City of Lights ല്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും കാണാവുന്ന കാഴ്ച്ചയാണിത്. എന്നാല്‍ ഇവര്‍ ചവുട്ടുന്നത് അവരുടെ സ്വന്തം സൈക്കിളല്ല. ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനത്തിന്റെ സൈക്കിളാണ് അവ. Vélib’ സിസ്റ്റം എന്നാണ് അതിനെ വിളിക്കുന്നത്. പാരീസുകാരല്ലാത്തവര്‍ക്കും ഉപയോഗിക്കവുന്ന രീതിയില്‍ ലളിതമാണ് അത്. സൈക്കിള്‍ സ്റ്റേഷനിലെത്തുക, €1 കൊടുത്ത് ഒരു ദിവസത്തേക്കുള്ള പാസ് വാങ്ങുക. സൈക്കിളെടുത്ത് ചവുട്ടുക. നിങ്ങളുടെ ആവശ്യം കഴിഞ്ഞ് നഗരത്തിലെ ഏതെങ്കിലും സ്റ്റേഷനില്‍ സൈക്കിള്‍ തിരിച്ച് നല്‍കുക.
പാരീസിലെ Vélib’ പോലെ വാഷിങ്‌ടണ്‍ ഡിസിയില്‍ SmartBike ഉം മോണ്‍ട്രിയയില്‍ BIXI ഉം ഉണ്ട്. തിരക്കുപിടിച്ച ആളുകള്‍ക്ക് നഗരത്തില്‍ അങ്ങിങ്ങ് യാത്രചെയ്യാന്‍ എളുപ്പമുള്ളതും ഏറ്റവും ചിലവ് കുറഞ്ഞതുമായ വഴിയാണിത്.
ചില പ്രശ്നങ്ങളുണ്ട്. ധാരാളം മാധ്യമങ്ങള്‍ Vélib’ ന്റെ മോഷണവും vandalism വും റിപ്പോര്‍ട്ട് ചെയ്യുന്നു. സൈക്കിളുകള്‍ മോശമായി കൈകാര്യം ചെയ്യപ്പെടുന്നു. പരിചയമില്ലാത്ത ചിലര്‍ ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നു എന്നും പരാതിയുണ്ട്. ഒരോ 300 മീറ്ററിലും ഒരു സ്റ്റേഷന്‍ വീതം 1,450 സ്റ്റേഷനുകള്‍ 20,000 സൈക്കിളുകള്‍ Vélib’ നുണ്ട്. സൈക്കിളിന് പാര്‍ക്കിങ് സ്ഥലം സ്റ്റേഷനില്‍ കണ്ടെത്താനും ആളുകള്‍ വിഷമിക്കാറുണ്ട്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കും web service ഉം ഉപയോഗിച്ച് സൈക്കിളുകള്‍ മോഷ്ടിക്കുന്നത് തടയാന്‍ കഴിയും. അത് പാര്‍ക്കിങ്ങിന്റെ ലഭ്യതയെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കും.
പൊതുവില്‍ സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം മെച്ചപ്പെട്ട ഒന്നാണ്. എളുപ്പം, ചിലവ് കുറഞ്ഞത്, ശുദ്ധമായ ഗതാഗതമാണ്.
— സ്രോതസ്സ് inhabitat.com
2010/03/16
അവര്‍ താരത്മ്യേന സത്യസന്ധരായ ജനമാണെന്ന് തോന്നുന്നു.