ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല

New York Times റിപ്പോര്‍ട്ടറായ ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് (David Barstow) 2009 ലെ Investigative Reporting നുള്ള പുലിറ്റ്സര്‍ സമ്മാനം(Pulitzer) കിട്ടി.

ഇറാഖ് യുദ്ധത്തെ ന്യായീകരിക്കുന്ന വിശകലനം നടത്താന്‍ റേഡിയോയിലും ടെലിവിഷനിലും വിരമിച്ച ജനറല്‍മാരെ എടുത്തതിനെക്കുറിച്ചും, ഈ ജനറല്‍മാരുടെ സൈനിക കരാറുകാരുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ചും വ്യക്തമാക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് അദ്ദേഹത്തിന് സമ്മാനം കിട്ടിയത്.

തങ്ങളുടെ സന്ദേശങ്ങളും രീതിയും അടിസ്ഥാനമായി ദശലക്ഷക്കണക്കിന് അമേരിക്കക്കാരില്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അതിനായി നടത്തിയ ശ്രമങ്ങളിലൊന്ന് “message force multipliers” എന്നോ “surrogates” എന്നോ വിളിച്ച സൈനിക വിശകലനക്കാരായിരുന്നു(analysts). പെന്റഗണ്‍ രേഖകളില്‍ അതിനെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ടായിരുന്നു. ബാര്‍സ്റ്റോ ഈ രേഖകള്‍ പുറത്തുകൊണ്ടുവന്നു.

ആ അനലിസ്റ്റുകള്‍ക്ക് നൂറുകണക്കിന് രഹസ്യ Pentagon briefings നടത്തി. പെന്റഗണ്‍ അംഗീകരിച്ച talking points നല്‍കി. ഇറാഖിലേക്കും അതുപോലുള്ള മറ്റ് സ്ഥലങ്ങളിലേക്കും പെന്റഗണ്‍ സൌജന്യ യാത്ര ഒരുക്കി.

David Bartow എഴുതി, “വിവരങ്ങളുടെ മേലുള്ള നിയന്ത്രണവും ലഭ്യതയും ഉപയോഗിച്ച് ബുഷ്‍ സര്‍ക്കാര്‍ പ്രധാന TV റേഡിയോ ശൃംഖലകള്‍ക്കകത്ത് ഭീകരവാദ റിപ്പോര്‍ട്ടിങ്ങ് രൂപപ്പെടുത്തുവാനായുള്ള ഒരു മാധ്യമ ട്രോജന്‍ കുതിരയായി അനലിസ്റ്റുകളെ മാറ്റിയതെങ്ങനെയെന്ന് റിക്കോഡുകളും അഭിമുഖങ്ങളും കാണിക്കുന്നു.”

Fox News, CNN and MSNBC തുടങ്ങി പ്രധാന കേബിള്‍ ചാനല്‍ വാര്‍ത്താ പരിപാടികളിലും മൂന്ന് രാത്രി വാര്‍ത്താ പ്രക്ഷേപണത്തിലും ഉദ്യോഗസ്ഥര്‍ പ്രത്യക്ഷപ്പെട്ടു.

ഇറാഖ് യുദ്ധം തുടങ്ങിയ സമയത്താണ് ഈ പെന്റഗണ്‍ പരിപാടിയും തുടങ്ങിയത്.

ഗ്വാണ്ടാനമോ മുതല്‍ ഇറാഖിലെ അധിനിവേശം വരെയുള്ള വിവിധ പ്രശ്നങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ വിരമിച്ച ജനറല്‍മാരെ പെന്റഗണ്‍ സ്ഥിരമായി ഉപയോഗിച്ചു. ചില സമയത്ത് അനലിസ്റ്റുകള്‍ പെന്റഗണില്‍ നിന്ന് തന്നെ ലൈവായി കേബിള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്. അവര്‍ക്ക് കിട്ടുന്ന പെന്റഗണിന്റെ പ്രത്യേക briefing ന് ശേഷമാവും അത്.

New York Timesല്‍ ആദ്യം ഈ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിന്റെ പ്രതികരണമായ പ്രധാന കേബിള്‍ ചാനലുകളും ടെലിവിഷന്‍ ശൃംഖലകളും “ബധിരതയാലുള്ള നിശബ്ദത” ആണ് പാലിച്ചത്. David Barstow ന് പുലിറ്റ്സര്‍ സമ്മാനം കിട്ടിയിട്ട് പോലും കേബിള്‍ വാര്‍ത്തകളിലും ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്കളിലും സമ്മാനം കിട്ടിയതായി ഭാവിച്ചു പോലുമില്ല.

പിന്നീട് പെന്റഗണ്‍ തങ്ങളുടെ പ്രവര്‍ത്തികളെ പ്രതിരോധിച്ചുകൊണ്ട് പത്രക്കുറിപ്പിറക്കി. ജനുവരിയില്‍ പെന്റഗണ്‍ inspector general ആരോപണങ്ങളെ തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ കരാറുകള്‍ കിട്ടാനായി അനലിസ്റ്റുകള്‍ തങ്ങളുടെ പെന്റഗണ്‍ ബന്ധങ്ങളുപയോഗിക്കുന്ന റിപ്പോര്‍ട്ടിനേയും inspector general അംഗീകരിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെന്റഗണ്‍ അസാധാരണമായ ഒരു നീക്കം നടത്തി. അതായത് റിപ്പോര്‍ട്ടില്‍ പിശകുകളുണ്ട് അതുകൊണ്ട് അത് പിന്‍വലിക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

ഞങ്ങളുടെ റിപ്പോര്‍ട്ട് വായിച്ച ഒരു കൂട്ടം കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ആവശ്യപ്രകാരമായിരുന്നു inspector general ജനുവരി 14 ന് പ്രതികരിച്ചത്. ഒരു കൂട്ടം ചോദ്യങ്ങളായിരുന്നു ഞാന്‍ ചോദിച്ചിരുന്നത്. ഒന്ന്, അമേരിക്കന്‍ ജനങ്ങളില്‍ പ്രചാരവേല അടിച്ചേല്‍പ്പിക്കുന്നതിനെ തടയുന്ന നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ?
ഈ പരിപാടികളില്‍ പങ്കെടുത്ത സൈനിക അനലിസ്റ്റുകള്‍ക്ക് കിട്ടിയ പ്രത്യേക പ്രവേശനമാര്‍ഗ്ഗം ഉപയോഗിച്ച് അവര്‍ ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും യുദ്ധത്തിലെ കരാറുകള്‍ നേടിയെടുത്തിട്ടുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം.

ജനുവരിയിലാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് വന്നത്. അത് ഈ പരിപാടികളെ എല്ലാം കുറ്റവിമുക്തമാക്കി. പത്രവരാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതിന് ശേഷം പെന്റഗണ്‍ ഈ പരിപാടികള്‍ നിര്‍ത്തലാക്കി അന്വേഷണത്തിന്റെ ഫലത്തിനായി കാത്തിരുന്നു. ഈ ആഴ്ച്ച തുടക്കത്തില്‍ സംഭവിച്ചത് അസാധാരണായതാണ്. Defense Department ന്റെ inspector general അവരുടെ റിപ്പോര്‍ട്ടിനെ നിരാകരിക്കുകയും എന്തിന് അവരുടെ വെബ് സൈറ്റില്‍ നിന്ന് തന്നെ പിന്‍വലിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ് അതില്‍ അടിസ്ഥാനപരമായ പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് അവര്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചത്. General Barry McCaffrey യെക്കുറിച്ച് ഞാന്‍ കൂടുതലായി എഴുതിയിട്ടുള്ളതാണ്. NBCയുടേയും MSNBCയുടേയും പ്രധാന സൈനിക വിശകലന വിദഗ്ദ്ധനായിരുന്നു McCaffrey. ഈ പ്രത്യേക ജനറലിനെ സൈനിക കരാറുകാരുമായി ഒരു ബന്ധവുമില്ലെന്ന് പെന്റഗണിന്റെ റിപ്പോര്‍ട്ട് ഞാന്‍ അത് ആദ്യമായി വായിക്കുന്ന അവസരത്തില്‍ തന്നെ കണ്ടു. ഞാന്‍ 5,000 വാക്കുകള്‍ ഈ ജനറല്‍ കരാറുകാരുമായി ബന്ധങ്ങളുണ്ടാക്കുന്നതിനെക്കുറിച്ച് മാത്രം എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഈ റിപ്പോര്‍ട്ടിന് കാര്യമായ കുഴപ്പമുണ്ടെന്ന് ആദ്യമേ മനസിലായി.

ഈ റിപ്പോര്‍ട്ട് വന്നതിന് ശേഷം കോണ്‍ഗ്രസിലെ ജനപ്രതിനിധികളുടെ വ്യാകുലതകളാലും റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങളുണ്ടെന്ന് അറിഞ്ഞതിനാലും inspector general ന്റെ ഓഫീസിനകത്ത് കുറച്ച് സ്വതന്ത്ര അന്വേഷണം നടന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നാം മനസിലാക്കി. അവര്‍ കൂടുതല്‍ ആഴത്തിലേക്ക് പോയി. അവര്‍ കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ കണ്ടെത്തി. വിവരാവകാശ നിയമങ്ങള്‍ വഴി ശേഖരിക്കാന്‍ പ്രതിരോധ മന്ത്രാലയവുമായി ഞങ്ങള്‍ നടത്തിയ കത്തുകള്‍ റിപ്പോര്‍ട്ട് ആദ്യമെഴുതിയവര്‍ അവഗണിച്ചതായി ഞങ്ങള്‍ മനസിലാക്കി. അവസാനം റിപ്പോര്‍ട്ട് തള്ളിക്കളയുകയേ വഴിയുള്ളു എന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.

inspector general ന്റെ ഓഫീസിനകത്ത് അവര്‍ക്കൊരു യൂണിറ്റുണ്ട്. നയങ്ങളെ ശ്രദ്ധിക്കുന്നത് അവരാണ്. സാധാരണ അന്വേഷണങ്ങളെക്കുറിച്ച് inspector general ഓഫീസ് നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതാണ്. എന്നാല്‍ ഈ കേസില്‍ അങ്ങനെ കൃത്യമായി നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന് അവര്‍ കണ്ടെത്തി.

സമ്മാനം കിട്ടിയ ശേഷം എന്നെ ഒരു പ്രധാന വാര്‍ത്താ ചാനലുകളും ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളും അഭിമുഖത്തിനായി ക്ഷണിച്ചിട്ടില്ല. അതില്‍ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല.

