ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം

അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാനികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനേക്കുറിച്ച് അന്വേഷണം വേണം എന്ന് അഫ്ഗാനിസ്ഥാനിലെ മുമ്പത്തെ പ്രധാന മന്ത്രിയായ Ahmad Shah Ahmadzai ആവശ്യപ്പെട്ടു. “അവര്‍ ചെയ്യേണ്ടിയിരുന്ന കാര്യത്തെക്കാള്‍ വ്യത്യസ്ഥമായ കാര്യമാണ് ഇത്” എന്ന് Ahmadzai പറഞ്ഞു.

Pashto, Dari പ്രദേശത്ത് ബൈബിള്‍ എങ്ങനെ വിതരണം ചെയ്യണം എന്നതിനെക്കുറിച്ച് Bagram Air Base ല്‍ പട്ടാളക്കാര്‍ ചര്‍ച്ചചെയ്യുന്നത് അല്‍ജസീറ ചാനല്‍ വീഡിയോയില്‍ കണ്ടതിന്റെ പ്രതികരണമായാണ് Ahmadzai അങ്ങനെ പറഞ്ഞത്. എന്നാല്‍ അഫ്ഗാനികളെ മതപരിപര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തുന്നില്ല എന്ന് അമേരിക്കന്‍ സൈന്യം അഭിപ്രായപ്പെട്ടു. വീഡിയോയില്‍ കാണുന്ന ബൈബിളുകള്‍ confiscate ചെയ്യുകയും നശിപ്പിക്കുകയും ചെയ്തെന്ന് അവര്‍ അവകാശപ്പെടുന്നു. “അമേരിക്കന്‍ സൈന്യം മതപരമായ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല” എന്ന് Admiral Mike Mullen പത്ര പ്രസ്ഥാവനയില്‍ പറഞ്ഞു.

പഴയ വീഡിയോ പുറത്തുവിട്ടതിന് അല്‍ജസീറയെ പെന്റഗണ്‍ വിമര്‍ശിച്ചു. പിരിഞ്ഞുപോയ പട്ടാളക്കാരനായ Brian Hughes ആണ് ആ വീഡിയോ എടുത്തത്. “അതില്‍ മിക്കതും out of context ആയ കാര്യമാണ്. ഇത് ഉത്തരവാദിത്തമില്ലത്ത അവസരത്തിന് യോജിക്കാത്ത പത്രപ്രവര്‍ത്തനമാണ്. അഫ്ഗാനികളെ proselytize ചെയ്യാനുള്ള ഒരു പരിപാടിയും ഇല്ല” സൈനിക വക്താവായ Colonel Greg Julian പറഞ്ഞു. പെന്റഗണിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനായി, അമേരിക്കന്‍ പട്ടാളക്കാരുടെ ബൈബിള്‍ പഠനത്തെക്കുറിച്ചുള്ള എഡിറ്റ് ചെയ്യാത്ത വീഡിയോ അല്‍ജസീറ പ്രക്ഷേപണം ചെയ്തു.

ജെഫ് ഷാര്‍ലറ്റ് സംസാരിക്കുന്നു:

ആ വീഡിയോയില്‍ കാണുന്നത് ഒരു വലിയ മഞ്ഞ് മലയുടെ അറ്റമാണ്. ഈ വിഷയത്തെക്കുറിച്ച് എഴുതണമെന്ന് Military Religious Freedom Foundation ന്റെ Mikey Weinstein എന്നോട് ആവശ്യപ്പെട്ടപ്പോള്‍ അത് ഇത്ര വിപുലമാണോ എന്ന് എനിക്കും സംശയമായിരുന്നു ഉണ്ടായിരുന്നത്. ഓരോ റാങ്കിലേയും 100 അഭിമുഖം കഴിഞ്ഞതോടെ എനിക്കും അത് ശരിയായി തോന്നി. Officer Corps ലും അത് കാണാന്‍ കഴിഞ്ഞു എന്നതാണ് പേടിപ്പിക്കുന്ന കാര്യം.

യേശുവിന് വേണ്ടി ആളുകളെ വേട്ടയാടൂ എന്നാണ് ആ വീഡിയോയില്‍ Lieutenant-Colonel Hensley പറയുന്നത്. Hensley ആ സമയത്ത് അഫ്ഗാനിസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു. Hensley ധരിച്ചിരിക്കുന്ന ടി ഷര്‍ട്ട് നോക്കൂ, മൌലികവാദ സംഘടനയായ Chapel NeXt മായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് അത്. അഫ്ഗാനിസ്ഥാനിന്റെ മാപ്പില്‍ ക്രിസ്തുമത കുരിശ് വരച്ചിരിക്കുന്നതും കാണാം.

പിന്നീടുള്ള ദൃശ്യങ്ങളും വിഷമിപ്പിക്കുന്നതാണ്. അവിടെയുള്ള അമേരിക്കന്‍ സൈനികര്‍ക്ക് ദൈവത്തിന് വേണ്ടി പണിയെടുക്കുക എന്ന ഒരു ദൌത്യമുണ്ട് എന്ന് അയാള്‍ വിശ്വസിക്കുന്ന ലോകാവസാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അയാള്‍ പറയുന്നുണ്ട്. “നമ്മളാണ് പുതിയ ഇസ്രായേല്‍” എന്ന് പല പ്രാവശ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. നമ്മള്‍ എന്നാല്‍ അമേരിക്കന്‍ സൈന്യം എന്നര്‍ത്ഥം.

ഈ മനുഷ്യന്‍ ഒരു തരം ചതിയനോ(rogue) maverick ഓ ആണെന്ന് മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. Lieutenant-Colonel Bob Young നെക്കുറിച്ച് ഞാന്‍ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. Kandahar Air Base ല്‍ Young ജോലിചെയ്തിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ക്രിസ്തുമതത്തില്‍ അടിസ്ഥാനമായ സര്‍ക്കാരാണെന്ന് വിശദീകരിക്കുന്ന PowerPoint presentation അഫ്ഗാനിസ്ഥാനിലെ യുദ്ധ പ്രഭുക്കന്‍മാരെ കാണിക്കാനായി Young നിര്‍മ്മിച്ചു. ക്രിസ്ത്യന്‍ ദൈവമാണ് അമേരിക്കയെ മഹത്തരമാക്കിയത്. ജനാധിപത്യം നേടിയെടുക്കണമെങ്കില്‍ അഫ്ഗാനിസ്ഥാന് ഒരു തെരഞ്ഞെടുപ്പുണ്ട്(choice). തീര്‍ച്ചയായും അത് യേശുവിന് വേണ്ടിയുള്ള choice ആണ്.

പള്ളിയുടേയും രാഷ്ട്രത്തിന്റേയും തമ്മിലുള്ള അതിര്‍ത്തി വരമ്പ് മുറിച്ചുകടക്കുന്നു എന്ന് ഈ ആളുകള്‍ അറിയുന്നതേയില്ല.

സൈനിക ഉദ്യോഗസ്ഥരുമായി അഭിമുഖം നടത്തിയതിന് ഒരു വര്‍ഷത്തിന് ശേഷം എന്നെ പേടിപ്പിച്ച ഒരു കാര്യം സംഭവിച്ചു. ഈ സൈനിക അന്തരീക്ഷത്തിലുള്ള Staff Sergeant Jeffery Humphrey എന്നയാള്‍ അയാള്‍ ജോലി ചെയ്തിരുന്ന Samarra യില്‍ സംഭവിച്ച് കാര്യങ്ങള്‍ തുറന്ന് പറയാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്നു. ഈസ്റ്റര്‍ സമയമായിരുന്നു അത്. സൈന്യപുരോഹിതന്‍ മെല്‍ ഗിബ്സണിന്റെ anti-Semitic സിനിമയായ Passion of the Christ ന്റെ കോപ്പിയുമായി എത്തി. ആ ദിവസം മുഴുവന്‍ അവര്‍ അത് അവിടെ പ്രദര്‍ശിപ്പിച്ചു.

അയാള്‍ ജോലി ചെയ്തിരുന്ന Army Special Forces ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഇറാഖി വിവര്‍ത്തകന്‍, അയാള്‍ ഇറാഖി-അമേരിക്കന്‍ ക്രിസ്ത്യനാണ്, സൈനിക വാഹനത്തിന്റെ(Bradley fighting vehicle) വശങ്ങളില്‍ “മുഹമ്മദിനെ യേശു കൊന്നു” എന്ന് ചുവന്ന വലിയ അറബി അക്ഷരങ്ങളില്‍ എഴുതി. ഒരു bullhorn ന്റെ പുറത്ത് അയാളെ കയറ്റി “മുഹമ്മദിനെ യേശു കൊന്നു” എന്ന് വിളിച്ച് പറയിപ്പിച്ചു. പ്രതികരിച്ചവരുടെ നേരെ തോക്ക് ചൂണ്ടി. Bradley വാഹനം സമാറ (Samarra) നഗരത്തിലൂടെ കടന്നു പോയി. അത് പോയ സ്ഥലങ്ങളെല്ലാം കത്തിച്ചു. “മുഹമ്മദിനെ യേശു കൊന്നു” എന്നതിനോട് പ്രതികരിക്കുന്ന ഏതൊരുവനേയും ശത്രുവായാണ് Special Forces കണക്കാക്കി ഉന്‍മൂലനം ചെയ്യാനാണ് അവര്‍ തീരുമാനിച്ചത്.

Bradley വാഹനം ഓടിച്ചിരുന്നയാളെ ഞാന്‍ അഭിമുഖം നടത്തി. Lieutenant John DeGiulio. അതിന് ശേഷം അയാള്‍ക്ക് ക്യാപ്റ്റനായി കയറ്റം കൊടുത്തു. ബൈബിളില്‍ പറഞ്ഞത് പോലുള്ളതരത്തിലെ നാശമാണ് അവര്‍ അവിടെ ചെയ്തതെന്ന് അയാള്‍ പറഞ്ഞു. മുന്നുലുള്ള എല്ലാറ്റിനേയും തകര്‍ത്തു. ദൈവം തന്റെ കൂടെയായതിനാലാണ് അയാള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞത്, കാരണം അയാള്‍ മെല്‍ഗിബ്സണിന്റെ Passion of the Christ കണ്ട് അതിന്റെ ആത്മീയ കവചം അണിഞ്ഞിരിക്കുന്നു എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ തെരുവുകളില്‍ ഇത്തരത്തില്‍ ആത്മീയ യുദ്ധം നടത്താന്‍ അയാളെ തയ്യാറാക്കിയതിന് സൈന്യപുരോഹിതനോട് അയാള്‍ നന്ദി പറഞ്ഞു.

Mikey Weinstein സംസാരിക്കുന്നു,

ഐസന്‍ഹവറിന്റെ വിടവാങ്ങല്‍ പ്രസംഗം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അത് സൈനിക-വ്യവസായിക-സംഘത്തിന്റെ(military-industrial complex) അപകടത്തെക്കുറിച്ച് അമേരിക്കക്ക് മുന്നറീപ്പ് നല്‍കുന്നതാണ്. fundamentalist-Christian-para-church-military-corporate-proselytizing complex നെയാണ് നാം ഇവിടെ കാണുന്നത്.

മനുഷ്യ വംശം നിര്‍മ്മിച്ച ഏറ്റവും അപകടകരമായ സംഘമാണ് അമേരിക്കന്‍ സൈന്യം. അത് എല്ലായിടവുമുണ്ട്. നമ്മുടെ അമേരിക്കന്‍ സൈന്യത്തിെ മൌലികവാദി ക്രിസ്ത്യാനിയില്‍ നിന്ന് നാം വെറും രണ്ടിഞ്ച് മാത്രം അകലത്തിലാണ്.

യാഥാസ്ഥിതികലായ, സൈനിക, റിപ്പബ്ലിക്കന്‍ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്. Military Academy യില്‍ നിന്ന് ബിരുദം നേടിയ മൂന്ന് തലമുറയാളുകള്‍ ഞങ്ങളുടെ കുടുംബത്തിലുണ്ട്. എന്റെ മൂന്ന് കുട്ടികള്‍ Air Force Academyയില്‍ നിന്നാണ് ബിരുദം നേടിയത്.

Jeff Sharlet ആണ് ഇത് മനസിലാക്കിയ മുഖ്യധാരാ മാധ്യമങ്ങളിലെ ഏക മാധ്യമപ്രവര്‍ത്തകന്‍. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ അത് സംസാരിച്ചപ്പോള്‍ Jeff Sharlet വളരെ സംശയാലു ആയിരുന്നു.

എല്ലാവരോടും എനിക്ക് രണ്ട് കാര്യങ്ങളേ യാചിക്കാനുള്ളു. Jeff ന്റെ പുസ്തകം വായിക്കുക. അത് വെറും 10 പേജില്‍ കൂടുതലേയുള്ളു. The Family: The Secret Fundamentalism at the Heart of American Power. രണ്ട് Jeff ന്റെ ഹാര്‍പ്പര്‍ മാസികയുടെ മുഖലേഖനം.

അത് വളരെ incontrovertible ആണ്. അല്‍ജസീറെ പുറത്തുവിട്ടത് ഒന്നും പുതിയ കാര്യമല്ല. വളരെ കാലമായി ഞങ്ങളിത് പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ധാരാളം para-church സംഘങ്ങളുണ്ട്. Worldwide Military Baptist Missions, Soldiers Bible Ministry, Campus Crusades Military Ministry തുടങ്ങിയവ. കണക്കാക്കാന്‍ പറ്റാത്തത്ര അധികമാണ് അവ. അത്രക്ക് മോശം അവസ്ഥയാണ്. അമേരിക്ക ഉണരണം. കാരണം ഇറാഖിലും അഫ്ഗാനിസ്ഥനിലും 1096 ലെ കുരിശ് യുദ്ധം ആവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്

Christian Embassy ക്ക് മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥന്‍മാരുടെ ഒരു സംഘമുണ്ട്. Pete Geren നെ പോലുള്ളവര്‍. Pete Geren ഇപ്പോള്‍ Secretary of the Army ആയി ജോലി ചെയ്യുന്നു. ധാരാളം ജനറല്‍മാര്‍, പെന്റഗണിലെ മറ്റുള്ളവര്‍ ഉള്‍പ്പെട്ട, അതി തീവൃ വലത് പക്ഷ മൌലികവാദ ക്രിസ്ത്യാന്‍ സംഘടനയായ Christian Embassy യുടെ പരിപാടികളാണ് ചെയ്യുന്നത്.

2006 ഡിസംബര്‍ 11 ന് National Press Club ല്‍ ഞങ്ങള്‍ പത്ര സമ്മേളനം നടത്തി. റംസ്ഫെല്‍ഡിന്(Rumsfeld) ശേഷം വന്ന പുതിയ സെക്രട്ടറിയായ ഗേറ്റ്സ് (Gates) അന്വേഷണം നടത്തണമെന്ന് അതില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ കുറ്റക്കാര്‍ക്കെല്ലാം സ്ഥാനക്കയറ്റം കൊടുക്കുകയാണുണ്ടായത്.

സൈന്യം ഭരണഘടനയെ അശുദ്ധമാക്കുന്ന സമയത്ത് മൂന്ന് കാര്യങ്ങളാണ് സംഭവിക്കുന്നത്. ആദ്യം അവര്‍ അങ്ങനെ ഒരു സംഭവം നടന്നതായി സമ്മതിക്കില്ല. രണ്ടാമതായി അതിനെ അവര്‍ ഒറ്റപ്പെടുത്തും. മൂന്നാമതായി അതിനെ സന്ദര്‍ഭത്തില്‍ നിന്ന് മാറ്റം. Colonel Julian നമുക്ക് ഒരു യുദ്ധം നടത്താനുണ്ട് എന്ന് പറയുമ്പോള്‍ അത് മൌലികവാദി ക്രിസ്ത്യാനികളും അമേരിക്കയുടെ ഭരണഘടനയുമായുള്ള യുദ്ധമാണെന്ന് നാം തിരിച്ചറിയണം.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞ കാര്യമാണ് എനിക്ക് അയാളോട് പറയാനുള്ളത്. അവസാനം നാം നമ്മുടെ ശത്രുക്കളുടെ വാക്കുകളാവില്ല ഓര്‍‍ക്കുക. പകരം നമ്മുടെ സുഹൃത്തുക്കളുടെ നിശബ്ദതയാവും. നിശബ്ദത വഞ്ചനയാകുന്ന ഒരു സമയമുണ്ട്. അമേരിക്കയുടെ ഭരണഘടനയെ പിന്‍താങ്ങുകയും പ്രതിരോധിക്കുകയും ചെയ്യുന്നതില്‍ നമ്മുടെ അമേരിക്കന്‍ സൈന്യം വഞ്ചനയാണ് ചെയ്യുന്നത്. യേശുവിന്റെ സുവിശേഷത്തിനെ ആയുധമണിയിക്കുന്നതില്‍ മാത്രമല്ല അത്. ജെഫ് അതിനെക്കുരിച്ച് വര്‍ഷങ്ങളായി പറയുന്നു.

ജെഫ് ഷാര്‍ലെറ്റ് സംസാരിക്കുന്നു,

ഒരു സംഘടനയിലൂടെ നിങ്ങള്‍ക്ക് കഥയെല്ലാം പറയാനാവും. Officers Christian Fellowship. അത് തുടങ്ങിയത് രണ്ടാം ലോക മഹായുദ്ധ കാലത്താണ്. ഓഫീസറന്‍മാരുടെ ഒരു കൂട്ടമായി അതിനെ നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ അത് evangelical ഉം conservative ഉം ആയ ക്രിസ്ത്യാനികളുടെ സംഘടനയാണത്. തങ്ങളുടെ വിശ്വാസത്തോടൊത്ത് പോകാനാഗ്രഹിക്കുന്ന ഓഫീസറന്‍മാരാണതില്‍. അത് തെറ്റൊന്നുമല്ല. കാരണം അതിനാണ് നമുക്ക് First Amendment. അതുകൊണ്ട് നമുക്കത് ചെയ്യാനാവും.

വിയറ്റ്നാം യുദ്ധത്തോടെയാണ് കാര്യങ്ങള്‍ മാറിയത്. പുരോഗമനവാദിയായ ക്രിസ്ത്യാനികളായ ധാരാളം പുരോഗമനവാദി സൈനിക പുരോഹിതന്‍മാരെ കാണാന്‍ കിട്ടാതെയായി. അവര്‍ക്ക് സൈന്യത്തില്‍ സേവനമനുഷ്ടിക്കാന്‍ ആഗ്രഹമില്ല. റൊണാള്‍ഡ് റെയ്ഗണിന്റെ കാലത്ത് ആ സ്വഭാവം വര്‍ദ്ധിച്ചു. റെയ്ഗണ്‍ എല്ലാ നിയന്ത്രണങ്ങളും നിയമങ്ങളും എടുത്തുകളഞ്ഞു. നിങ്ങള്‍ ഒരു സൈനിക പുരോഹിതനെ സൈന്യത്തില്‍ഡ കാണുമ്പോള്‍ അയാള്‍ Father Mulcahy യെ പോലുള്ള ഒരാളാണെന്ന തോന്നലാണുണ്ടാവുന്നത്. MASH ലെ Father Mulcahy കത്തോലിക്കക്കാരനാണ്. എന്നാല്‍ എല്ലാവരേയും സഹായിക്കുകയും അവരുടെ പുരോഹിതനായിരിക്കുകയും ചെയ്യും. അതിനുള്ള പരിശീലനമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. റീഗണ്‍ അതെല്ലാം തുടച്ചുനീക്കി. അങ്ങനെ Chaplain Corps മൌലികവാദികളായി മാറി. ഇന്ന് 80% സൈനിക പുരോഹിതന്‍മാരും മൌലികവാദികളാണ്.

9/11 ന് ശേഷം “ആത്മീയ യുദ്ധം” എന്ന് അവര്‍ പറയുന്ന അമേരിക്കയുടെ പ്രശ്നങ്ങള്‍ Officers Christian Fellowship കാണാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വേഗത്തിലായി. നന്മയും തിന്‍മയും തമ്മിലുള്ള ആത്മീയ തര്‍ക്കമായാണ് അവര്‍ ഇതിനെ കാണുന്നതെന്നത് പേടിപ്പിക്കുന്നു. Mikey Weinstein ചെകുത്താനാണെന്ന് അവര്‍ പറയുന്നു. ചെകുത്താനെക്കുറിച്ചുള്ള അവരുടെ വീക്ഷണമാണ് അവര്‍ വ്യക്തമാക്കിയത്. അത് പ്രശ്നമാണ്. വിദേശത്ത് അവര്‍ പങ്ക് ചേരുന്ന യുദ്ധത്തിലെ ശത്രുക്കളെ മാത്രമല്ല, സൈന്യത്തിനകത്ത് പോലും അവരുടെ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാത്തവരേയും ചെകുത്താന്റെ ഉപകരണങ്ങളായാണ് കാണുന്നത്.

15,000 അംഗങ്ങളുണ്ട് ആ സംഘടനയില്‍. പ്രതിവര്‍ഷം 3% എന്ന തോതിലാണ് അത് വളരുന്നത്. ലോകത്തെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളുടെ 80%ത്തേയും അവര്‍ പ്രതിനിധാനം ചെയ്യുന്നു. ജോര്‍ജ് ബുഷിന് മുമ്പേ തുടങ്ങിയതാണ് മതപ്രചാരകര്‍ mission field എന്ന് വിളിക്കുന്ന ഒന്നായി സൈന്യത്തെ കാണുന്ന പ്രവണത. സൈന്യം സര്‍ക്കാരിന്റെ ഭാഗമായി അവര്‍ കാണുന്നില്ല. പൊയി ആത്മാക്കളെ കൊയ്യാനുള്ള സ്ഥലമായാണ് അവര്‍ കരുതുന്നത്. ഇതുവരെ അവര്‍ വിജയിച്ചിരിക്കുന്നു. Mikey Weinstein പറയുന്നത് പോലെ അവര്‍ സൈന്യത്തില്‍ വളരെ ആധിപത്യമുള്ളവരാണ്. ഒറ്റപ്പെട്ടവരല്ല.

കാര്യങ്ങള്‍ പദ്ധതി അനുസരിച്ച് നീങ്ങുകയാണെങ്കില്‍ Mike Gould എന്ന ജനറല്‍ Air Force Academy ഏറ്റെടുക്കും. അവിടെയാണ് Mikey Weinstein വര്‍ഷങ്ങളായി First Amendment സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുന്നത്. Mike Gould പെന്റഗണിലായിരുന്ന സമയത്ത് തനിക്ക് താഴെയുള്ളവരെ അവരുടെ മതം പരിഗണിക്കാതെ Rick Warren ന്റെ ആശയങ്ങള്‍ പഠിപ്പിച്ചിരുന്നു. ഈയാളിനെയാണ് ഒബാമ സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്. ഒബാമ ഈ ആശയങ്ങള്‍ അംഗീകരിക്കുന്നതായി ആരും കരുതുന്നില്ല. ഒബാമയിടെ വരവില്‍ ആളുകള്‍ക്ക് അല്‍പ്പം പ്രതീക്ഷയുണ്ടായിരുന്നു. ശരിയ പ്രവര്‍ത്തികളുണ്ടാവുമെന്ന് Mikey കരുതിയിട്ടുണ്ടാവും. എന്നാല്‍ അതിന് പകരം അതേ പഴയ ആളുകള്‍ അവിടെ തന്നെ തുടരുന്നു. മിക്കവര്‍ക്കും സ്ഥാനക്കയറ്റവും കിട്ടി. ഈ പ്രശ്നത്തെ തൊട്ട് കളിക്കാന്‍ ഒബാമ തയ്യാറായില്ല എന്ന് നമുക്ക് കരുതാം. അതിനെ അവഗണിച്ചു. അത് പ്രസ്ഥാനത്തിന് ശക്തി പകരുകയേയുള്ളു.

Mikey Weinstein സംസാരിക്കുന്നു:

ക്രിസ്തുമതവും ജൂതമതവുമായോ, ക്രിസ്തുമതവും ഇസ്ലാമുമായോ ഉള്ള ഒരു യുദ്ധമായി ഞാന്‍ ഇതിനെ കാണുന്നില്ല. ഇത് ഇടത് വലത് എന്ന രാഷ്ട്രീയ പ്രശ്നവുമല്ല. ഇത് ഭരണഘടനാപരമായ ശരിയേത് തെറ്റേത് എന്ന പ്രശ്നമാണ്. അതാണ് നമ്മുടെ സൈന്യം മറന്ന് പോയത്, അല്ലെങ്കില്‍ മനപ്പൂര്‍വ്വം മറന്ന് പോയത്.
____

Jeff Sharlet, contributing editor for Harper’s Magazine. He is author of The Family: The Secret Fundamentalism at the Heart of American Power, which is coming out in paperback next month.

Mikey Weinstein, Air Force veteran and founder of the Military Religious Freedom Foundation. A registered Republican, he served as legal counsel to the Reagan administration for three years. He is the author of With God on Our Side: One Man’s War Against an Evangelical Coup in America’s Military.

— സ്രോതസ്സ് democracynow.org

അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s