പോര്‍ട്ട്‌ലാന്റില്‍ കാര്‍ഗോ സൈക്കിള്‍

പോര്‍ട്ട്‌ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഒരു കാര്‍ഗോ സൈക്കിള്‍ ആണിത്. “pub bike” എന്നോ “mobile party” എന്നോ വിളിക്കുന്ന ഈ സൈക്കിള്‍ കമ്പനി നടത്തുന്ന Biketobeerfest എന്ന ഉത്സവത്തിന് പ്രദര്‍ശിപ്പിക്കും.

Metrofiets ഡിസൈനുള്ള സൈക്കിളിന്റെ നീളമുള്ള ബോഡിയുടെ മുമ്പിലാണ് കാര്‍ഗോ ഉറപ്പിച്ചിരിക്കുന്നത്. പിന്നില്‍ പിസ വെക്കാനുള്ള സ്ഥലമുണ്ട്. റാക്കിന് താഴെ സൌണ്ട് സിസ്റ്റമുണ്ട്.

9 ഗിയറുകളുണ്ട്. വേഗത്തില്‍ സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. ഡിസ്ക് ബ്രേക്കുകളാണ് ഇത് ഉപയോഗിക്കുന്നത്. ഫുള്‍ ലോഡില്‍ ഇതിന്റെ ഭാരം Metrofiets ന് അനുവദിച്ചിട്ടുള്ള 400lb യേയെത്തു.

ഒരു സംഘത്തിന്റെ സൃഷ്ടിയാണീ സൈക്കിള്‍. സൈക്കിള്‍ നിര്‍മ്മിച്ചത് Ross ഉം Nichols മാണ്. സൌണ്ട് സിസ്റ്റവും വയറിങും ചെയ്തത് Damon Eckhoff ആണ്. ഗിയറും വീലും Metropolis Cycles (2249 N Williams) ആണ് നിര്‍മ്മിച്ചത്.

— സ്രോതസ്സ് bikeportland.org

പണ്ട് സ്കൂളില്‍ പഠിക്കുന്നകാലത്ത്, സ്കൂളിനടുത്ത് സൈക്കിളിന് പിറകില്‍ ഐസ് പെട്ടി വെച്ച് കെട്ടിക്കൊണ്ട് ഐസ് വില്‍ക്കാന്‍ വരുന്നവര്‍ വന്നിരുന്നത് ഓര്‍ക്കുന്നു. വടക്കേ ഇന്‍ഡ്യയിലെ സൈക്കിള്‍ റിക്ഷകളും കണ്ടിട്ടുണ്ട്. ഇവയെല്ലാം ദക്ഷത കുറഞ്ഞ പഴഞ്ചന്‍ ഡിസൈനാണ് ഉപയോഗിക്കുന്നത്. അംബി പോലെ ഒരുമാറ്റവുമില്ലാത്ത ഡിസൈന്‍. അതോടിക്കുന്നവരുടെ ജീവിതവും ദരിദ്രമാണ്. നമുക്ക് അത് രണ്ടും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തണം.

ഒരു അഭിപ്രായം ഇടൂ