അതിന്റെ മറുവശമായി ബധിരന്റെ മൂകതയാണ് വാര്‍ത്താ ചാനലുകളും ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളും ഈ പ്രശ്നത്തില്‍ പാലിക്കുന്നത്. ഇന്റര്‍നെറ്റില്‍ ഈ വാര്‍ത്ത് വലിയ ചര്‍ച്ചകളാണുണ്ടാക്കിയിരിക്കുന്നത്. ഇന്നും എനിക്ക് അമേരിക്കക്കകത്തു നിന്നും ലോകത്തിന്റെ പലഭാഗത്തു നിന്നും ഫോണ്‍ വിളികള്‍ കിട്ടുന്നു. മറ്റ് ജനാധിപത്യ രാജ്യങ്ങളിലും അവരുടെ മാധ്യമങ്ങളും മധ്യമങ്ങളില്‍ സര്‍ക്കാരിന്റെ സ്വാധീനവും ഇതേപോലെയാണ്.

ഇത്തരത്തിലുള്ള രണ്ട് പ്രതികരണങ്ങള്‍ കാണുന്നതില്‍ രസമുണ്ട്. ഒന്ന് ചാനലുകളുടെ നിശബ്ദതയും ഇന്റര്‍നെറ്റിലുണ്ടാവുന്ന സജീവമായ ചര്‍ച്ചയും.

പുലിറ്റ്സര്‍ കമ്മറ്റി Barstow ന്റെ വെളിപ്പെടുത്തലുകളെ ഇങ്ങനെ വിശദീകരിക്കുന്നു:

‘റേഡിയോയിലും ടെലിവിഷനിലും വിശകലന പണി ചെയ്യുതുകൊണ്ട് ഇറാഖിലെ തങ്ങളുടെ യുദ്ധത്തിന് ന്യായീകരണം കണ്ടെത്താനായി പെന്റഗണ്‍ ജോലിക്കെടുത്ത വിരമിച്ച ചില ജനറല്‍മാര്‍ അതേ നയം കൊണ്ട് ലാഭം കൊയ്തു എന്ന വിവരം പുറത്തുകൊണ്ടുവന്ന ദൃഢനിശ്ചയമുളള റിപ്പോര്‍ട്ടിങ്ങിന് The New York Times ലെ David Barstow ന് സമ്മാനം നല്‍കുന്നു.’

ഈ പരിപാടി 2002 ല്‍ തുടങ്ങിയതാണ്. ഇറാഖ് യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്ന കാലത്ത്. അതിന്റെ പ്രധാന ശില്‍പി പെന്റഗണിനകത്തുള്ള ആളുകളാണ്. പ്രധാനമായി Torie Clarke. മുമ്പത്തെ public relations executive ആയിരുന്ന ക്ലാര്‍ക്ക് ആയിരുന്നു അന്ന് പെന്റഗണിന്റെ പ്രധാന വക്താവ്. മാധ്യമക്കാരേയും സര്‍ക്കാര്‍ വക്താക്കളേയും ആളുകള്‍ മനുഷ്യ വിദ്വേഷികളായി കാണുന്ന spin-saturated ലോകത്ത് അമേരിക്കന്‍ ജനത്തെ എങ്ങനെ സ്വാധീനിക്കണം എന്നതിന് ക്ലാര്‍ക്കിന് വളരെ വിദഗ്ദ്ധമായ ആശയങ്ങളുണ്ടായിരുന്നു. സര്‍ക്കാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും നിഷ്പക്ഷരാണെന്ന് ജനം വിശ്വസിക്കുന്ന, വിദഗ്ദ്ധരാണെന്ന് കരുതുന്ന, spin മുറിച്ച് കടക്കാന്‍ കഴിയുന്ന ആളുകളുകള്‍ക്ക് മാത്രമേ അമേരിക്കന്‍ ജനത്തെ സ്വാധീനിക്കാനാവൂ എന്ന ആശയം ടോറി ക്ലാര്‍ക്ക് പ്രധിരോധ സെക്രട്ടറിയായ റോണ്‍ റംസ്ഫെല്‍ഡിനെ(Don Rumsfeld) ധരിപ്പിച്ചു..

അവര്‍ കണ്ടെത്തിയ സംഘം സൈനിക അനലിസ്റ്റുകള്‍ ആയിരുന്നു. 9/11 ന് ശേഷം അവര്‍ കൂട്ടത്തോടെ പ്രധാന ടെലിവിഷന്‍ ശൃംഖലകളില്‍ കയറിക്കൂടി. ടോറി ക്ലാര്‍ക്കിനറേയും സഹപ്രവര്‍ത്തകരുടേയും കണ്ണില്‍ ഇവര്‍ ആയിരുന്നു പരമ പ്രധാന സ്വാധീനം നടത്തുന്നവര്‍. മിക്കവരും വിരമിച്ച യുദ്ധ നായകന്‍മാരായിരുന്നു. ധാരാളം പേര്‍ three- and four-star ജനറല്‍മാര്‍. അമേരിക്കന്‍ പൊതുജനം ഏറ്റവും അധികം വിശ്വസിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വരുന്നവരായിരുന്നു അവര്‍. അവരെ ജനം മാധ്യമമായോ സര്‍ക്കാരായോ അല്ല കണ്ടത്.

2002 ലെ ശരല്‍ക്കാലത്ത് ടോറി ക്ലാര്‍ക്കും സഹായികളും വൈറ്റ്ഹൌസിന്റേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും ശക്തമായ പിന്‍തുണയോടുകൂടി ഈ സംഘത്തെ അമേരിക്കന്‍ ജനത്തില്‍ എത്തിച്ചേരാന്ന് ഭീകരതക്കെതിരായ യുദ്ധത്തിന് ജനസമ്മതി നേടാനുള്ള പ്രധാന വാഹനമായി തയ്യാറാക്കി. അങ്ങനെയാണ് അത് തുടങ്ങിയത്. സൈനിക വിശകനക്കാരന്‍ എന്നത് വളരെ മുമ്പ് മുതലുള്ള ഒരു ജീവിയാണ്. ഒന്നാം ഗള്‍ഫ് യുദ്ധകാലത്തും വിരമിച്ച ജനറല്‍മാര്‍ മാധ്യമങ്ങളിലുടെ വിശകലനം നടത്തിയത് നമുക്ക് ഓര്‍മ്മയുണ്ടാവും. മാധ്യമപ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ സമയം ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി ഇവരുടെ വിശകലനങ്ങളാണ് വന്നുകൊണ്ടിരുന്നത്. എവിടെയാണ് വിമാനങ്ങള്‍ പറക്കുന്നത്, എങ്ങോട്ടാണ് ടാങ്കുകള്‍ നീങ്ങുന്നത്, ഇനി എന്താണ് ചെയ്യേണ്ടത്, ഏതൊക്കെയാണ് അടുത്ത ലക്ഷ്യങ്ങള്‍ എന്നൊക്കെ അവര്‍ വിശദീകരിച്ചു.

ചെന്റഗണ്‍ ചെയ്യുന്നത് പോലെ ഫലപ്രദമായി വിശകലനക്കാരും പ്രവര്‍ത്തിക്കുന്നതി അവര്‍ മനസിലാക്കി. വാര്‍ത്താ അവതാരകരും ഈ in-house ജനറല്‍മാരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്ന് കാണാന്‍ കഴിയും. ചെന്റഗണിന്റെ ഒരാള്‍ ടിവി സ്റ്റേഷനിലെത്തിയാല്‍ സാധാരണയുള്ളതു പോലുള്ള വെല്ലുവിളിയുണ്ടാക്കുന്ന ചോദ്യങ്ങള്‍ നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയില്ല. ഒരു തരം സ്വന്തക്കാരോട് പെരുമാറുന്നത് പോലുള്ള ബന്ധം കാണാം. മാധ്യമ അരിപ്പയെ ഒഴുവാക്കാനുള്ള മാര്‍ഗ്ഗമായി അവര്‍ അത് ഉപയോഗിക്കാം. അങ്ങനെയായിരുന്നു കാര്യങ്ങള്‍ തുടക്കത്തില്‍.

Media Matters പറയുന്നതനുസരിച്ച് വിശകലനക്കാരുടെ ഒരു സൈന്യം 4,500 ഓളം പ്രാവശ്യം ABC, ABC News, CBS, CBS Radio Network, NBC, MSNBC, CNBC, CNN, CNN Headlines News, Fox News, NPR എന്നീ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു.

ജനറല്‍ Barry McCaffrey വളരെ സ്വാധീക്കുന്ന തരം ഒരു സൈനിക നേതാവാണ്. ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ four-star Army general ആണ് McCaffrey. ഒന്നാമത്തെ ഗള്‍ഫ് യുദ്ധത്തിലാണ് McCaffrey പ്രസിദ്ധനായത്. ക്ലിന്റണിന്റെ കാലത്ത് മയക്ക് മരുന്ന വിരുദ്ധപ്രവര്‍ത്തനത്തിന്റെ നേതാവായും പ്രവര്‍ത്തിച്ചു.

സെപ്റ്റംബര്‍ 2001 ന് അസാധാരണമായ ഒരു കാര്യം സംഭവിച്ചു. 9/11 ന് ഒരാഴ്ച മുമ്പ് ന്യൂയോര്‍ക്കിലെ ഒരു പ്രധാന സ്വകാര്യ നിക്ഷേപ കമ്പനിയായ Veritas Capital ല്‍ ചേരാന്‍ McCaffrey യോട് ആവശ്യപ്പെട്ടു. അവര്‍ ആ സമയത്ത് സൈനിക കരാറുകാരില്‍ നിക്ഷേപം നടത്താനുള്ള വലിയ പദ്ധതികളിട്ടുകൊണ്ടിരിക്കുകയായിരുന്നു. 9/11 സംഭവിച്ചു. ആഴ്ച്ചകള്‍ക്ക് ശേഷം McCaffreyയെ സൈനിക വിശകലനക്കാരനായി NBC ജോലിക്കെടുത്തു. പിന്നീടുള്ള കാലം McCaffrey ഇറാഖ് യുദ്ധത്തെക്കുറിച്ച് സംസാരിച്ചു, അഫ്ഗാനിസ്ഥാന്‍ യുദ്ധത്തെക്കുറിച്ച് സംസാരിച്ചു അതേ സമയം McCaffrey യുടെ Veritas Capital ഉം ആയുള്ള ബന്ധം ഉപയോഗിച്ച് വലിയ സൈനിക കരാറുകാരുടെ വ്യവസായത്തില്‍ ആഴത്തില്‍ പങ്കുചേരുകയും ചെയ്തു. യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു അവര്‍.

McCaffrey യെ ചാനലിലേക്ക് ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും യുദ്ധത്തെക്കുറിച്ച് സംസാരിക്കാനായി ക്ഷണിച്ചപ്പോള്‍ ഈ ബന്ധങ്ങളെക്കുറിച്ചൊന്നും അവര്‍ കാഴ്ച്ചക്കാരോട് പറഞ്ഞില്ല. എങ്ങനെയാ​ണ് McCaffrey ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്, എന്തൊക്കെയാണ് പറഞ്ഞത്, ടെലിവിഷനില്‍ പറഞ്ഞകാര്യവും McCaffreyയുടെ പുറത്ത് പറയാത്ത ബിസിനസ് താല്‍പര്യങ്ങളും എത്രമാത്രം ഒത്തു ചേരുന്നു എന്നുമൊക്കെയുള്ള കാര്യങ്ങളാണ് ഞങ്ങള്‍ പരിശോധിച്ചത്.

അത് കൂടാതെ ജനറല്‍ McCaffrey കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചു. അയാള്‍ക്ക് അയാളുടെ സ്വന്തം കണ്‍സള്‍ട്ടിങ് സ്ഥാപനമുണ്ട്. സൈനിക കരാറുകാര്‍ക്ക് കരാറുകള്‍ നേടാന്‍ സഹായിക്കുകയാണ് അതിന്റെ ജോലി. അയാള്‍ ഇറാഖിലേക്ക് പോകുകയാണെങ്കില്‍ NBC യുടെ അനലിസ്റ്റ് എന്ന സ്ഥാനം അയാള്‍ക്ക് അവിടുത്തെ ഏറ്റവും ഉയര്‍ന്ന ജനറല്‍മാരുമായി ബന്ധമുണ്ടാക്കാന്‍ അവസരം നല്‍കുന്നു. ഈ കമ്പോളത്തിലേക്ക് എത്തിപ്പെടാന്‍ കഠിനമായി ശ്രമിക്കുന്ന കമ്പനികളുടെ പ്രതിനിധിയുമാണയാള്‍. ആ രണ്ട് ജോലികളും എങ്ങനെ McCaffreyയില്‍ ഒത്തു ചേര്‍ന്നു എന്ന് ഞങ്ങള്‍ നോക്കി.

ഈ കരാറുകാരോട് McCaffrey ഓരോ കാര്യത്തിലും വളരെ പ്രത്യേകമായി എന്തൊക്കെയാണ് പറഞ്ഞത് എന്ന് മാത്രമേ ഞങ്ങള്‍ക്ക് അറിയാന്‍ പറ്റാത്തതായുള്ളു. അവര്‍ അയാളെ ഒരു സൈനിക മനുഷ്യനായി പൂര്‍ണ്ണമായി വിശ്വസിച്ചിട്ടുണ്ട്.

McCaffrey യെക്കുറിച്ചുള്ള വിവരങ്ങള്‍ NBC യുടെ ഉദ്യോഗസ്ഥര്‍ക്ക് അറിമായിരുന്നോ എന്ന് കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ആ വിവരം അമേരിക്കയിലെ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, ഇത്ര ആധികാരികയും, അനുഭവവും ഒക്കെയുള്ള ഇയാളെ പോലുള്ള ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന് എത്ര പ്രാധാന്യമുണ്ടെന്ന് തീരുമാനിക്കുന്നതില്‍ ആ വിവരത്തിനും ഒരു പങ്ക് വഹിക്കാമായിരുന്നു. അത്തരം വിവരങ്ങള്‍ പുറത്ത് പറയണം എന്നതിന്റെ ഒരു ആവശ്യകത ഇല്ലായിരുന്നു എന്നാണ് NBC ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.

ജനറല്‍ McCaffrey യെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നശേഷവും അവര്‍ തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുകയാണുണ്ടായത്. അതിന് ശേഷം General McCaffrey പങ്കെടുത്ത ഒരു റ്റിവി പരിപാടിയില്‍ David Gregory, “ഇദ്ദേഹം DynCorp ന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ഇരിക്കുന്ന ആളാണ്” എന്ന് തുറന്ന് പറയുകയുണ്ടായി.

എന്നാല്‍ ആഴത്തിലുള്ള ഒരു ചോദ്യമുണ്ട്. വിരമിച്ച ധാരാളം സൈനിക ഉദ്യോഗസ്ഥരുണ്ട്. വലിയ കഴിവുകളുള്ള അവര്‍ സൈനിക കരാറുകാരുടെ കൂടെ ജോലി ചെയ്യുന്നവരല്ല. സൈനിക കാര്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാന്‍ ഏതെങ്കിലും ടെലിവിഷന്‍ ചാനല്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് അവര്‍ കരാറുകാരുമായി ബന്ധമില്ലാത്ത സൈനിക ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തില്ല?

“NBC യുടെ conflict-of-interest നിയമം ജനറല്‍ McCaffrey പാലിക്കേണ്ട കാര്യമില്ല. കാരണം അയാള്‍ പത്രപ്രവര്‍ത്തകനല്ല. consultant ആണ്.” അതാണ് Steve Capus പറഞ്ഞ ന്യായം

ആ നയമാണ് അവരെടുത്തത്. സൈനിക വിശകലനക്കാര്‍ക്ക് on-air role മാത്രമല്ല ഉണ്ടായിരുന്നു. off-air role ഉം ഉണ്ടായിരുന്നതായി ഞങ്ങള്‍ നടത്തിയ പഠനത്തില്‍ നിന്ന് മനസിലായി. യുദ്ധത്തിന്റെ coverage എങ്ങനെയാവണം എന്ന് ചര്‍ച്ച ചെയ്യുന്ന editorial meetings ല്‍ അവരില്‍ ചിലര്‍ പങ്കെടുക്കാറുണ്ടായിരുന്നു. ആശയങ്ങളില്‍ അവര്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. അവര്‍ നിര്‍ദ്ദേശിക്കുന്ന ആശയങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതില്‍ ചിലത് പെന്റഗണില്‍ നിന്ന് അവര്‍ക്ക് കിട്ടിയ ആശയങ്ങളായിരുന്നു.

ഈ സൈനിക ഉദ്യോഗസ്ഥര്‍ പത്രപ്രവര്‍ത്തകല്ലാത്തതു കൊണ്ടും അവര്‍ consultants ആയതുകൊണ്ടും അവര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ethical standards ബാധകമല്ല എന്നാണ് അവര്‍പറയുന്നത്. ഒരേ സമയം യുദ്ധ വിശകലനം നടത്തുകയും യുദ്ധഭൂമിയില്‍ പോയി കരാറുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുയും ചെയ്യുന്നത് വലിയ അഴിമതിയായി മാറിയേനെ. [അത് അവര്‍ക്ക് അറിയാവുന്നതിനാലാണ് വേറിട്ട അഴിമതി നടത്തിയത്.]

യുദ്ധ സമയത്ത് അവരില്‍ ചിലര്‍ തങ്ങളോട് പറഞ്ഞ കാര്യങ്ങളിലെ ആഴത്തിലുള്ള കുഴപ്പങ്ങള്‍ മനസിലാക്കി. ശരിക്കുള്ള സത്യം തങ്ങളോട് പറയുന്നില്ല, ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും കാര്യങ്ങളുടെ rose-color view ആണ് തങ്ങള്‍ക്ക് കിട്ടുന്നത് എന്ന് സംശയിച്ചവരായിരുന്നു. അവര്‍ ആ സംശയങ്ങള്‍ ചാനലുകളിലൂടെ തന്നെ പ്രകടിപ്പിക്കാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ അത്തരത്തിലുള്ളവരുടെ പ്രവേശനം ഇല്ലാതായാണ് ഞങ്ങള്‍ക്ക് കാണാനായത്.

പ്രവേശനത്തെ പെന്റഗണ്‍ വൈക്കോല് (carrot and the stick) പോലെയാണ് ഉപയോഗിച്ചത്. പ്രവേശനം പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ വാഷിങ്ടണിലെ ഒരു സൈനിക കരാറുകാരനാണ് എങ്കില്‍ ആളുകളുമായുള്ള ബന്ധവും വിവരങ്ങള്‍ അറിയുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പെന്റഗണിന്റെ മുകളിലത്തെ ആളുകളുമായുള്ള അടുപ്പിച്ചടുപ്പിച്ചുള്ള ബന്ധപ്പെടലും, എന്താണ് അവരുടെ ആവശ്യം എന്നതും, അടുത്തതായി അവര്‍ എന്ത് ചെയ്യും എന്നുള്ളതും പ്രധാനപ്പെട്ടതാണ്. ഈ ജനറല്‍ മാര്‍ കമ്പോളത്തില്‍ പോയി, സൈനിക വിശകലനക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് കിട്ടിയ ഈ പ്രത്യേക പ്രവേശനം പരസ്യപ്പെടുത്തി കമ്പനികളുടെ ബോര്‍ഡില്‍ ഒരു സീറ്റൊപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഇറാഖ് യുദ്ധ സമയത്തെ ഏറ്റവും വലിയ സൈനിക കരാറുകളിലൊന്നിന് പിറകെ പോയ ഒരു കമ്പനിയാണ് Global Linguist. അമേരിക്കയുടെ ഇറാഖിലെ യുദ്ധത്തിന് വേണ്ട മൊത്തം വിവര്‍ത്തകരെ നല്‍കുകയായിരുന്നു ആ കരാര്‍.

ഇറാഖിലെ അമേരിക്കന്‍ ജനറല്‍മാര്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല എന്ന് ജനറല്‍ McCaffrey ഒരു സമയത്ത് തിരിച്ചറിഞ്ഞു. അവര്‍ ആ കരാര്‍ വീണ്ടും ലേലത്തിന് വെക്കാനാഗ്രഹിച്ചു. McCaffrey ആ സമയത്ത് ജനറല്‍ Marks നെ DynCorp ന്റെ ഒരു ശാഖയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറല്‍ McCaffrey ആയിരുന്നു ആ ശാഖയുടെ ചെയര്‍മാന്‍. ആ കമ്പനി മാസങ്ങളോളം ആ കരാര്‍ കിട്ടാനായി പരിശ്രമിച്ചു. $400 കോടി ഡോളറിന്റേതായിരുന്നു ആ കരാര്‍. ആ കരാര്‍ Global Linguist ന് ആണ് കിട്ടിയത്. ഈ രണ്ട് കമ്പനികളും ആ കരാര്‍ കിട്ടാനായി പരക്കം പാഞ്ഞവരാണ്.

2006 ന്റെ ശേഷ ഭാഗത്ത്, ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞ്, ഇറാഖില്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ഒരു ആന്തരിക ദേശീയ ആത്മ പരിശോധന നടക്കുകയുണ്ടായി. 2008 മാര്‍ച്ചോടെ ഇറാഖില്‍ നിന്ന് പിന്‍മാറുന്നതിന്റെ ഗുണദോഷങ്ങള്‍ Jim Baker ഉം Baker ന്റെ കമ്മീഷനും ചര്‍ച്ച ചെയ്തു. അതേ സമയത്ത് General McCaffrey ഉം General Marks ഉം Global Linguist എന്ന കമ്പനിയുമെല്ലാം വിവര്‍ത്തകരെ ഇറാഖിലെത്തിക്കാനുള്ള $400 കോടി ഡോളറിന്റെ ഈ കരാര്‍ കിട്ടാനായി പ്രയത്നിക്കുകയായിരുന്നു. അതേ സമയത്ത് തന്നെ ഇവര്‍ ടെലിവിഷനില്‍ പോയി അമേരിക്ക പിന്‍മാറണോ തുടരണോ എന്ന ചര്‍ച്ചയില്‍ വിദഗ്ദ്ധാഭിപ്രായങ്ങള്‍ പറയുകയും ചെയ്തുകൊണ്ടിരുന്നു. അന്ന് ഈ രണ്ട് പേരും അമേരിക്ക ഇറാഖില്‍ തുടരണം എന്ന അഭിപ്രായം പ്രകടിപ്പിച്ചവരാണ്. 2008 മാര്‍ച്ചോടെ മുഴുവന്‍ സൈന്യത്തേയും പിന്‍വലിക്കണം എന്ന Baker-Hamilton നിര്‍ദ്ദേശങ്ങളുടെ ശക്തനായ എതിരാളിയായിരുന്നു ജനറല്‍ McCaffrey. അവരുടെ ബിസിനസ് താല്‍പ്പര്യങ്ങളും അവര്‍ മാധ്യമങ്ങളില്‍ പറയുന്നതും തമ്മില്‍ ഇത്തരത്തിലുള്ള സംഗമം എപ്പോഴുമുണ്ടായിരുന്നു.

CNN ഓ NBC ഓ ഈ ബന്ധങ്ങളെക്കുറിച്ച് കാണികളെ അറിയിച്ചില്ലെന്ന് മാത്രമല്ല, CNN ന്റെ പ്രധാന സൈനിക വിശകലനക്കാരനായ ജനറല്‍ Marksന് ഈ കമ്പനിയുമായി ബന്ധമുണ്ടെന്ന് അറിയില്ല എന്നാണ് അവര്‍ പറഞ്ഞത്. ആ സമയത്ത് അയാള്‍ സൈനിക കാരാറുകള്‍ കിട്ടാനായി നെട്ടോട്ടമാടുകയായിരുന്നു. 2007 ന്റെ അവസാന കാലത്ത് അവര്‍ അത് കണ്ടെത്തി. CNN വേഗം തന്നെ General Marks മായുള്ള ബന്ധം അവസാനിപ്പിച്ചു. പിന്നീട് Marks വിശകലനം ചെയ്യാനെത്തിയില്ല. NBC യുടെ കാര്യത്തില്‍ അങ്ങനെയുണ്ടായില്ല.

2006 ഡിസംബര്‍ 18 ന് വാള്‍സ്ട്രീറ്റിനെ ഞെട്ടിച്ചുകൊണ്ട് പെന്റഗണ്‍ വിവര്‍ത്തന കരാര്‍ Global Linguist ന് നല്‍കി. അന്ന് DynCorp ന്റെ ഓഹരി വില 15% വര്‍ദ്ധിച്ചു. 2007 ലെ ഒരു corporate filing അനുസരിച്ച് General McCaffrey ക്ക് പ്രതിമാസം $10,000 ഡോളറും ചിലവുമാണ് നല്‍കിയത്. Global Linguist ന് കരാര്‍ കിട്ടിയതിന് ശേഷം അയാള്‍ക്ക് ലാഭത്തിന്റെ പങ്ക് കിട്ടാന്‍ യോഗ്യനായി മാറി. അത് വളരെ വലുതാണ്. 5 വര്‍ഷത്തേക്കുള്ള $460 കോടി ഡോളറിന്റെ കരാര്‍. പക്ഷേ അമേരിക്ക ഇറാഖില്‍ നിന്ന് പിന്‍മാറാന്‍ പാടില്ല എന്ന് മാത്രം.

ഈ സംഘത്തോട് പറഞ്ഞ വിവരങ്ങളെന്തൊക്കെയാണ്? അവരോട് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ? അത് കൃത്യമാണോ‍? അതോ അത് ചുറ്റിക്കല്‍(spin) ആണോ?, അതോ വെള്ള പൂശലാണോ‍? ഉള്ളിലേക്ക് നിങ്ങള്‍ ചികഞ്ഞ് നോക്കിയാല്‍, അവര്‍ പറയാനുപയോഗിച്ച പോയന്റുകള്‍ നോക്കിയാല്‍, പെന്റഗണും സൈനിക വിശകലനക്കാരും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ transcripts പരിശോധിച്ചാല്‍, അതിലൊക്കെ ധാരാളം ശരിയായ കാര്യങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ടെന്ന് മനസിലാക്കാം. അതോടൊപ്പം ഇടക്കിടക്ക് നമുക്ക് അറിയാവുന്ന സത്യത്തില്‍ നിന്ന് ആഴത്തില്‍ വിരുദ്ധമായ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലേയും സംഭവങ്ങളെക്കുറിച്ച് പെന്റഗണിനകത്തും വൈറ്റ്ഹൌസിനകത്തും അറിയാമായിരുന്ന ആ സത്യങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ നല്‍കിയിരുന്നു.

ഇറാഖിലെ സുരക്ഷാ സൈനികരെ പരിശീലിപ്പിക്കുന്നതിന്റെ അദ്ധ്വാനം നോക്കൂ. എത്ര ഭംഗിയായാണ് പരിശീലനം പുരോഗമിക്കുന്നത് എന്ന ഒരേ കഥയാണ് ഈ ആളുകള്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പല കാര്യത്താലും ഈ പരിശീലന പരിപാടി കുളമാണെന്ന് വൈറ്റ്ഹൌസിനും പെന്റഗണിനും അറിയാമായിരുന്നു. നിങ്ങള്‍ക്കും അത് കാണാന്‍ കഴിയും. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ചേര്‍ക്കപ്പെട്ട ചിലരുമായി ഞാന്‍ സംസാരിക്കുകയുണ്ടായി. WMD(weapon of mass distruction) നെക്കുറിച്ച് അവതരിപ്പിക്കാനാണ് അവരെ ജോലിക്കെടുത്തത്. ഇറാഖിലെ WMD യെക്കുറിച്ച് നമുക്കെന്തറിയാം? ഇറാഖിലെ WMD യെക്കുറിച്ച് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഈ രഹസ്യ സംഗ്രഹങ്ങളില്‍ പങ്കെടുത്ത ഇവര്‍ക്ക് വ്യക്തമായ ഒരു അന്തര്‍ജ്ഞാനം ആ സമയത്ത് തന്നെയുണ്ടായിരുന്നു. അതായത് അവര്‍ക്ക് നല്‍കുന്ന ഈ വിവരങ്ങള്‍ വളരെ ശക്തമല്ലെന്നും കൃത്യമല്ലെന്നും നിലനില്‍ക്കുന്നതല്ല എന്നും അവര്‍ക്ക് മനസിലായിട്ടുണ്ട്.

ഭീകരതക്കെതിരായ യുദ്ധത്തെക്കുറിച്ച് പൊതുവായും ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും കാര്യങ്ങളേക്കുറിച്ച് വൈറ്റ്ഹൌസിനും പെന്റഗണിനും അറിയാവുന്ന കാര്യങ്ങളെക്കുറിച്ചും സമഗ്രമായ സംഗ്രഹങ്ങള്‍ നടത്തുകയാണ് വൈറ്റ്ഹൌസ് ചെയ്യുന്നത്. അതൊരു കാര്യം. എന്നാല്‍ അതായിരുന്നില്ല ധാരാളം അവസരങ്ങളില്‍. സ്വതന്ത്രരായ മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ സാധാരണയായുള്ള പിരിമുറുക്കം ഇതില്‍ സംഭവിച്ചില്ലെന്ന് ഈ പരിപാടികളുടെ transcripts പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാവും. കാര്യങ്ങള്‍ സത്യമാണോ അല്ലയോ എന്നത് പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യല്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. ഒരു തരത്തിലുള്ള കച്ചവട യോഗം (sales meeting) ആയി ഇത് തോന്നും. രാജ്യത്ത് യുദ്ധത്തെ പിന്‍താങ്ങുന്ന themes ഉം സന്ദേശങ്ങളും എങ്ങനെ മെച്ചപ്പെട്ട രീരിയില്‍ വിനിമയം ചെയ്യണം എന്നതിനേക്കുറിച്ച് പെന്റഗണും സൈനിക അനലിസ്റ്റുകളും തമ്മിലുള്ള ഒരു കച്ചവട യോഗം.

ഇതിന്റെ ശില്‍പ്പികളായ ആളുകളില്‍ മിക്കവരും വിയറ്റ്നാമിന് ശേഷമുള്ള അനുഭവത്താല്‍ സ്വാധീനിക്കപ്പെട്ടവരാണ്. വിയറ്റ്നാമിലെ യുദ്ധം പരാജയപ്പെട്ടതിന്റെ പ്രധാന കാരണം അവര്‍ക്ക് സ്വന്തം രാജ്യത്തെ സന്ദേശങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടായിരുന്നു എന്ന് ബലമായി വിശ്വസിക്കുന്നവരാണ് അവര്‍. ഭീകരതക്കെതിരായ യുദ്ധത്തിന്റെ സമരതന്ത്രപരമായ കേന്ദ്രം ബാഗ്ദാദല്ല. കാബൂളുമല്ല. അത് അമേരിക്കയാണ്. അതാണ് അവരുടെ കാഴ്ച്പ്പാട്. റംസ്ഫെല്‍ഡും ഡിക് ചെനിയും ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ വളരെ അദ്ധ്വാനിച്ച് ഈ സംഘത്തെ രൂപീകരിച്ച് വളര്‍ത്തിയത്.

Abu Ghraib പോലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍, അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് വേണ്ടത്ര പടച്ചട്ടകള്‍ നല്‍കണം എന്ന ആവശ്യം ഉയരുമ്പോള്‍, ഒക്കെ ഇവര്‍ critical coverage നെ ഇല്ലാതാക്കാനായി ഈ ആളുകളെ കൊണ്ടുവരും. ചിലപ്പോള്‍ വിമര്‍ശനപരമായ coverage നല്‍കുന്നത് ചാനലിന്റെ തന്നെ മാധ്യമപ്രവര്‍ത്തകരായിരിക്കും.
_______
David Barstow, investigative reporter at the New York Times. He won the 2009 Pulitzer Prize for investigative reporting for his articles Message Machine: Behind TV Analysts, Pentagon’s Hidden Hand and One Man’s Military-Industrial-Media Complex.

— സ്രോതസ്സ് democracynow.org

[പ്രക്ഷേപണം ചെയ്യപ്പെടുന്ന മാധ്യമങ്ങളില്‍ പറയുന്നതെല്ലാം ഇത്തരത്തിലുള്ള പണം കൊടുത്തവന് വേണ്ടിയുള്ള പ്രചരണ തന്ത്രങ്ങള്‍ ആണ്. സംശയദൃഷ്ടിയോട് വേണം എല്ലാ പ്രചരണങ്ങളേയും കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടത്. ആരുടേയും വാക്ക് അന്ധമായി വിശ്വസിക്കരുത്.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )