ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം

കഴിഞ്ഞ വര്‍ഷത്തെ വലിയ Sichuan ഭൂകമ്പത്തില്‍ മരണ സംഖ്യയിലിലും കാണാതായതുമായ കുട്ടികളുടെ എണ്ണത്തിലും ചൈനീസ് സര്‍ക്കാര്‍ പറയുന്ന സംഖ്യ 5,335 ആണ്. 90,000 പേരെ കൊന്ന ഭൂകമ്പത്തിന്റെ ഒന്നാം വര്‍ഷികമാകുന്ന മെയ് 12 ന് തൊട്ടുമുമ്പാണ് അവര്‍ അത് പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് സര്‍ക്കാര്‍ അധികൃതര്‍ ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇപ്പോഴും സംഖ്യം സ്വതന്ത്ര ഏജനസികള്‍ കണക്കാക്കിയതിനേക്കാള്‍ കുറവാണ്. മരിച്ചതോ കാണാതായതോ ആയ കുട്ടികളുടേയും അദ്ധ്യാപകരുടേയും എണ്ണം 9,000 അടുത്താണ് എന്ന് അന്നത്തെ വാര്‍ത്തകളിലുണ്ടായിരുന്നു.

Jon Alpert ഉം Matt O’Neill ഉം സംസാരിക്കുന്നു:

മോശം കെട്ടിടങ്ങളെയാണ് മിക്ക രക്ഷകര്‍ത്താക്കളും പഴിക്കുന്നു. കാരണം അടുത്തുള്ള അപ്പാര്‍ട്ട്മെന്റുകളും സര്‍ക്കാര്‍ ഓഫീസുകളും അതിജീവിച്ചപ്പോള്‍ സ്കൂള്‍ കെട്ടിടങ്ങള്‍ മാത്രമാണ് തകര്‍ന്നത്. magnitude-8 ഭൂകമ്പത്തില്‍ 14,000 ഓളം സ്കൂളുകള്‍ തകരുകയോ ഇടിയുകയോ ചെയ്തു സര്‍ക്കാര്‍ പറഞ്ഞു. ഔദ്യോഗിക അവഗണനക്കും തങ്ങളുടെ കുട്ടികളുടെ മരണത്തിനും കാരണമായി പ്രാദേശിക അഴുമതിയേയും രക്ഷകര്‍ത്താക്കളും പഴിക്കുന്നു.

ഞങ്ങള്‍ റോഡിലൂടെ യാത്രചെയ്യുന്ന സമയത്ത് “ചൈനയിലേക്ക് എത്രയും വേഗം എത്തൂ” എന്ന് HBO documentaries ന്റെ തലവയാണ് Sheila Nevins പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ ഞങ്ങളുടെ നേരെ വരുന്നതും കണ്ടു. ഓരോരുത്തവരും തങ്ങളുടെ മരിച്ച കുട്ടികളുടെ നാല് അഞ്ച് ചിത്രങ്ങളുമായാണ് വരുന്നത്. സ്കൂള്‍ തകര്‍ന്നപ്പോള്‍ കുട്ടികള്‍ അതില്‍ അകപ്പെട്ടു പോയി.

അവരുടെ നഗരത്തില്‍ എല്ലാ കെട്ടിടങ്ങളും കുഴപ്പമില്ലാതെ നില്‍ക്കുന്നു. സ്കൂളുകള്‍ മാത്രമാണ് തകര്‍ന്നത്. ആരും കുട്ടികളെ രക്ഷിക്കാനായി എത്തിയില്ല. കുട്ടികള്‍ മൊബാല്‍ ഫോണില്‍ അവരുടെ വീടുകളിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. “അമ്മേ, അച്ഛാ, എന്നെ രക്ഷിക്കൂ!” പിന്നീട് അവര്‍ മരിച്ചു. “എന്തുകൊണ്ട് സ്കൂളുകള്‍ തകര്‍ന്നു? മോശം നിര്‍മ്മാണമാണോ? അഴിമതിയാണോ?” രക്ഷകര്‍ത്താക്കള്‍ ചോദിക്കുന്നു. ആരും അവര്‍ക്ക് ഉത്തരം നല്‍കിയില്ല. പത്ത് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ക്ക് ദേഷ്യമായി. അവര്‍ ജാഥ നടത്താന്‍ തുടങ്ങി.

ചൈനയില്‍ എല്ലാ സമയത്തും പ്രതിഷേധ ജാഥകളുണ്ടാവാറുണ്ട്. എന്നാല്‍ ക്യാമറകള്‍ അത് റിക്കോഡ് ചെയ്യുന്ന സംഭവം അപൂര്‍വ്വമാണ്. ആ ചിത്രങ്ങള്‍ ഒരിക്കലും കാണികളിലെത്തില്ല. ഇപ്പോള്‍ ഞങ്ങള്‍ ചൈനയിലേക്ക് ധാരാളം പ്രാവശ്യം ഡോക്കുമെന്ററികള്‍ക്കായി പോകുന്നു. ഒരിക്കലും പരിഹരിക്കപ്പെടാത്ത ഇതിപോലുള്ള പല പ്രശ്നങ്ങളേയും കുറിച്ചുള്ള പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താന്‍.

എന്നാല്‍ ഈ സമയത്ത് ഭൂമികുലുക്കത്തിന്റെ കോലാഹലത്താലും രക്ഷകര്‍ത്താക്കള്‍ക്ക് തങ്ങളുടെ കഥ ഞങ്ങളോട് പറയണം എന്ന ആഗ്രഹമുള്ളതിനാലും അവര്‍ ഞങ്ങളെ മാടിവിളിക്കുകയായിരുന്നു. ചൈനയിലെ പത്രങ്ങള്‍ ഒരിക്കലും അത് റിപ്പോര്‍ട്ട് ചെയ്യില്ല എന്ന് അവര്‍ക്കറിയാം. “വരൂ, ഞങ്ങളോടൊപ്പം ബസില്‍ യാത്ര ചെയ്യൂ. ഞങ്ങളോടൊത്ത് ജാഥയില്‍ പങ്കെടുക്കൂ. ലോകത്തോട് ഈ കഥ പറയൂ. കാരണം ഞങ്ങളുടെ കുട്ടികള്‍ക്ക് നീതി വേണം” എന്ന് അവര്‍ പറയുന്നു.

അവര്‍ ഒരു റിപ്പോര്‍ട്ടും പ്രസിദ്ധപ്പെടുത്തിയില്ല. അന്വേഷണം നടത്തുമെന്ന് അവര്‍ രക്ഷകര്‍ത്താക്കളോട് വാഗ്ദാനം നടത്തി. രക്ഷകര്‍ത്താക്കള്‍ കാത്തിരുന്നു. ആരും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ല. ആരേയും ശിക്ഷിച്ചില്ല. അതുകൊണ്ടാണ് അവര്‍ ജാഥ നടത്തിയത്. അതുകൊണ്ടാണ് പ്രതിഷേധിക്കാന്‍ തുടങ്ങിയത്.

മിക്ക ആളുകളുടേയും നിശബ്ദതയെ അവര്‍ വിലക്ക് വാങ്ങി. നിങ്ങളുടെ കുട്ടികളുടെ നഷ്ടത്തിന് പരിഹാരമായി നിങ്ങള്‍ക്ക് പണം കിട്ടുകയാണെങ്കില്‍ നിങ്ങള്‍ ഒരു കരാറില്‍ ഒപ്പ് വെക്കണം. അതായത് നിങ്ങള്‍ പ്രതിഷേധ സമരത്തിന് പോകില്ല എന്നതാണ് കരാര്‍.

ഭൂമികുലുക്കത്തില്‍ ചൈനയുടെ പ്രതികരണം നിങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ അത് അമേരിക്കയില്‍ നടന്ന കത്രീന കൊടുംകാറ്റു് സമയത്തെ അമേരിക്കയുടെ പ്രതികരണത്തെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതായിരുന്നു. പെട്ടെന്ന് തന്നെ അവര്‍ പട്ടാളത്തെ അയച്ചു. പട്ടാളക്കാര്‍ ആളുകളെ രക്ഷിക്കുകയും റോഡുകള്‍ പണിയുകയുമൊക്കെ അവര്‍ ചെയ്തു.

എന്നാല്‍ അമേരിക്ക തങ്ങളുടെ പരാജയം പത്രങ്ങളിലൂടെയാണ് മനസിലാക്കിയത് എന്നതാണ് വ്യത്യാസം. പത്രങ്ങളിലൂടെ വന്ന വിവരങ്ങള്‍ ഒരു അമേരിക്കക്കാരന്‍ എന്ന നിലയില്‍ എന്നെ നാണംകെടുത്തി. നാം ചെയ്തതെന്തെന്ന് വിശകലനം ചെയ്യാനും മെച്ചപ്പെടുത്താനും നമുക്ക് ഒരു അവസരം കിട്ടി. അവര്‍ ചെയ്തതെന്തെന്ന് നോക്കിയിരുന്നെങ്കില്‍ ചൈനയില്‍ അവര്‍ക്ക് വളരേറെ മെച്ചപ്പെടുത്താമായിരുന്നു. “ഞങ്ങള്‍ക്ക് തെറ്റ് പറ്റി. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ ചില തെറ്റുകള്‍ ചെയ്തു” എന്ന് അവര്‍ക്ക് പറയാമായിരുന്നു. അവര്‍ ചെയ്തില്ല. അവര്‍ പത്രങ്ങളെ അടിച്ചമര്‍ത്തി. രക്ഷകര്‍ത്താക്കളേയും അടിച്ചമര്‍ത്തി.

ഒരു ദിവസം പ്രതിഷേധ ജാഥക്ക് ശേഷം എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജോണിനേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് രാത്രി ഞങ്ങള്‍ ഹോട്ടലിലില്‍ തിരിച്ചെത്തിയപ്പോള്‍ എങ്ങനേയും ഈ ടേപ്പുകള്‍ ചൈനക്ക് പുറത്തെത്തിക്കണമെന്ന് തീരുമാനിച്ചു. എപ്പോഴും backup എടുക്കാറുണ്ടായിരുന്നു. ടേപ്പുകള്‍ ചൈനക്ക് പുറത്തെത്തിച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളെ അറസ്റ്റ് ചെയ്തു. ടേപ്പുകള്‍ തരൂ എന്ന് എന്ന് അവര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ സന്തോഷത്തോടെ അത് കൊടുത്തു. മനസിലെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

ചൈനീസ് സര്‍ക്കാരുമായി സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. കാരണം സിനിമ അവരെ മാത്രം കുറ്റപ്പെടുത്തുന്ന തരമാകണമെന്ന് ഞങ്ങള്‍ കരുതുന്നില്ല. തങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് ലോകത്തോട് പറയണം എന്നുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഈ സിനിമ എടുത്തത്. അവരുടെ രാജ്യത്ത് കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. മുന്നോട്ട് വന്ന് ശരിക്കുള്ള അന്വേഷണം നടത്താന്‍ ചൈനയിലെ സര്‍ക്കാരിന് ശരിക്കും ഒരു അവസരം ഉണ്ട്. പക്ഷെ അവര്‍ അത് ചെയ്തില്ല.

Fuxin സ്കൂളിനെയാണ് സിനിമയുടെ കേന്ദ്രമായി നിര്‍ത്തിയിരിക്കുന്നത്. അവിടുത്തെ രക്ഷകര്‍ത്താക്കള്‍ ഒരു കേസ് കൊടുത്തിരിക്കുകയാണ്. അവര്‍ക്ക് 58 പരാതികളുണ്ട്. $8,000 ഡോളറിലധികം നഷ്ടപരിഹാരം അവര്‍ ചോദിക്കുന്നു. അതിനേക്കാളേറെ ഒരു പൊതു മാപ്പ് പറയണം എന്നതാണ് അവരുടെ ആവശ്യം.

കേസിന്റെ വിചാരണ നടക്കുന്ന ദിവസം അവര്‍ കോടതിയിലെത്തി. ഒരു രക്ഷകര്‍ത്താവിനെ കാണാനില്ലായിരുന്നു. കാരണം പ്രാദേശിക സര്‍ക്കാരിന്റെ ഒരു നിര്‍മ്മാണ കരാര്‍ നടപ്പാക്കുതിന്റെ തിരക്കിലായിരുന്നു അയാള്‍. അമേരിക്കയിലെ കെന്റ് സ്റ്റേറ്റില്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടത്തിയല്ലോ. ചൈനീസ് സര്‍ക്കാരും എതിര്‍പ്പിനെ തുടച്ച് നീക്കുകയാണ്.
_____
Jon Alpert, co-director of China’s Unnatural Disaster: The Tears of Sichuan Province. He is a fifteen-time Emmy winner and the co-founder of Downtown Community Television.
Matt O’Neill, co-director of the China’s Unnatural Disaster: The Tears of Sichuan Province.

— സ്രോതസ്സ് democracynow.org

മുതലാളിത്തത്തിന്റെ ഉത്പാദന രീതികള്‍ അവലംബിച്ചാല്‍, സമൂഹത്തിന്റെ സ്വഭാവം മുതലാത്തത്തിന്റേതു പോലെയാകും എന്ന് ചൈന ആരാധകരമായ മരക്കഴുതകള്‍ മനസിലാക്കുക.

One thought on “ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം

  1. ദുഃഖകരമായ വേറൊരു കാര്യം ഈ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സ്നേഹിക്കാന്‍ വേറൊരു കുഞ്ഞില്ലെന്നതാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )