കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല

39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഹായോയിലെ കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടന്ന യുദ്ധവിരുദ്ധ ജാഥയില്‍ പങ്കെടുത്ത നിരായുധരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മേല്‍ National Guardsmen നിറയൊഴിച്ചു. നാല് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കംബോഡിയയിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രസിഡന്റ് നിക്സണ്‍ ഏപ്രില്‍ 30 നാണ് അത് പ്രഖ്യാപിച്ചത്. Allison Krause, Jeffrey Miller, William Schroeder, Sandra Scheuer എന്നിവരാണ് വെടിയേറ്റ് മരിച്ചത്. എല്ലാവരും 19-20 വയസ് പ്രായമുള്ളവരായിരുന്നു. നാല് ദശാബ്ദമായിട്ടും കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ടവര്‍ക്ക് മെയ് 4, 1970 ല്‍ നടന്ന ആ സംഭവം ഉത്തരം കിട്ടാത്തതാണ്.

രണ്ട് വര്‍ഷം മുമ്പ് കൂട്ടക്കൊല അതിജീവിച്ച ഒരാളായ Alan Canfora അന്നത്തെ സംഭവത്തിന്റെ ഒരു ശബ്ദരേഖ പുറത്തുവിട്ടു. “Right here! Get set! Point! Fire!” എന്ന് വ്യക്തമായി കേള്‍ക്കാം. ആ ആജ്ഞക്ക് ശേഷം വെടിവെക്കുന്ന ശബ്ദവും കേള്‍ക്കാം. 13 സെക്കന്റില്‍ National Guard 67 ഉണ്ടകളാണ് പൊട്ടിച്ചത്. വെടിവെക്കാന്‍ ഉത്തരവ് കൊടുത്തോ ഇല്ലയോ എന്ന് FBI അന്വേഷിച്ചില്ല.

Alan Canfora, Roseann “Chic” Canfora സംസാരിക്കുന്നു:

എന്റെ പേര് Alan Canfora എന്നാണ്. Kent State Students for a Democratic Society യുടെ അംഗമായി 1968, ’69 കാലത്ത് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. 40 വര്‍ഷം മുമ്പ് ഞങ്ങള്‍ കാമ്പസില്‍ വലിയ സമരങ്ങള്‍ ചെയ്തു. വിപ്ലവത്തിന്റെ വിത്തുകള്‍ പാകി. അത് അടുത്ത വര്‍ഷം വിരിഞ്ഞു. നാല് ദിവസത്തെ പ്രതിഷേധ സമരം National Guard ന്റെ വെടിവെപ്പിലാണ് കലാശിച്ചത്. 1970 ല്‍ കെന്റ് സ്റ്റേറ്റില്‍ വെടിയുണ്ടകള്‍ക്ക് മാത്രമേ ഞങ്ങളുടെ ശബ്ദം ഇല്ലാതാക്കാനായുള്ളു.

നാല് ദിവസം ഞങ്ങള്‍ ശക്തമായി സമരം നടത്തി. വലിയ അക്രമങ്ങളുണ്ടായി. വെള്ളിയാഴ്ച്ച രാത്രി 43 ബാങ്കുകളുടെ ജനാലകള്‍ തകര്‍ത്തു. മെയ് 1 ന് ശനിയാഴ്ച്ച രാത്രി ROTC കെട്ടിടം തീവെച്ച് തകര്‍ത്തു. അത് 1,200 National Guardsmen നെ അവിടെ എത്തിച്ചു.

തിങ്കളാഴ്ച്ച മെയ് 4 ന് അവര്‍ സമാധാനപരമായി ഒത്തുചേര്‍ന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. ഞങ്ങള്‍ 300 ഓളം പേരുണ്ടായിരുന്നു അവിടെ. അവര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഞങ്ങളെ മലയിലേക്ക് ഓടിച്ചു. മലമുകളില്‍ നിന്ന് വാക്കാലുള്ള ഉത്തരവ് വന്നു. “Right here! Get set! Point! Fire!” ഒരു ഓഫീസര്‍ വിളിച്ചുപറഞ്ഞു. അവര്‍ 67 ഉണ്ടകള്‍ മലിയ്ല‍ നിന്ന് താഴേക്ക് വെടിവെച്ചു. നാല് കുട്ടികള്‍ മരിച്ചു. ഞാനുള്‍പ്പടെ 9 പേര്‍ക്ക് മുറിവേറ്റു. 225 അടി അകലെ നിന്ന് വന്ന ഉണ്ട എന്റെ വലത്തെ കൈയ്യിലാണ് കൊണ്ടത്.

Guardsmen മലമുകളിലെത്തുന്നത് ഞാന്‍ കണ്ടതാണ്. അവര്‍ പിന്‍വാങ്ങുകയാണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. അവിടെ നിന്നായിരുന്നു അവര്‍ വന്നത്. എന്നാല്‍ മല മുകളിലെത്തിയ ശേഷം 76 Guardsmen മാരില്‍ ഒരു ഡസന്‍ Troop G നില്‍ക്കുകയും വെടിവെക്കാന്‍ തുടങ്ങുകയും ചെയ്തു. 13 സെക്കന്റ് നേരം അവര്‍ വെടിവെച്ചു. ഏറ്റവും അടുത്തുള്ള കുട്ടി വെറും 60 അടി അകലെ മാത്രമായിരുന്നു. അയാള്‍ക്ക് മുറിവേറ്റു. 90 അടി അകലെയായിരുന്ന വേറൊരു കുട്ടിക്കും മുറിവേറ്റു. ഞാനും എന്റെ സഹമുറിയനും കുന്നിന്റെ താഴെയായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വെടിയേല്‍ക്കുകയും മുറിവുണ്ടാകുകയും ചെയ്തു. ഞങ്ങള്‍ക്ക് പിറകില്‍ ആയിരുന്നു ആ നാല് കുട്ടികള്‍ നിന്നിരുന്നത്. ഏകദേശം 265 – 400 അടി അകലെ. ഒരു കശാപ്പായിരുന്നു അത്. അകലെയുള്ള പാര്‍ക്കിങ് സ്ഥലത്തേക്കായിരുന്നു അവര്‍ അപ്പോള്‍ വെടിവെച്ചത്. അവിടെ കൂടുതല്‍ radical ഉം ശബ്ദമുണ്ടാക്കുന്നതുമായ കുട്ടികള്‍ നിന്നിരുന്നത്.

എന്നെ ആയിരുന്നു ആദ്യം വെടിവെച്ചത് എന്നാണ് എന്റെ ഓര്‍മ്മ. സമരത്തിന്റെ പതാക വീശുകയായിരുന്നു ഞാന്‍. എന്റെ നൈരാശ്യവും ദേഷ്യവും ഒക്കെ പ്രതീകമാക്കിയ കറുത്ത ഒരു പതാക. കാരണം 10 ദിവസം മുമ്പായിരുന്നു ഒരു സുഹൃത്തിന്റെ ശവസംസ്കാര ചടങ്ങില്‍ ഞാന്‍ പങ്കെടുത്തത്. 19 വയസ് പ്രായമായ അവന്‍ വിയറ്റ്നാമിലെ യുദ്ധത്തില്‍ വെച്ച് കൊല്ലപ്പെട്ടു. അതെന്റെ മനസിലുണ്ടായിരുന്നു. അതിനാലാണ് ഞാന്‍ സമരത്തില്‍ പങ്ക്ചേര്‍ന്നത്. 1970 മെയ് 1 മുതല്‍ 4 വരെയുള്ള സമരത്തിന്റെ മുന്‍നിരയില്‍ ഞാനുണ്ടായിരുന്നു. അതിനാലാണ് എനിക്ക് വെടിയേറ്റത്.

ഞാന്‍ ഓടി. ഒരു കുട്ടി എന്നെ ആശുപത്രിയിലെത്തിച്ചു. മുറിവേറ്റ മറ്റുള്ളവരേയും മരിച്ചുകൊണ്ടിരിക്കുന്നവരേയും ഞാന്‍ അവിടെ എത്തിയപ്പോള്‍ കണ്ടു. എന്റെ സുഹൃത്ത് Jeff Miller നേയും അവിടെ കണ്ടു. അയാള്‍ Queens, Long Island, New York ല്‍ നിന്നുള്ളയാളാണ്. അയാളുടെ അമ്മ ഇപ്പോഴും അവിടെ ജീവിക്കുന്നു. ഒരു ആംബുലന്‍സിന്റെ പിറകിലാണ് ഞാന്‍ അയാളെ കണ്ടത്. അയാളുടെ മുഖത്ത് വെടിയുണ്ട് പതിച്ചിരിക്കുന്നു. തലയുടെ പിറകുവശം പൊളിച്ച് തലച്ചോറ് ചിതറി അത് പുറത്ത് പോയി. അയാളിടെ ശവശരീരത്തിന് മുമ്പില്‍ പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടെ പ്രസിദ്ധമായ ചിത്രത്തില്‍ എന്നെയും കാണാം. അത് എന്റെ സുഹൃത്ത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ജെഫ് ആണ്. ആശുപത്രിയില്‍ അയാളെ ഞാന്‍ കണ്ടു.

ആശുപത്രിക്കാര്‍ എന്നേയും മറ്റുള്ളവരേയും ശുസ്രൂഷിച്ചു. പേടിപ്പിടിപ്പിക്കുന്ന രംഗമായിരുന്നു അവിടെ. നാല് കുട്ടികള്‍ മരിച്ചുകൊണ്ടിരിക്കുന്നു. 9 പേര്‍ക്ക് മുറിവേറ്റു. ഒരാള്‍ തളര്‍ന്ന് പോയതിനാല്‍ ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ കഴിയുന്നു. വേറൊരാളുടെ വയറ് മൊത്തം പൊട്ടിച്ചിതറി. എന്റെ സഹമുറിയന്റെ ഒരി പാദം നഷ്ടപ്പെട്ടു. ജീവന്‍ കിട്ടിയവരില്‍ ഗൌരവമുള്ള മുറിവുകളാണ് അവ. ഭാഗ്യത്തിന് എന്റെ വലത് കൈത്തണ്ടിന് മാത്രമായിരുന്നു വെടിയേറ്റത്.

Kent State അത് മനസിലാക്കുന്നു. സര്‍വ്വകലാശാലാ അധികൃതര്‍ക്ക് അത് വളരെ വ്യക്തമായി മനസിലായിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് Kent State ന്റെ പൈതൃകം മനസിലാകുക എന്നതാണ് പ്രധാനം. കൂട്ടക്കൊലയുടെ തെറ്റ്. അത് കൊലപാതകമായിരുന്നു. അത് മനപ്പൂര്‍വ്വമായിരുന്നു. വെടിവെക്കാന്‍ ഉത്തരവ് കൊടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരും ദേശീയ സര്‍ക്കാരും അതില്‍ ഉള്‍പ്പെട്ടിരുന്നു എന്നത് വ്യക്തമാണ്.

വെടിവെക്കാനുള്ള ഉത്തരവിനെക്കുറിച്ച് ഇപ്പോഴും ഞങ്ങള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അടിത്തയാഴ്ച്ച ഞാന്‍ കാലിഫോര്‍ണിയക്ക് പോകുന്നു. വെടിവെക്കാന്‍ ഉത്തരവ് കൊടുത്തു എന്ന് റിക്കോഡിങ്ങില്‍ നിന്ന് വ്യക്തമാണ്. ഒരു ദേശീയ TV പരിപാടിയില്‍ അത് വിശകലനം ചെയ്യുന്നു. ആരാണ് ഉത്തരവ് കൊടുത്തത് എന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് വൈറ്റ്ഹൌസ് വരെ പോകുമെന്ന് ഞങ്ങള്‍ക്കറിയാം. 1968 മുതല്‍ക്കേ പ്രസിഡന്റ് നിക്സണിന് Kent State SDS ന് എതിരായ ഒരു vendettaയുണ്ട്. ഞങ്ങള്‍ അന്ന് Akron ല്‍ പോയി ’68 ഒക്റ്റോബറിലെ നിക്സണിന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയിരുന്നു. നിക്സണിന്‍ പകവീട്ടുന്ന സ്വഭാവമുള്ളയാളാണ്. അയാളും ഗവര്‍ണറും ചേര്‍ന്നാവും തൊഴിലാളി വര്‍ഗ്ഗക്കാരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ വെടിവെക്കാനുത്തരവ് കൊടുത്തത് എന്ന് ഞങ്ങള്‍ കരുതുന്നു. ഇത് Yale ഓ, Harvard ഓ, Berkeley ഓ അല്ല. അവിടെയാണല്ലോ പണക്കാരുടെ മക്കള്‍ പഠിക്കുന്നത്.

യുദ്ധവിരുദ്ധ പ്രസ്ഥാനക്കാരെ പേടിപ്പിക്കാനും നിശബ്ദരാക്കാനും വേണ്ടിയാണ് അവര്‍ കുട്ടികള്‍ക്ക് മേലെ നിറയൊഴിച്ചത്. എന്നാല്‍ അത് തിരിച്ചടിച്ചു. കാരണം അത് അമേരിക്കയുടെ ചരിത്രത്തിലെ ഏക ദേശീയ വിദ്യാര്‍ത്ഥി സമരത്തിന് തിരികൊളുത്തുകയായിരുന്നു. മെയ് 1970 ലെ ദേശീയ വിദ്യാര്‍ത്ഥി സമരത്തില്‍ മൊത്തം 40 ലക്ഷം കുട്ടികള്‍ പങ്കെടുത്തു. നൂറ് കണക്കിന് സര്‍വ്വകലാശാലകള്‍ അടച്ചിട്ടു. അമേരിക്കന്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളുടെ ഉന്നത നിലയായിരുന്നു അത്.

അലന്റെ സഹോദരി, Roseann “Chic” Canfora. 19 വയസായിരുന്ന അവള്‍ കെന്റ് സ്റ്റേറ്റ് കൂട്ടക്കൊലയുടെ ദൃക്ക്സാക്ഷിയാണ്. പാര്‍കിങ് സ്ഥലത്തായിരുന്നു അവള്‍ നിന്നിരുന്നത്. വെടിവെപ്പിനെക്കുറിച്ച് അവള്‍ ഇങ്ങനെ പറഞ്ഞു:

13 സെക്കന്റ് നേരമാണ് വെടിവെപ്പ് നടന്നത്. അലന്‍ ഒരു കറുത്ത കൊടിയുമായി പോകുന്ന ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടുകാണുമായിരിക്കും. അയാള്‍ പോലീസുകര്‍ക്ക് ഏറ്റവും അടുത്ത് നിന്നിരുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്നു. പോലീസുകാര്‍ അയാളെ ലക്ഷ്യം വെക്കുന്നത് ഞാന്‍ കണ്ടു. അവര്‍ ഉന്നംപിടിക്കുകയാണ് നമുക്കിവിടെ നിന്ന് പോകാം എന്ന് ഞാന്‍ അവനോട് പറഞ്ഞു. അവരെങ്ങോട്ട് പോകും എന്ന് എനിക്കറിയണമെന്ന് അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവര്‍ മുന്നോട്ട് പോയി.

ഞാന്‍ തിരികെ പാര്‍ക്കിങ് സ്ഥലത്തേക്ക് പോന്നു. വെടിവെപ്പ് തുടങ്ങിയപ്പോള്‍ അലന്‍ ആ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. gas masks ഉം steel helmets ഉം ഒക്കെ ധരിച്ച അവര്‍ വളരെ നേരം ആയുധമില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മേലെ വെടിവെച്ചുകൊണ്ടിരിക്കുന്നു എന്നാണ് തോന്നിയത്. അത് വളരെ ദൈര്‍ഘ്യമുള്ള 13 സെക്കന്റുകളായിരുന്നു.

13 സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ വെടിവെപ്പ് നിന്നു. കാറുകളുടേയും മരങ്ങളുടേയും പിറകില്‍ നിന്ന് ഞങ്ങള്‍ പുറത്തുവന്നു. ആ 13 സെക്കന്റുകള്‍ സമയത്തും എന്റെ മനസില്‍ തുറസായ സ്ഥലത്ത് നിന്നിരുന്ന ആളുകളേക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ് മുഴുവന്‍.

എനിക്ക് 3 അടി പിറകില്‍ ആയിരുന്നു Bill Schroeder ന്റെ ശരീരം കിടന്നത്. ROTC വിദ്യാര്‍ത്ഥിയായിരുന്ന അവന്‍ യുദ്ധത്തിന് എതിരായിരുന്നു. എനിക്ക് പറയാന്‍ കഴിയുമായിരുന്നു അവന്‍ മരിച്ചെന്ന്. അവന്റെ കഴുത്ത് മുഴുവന്‍ രക്തം പൊട്ടിയൊലിച്ചു. പിറകില്‍ നിന്നാണ് വെടിയേറ്റത്. Prentice പാര്‍ക്കിങ് സ്ഥലത്ത് ഒരു പെണ്‍കുട്ടിയെ ആരോ പരിചരിക്കുന്നത് ഞാന്‍ കണ്ടു. കുറച്ച് അകലെ ഞാന്‍ Sandy Scheuer നെ കണ്ടു. സാന്‍ഡിയുടെ അടുത്തേക്ക് ഞാന്‍ ഓടി. എന്റെ സുഹൃത്തായിരുന്നു അവള്‍. അവള്‍ വിളറിയിരുന്നു. അവളുടെ jugular vein ല്‍ ആയിരുന്നു വെടിയുണ്ട തറച്ചത്. 300 അടി അകലെ നിന്ന്. രണ്ട് മരിച്ച കുട്ടികളുടെ ശരീരത്തിനടുത്ത് നില്‍ക്കുമ്പോഴാണ് അലന്‍ പട്ടാളക്കാരുടെ നേരെ പോകുന്നത് എന്റെ ഓര്‍മ്മയില്‍ വന്നത്.

Jeff Miller ന്റെ ശരീരം കിടന്നിടത്തേക്ക് ഞാന്‍ ഓടി. അത് അലന്‍ ആവരുതേ എന്ന് മനസില്‍ പ്രാര്‍ത്ഥിച്ചു. അവിടെ എത്തിയപ്പോള്‍ പറഞ്ഞു അലനും ടോമിനും വെടിയേറ്റു എന്ന് അലന്റെ സുഹൃത്ത് വന്ന് പറഞ്ഞു.

എനിക്ക് 19 വയസായിരുന്നു. മരിച്ച മനുഷ്യരുടെ ശരീരങ്ങള്‍ കാണുക ഒരു surreal അനുഭവമാണ്. എന്നാല്‍ എന്നെ ഞെട്ടിച്ചത് വേറൊന്നാണ്. അത് അമേരിക്കന്‍ പട്ടാളം ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞ് വെടിവെക്കുന്നത് അല്ല എന്നെ ഞെട്ടിച്ചത്. ഭീകരമായ ഈ വെടിവെപ്പ് കഴിഞ്ഞ്, ആളുകള്‍ മണ്ണില്‍ കിടക്കുമ്പോള്‍, അവര്‍ അവിടം വിട്ട് പോയി. കാംപസ്സില്‍ ജീവനും വസ്തുവകകള്‍ക്കും സംരക്ഷണമേകണ്ടവര്‍ ജീവനെടുത്ത് നടന്ന് പോയി.
____
Alan Canfora, survivor of the Kent State massacre who was shot in the wrist by the Ohio National Guard on May 4, 1970.
Roseann “Chic” Canfora, sister of Alan Canfora and eyewitness to the Kent State massacre.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )