തെക്കെ ഫ്രാന്‍സിലുള്ള EDF ന്റെ Tricastin 2 നിലയത്തില്‍ നടന്ന ഒരു സംഭവം കാരണം റിയാക്റ്റര്‍-2 ല്‍ ഇന്ധനം നിറക്കുന്നത് തല്ക്കാലം നിര്‍ത്തിവെച്ചു. ഒക്റ്റോബര്‍ 31 ന് തുടങ്ങിയതായിരുന്നു ഇന്ധനം നിറക്കല്‍ പരിപാടി.
റിയാക്റ്ററില്‍ ഇന്ധനം നിറക്കുന്നതിനിടെ pressure vessel ല്‍ fuel assembly കുടുങ്ങിപ്പോയി എന്ന് EDF പ്രസ്ഥാവനയില്‍ പറഞ്ഞു.
2008 സെപ്റ്റംബറിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. രണ്ടുമാസം എടുത്താണ് ആ പ്രശ്നം അന്ന് പരിഹരിച്ചത്. “2215 GMTക്കാണ് അത് സംഭവിച്ചത്. ഒരു വര്‍ഷം മുമ്പ് ഇത്തരം സംഭവം ഉണ്ടായിരുന്നു എന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നു” എന്ന് EDF വക്താവ് പറഞ്ഞു. നേരത്തെയുള്ള പരിചയം കാരണം പ്രശ്നം വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. നിലയത്തിലെ വിദഗ്ദ്ധരും EDF ന്റെ ദേശീയ സംഘവും Areva യുടെ engineers ഉം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു.
– സ്രോതസ്സ് reuters.com