വമ്പന്‍ വൈദ്യുത വണ്ടി

വലിയ ആര്‍ഭാട കാറിനോട് എനിക്ക് വലിയ താല്‍പ്പര്യമില്ല. പൊതുഗതാഗതമാണ് നല്ലതും, സുസ്ഥിരവും, കൂടുതല്‍ തൊഴിലവസരം നല്‍കുന്നതും.. എന്നാല്‍ വൈദ്യുത വണ്ടികളെക്കുറിച്ച് ഒരു തെറ്റിധാരണയുണ്ട്. അവക്ക് ശക്തി കുറവാണെന്നാണ് ആളുകള്‍ കരുതുന്നത്. 1900 കളിലെ കാറുകള്‍ പോലാണ് ഇപ്പോഴും എന്നാവും അവരുടെ തോന്നല്‍. എന്നാല്‍ കാലം മാറി.

അതുകൊണ്ട് ഒരു കാറിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. അത് ടെസ്‌ലാ റോഡ്സ്റ്റര്‍(Tesla Roadster) ആണ്. നിങ്ങള്‍ ഈ കാര്‍ വാങ്ങിയാല്‍ ആ പണം ചിലവ് കുറഞ്ഞ കാറിന്റെ നിര്‍മ്മാണ ഗവേഷണത്തെ സഹായിക്കുകയാണെന്നാണ് കമ്പനിയുടെ ആളുകള്‍ പറയുന്നത്.

ത്വരണവും തിരിയല്‍ ശക്തിയും(Torque)
എത്ര ശക്തമാണ് ത്വരണം(acceleration)? അത് മനസിലാക്കാനൊരു സംഭവമുണ്ട്. Tesla Motors കാരുടെ ഇഷ്ടപ്പെട്ട ഒരു വേലയാണിത്. കാറ് കാണാന്‍ വരുന്നവരോട് പാട്ടിന്റെ ഒച്ച കൂട്ടാന്‍ ഡ്രൈവര്‍ ആവശ്യപ്പെടും. യാത്രക്കാരന്‍ സീറ്റില്‍ നിന്ന് മുന്നോട്ടാഞ്ഞ് നോബ് തിരിക്കാന്‍ ശ്രമിക്കുന്ന അതേ അവസരത്തില്‍ ഡ്രൈവര്‍ ആക്സിലറേറ്റര്‍ അമര്‍ത്തും. യാത്രക്കാരന് സീറ്റിന്‍ നിന്ന് അനങ്ങാന്‍ കഴിയില്ല. ചലനത്തിന്റെ സിംഫണി അനുഭവിക്കുമ്പോള്‍ ആര്‍ക്ക് വേണം പാട്ട്.

100% തിരിയല്‍ ശക്തി, 100% of the Time

Well-to-Wheel Energy efficiency

നിങ്ങള്‍ കാറിലുള്ളപ്പോള്‍ ലഭ്യമായ performance ഉം കാര്‍ നിങ്ങള്‍ക്ക് തരുന്നു. 0 rpm ഉള്ളപ്പോള്‍ കിട്ടുന്ന അതേ peak torque വേഗത 14,000 rpm എത്തിയാലും ലഭിക്കും. [എണ്ണ വണ്ടിയില്‍ ഇത് ഒരിക്കലും സാദ്ധ്യമല്ല.]

എണ്ണ വണ്ടിയുടെ നേരെ വിപരീതമാണ് ഇത്. കുറഞ്ഞ rpm ല്‍ അതിന് വളരെ കുറഞ്ഞ torque മാത്രമേ നല്‍കാനാവൂ. rpm ന്റെ വളരെ ചെറിയ ഒരു സീമയില്‍ മാത്രം അത് peak torque നല്‍കും. അതിനാല്‍ നിങ്ങള്‍ക്ക് അവശ്യമായ തിരിയല്‍ ശക്തി ലഭിക്കാനായി ഇടക്കിടക്ക് ഗിയര്‍ മാറ്റേണ്ടതായി വരുന്നു. അതേ സമയം Tesla Roadster ല്‍ ഏറ്റവും കൂടിയ acceleration നും ഏറ്റവും കൂടിയ ദക്ഷതയും ഒരേ സമയം കിട്ടുന്നു. പ്രത്യേക ഡ്രൈവിങ് വൈദഗ്ദ്ധ്യമൊന്നും വേണ്ട ഈ ഗുണം ലഭിക്കാന്‍. അതിനാല്‍ ഏറ്റവും നല്ല സ്പോര്‍ട്ട്സ് കാറിനേക്കാള്‍ 6 മടങ്ങ് ദക്ഷത കൂടിയതും അതിന്റ പത്തിലൊന്ന് മലിനീകരണം മാത്രമേ പുറത്തുവിടുകയുള്ളു.

Specifications

Drivetrain Single speed fixed gear with electrically actuated parking lock mechanism and mechanical lubrication pump
Motor 375 volt AC induction air-cooled electric motor with variable frequency drive.
Base: Output 288 peak horsepower (215kW) and 273 lb-ft (370 Nm) of torque. Redline at 14,000 rpm.
Sport: Output 288 peak horsepower (215kW) and 295 lb-ft (400 Nm) of torque. Redline at 14,000 rpm.
Max Net Power Base: 288 HP (215 kW) @ 5,000-6,000 rpm
Sport: 288 HP (215kW) @ 4,400-6,000 rpm
Max RPM 14,000
Torque Base: 273 lb-ft (370 Nm) @ 0-5,400 rpm
Sport: 295 lb-ft (400 Nm) @ 0-5,100 rpm
Acceleration Base: 0 to 60 mph in 3.9 seconds
Sport: 0 to 60 mph in 3.7 seconds
Top Speed 125 mph (electronically limited)
Range 236 miles
Battery Custom microprocessor-controlled lithium-ion battery with 6,831 individual cells.

വൈദ്യുത വാഹനം എന്നാല്‍ സ്വാതന്ത്ര്യമാണ്. എണ്ണയില്‍ നിന്നുള്ള രക്ഷപെടല്‍ മാത്രമല്ല. ഏതെങ്കിലും പ്രത്യേക ഊര്‍ജ്ജ സ്രോതസ്സുമായുമുള്ള ആശ്രയത്വത്തില്‍ നിന്ന് അത് നമ്മേ മോചിപ്പിക്കുന്നു. പ്രകൃതിവാതകം, കല്‍ക്കരി, സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ജല വൈദ്യുതി, ആണവോര്‍ജ്ജം, തിരമാലയൂര്‍ജ്ജം തുടങ്ങി എന്തും വാഹനത്തിന്റെ രൂപകല്‍പ്പന മാറ്റാതെ വൈദ്യുതി വാഹനത്തില്‍ ഉപയോഗിക്കാനാവും. എങ്ങനെയാണ്, എന്നാണ് ലോകം മാറുന്നത് എന്ന് നോക്കിനില്‍ക്കാതെ ഭാവിയിലെ obsolescence നെ കവച്ച് വെച്ച് കാറ് ഇന്നേ മാറുകയാണ്.

എല്ലാ വാഹനങ്ങളും വൈദ്യുതിയാല്‍ പ്രവര്‍ത്തിക്കുന്ന ഒരു കാലത്തെ ഞങ്ങള്‍ മുന്നില്‍ കാണുന്നു.

— സ്രോതസ്സ് teslamotors.com

ഒരു അഭിപ്രായം ഇടൂ