്നെ ചെയ്യണം എന്നത് ഭീകരമാണ്. ആ സമയത്ത് അവര്‍ ആളുകളെ അറസ്റ്റ് ചെയ്യുകയും കൊല്ലുകയും പീഡിപ്പിക്കയും ചെയ്യുന്ന സമയമായിരുന്നു. എന്നെയും അവര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നും ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഈ നാടകം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അവര്‍ എങ്ങനെയോ ആ പരിപാടി നിര്‍ത്തലാക്കി. അതില്‍ ഞാന്‍ ആര്‍ക്കോ ഉപദേശം നല്‍കുകയാണ്. അത് ഭംഗിയായി ചെ ഗെവാര പറയാറുണ്ട്. അദ്ദേഹം പറഞ്ഞു, “solidarity ല്‍ ആകുന്നതിന് ചില അപകടങ്ങളൊക്കെ സഹിക്കേണ്ടിവരും.” ഞാന്‍ അപകടം ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ അവിടെ പോയി. നാടകം നടത്തി. “പോകൂ യുദ്ധം ചെയ്യൂ” എന്ന് പറഞ്ഞു. പിന്നീട് അടുത്ത വിമാനത്തില്‍ തിരിച്ച് വീട്ടിലേക്ക് പോന്നു.

എന്നാല്‍ അതേ സമയത്ത്, ഏകാന്ത തടവറയില്‍, ഒറ്റക്ക്, ആരോടും സംസാരിക്കാനില്ലാതെ ആരേയും കാണാനൊക്കാതെ കഴിയേണ്ടിവന്നപ്പോള്‍ ഞാന്‍ ജീവിതത്തിലാദ്യമായി നിശബ്ദത കേള്‍ക്കാന്‍ നിര്‍ബന്ധിതനായി. അതിന് മുമ്പ് ഞാന്‍ നിശബ്ദത കേട്ടിട്ടില്ല. ശബ്ദം കേട്ടിട്ടുണ്ട്. ആ സമയത്ത് ഞാന്‍ നിശബ്ദത കേള്‍ക്കാന്‍ പഠിച്ചു. നിങ്ങളുടെ ചിന്തകള്‍, അവ കൂടുതല്‍ ശക്തമായി, വസ്തുക്കള്‍ പോലെയായി.

പിന്നീട് അവര്‍ എന്നെ ഏകാന്ത തടവില്‍ നിന്ന് മറ്റ് രാഷ്ട്രീയ തടവ് പുള്ളികളുള്ള സെല്ലിലേക്ക് മാറ്റി. വളരെ പ്രധാനപ്പെട്ട ഒരു കാര്യം അവിടെ നിന്ന് ഞാന്‍ പഠിച്ചു. ഇടത്തില്‍ നാം സ്വതന്ത്രരാണ്. സമയത്തിലാണ് നമ്മേ അറസ്റ്റ് ചെയ്യപ്പെടുന്നത്. നാം പോയി സമയം എന്തായി എന്ന് നോക്കണം. സമയമെന്തായി? നമുക്ക് അവിടേക്ക് പോകണം. സമയത്തില്‍ ആണ് നമ്മേ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇടത്തിലാണ് നമ്മേ അറസ്റ്റ് ചെയ്തിരുന്നതെങ്കില്‍ നമുക്ക് സ്വതന്ത്രമായ സമയം ഉണ്ടായേനേ. നമ്മുടെ സമയം ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയേനേ.

കാര്യങ്ങള്‍ മാറി. നിരോധനം ഇപ്പോഴില്ല. നാടകവേദിയില്‍ ഇപ്പോള്‍ എന്തും ചെയ്യാം. ലുല വന്നതോടുകൂടിയാണ് മാറ്റങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ ബ്രസീല്‍ മുമ്പത്തെ പോലെയല്ല.

ഇപ്പോഴും മാറ്റം വരാത്ത ഒന്നാണ് കാര്‍ഷിക പരിഷ്കരണം. ഭൂമി ഇപ്പോഴും മോഷ്ടാക്കളുടെ കൈയ്യിലാണ്. അവരുടെ കൈവശമുള്ള രേഖകള്‍ കളവാണ്.

1964 വരെ ഞാന്‍ Peasants League ല്‍ പ്രവര്‍ത്തിച്ചിരുന്നു. നേതാവായി അവര്‍ക്ക് ഒരാളേയുണ്ടായിരുന്നുള്ളു. Francisco Juliao. അദ്ദേഹമാണ് പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നത്. കൃഷിക്കാര്‍ അത് അനുസരിക്കുന്നു. അത് തെറ്റായ രീതിയാണ്.

ഭൂമിയില്ലാത്ത കൃഷിക്കാരുടെ സംഘടന (MST) ജനാധിപത്യപരമാണ്. അവര്‍ തീരുമാനിക്കുന്നു. ഓരോ സംഘവും തീരുമാനമെടുക്കും. അവര്‍ക്ക് പൊതു നിയമമുണ്ട്. സംഘടനക്കകത്തുള്ള നിയമമുണ്ട്. പക്ഷേ തന്ത്രങ്ങള്‍ ഓരോ സംഘവും സ്വയം എടുക്കും. ഒരു സംഘം ഒരു തീരുമാനമെടുത്തു എന്ന് കരുതുക. ചിലപ്പോള്‍ മറ്റ് സംഘങ്ങള്‍ അത് അംഗീകരിക്കില്ല. അവര്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതുകൊണ്ട് അത് ജനാധിപത്യപരമാണ്. അവര്‍ ഭൂമിയില്‍ അതിക്രമിച്ച് കടക്കില്ല(invade). പകരം അവര്‍ തരിശ് ഭൂമി കൈയ്യേറും(occupy).

തെക്കുനിന്നാണ് ഞാന്‍ ചിന്തിക്കുന്നത്. തങ്ങള്‍ക്ക് വേണ്ടതെന്തോ അത് ചെയ്യുന്ന രാജ്യമാണ് അമേരിക്ക. അവിടെ ഒരു രാജ്യമല്ല, ഒരു കൂട്ടം ആളുകളോ കോര്‍പ്പറേറ്റോ ആണ് തീരുമാനങ്ങളെടുക്കുന്നത്. അവര്‍ ഒന്നിനേയും ബഹുമാനിക്കുന്നില്ല.

അവര്‍ ഇറാഖില്‍ അതിക്രമിച്ച് കയറി. ഇപ്പോള്‍ 5 ലക്ഷത്തിലധികം ഇറാഖികള്‍ കൊല്ലപ്പെട്ടു. അമേരിക്കക്കാര്‍ കൊന്നത് മാത്രമല്ല. അവര്‍ തമ്മില്‍ തമ്മില്‍ കൊല്ലുകയാണ്. 3500 അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തിനായി എത്ര ശതകോടി ഡോളര്‍ ചിലവാക്കി എന്ന് എനിക്കറിയില്ല. “ഓ, അവരുടെ കൈവശം മാരകായുധങ്ങളുണ്ട്” എന്ന കാരണത്താലാണ് യുദ്ധം ചെയ്തത്. അപ്പോള്‍ ഐക്യ രാഷ്ട്ര സഭ പറഞ്ഞു അവര്‍ക്ക് മാരകായുധങ്ങളില്ല എന്ന്. ഉണ്ട് അവര്‍ക്കുണ്ട്. ഞങ്ങള്‍ എന്തായാലും പോകുകയാണ് എന്ന് അമേരിക്ക പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്നിടത്ത് അവര്‍ അതിക്രമിച്ച് കയറും. അതാണ് അമേരിക്കയുടെ രീതി.

ഞങ്ങള്‍ അത്തരം ഒരു സര്‍ക്കാരിനെ അംഗീകരിക്കാനാവില്ല. അമേരിക്കയില്‍ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അവരെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ തന്നിഷ്ടം കാണിക്കുന്ന സര്‍ക്കാരിനെ എനിക്ക് അംഗീകരിക്കാനാവില്ല. പൊതു ജനാഭിപ്രായമോ മറ്റ് രാജ്യങ്ങളുടെ അഭിപ്രായമോ അവര്‍ പരിഗണിക്കുന്നതേയില്ല. അവരുടെ സ്വന്തം താല്‍പ്പര്യമെന്തോ അത് ചെയ്യുന്നു.

ശതകോടി ശതകോടി കണക്കിന് പണം ചിലവാക്കിയെങ്കിലും അത് ചവറാവുകയല്ല ചെയ്തത്. അത് കൈമാറ്റപ്പെടുകയാണുണ്ടായത്. ജനങ്ങളുടെ പണമാണ് അത്. നികുതിയായി പിരച്ചെടുത്തത്. അത് രാഷ്ട്രത്തിന്റെ പണമാണ്. അത് എവിടെ പോയി? ആയുധം നല്‍കുന്നവരുടെ കൈകളിലേക്ക് അത് പോയി. ആ പണം അവര്‍ കത്തിച്ച് കളയുകയല്ല ചെയ്തത്. ആ പണം കൈമാറ്റപ്പെടുകയാണ് അവര്‍. ബ്രിട്ടണിന് എതിരായ അമേരിക്കയുടെ വിപ്ലവത്തെക്കുറിച്ച് സഹാനുഭൂതിയുണ്ടെങ്കിലും, ധാരാളം നായകന്‍മാരുണ്ടെങ്കിലും, ധാരാളം കാര്യങ്ങളെ നാം ബഹുമാനിക്കുന്നുണ്ടെങ്കിലും ഇവിടെ സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നില്ല. ഈ യുദ്ധത്തിന് അമേരിക്കയിലെ ജനങ്ങളുടെ സമ്മതമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ധാരാളം ആളുകള്‍ യുദ്ധത്തിനെതിരാണ്.
____
Augusto Boal, legendary Brazilian political playwright and popular educator

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )