എന്ത് പ്രശ്നം? ഞങ്ങടെ വഴിയില്‍ നിന്ന് മാറടാ

സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളില്‍ പുതിയതാണ് നികുതി മാറ്റങ്ങള്‍. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ സംഖ്യകള്‍. സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് അന്താരാഷ്ട്ര ബാങ്കുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും $4.1 ട്രില്ല്യാണ്‍ ഡോളര്‍ നഷ്ടപ്പെട്ടു എന്ന് അന്താരാഷ്ട്ര നാണയ നിധി(IMF) പറഞ്ഞു. അതില്‍ $2.7 ട്രില്ല്യാണ്‍ ഡോളര്‍ നഷ്ടം അമേരിക്കയിലാണ് സംഭവിച്ചത്. ‌വാള്‍സ്ട്രീറ്റിന് വേണ്ടി അമേരിക്കന്‍ നികുതിദായകര്‍ കൊടുക്കേണ്ടിവരുന്ന വില അന്താരാഷ്ട്ര നാണയ നിധി കണക്കാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതിനേക്കാള്‍ കൂടുതലാണ് അത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് അമേരിക്കന്‍ നികുതി ദായകര്‍ $1.9 ട്രില്ല്യാണ്‍ ഡോളര്‍ കൂടുതല്‍ നികുതി അടക്കേണ്ടിവരും. ഓരോ അമേരിക്കന്‍ പൌരന്‍മാര്‍ക്കും $6,200 ഡോളറാവും. [പണക്കാരും കോര്‍പ്പറേറ്റുകളും നികുതി അടക്കാത്തതിനാല്‍ ആ ഭാരവും ദരിദ്രര്‍ വഹിക്കേണ്ടിവരും.] അത്. വാര്‍ഷിക GDP യുടെ 13% ആണ്.

William Greider സംസാരിക്കുന്നു:

അടുത്ത 20 വര്‍ഷത്തേക്ക് വലിയ തിരമാലകള്‍ നിരയായി ഈ രാജ്യത്തിലേക്ക് വരുന്നതായാണ് എനിക്ക് തോന്നുന്നത്. അതില്‍ ചിലതിനെക്കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ ഉന്നതരാലും ഫിനാല്‍സും, രാഷ്ട്രീയത്താരാലും, ബിസിനസുകാരാലും അവഗണിക്കപ്പെട്ടു. അന്ധതകാരണത്താലോ യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള വിമുഖതകാരണത്താലോ ആ തിരമാലകള്‍ നമ്മളില്‍ പതിച്ചു. വാണിജ്യത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നാം നടത്തുന്ന സാഹസികതക്ക് വേണ്ടി പണം ചിലവാക്കാന്‍ കാരണമായ militarism ത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലമാക്കി. അതിന് മുകളില്‍ ആണ് സമ്പദ്‌വ്യവസ്ഥ, അതിന്റെ മൂല്യവും ശക്തിയുമൊക്കെ വളരേധികം വീര്‍പ്പിച്ച് കെട്ടിയതാണ്.

അങ്ങനെ നാം ഇവിടെയെത്തി. എല്ലാം ഒന്നുകില്‍ തകരുകയോ അല്ലെങ്കില്‍ സബ്സിഡി വാങ്ങുകയോ ചെയ്യുകയാണ്. വളരെ ദീര്‍ഘമായ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിന്റെ തുടക്കത്തിലാണ് നാം എന്ന് എനിക്ക് ശക്തമായി തോന്നുന്നു. അമേരിക്കക്കാര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും പുതിയ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ തയ്യാറാവേണ്ടിവരും. ഞാന്‍ അമേരിക്കക്കാരനായ ശുഭാപ്തി വിശ്വാസിയാണ്. അത് നല്ലതാണ് എന്ന് എനിക്ക് തോന്നുന്നു. പക്ഷേ നാം യാഥാര്‍ത്ഥ്യത്തെ കാണാതിരുന്നാല്‍ കഷ്ടപ്പാട് കൂടിക്കൂടി വരും.

പ്രസിഡന്റ് ഒബാമക്കുള്ള സാമ്പത്തിക പരീക്ഷ മാത്രമല്ല, ഒപ്പം ധാര്‍മ്മിക പരീക്ഷ കൂടിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍

കാരണം വലിയ സംഖ്യകളൊഴുകുന്ന സാമ്പത്തിക രംഗത്ത് ഒബാമ ആ പ്രശ്നങ്ങളുണ്ടാക്കിയ ആളുകള്‍ക്ക് സമ്മാനം കൊടുക്കുകയാണ്. അവരുടെ പേരുകള്‍ നമുക്ക് അറിയാം അല്ലേ. ഈ പ്രശ്നങ്ങളുണ്ടാക്കിയ ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും പേര് അമേരിക്കക്കാര്‍ക്ക് അറിയാം. ഇത് തെറ്റാണ് എന്ന് ആയിരക്കണക്കിന് ആളുകള്‍ കരുതുന്നു. ആരും വിശദീകരിച്ച് കൊടുക്കേണ്ട കാര്യമില്ല. പ്രശ്നങ്ങളുണ്ടാക്കിയവര്‍ക്ക് സമ്മാനം നല്‍കി പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ മോശം സമയത്ത് ജനങ്ങളെ സഹായിക്കുന്ന പരിപാടികളുണ്ടാവണം എന്നും അവര്‍ കരുതുന്നു.

വലിയ ചിത്രം ഇതാണ്: Wall Street ന്റെ വീര്‍പ്പിച്ച് കെട്ടിയ വില, വീര്‍പ്പിച്ച് കെട്ടിയ ലാഭം, വീര്‍പ്പിച്ച് കെട്ടിയ ശമ്പളം എല്ലാം ഇപ്പോള്‍ ചൊട്ടുകയാണ്. വലിയ അളവ് സമ്പത്ത് നഷ്ടപ്പെട്ടു. അത് തിരിച്ച് വരില്ല എന്നാണ് എന്റെ കണക്ക് കൂട്ടല്‍.

വീണ്ടും വീര്‍പ്പിക്കാനാവും എന്നും എല്ലാം വീണ്ടും പഴയതുപോലെയാവും എന്നുമാണ് പ്രസിഡന്റും, ഉദ്യോഗസ്ഥരും, വാള്‍സ്ട്രീറ്റ് ഗുരുക്കന്‍മാരും കരുതുന്നത്. അത് തെറ്റാണ്. ധാരാളം വിദഗ്ദ്ധരും അങ്ങനെ കരുതുന്നു. അത് സംഭവിക്കില്ല. ധാര്‍മ്മികതയെ മറന്നേക്കു, അത് അങ്ങനെ സംഭവിക്കില്ല.

ആരാണ് ഈ നഷ്ടം സഹിക്കുക എന്ന ചോദ്യമാണ് ഉയരുന്നത്. Goldman Sachs, JPMorgan Chase, Citigroup, Bank of America തുടങ്ങിയവരുടെ സ്വകാര്യ ബാലന്‍സ് ഷീറ്റില്‍ നിന്ന് ഈ നഷ്ടത്തെ പൊതു ജനങ്ങളുടെ ബാലന്‍സ് ഷീറ്റിലേക്ക് മാറ്റുന്ന പണിയാണ് ബുഷിന്റെ കാലത്തും പിന്നീട് ഒബാമയുടെ കാലത്തും സര്‍ക്കാര്‍ ചെയ്യുന്നത്. ജനം ഇതില്‍ കോപാകുലരാണ്. “ഞങ്ങള്‍ക്ക് കുറച്ചുകൂടി ശതകോടി ഡോളറുകള്‍ തരൂ, ഞങ്ങള്‍ക്ക് ഈ സ്വകാര്യ സ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റ് ശരിയാക്കാനുണ്ട്” എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബാങ്കിങ്ങിലെ വലിയ പട്ടികള്‍ എന്ന ഞാന്‍ നേരത്തെ പറഞ്ഞ സ്ഥാപനങ്ങള്‍ പ്രസിഡന്റിനെ നിര്‍ബന്ധിക്കുകയാണ്. വളരെ തീവൃമായ ഒരു അധികാര സമരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരാവും അധികാരം പിടിച്ചെടുക്കുക?

“എന്ത് പ്രശ്നം? ഞങ്ങളുടെ വരുമാനം നോക്കൂ. എല്ലാം സാധാരണ പോലെയായി. ഞങ്ങളുടെ വഴിയില്‍ നിന്ന് മാറൂ. ഞങ്ങള്‍ക്കിനി പണമൊന്നും വേണ്ട. വേണമെങ്കില്‍ കുറച്ച് തിരിച്ച് തരാം” എന്നാണ് ജെപി മോര്‍ഗനിലെ(JP Morgan) ജെമി ഡൈമണ്‍(Jamie Dimon), ഗോള്‍ഡ്മന്‍ സാച്ചെസിലെ (Goldman Sachs) ആള്, തുടങ്ങിയവര്‍ ഭാവിക്കുന്നത്. ഇത്തരത്തിലുള്ള അഹങ്കാരം Wall Street bankers നെ പോലും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ഇതൊരു പുതിയ പ്രസിഡന്റാണ്. വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പ്രസിഡന്റിന് ചെയ്ത് തീര്‍ക്കാനുണ്ട്. അപ്പോഴാണ് പ്രസിഡന്റ് സഹായിക്കുന്ന ആളുകളില്‍ നിന്ന് തന്നെ ഈ ഉന്തല് ലഭിക്കുന്നത്. പ്രസിഡന്റ് ഒരു പരീക്ഷയിലൂടെ കടന്നു പോകുകയാണ്.

വലിയ ബാങ്കുകള്‍ ലാഭം വിദേശ രാജ്യങ്ങളിലെ അകൌണ്ടുകളില്‍ സൂക്ഷിച്ച് നികുതി ഒഴുവാക്കന്ന loopholes ഇല്ലാതാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് പറഞ്ഞു. അതൊരു നല്ല നീക്കമാണ്. വലിയ പട്ടികള്‍ അതിനെക്കുറിച്ച് സംസാരിക്കില്ല. തങ്ങളുടെ “headquarters” കെയ്‌മന്‍ ദ്വീപിലേക്ക് (Cayman Islands) മാറ്റിയാണ് അവര്‍ നികുതിയില്‍ നിന്ന് രക്ഷപെടുന്നത്. പണം വിദേശത്ത് സൂക്ഷിക്കുന്നത് വഴി അവര്‍ക്ക് നികുതിയില്‍ നിന്ന് രക്ഷപെടാനാവുന്നു. എന്നത് അമേരിക്കയില്‍ കൊണ്ടുവന്നുവോ അന്ന് അതിന് നികുതി കൊടുക്കേണ്ടിവരും. പക്ഷേ അവരുടെ ലാഭം അത്രകണ്ട് കുറയുകയും ചെയ്യും.

corporate income tax ലെ ഒരു പരിഷ്കാരത്തിനുള്ള അടിസ്ഥാനപരമായ തുടക്കമാണത്. വാണിജ്യത്തില്‍ അത് വലിയ ആഘാതമുണ്ടാക്കും. മറ്റ് വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി “അമേരിക്കന്‍ ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് ഗുണകരമായതെന്തും അവസാനം അമേരിക്കയിലെ എല്ലാവര്‍ക്കും ഗുണകരമായി ഭവിക്കും. അതുകൊണ്ട് ഈ സ്ഥാപനങ്ങളെ വിജയിപ്പിക്കുകയാണ് നമ്മുടെ ദേശീയ താല്‍പ്പര്യം” എന്നാണ് അമേരിക്കയിലെ സര്‍ക്കാരുകള്‍ കഴിഞ്ഞ 30 വര്‍ങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒബാമ വേറൊരു വിശകലനമാണ് നടത്തുന്നത്. നോക്കൂ ഇവര്‍ നികുതി അടക്കുന്നില്ല. അവര്‍ തൊഴിലവസരങ്ങള്‍ വിദേശത്തേക്ക് കയറ്റിയയക്കുന്നു. അതെങ്ങനെ അമേരിക്കക്ക് ഗുണകരമാകും. [കഴിഞ്ഞ 30 വര്‍ഷങ്ങളില്‍] മറ്റൊരു പ്രസിഡന്റും ഇത് ചോദിച്ചിട്ടില്ല. [എന്നാല്‍ ഇത് ഒബാമയുടെ വെറും വാചകമടി ആയിരുന്നു എന്ന് കാലം തെളിയിച്ചു.]

Federal Reserve Bank എന്നത് ഒരു സെന്‍ട്രല്‍ ബാങ്കാണ്. അത് സ്വകാര്യമാണോ സര്‍ക്കാരിന്റെ ആണോ എന്നതിനെക്കുറിച്ച് ധാരാളം ചര്‍‍ച്ചകള്‍ നടക്കുന്നുണ്ട്. അത് സര്‍ക്കാരിന്റെ ഒരു ശാഖയാണ്. എന്നാല്‍ illegitimate രീതിയിലാണ് അതിനെ cloistered ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു. പൊതുജനങ്ങള്‍ അതിനെ സമ്മര്‍ദ്ദം ചെലുത്തുന്നത് തടയാനാണ് അത്.

1913 ല്‍ തുടങ്ങിയ കാലം മുതല്‍ക്ക് വളരെ വലിയ, വളരെ സ്വാധീനമുള്ള, ശക്തരായ സാമ്പത്തിക സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് അത് പ്രവര്‍ത്തിക്കുന്നത്. അഴിമതി നിറഞ്ഞ ആ സ്വകാര്യ സ്ഥാപനങ്ങള്‍ ആണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മൂലധനത്തേയും തൊഴിലാളികളേയും ഒത്തിണക്കി രണ്ട് വശത്തേയും നിയന്ത്രിച്ച് മുന്നോട്ടു പോകുന്നതിന് പകരം മൂലധനത്തിന്റെ പക്ഷം ചേര്‍ന്ന് തൊഴിലാളികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ് അത്. ശമ്പളം താഴ്ത്തുക, അപ്പോള്‍ തന്നെ ഈ കമ്പനികളെ കയറൂരിവിടുകയും ആധുനികവല്‍ക്കരണം എന്ന് വിളിക്കുന്ന ഒന്നിന് കൂട്ടു നിന്ന് ഈ തകര്‍ച്ചയിലെത്തിച്ചു.

അതുകൊണ്ട് രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് Federal Reserve ന്റെ സ്വഭാവത്തെക്കുറിച്ച് ആഴമുള്ള ഒരു വിമര്‍ശനമാണ് നാം ആദ്യം ചെയ്യേണ്ടത്. എങ്ങനെ അത് പ്രവര്‍ത്തിക്കുന്നു, ആര് അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, ആരെ ആണ് അത് അവഗണിക്കുന്നത് തുടങ്ങിയതൊക്കെ ചര്‍ച്ച ചെയ്യണം. എന്നിട്ട് ആ സ്ഥാപനത്തെ പരിഷ്കരിക്കണം.

New York Fed ന്റെ തലവനായി Timothy Geithner ജോലിചെയ്തപ്പോള്‍ വലിയ ബാങ്കുകള്‍ക്കെതിരെ ഒന്നും ചെയ്തില്ല. ഇപ്പോള്‍ അയാള്‍ ഡെറിവേറ്റീവ്സിനെക്കുറിച്ച് പൊതുജനത്തിന് മുമ്പില്‍ വ്യാകുലപ്പെടുന്നു. നിയന്ത്രണ അധികാരി എന്ന നിലയില്‍ അയാള്‍ ഒന്നും ചെയ്തില്ല.

പിന്നീട് അവ പൊട്ടിത്തെറിച്ചപ്പോള്‍ നമുക്ക് Bear Stearns ഉം Lehman ഉം മറ്റ് ചില സ്ഥാപനങ്ങളും നഷ്ടമായി. ഓരോ തവണയും ഈ കരാറുകളൊപ്പുവെക്കുമ്പോള്‍ അയാള്‍ ആ മുറിയിലുണ്ടായിരുന്നു. “ഞങ്ങള്‍ സര്‍ക്കാരില്‍ നിന്ന് പണമെടുത്ത് നിങ്ങളെ തകരാതെ സംരക്ഷിക്കും” എന്നായിരുന്നു അയാളുടെ ഭാവം. വ്യക്തിപരമായ ഇത്തരം വിമര്‍ശനം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ അത് ഒഴുവാക്കാനും കഴിയില്ല. അയാളുടെ വീക്ഷണമാണ് ഇപ്പോള്‍ പ്രസിഡന്റിനും. പൊതുജനത്തിന്റെ പണമെടുത്ത് ഹംപ്റ്റി ഡംപ്റ്റിയെ (Humpty Dumpty) തിരികെ പഴയ അവസ്ഥയില്‍ സൂക്ഷിക്കും. അതാണ് അവര്‍ ചെയ്യുന്നത്. അത് തെറ്റാണ്. മാത്രമല്ല അത് തകരുകയും ചെയ്യും.

ധാരാളം വര്‍ഷങ്ങളായി ഞാന്‍ ഡമോക്രാറ്റാണ്. ഒബാമക്കാണ് ഞാന്‍ വോട്ട് ചെയ്തത്. അവരുടെ ആശയങ്ങളെ പൊതുവില്‍ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി അവര്‍ സാമ്പത്തിക താല്‍പ്പര്യങ്ങളേയും വലിയ ഇന്‍ഷുറന്‍ കമ്പനികളേയും മറ്റ് കളിക്കാരേയുമാണ് സേവിക്കുന്നത്. എന്നാല്‍ അതേ സമയത്ത് അവര്‍ തൊഴിലാളികളുടെ പാര്‍ട്ടിയാണ്. അത് തൊഴിലാളികളുടെ ഗുണത്തിനായി പ്രവര്‍ത്തിക്കുന്നില്ല. എപ്പോഴും “ഞങ്ങള്‍ക്ക് വോട്ടില്ല,” “നമുക്ക് വളരെ മോശം റിപ്പബ്ലിക്കന്‍ പ്രസിഡന്റാണ്, നല്ല കാര്യം ചെയ്യാന്‍ അയാള്‍ സമ്മതിക്കില്ല” തുടങ്ങിയ പരാതിയാണ് അവര്‍ പറയുന്നത്.

ആ ന്യായങ്ങളെല്ലാം ഇപ്പോള്‍ പോയി. മൂന്ന് ദശാബ്ദങ്ങളിലാദ്യമായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശരിക്കുള്ള മുഖമാണ് കാണാന്‍ പോകുന്നത്. അത് പരീക്ഷയെ അഭിമുഖീകരിക്കുകയാണ്. തോറ്റു എന്ന് പറയാനാവില്ല എന്നാലും അതിനുള്ള സാദ്ധ്യതകളാണ് നാം കാണുന്നത്.

തൊഴില്‍ നിയമങ്ങള്‍ നല്ല ഒരു ഉദാഹരണമാണ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും യൂണിയന്‍ പ്രവര്‍ത്തനത്തിന പ്രശ്നങ്ങളിലും ഞാന്‍ പങ്കുകൊണ്ടിട്ടുണ്ട്. സാമ്പത്തിക ശക്തികളുടെ ചുറ്റികയടിയാണ് അവര്‍ നേരിടുന്നത്. നാട്ടിലെ എല്ലാ നിയമങ്ങളേയും ലംഘിക്കുന്ന കമ്പനികള്‍ അവരെ സംഘടിക്കുന്നതില്‍ നിന്ന് തടയുന്നു, സംഘടനാ പ്രവര്‍ത്തനം നടത്തിയവരെ പിരിച്ചുവിടുന്നു, തൊഴിലാളികളെ പിരിച്ചുവിടുന്നു. തൊഴിലാളികളെ വളരെ ശക്തമായി അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാര്‍ ഇടപെടുകയോ തടയുകയോ ചെയ്യുന്നില്ല.

തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കണം. തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പരിപാടി പരിഷ്കരിക്കണം. ജനാധിപത്യം പോലെ തോന്നുന്നില്ലേ. എന്നാല്‍ സാമ്പത്തിക ശക്തികള്‍ ആ ആശയം മോശമാണെന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കുകയും രാഷ്ട്രീയക്കാരെ വിലക്ക് വാങ്ങുകയും ചെയ്യുന്നു. സെനറ്റില്‍ 60 വോട്ടും ഹൌസില്‍ ശക്തമായ ഭൂരിപക്ഷവുമുള്ള ഡോമോക്രാറ്റിക് പാര്‍ട്ടി പറയുന്നു, “ഈ വര്‍ഷം നമുക്കത് ചെയ്യാനാവുമോ ഇല്ലയോ എന്ന് ഞങ്ങള്‍ക്കറിയില്ല.”

തൊഴിലാളികളുണരേണ്ട സമയമാണിത്. “ലര്‍ഷം തോറും ഞങ്ങളുടെ വോട്ടും, ഞങ്ങളുടെ പണവും, ഞങ്ങളുടെ മനസും ശരീരവും നിങ്ങള്‍ക്കായി നല്‍കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ക്കത് ചെയ്യാനാവില്ലെങ്കില്‍ പിന്നെ എപ്പോഴാണ് നിങ്ങള്‍ അത് ചെയ്യുക?” എന്ന് ഡമോക്രാറ്റുകളോട് ചോദിക്കണം.

ഞാന്‍ ലോകം മൊത്തം നോക്കി. നമ്മുടെ “ദേശീയ പ്രതിരോധ തന്ത്ര”ത്തെക്കുറിച്ച് കുറച്ച് അദ്ധ്യായങ്ങള്‍ എഴുതിയിട്ടുണ്ട്. ആ തന്ത്രങ്ങള്‍ പ്രതിരോധത്തിന്റെയല്ല പകരം ആക്രമണത്തിന് തന്ത്രങ്ങളാണ്. deploy സൈന്യം, ആയുധം, രഹസ്യ ഏജന്റുമാര്‍, Green Berets എന്ന് വിളിക്കുന്നവര്‍ തുടങ്ങിയവയാണ്. എത്രത്തോളം മുന്നോട്ട് പോകാമോ അത്രയോളം. ശത്രുതയുള്ള രാജ്യങ്ങളെ വളയുക. ചൈന, റഷ്യ തുടങ്ങിയവയെ. Special Forces നെ ഉപയോഗിച്ച് രാജ്യങ്ങളില്‍ അതിക്രമിച്ച് കയറുക. ജിഹാദികള്‍ എന്ന് ആരോപിച്ച് ആളുകളെ ഇല്ലാതാക്കുക. നമ്മുടെ സര്‍ക്കാര്‍ ലോകം മുഴുവന്‍ വലിച്ച tripwires ആണ് ഇവ. ഒരു വിദേശ രാജ്യമോ, രാജ്യത്തിലെ ഒരു സംഘം ലഹളക്കാരോ മുന്നോട്ട് വന്ന് അടുത്ത യുദ്ധം തുടങ്ങാം. എന്താണ് അടുത്ത യുദ്ധം? അതാണ് എന്റെ ചോദ്യം. അതാണ് ഏറ്റവും വലിയ ഭീഷണി. ആണവായുധങ്ങളായിരുന്നു മുമ്പ് ഇതേ അവസ്ഥയുണ്ടാക്കിയിരുന്നത്. [2009 ലെ ലേഖനമാണിത്. ഇപ്പോള്‍ നമുക്കറിയാം അടുത്ത യുദ്ധം എന്നത്, ISIS. പഴയ ശത്രു അല്‍ഖൈദ സ്വന്തക്കാരുമായി!]

മിക്ക അമേരിക്കക്കാരെ സംബന്ധിച്ചടത്തോളം ഞാന്‍ പറയുന്നത് വളരേറെ offensive ആയി തോന്നാം. ചുറ്റുപാടിന്റെ സത്യാവസ്ഥയെക്കുറിച്ച് ആളുറിയില്ല. അല്ലെങ്കില്‍ അവരുടെ സര്‍ക്കാര്‍ ദേശീയ സുരക്ഷ എന്ന പേരില്‍ യുദ്ധത്തിന് മുന്നോട്ട് പോകുകയാണെന്ന് അവര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. 20 വര്‍ഷം മുമ്പ് എനിക്കിത് പറയാനാവില്ലയിരുന്നു. അന്ന് ശീതയുദ്ധത്തിന്റെ തീഷ്ണതയായിരുന്നു. ഇപ്പോള്‍ അത് പോയി. ഇത്തരത്തില്‍ deployments നടത്തുന്നതിന്റെ എല്ലാ ന്യായീകരണങ്ങളുടെ 15 വര്‍ഷം മുമ്പ് ഇല്ലാതെയായി. എന്നിട്ടും ഇപ്പോഴും അത് മുന്നോട്ട് കൊണ്ടുപോകുകയാണ്.

വാചാടോപത്തോടെ വാതില്‍ ചെറുതായി തുറക്കുകയാണ് ഒബാമ. കുറച്ച് കാര്യങ്ങള്‍ ചെയ്യണമെന്ന് ഒബാമ കരുതുന്നു. എന്നാല്‍ നിങ്ങള്‍ യാഥാര്‍ത്ഥ്യം നോക്കിയാല്‍, ഒബാമ പിന്‍വാങ്ങുകയല്ല എന്ന് കാണാം. അഫ്ഗാനിസ്ഥാനില്‍ വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. പാകിസ്ഥാനിലും ആഫ്രിക്കയിലും അങ്ങനെ തന്നെ. ബുഷ്‍ സര്‍ക്കാരാണ് AFRICOM കൊണ്ടുവന്നത്. African Command ആണത്. അതെന്തിനാണ്. അമേരിക്കന്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയില്‍ നടത്താനാണത്. പരസ്യമായും രഹസ്യമായും. എന്തിന് വേണ്ടിയാണത്. അപകടകാരികളായ മുസ്ലീങ്ങളെ കണ്ടുപിടിക്കാനും ഇല്ലാതാക്കാനും ആണ്. എന്നാല്‍ അത് എണ്ണക്കും വേണ്ടിയുള്ളതാണെന്നതാണ്. കാരണം ശ്രദ്ധ മുഴുവനും എണ്ണ നിക്ഷേപമുള്ള ആഫ്രിക്കയിലെ രാജ്യങ്ങളിലാണ്.

ഇവിടെയാണ് വ്യത്യാസം. ചൈനയും ആഫ്രിക്കയിലുണ്ട്. അവരും എണ്ണകരാറില്‍ ഏര്‍പ്പെടുന്നു. അവര്‍ മൂലധനം നിക്ഷേപിക്കുന്നു. ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളില്‍ പ്രോജക്റ്റുകള്‍ സ്ഥാപിക്കുന്നു. “ഇത് നിങ്ങളുടെ സമൂഹമാണ്, അതില്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം” എന്നാണ് ചൈന പറയുന്നത്. ഞാന്‍ അത് പുസ്തകത്തില്‍ പറയുന്നുണ്ട്. ചൈന മൂലധനം അയക്കുന്നു, അമേരിക്ക പച്ചത്തൊപ്പി(Green Berets) വെച്ചവരെ അയക്കുന്നു.
___
William Greider, veteran journalist with a career spanning more than four decades. He is national affairs correspondent for The Nation magazine and author of several books, including his latest, just released, Come Home, America: The Rise and Fall (and Redeeming Promise) of Our Country.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )