ചെര്‍ണോബില്‍ ദുരന്തം എന്തുകൊണ്ട് സംഭവിച്ചു

പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്താറുണ്ടായിരുന്നു. കൂടുതല്‍ സീനിയര്‍ എഞ്ജിനീയര്‍മാരുള്ള പകല്‍ സമയത്താണ് ഇത് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അത് രാത്രിയിലേക്ക് മാറ്റി വെച്ചു. കാരണം അപ്പോള്‍ പ്ലാന്റിന്റെ വൈദ്യുതോത്പാദനം കുറവാണ്. പക്ഷേ രാത്രിയില്‍ റിയാക്റ്റര്‍ No4 ല്‍ ജൂനിയര്‍ എഞ്ജിനിയര്‍മാര്‍ മാത്രമേയുണ്ടായിരിക്കുള്ളു.

അപകടം നിലയത്തിന്റെ നിര്‍മ്മാണത്തകരാറോ അതോ ഓപ്പറേറ്റരുടെ പിശകോ?

റിയാക്റ്റര്‍ കോറില്‍ ചൂടുത്പാദിപ്പിക്കുന്നത് യുറേനിയം ദണ്ഡുകളാണ്. നിയന്ത്രണ ദണ്ഡുകള്‍ ഇറക്കിവെച്ചാണ് യുറേനിയത്തില്‍ നിന്നുള്ള ഊര്‍ജ്ജോത്പാദനത്തെ നിയന്ത്രിക്കുന്നത്. ജലം റിയാക്റ്റര്‍ കോറിലൂടെ കടന്നു പോകുമ്പോള്‍ അത് നീരാവി ആയി മാറും. മറ്റ് സാധാരണ താപ വൈദ്യുത നിലയങ്ങളിലേപ്പോലെ ആ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ തിരിച്ച് വൈദ്യുതി ഉണ്ടാക്കുന്നു. ചെര്‍ണോബില്‍ നഗരം നിലയത്തില്‍ നിന്നുള്ള മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കുന്നു. അവിടുത്തെ ഇലക്ട്രോണിക്ക് വ്യവസായത്തെ ബാധിക്കാതിരിക്കാനാണ് സുരക്ഷാ ടെസ്റ്റ് രാത്രിയിലേക്ക് മാറ്റിവെച്ചത്.

പൊട്ടിത്തെറിക്ക് 1 മണിക്കൂര്‍ 90 മിനിറ്റ് ആയപ്പോള്‍:
റിയാക്റ്ററിനെ കുറഞ്ഞ ഊര്‍ജ്ജോത്പാദന നിലയിലേക്ക് താഴ്ത്തി. എന്നാല്‍ ഊര്‍ജ്ജ നില വളരെ വേഗം വളരെ താഴ്ന്ന നിലയിലെത്തി.

പൊട്ടിത്തെറിക്ക് 52 മിനിറ്റ് മുമ്പ്:
ഓപ്പറേറ്റര്‍ ഊര്‍ജ്ജനില ഉയര്‍ത്തി. നിയന്ത്രണ ദണ്ഡുകള്‍ നീക്കിയാണ് അയാള്‍ അത് ചെയ്തത്. അത് ശരിയായി, ഊര്‍ജ്ജനില പഴയതുപോലെയായി.

പൊട്ടിത്തെറിക്ക് 21 മിനിറ്റ് മുമ്പ്:

മറ്റൊരോപ്പറേറ്റര്‍ റിയാക്റ്റര്‍ കോറിലുടെയുള്ള ജല ഒഴുക്ക് മാറ്റിക്കൊണ്ട് സുരക്ഷാ ടെസ്റ്റ് തുടങ്ങി. പ്രധാന പമ്പാണ് സാധാരണ ജലം റിയാക്റ്റര്‍ കോറിലേക്കെത്തിക്കുന്നത്. പ്രഥാന പമ്പ് നിര്‍ത്തി ഒരു കൃത്രിമ പവര്‍കട്ട് സൃഷ്ടിക്കുകയാണ് അയാള്‍ ഉദ്ദേശിച്ചത്. ബാക്കപ്പ് പമ്പുകളുണ്ട്. അവ പ്രവര്‍ത്തിക്കുന്നതുവഴി ഈ ഓപ്പറേറ്റര്‍ക്ക് ബാക്കപ്പ് സിസ്റ്റം പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താം. ഇതിനായി രണ്ട് ഓക്സിലറി പമ്പുകളാണുള്ളത്. നിലയത്തിലെ മറ്റുഭാഗങ്ങളില്‍ നിന്ന് ജലം ആ പമ്പുകള്‍ റിയാക്റ്റര്‍ 4 ല്‍ എത്തിക്കും. എന്നാല്‍ അയാള്‍ ആ പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ധാരാളം ജലം റിയാക്റ്റര്‍ കോറിലേക്ക് അതിവേഗം പ്രവേശിച്ചു.

വെള്ളത്തിന്റെ ഒഴുക്കിന്റെ തോത് റിയാക്റ്റളിനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. വേഗത കൂടിയാല്‍ റിയാക്റ്ററിന് കുറവ് നീരാവിയേ ഉത്പാദിപ്പിക്കാന്‍ കഴിയുകയുള്ളു.

15 മിനിറ്റ് അധിക ജലം പമ്പുചെയ്തതിന് ശേഷം ടര്‍ബൈന്‍ പ്രവര്‍ത്തിക്കാനാവശ്യമായ നീരാവി ഇല്ലാതെയായി.

പൊട്ടിത്തെറിക്ക് 5 മിനിറ്റ് മുമ്പ്:
ടര്‍ബൈനിലേക്ക് നീരാവി കൂടുതല്‍ കടത്തിവിടേണ്ടിയിരിക്കുന്നു എന്ന് ഓപ്പറേറ്റര്‍ക്ക് മനസിലായി. അതിനായി അയാള്‍ നീരാവി ഡ്രമ്മിലേക്ക് (steam drum) വെള്ളം പമ്പുചെയ്യാന്‍ അയാള്‍ തീരുമാനിച്ചു. നീരാവിയുടേയും ജലത്തിന്റേയും അളവ് ക്രമീകരിച്ച് സൂക്ഷിക്കുന്ന അറയാണ് നീരാവി ഡ്രം. എന്നാല്‍ അപ്പോഴും അധികം ജലം അയാള്‍ നീരാവി ഡ്രമ്മിലേക്ക് കടത്തിവിട്ടു. അതുകൊണ്ട് അധികമുള്ള ജലം റിയാക്റ്റര്‍ കോറിലേക്ക് ഒഴുകി. തല്‍ഫലമായി വീണ്ടും കുറച്ച് നീരാവി മാത്രം ഉത്പാദിപ്പിക്കപ്പെട്ടുള്ളു.

സുരക്ഷാ ടെസ്റ്റ് ഇതുവരെ തുടങ്ങിയിട്ടില്ലായിരുന്നു. ഇതായിരുന്നു സുരക്ഷാ ടെസ്റ്റിന് മുമ്പുള്ള റിയാക്റ്ററിന്റെ സ്ഥിതി.

നീരാവി ഉത്പാദനം കൂട്ടാന്‍ ആദ്യ ഓപ്പറേറ്റര്‍ കൂടുതല്‍ നിയന്ത്രണ ദണ്ഡുകള്‍ കോറില്‍ നിന്ന് നീക്കം ചെയ്തു. പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അനുസരിച്ച് കുറഞ്ഞത് 26 നിയന്ത്രണ ദണ്ഡുകള്‍ എങ്കിലും കോറില്‍ എപ്പോഴും വേണം. എന്നാല്‍ ഈ സമയത്ത് വെറും 6 നിയന്ത്രണ ദണ്ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഈ അപകടകരമായ അവസ്ഥ മനസിലാക്കാതെ രാത്രി ഷിഫ്റ്റുകാര്‍ സുരക്ഷാ ടെസ്റ്റ് തുടര്‍ന്നു.

കുറഞ്ഞ നിയന്ത്രണ ദണ്ഡുകള്‍ കാരണം റിയാക്റ്ററിനെ അധികം ചൂടാകാതെ നിലനിര്‍ത്തിയത് അധികം ഒഴുകിക്കൊണ്ടിരുന്ന ജലമായിരുന്നു. ജല നിരപ്പില്‍ ഒരു തുള്ളി കുറവ് വന്നാല്‍ അത് അതി ഭീകര അവസ്ഥക്ക് കാരണമാകുമായിരുന്നു. കഷ്ടമെന്നു പറയട്ടേ, ഈ രണ്ട് ഓപ്പറേറ്റര്‍മാര്‍ തമ്മില്‍ communication ഉണ്ടായിരുന്നില്ല.

പൊട്ടിത്തെറിക്ക് 3 മിനിറ്റ് മുമ്പ്:
നീരാവി ഡ്രമ്മിലേക്ക് കൂടുതല്‍ ജലം പോകുന്നതായി രണ്ടാമത്തെ ഓപ്പറേറ്റര്‍ മനസിലാക്കി. ആ ഒഴുക്ക് അയാള്‍ നിര്‍ത്തലാക്കി. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ അധികം ചൂടായ റിയാക്റ്റര്‍ കോറിലേക്കുള്ള ഒഴുക്കിനേയും ബാധിച്ചു. ആദ്യ ഓപ്പറേറ്റര്‍ 6 എണ്ണമൊഴിച്ചുള്ള മുഴുവന്‍ നിയന്ത്രണ ദണ്ഡുകള്‍ എടുത്തുമാറ്റിയിരുന്ന കാര്യം അയാള്‍ക്കറിയില്ലായിരുന്നു.

പൊട്ടിത്തെറിക്ക് 1.5 മിനിറ്റ് മുമ്പ്:
ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ജലത്തിന്റെ ഒഴുക്ക് കുറഞ്ഞതിനാലും റിയാക്റ്റര്‍ കോര്‍ ക്രമാതീതമായി ചൂടായി.

പൊട്ടിത്തെറിക്ക് 56 സെക്കന്റുകള്‍ക്ക് മുമ്പ്:
ടര്‍ബൈന്‍ ഓപ്പറേറ്റര്‍ക്ക് സുരക്ഷാ ടെസ്റ്റ് നടത്താനുള്ള നിര്‍ദ്ദേശം കിട്ടി. അയാള്‍ ടര്‍ബൈന്‍ നിര്‍ത്തി. പെട്ടെന്ന് നിയന്ത്രണ മുറിയിലെ ഡയലുകള്‍ റിയാക്റ്ററിലെ ഊര്‍ജ്ജനില അതിഭീകരമായി ഉയരുന്നതായി കാണിച്ചു.

ഇപ്പോള്‍ ഒരു തിരിഞ്ഞുപോക്കിന് ഇടനല്‍കാതെ സമയം പൂര്‍ണ്ണമായും ഇല്ലാതെയായി. അതി തീഷ്ണമായ ചൂടിനാല്‍ ഇന്ധന ദണ്ഡ് തകര്‍ന്നു. റിയാക്റ്ററിന്റെ 2000 ടണ്‍ ഭാരമുള്ള മുകള്‍ മൂടിയില്‍ (lid) പൊട്ടിത്തെറി അതി ശക്തമായ മര്‍ദ്ദം ചെലുത്തി. അത് തകര്‍ത്ത് ശക്തമായ റേഡിയേഷനുണ്ടാക്കുന്ന 8 ടണ്‍ അവശിഷ്ടങ്ങള്‍ പൊട്ടിത്തെറിച്ചു. അത് ഒരു കിലോമീറ്ററെങ്കിലും ആകാശത്തേക്ക് തെറിച്ചിട്ടുണ്ടാവാമെന്നാണ് പരിശോധകര്‍ കണക്കാക്കിയത്.

പൊട്ടിത്തെറി അത്ര അപകടകരമല്ല. എന്നാല്‍ സാധാരണ വ്യവസായിക ദുരന്തങ്ങളെ അപേക്ഷിച്ച് അതി ഭീകരമായ വേറൊരു പ്രശ്നം അവിടെ ഉണ്ടായിരുന്നു. ആണവ വികിരണം. ആണവ വികിരണം വായുവിലൂടെ മാത്രം പകരുന്ന ഒന്നല്ല. റിയാക്റ്റര്‍ കോര്‍ ഉരുകി താഴെയുള്ള water table ല്‍ ചേരാം. അങ്ങനെ സംഭവിച്ചാല്‍ മൊത്തം കുടിവെള്ളം മലിനമാകും. അതുകൊണ്ട് അവര്‍ ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിലയത്തിനടിയില്‍ കുഴിച്ചിട്ടു. 200 ടണ്‍ റേഡിയോആക്റ്റീവ് ലാവ തകര്‍ന്ന റിയാക്റ്ററിനുള്ളില്‍ ഉണ്ടായിരുന്നു.

റിയാക്റ്ററിന് മുഴുവന്‍ പൊതിഞ്ഞുകൊണ്ട് ഒരു വലിയ കോണ്‍ക്രീറ്റ് ശവക്കല്ലറ പണിയാന്‍ അവര്‍ തീരുമാനിച്ചു. പൊട്ടിത്തെറി അവശിഷ്ടങ്ങള്‍ ശക്തമായ തോതില്‍ വായുവിലേക്ക് റേഡിയേഷനുണ്ടാക്കുന്നു. അതുകൊണ്ട് അവ ശേഖരിച്ച് സംരക്ഷിക്കണം. അത് പട്ടാളത്തിന്റെ ജോലിയായിരുന്നു. റേഡിയോആക്റ്റീവ് അവശിഷ്ടങ്ങള്‍ ശേഖരിച്ച് റിയാക്റ്റര്‍ കോറില്‍ കൊണ്ടിടുക ആയിരുന്നു അവരുടെ പണി. 30 കിലോഗ്രാം ഭാരമുള്ള ലഡ് ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടായിരുന്നു അവര്‍ അത് ചെയ്തത്. (ലഡ് റേഡിയേഷനെ കടത്തിവിടില്ല). ഓരോ പട്ടാളക്കാരനേയും 3 മിനിറ്റിലധികം ജോലിചെയ്യാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ആ സമയം കൊണ്ട് അയാള്‍ തന്റെ ജീവിതകാലം മുഴുവന്‍ ഏക്കേണ്ടി വരുന്നത്ര റേഡിയേഷന്‍ സഹിച്ചിട്ടുണ്ടാവും. ഈ ഒരു കാരണം കൊണ്ട് ആയിരക്കണക്കിനാളുകള്‍ പില്‍ക്കാലത്ത് മരണപ്പെട്ടു.

ഷെല്‍റ്ററിന്റെ നിര്‍മ്മാണം ശുദ്ധീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം നടന്നുകൊണ്ടിരിന്നു. അത് സമയത്തിനെതിരെയുള്ള ഒരു സമരമായിരുന്നു. അങ്ങനെ 206 ദിവസങ്ങള്‍ കൊണ്ട് അത് പൂര്‍ത്തിയായി.

അപകട കാരണം – മോശമായ നിലയ മാനേജ്മെന്റ്.

ഇന്ന് റിയാക്റ്ററിന് ചുറ്റുമുള്ള 30 കിലോമീറ്റര്‍ നിരോധിത മേഖലയാണ്.
ഏകദേശം 8000 ആളുകള്‍ പൊട്ടിത്തെറി കാരണം മരണപ്പെട്ടു എന്നാണ് ഉക്രേയിന്‍ സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. കുട്ടികളിലേയും കൌമാരക്കാരിലേയും തൈറോയിഡ് ക്യാന്‍സര്‍ 100 മടങ്ങ് വര്‍ദ്ധിച്ചു.

ഇന്ന് 200 ടണ്‍ യുറേനിയവും ഒരു ടണ്‍ മാരകായ പ്ലൂട്ടോണിയവും തകര്‍ന്ന റിയാക്റ്ററിനുള്ളില്‍ ഉണ്ട്. 1997 ല്‍ 28 രാജ്യങ്ങള്‍ കൂടിച്ചേര്‍ന്ന് ചെര്‍ണോബിലിന് ഒരു ശ്വാശത പരിഹാരം ഉണ്ടാക്കാന്‍ 10 വര്‍ഷത്തെ പദ്ധതിയിട്ടു. 20,000 സ്റ്റീല്‍ ആര്‍ച്ചുകളുപയോഗിച്ച് റിയാക്റ്റര്‍ 4 നെ പൂര്‍ണ്ണമായി മൂടുകയാണ് ഉദ്ദേശം.

– from Seconds From Disaster by National Geographic Channel

1997 ല്‍ തുടങ്ങിയ പണി, പുതിയ നിലയം പണിയുന്നതുപോലെ, ഇതുവരെ തീര്‍ന്നിട്ടില്ല. 2006 ല്‍ നടത്തിയ എസ്റ്റിമേറ്റ് അനുസരിച്ച അതിന് $120 കോടി ഡോളര്‍ ചിലവാകും.

വെള്ളം ചുടാക്കാന്‍ ഇത്ര ഭീകര സാങ്കേതിക വിദ്യ നിങ്ങള്‍ക്ക് വേണോ? എനിക്ക് തോന്നുന്നില്ല. ഇതല്ലാതെ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. ചിലത് നമുക്ക് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാം. റോമന്‍ യുദ്ധക്കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കമിഡീസ് സൂര്യപ്രകാശം ഉപയോഗിച്ചതോര്‍ക്കുക. നമ്മള്‍ എന്തുകൊണ്ടാണ് ഈ കാര്യങ്ങള്‍ മറക്കുന്നത്?

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

8 thoughts on “ചെര്‍ണോബില്‍ ദുരന്തം എന്തുകൊണ്ട് സംഭവിച്ചു

  1. പോസ്റ്റ്, ആണവ ദുരന്തത്തിന്റെ ഭീകരത വരച്ച് കാണിക്കുന്നു. ആണവ ദുരന്ത ബില്‍ എന്ന പേരിലുള്ള മന്‍ മോഹന്റെ സൂത്ര പണികള്‍ നടക്കുന്ന അവസരത്തില്‍ പ്രത്യേകിച്ചും.

  2. താങ്കള്‍ക്ക് ഷോക്കടിച്ചാല്‍ അത് താങ്കളെ മാത്രമേ ബാധിക്കൂ. എന്നാല്‍ ആണവനിലയത്തില്‍ നിന്ന് മാലന്യം പുറത്തുവന്നാല്‍ അത് താങ്കളുടേയും മറ്റ് ധാരാളം പേരുടേയും തലമുറകളെ വരെ ബാധിക്കും. അവര്‍ മാറാ രോഗികളും അംഗവൈകല്യമുള്ളവരുമൊക്കെയായി മാറും.

    ആത്യന്തികമായി ആണവനിലയം ചെയ്യുന്നത് വെള്ളം ചൂടാക്കലാണ്. വെള്ളം ചൂടാക്കാനെന്തെല്ലാം വഴികളുണ്ട്. വിറക് കത്തിക്കാം, കല്‍ക്കരി കത്തിക്കാം, എണ്ണ കത്തിക്കാം അങ്ങനെ എത്ര അനേകം വഴികള്‍. സൂര്യന്റെ ചൂടുകൊണ്ടും വെള്ളം ചൂടാക്കാം. ആര്‍ക്കമിഡീസിന്റെ കാലം മുതല്‍ക്കേ നമുക്ക് അതിന്റെ ശക്തി അറിയാം. അത്തരം നിലയങ്ങളെ സൌര താപോര്‍ജ്ജ നിലയങ്ങള്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെ ചൂടക്കിയ വെള്ളത്തില്‍ നിന്ന് നീരാവി ഉണ്ടാക്കി ടര്‍ബൈന്‍ കറക്കിയാലും വൈദ്യുതി ഉണ്ടാകും. അതില്‍ തൊട്ടാലും ഷോക്കടിക്കും.

    യുറേനിയം പിളര്‍ത്തിയേ വെള്ളം ചൂടാക്കൂ എന്ന് പറയുന്നത് തട്ടിപ്പാണ്. അതിന്റെ ചിലവ് വേറെ പ്രശ്നം.

    (ഓര്‍ക്കുക: ഭൂമിയിലെ എല്ലാ ഊര്‍ജ്ജ സ്രോതസ്സുകളും സൂര്യനില്‍ അടിസ്ഥാനമായുള്ളതാണ്)

Leave a reply to Joker മറുപടി റദ്ദാക്കുക