വനനശീകരണം സംഭവിച്ച സ്ഥലത്ത് പാം ഓയില്‍ വളര്‍ത്തി ജൈവ ഡീസല്‍ ഉത്പാദനം നടത്തുന്നത് ഫോസില്‍ ഇന്ധനം മൂലമുള്ള ഹരിത ഗ്രഹപ്രഭാവത്തേക്കാള് 2000% ഉയര്‍ന്ന ഫലമാണ് നല്‍കുന്നതെന്ന് ഐക്യ രാഷ്ട്ര സഭയുടെ Environment Programme പറയുന്നു. മറ്റ് ജൈവ ഇന്ധനങ്ങള്‍ ഇതിനേക്കാള്‍ ഭേദമാണ്.
എവിടെ എങ്ങനെ ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നു എന്നതിനനുസരിച്ചാണ് ദോഷവശംമിരിക്കുന്നത്. മലേഷ്യയിലേയും, ഇന്‍ഡോനേഷ്യയിലേയും മഴക്കാടുകള്‍ വെട്ടിനശിപ്പിച്ച് അവിടെ പ്ലാന്റേഷന് സ്ഥാപിക്കുന്നത് ഭീമമായ തോതിലുള്ള കാര്‍ബണ്‍ ഉദ്വമനത്തിന് കാരണമാകുന്നു. ജൈവ വൈവിദ്ധ്യത്തിന്റെ നാശം പറയേണ്ടതില്ലല്ലോ.
ബ്രസീലിലെ കരിമ്പ് എഥനോള്‍ 70-100+% ഉദ്വമനം കുറക്കുന്നു. പക്ഷേ അവിടെ മോശപ്പെട്ട തൊഴില്‍ അവസ്ഥയാണുള്ളത് എന്നത് വേറൊരു പ്രശ്നമാണ്.
ഉപേക്ഷിക്കപ്പെട്ടോ, മോശമായ ഭൂമിയോ ആണെങ്കില്‍ പാം ഓയിലിനും നല്ല ഫലം നല്‍കാനാവും. “ജൈവ ഇന്ധനങ്ങളേക്കുറിച്ച് വിശദമായ ഒരു ചര്‍ച്ച ആവശ്യമാണ്. മറ്റെല്ലാ സാങ്കേതികവിദ്യകളെ പോലെ ജൈവഇന്ധനത്തിനും ഗുണവും ദോഷവും ഉണ്ട്” എന്ന് UNEP ന്റെ Executive Director ആയ Achim Steiner പറയുന്നു.
– സ്രോതസ്സ് treehugger.com
ജൈവ ഇന്ധനം ഉത്പാദിപ്പിക്കാന്‍ രാസവളമോ കീടനാശിനിയോ ഉപയോഗിക്കുന്നുവെങ്കില്‍ അതിന്റെ കാര്‍ബണ്‍ കാല്പ്പാടും പരിഗണിക്കണം. ആഹാരത്തിന് പകരം ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ ആഹാരത്തിന്റെ വിലയാണ് കൂടുന്നത്.