ആണവ നിലയത്തിന്റെ സാമ്പത്തിക വില

“front end”, “central”, “back end”. ആണവ നിലയത്തിന്റെ ചിലവിനെക്കുറിച്ച് പറയുമ്പോള്‍ ആണവ ലോബി “central” ചിലവിനെക്കുറിച്ചേ പറയുകയുള്ളു. എന്തിന് ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ പോലും ചിലപ്പോള്‍ ഇത് മാത്രം കേന്ദ്രീകരിക്കും.

പക്ഷേ – കാണാചിലവിനെക്കുറിച്ച് എന്തഭിപ്രായം? – “Front end” ലും “Back end” ലും ഉണ്ടാകുന്ന ചിലവ്.

waste-radioactive-tajikistan

The Front end – യുറേനിയം ഖനനം.– യുറേനിയം ഖനനത്തിന്റെ ഫലമായുണ്ടാകുന്ന ആണവവികിരണമുള്ള അവശിഷ്ടം(radioactive tailings) ആര് ശുദ്ധിയാക്കും? ക്യാന്‍സര്‍ പടിച്ച ഖനനം നടത്തിയ തൊഴിലാളികളേയും സമീപവാസികളേയും ആര് സംരക്ഷിക്കും? ഈ സമൂഹങ്ങളുടെ സാമ്പത്തിക നഷ്ടമെത്രയാണ്? കൃഷിക്ക് ഉപയോഗിച്ചിരുന്ന അവരുടെ ഭൂമിയുടെ വില ന്താണ്? അവര്‍ക്ക് മുമ്പ് കിട്ടിയിരുന്ന ശുദ്ധ ജലത്തിന്റെ വിലയെന്താണ്?

ഇതൊക്കെ യുറേനിയം മൈന്‍ ശുദ്ധീകരിക്കാനുള്ള ചിലവായി ചില സര്‍ക്കാരുകളംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടി – (൧) ഖനനം നടത്തിയ കമ്പനി അദൃശ്യമായി, (൨)പ്രശ്നബാധിത സ്ഥലങ്ങളെ തിരിച്ചറിഞ്ഞിട്ടുകൂടി.യില്ല.:
“അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ DOE നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് 1998 ല്‍ Abandoned Mine Lands Cost ഏകദേശം $230 കോടി ഡോളറാണ്. UMTRCA അനുസരിച്ച് ഖനി ശുദ്ധീകരിക്കാനുള്ള ചിലവ്. എല്ലാ ഖനികളും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ യഥാര്‍ത്ഥ ചിലവ് ഇതില്‍ വളരെ അധികമായിരിക്കും.”

“Back end” – ചത്ത ആണവറിയാക്റ്ററുകളും ആണവ മാലിന്യങ്ങളും
“പൊളിച്ചടുക്കല്‍ Decommissioning” – അതായത് ആണവനിലയങ്ങളെ കുഴിച്ചുമൂടുന്നത്. – നിലയം സ്ഥാപിച്ചതിന് ശേഷം വളരെ കാലം കഴിഞ്ഞാവും പൊളിച്ചടുക്കല്‍ ചിലവ് വരുന്നത്. അതുകൊണ്ട് ഇത് ഭാവിയിലെ സാമ്പത്തിക ബാധ്യതയാണ്. ഫ്രാന്‍സിലെ ചെറിയ ആണവനിലയമായ 70 MW ന്റെ Brennilis ന്റെ ആണവനിലയം പൊളിച്ചടുക്കാന്‍ 48 കോടി യൂറോ ചിലവായി. (കണക്കാക്കിയതിനേക്കാള്‍ 20x മടങ്ങ് അധികമാണിത്.) 20 വര്‍ഷത്തിന് ശേഷം ഇപ്പോഴും ആ പണി പൂര്‍ത്തിയായിട്ടില്ല. ബ്രിട്ടണില്‍ 32 MW ന്റെ Windscale Advanced Cooled Reactor (WAGR) ന്റെ പൊളിച്ചടുക്കാന്‍ 11.7 കോടി യൂറോ ചിലവായി. ജര്‍മ്മിയില്‍ 100MW ന്റെ Niederaichbach നിലയം പൊളിച്ചടുക്കാന്‍ 9 കോടി യൂറോയിലധികം ചിലവായി.
പൊളിച്ചടുക്കാന്‍ വേണ്ടത്ര ഫണ്ട് യൂറോപ്പില്‍ കിട്ടുന്നില്ല എന്ന പരാതിയുണ്ട്.

ആണവ മാലിന്യ കടത്തും, മൂടലും, സുരക്ഷിതത്വവും. പുതിയ നിലയങ്ങളൊന്നും സ്ഥാപിച്ചില്ലെങ്കില്‍ കൂടി, അമേരിക്കയിലെ ഇപ്പോഴത്തെ ആണവ മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ $9620 കോടി ഡോളര്‍ ചിലവാകും. നെവാഡയിലെ മാനില്യം സംഭരണിയുടെ ശേഷി വര്‍ദ്ധിപ്പിക്കണം. 2007 ല്‍ പറഞ്ഞ $9620 കോടി ഡോളര്‍ എന്നത് പണപ്പെരുപ്പം കൂടി കണക്കാക്കിയുള്ളതാണ്. അതില്‍ യക്ക പ്രോജക്റ്റിന് ചിലവാക്കിയ $5480 കോടി ഡോളറും ഉള്‍പ്പെടും. അതിന് 150 വര്‍ഷം ആയുസ്സുണ്ട്. റിപ്പോര്‍ട്ട് – ആണവമാലിന്യ സംസ്കരണം 150 വര്‍ഷത്തേക്ക് $9600 കോടി ഡോളര്‍! അടുത്ത ആയിരക്കണക്കിന് വര്‍ഷങ്ങളിലേക്ക് ഈ മാലിന്യങ്ങളുടെ പരിപാലവും സുരക്ഷിതത്വത്തിനും വേണ്ടിവരുന്ന തുക ആര് ചിലവാക്കും?

സുരക്ഷിതത്വം: ആണവ മാലിന്യങ്ങള്‍ അപകടങ്ങളില്‍ നിന്നും, പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും, ഭീകരവാദികളില്‍ നിന്നും സുരക്ഷിതമായി സംരക്ഷിക്കണം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഇത് ചെയ്യുമെന്നതിന്റെ ഉറപ്പ് ആര് നല്‍കും?

— സ്രോതസ്സ് nuclear-news.net

ഒരു അഭിപ്രായം ഇടൂ