ഒരു GM വിത്ത് ലാബില്‍ നിന്ന് പുറത്തുചാടി

ഇത് ശാസ്ത്രകഥപോലെ തോന്നും: ക്യാനഡയിലെ prairie യില്‍ നടന്ന കൊയ്തില്‍ ജനിതകമാറ്റം വരുത്തിയ flax വിത്ത് കാണപ്പെട്ടു. ശാസ്ത്രകഥയായ flick ല്‍ പ്രതിപാതിച്ച പരീക്ഷണ വിത്തിന്റെ പേരിലാണ് ഈ വിത്തും അറിയപ്പെടുന്നത്. ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ ഈ കാലത്ത് ഇത് അസ്വാഭാവികമായ ഒന്നായി തോന്നില്ല. എന്നാല്‍ ഈ വിത്ത് കമ്പോളത്തില്‍ ഇറക്കിയതല്ല. കൂടാതെ 2001 ല്‍ തന്നെ ലാബില്‍ വെച്ച് ഈ വിത്തെല്ലാം നശിപ്പിക്കുകയും ചെയ്തു.

ജനിതക മലിനീകരണം കാരണം ക്യാനഡയില്‍ നിന്നുള്ള flax ന്റെ ഇറക്കുമതി യൂറോപ്പ് നിരോധിച്ചപ്പോഴാണ് flax ന്റെ രഹസ്യം The Globe and Mail വഴി പുറത്തുവന്നത്. $32 കോടി ഡോളറിന്റെ നഷ്ടമാണ് ഇതുവഴി ക്യാനഡക്കുണ്ടായത്.

Dr. Alan McHughen ജനിതകമാറ്റം വരുത്തിയ ഈ വിത്തിനെ “Triffid” എന്നാണ് വിളിച്ചത്. 1990കളില്‍ University of Saskatchewan യില്‍ അദ്ദേഹമാണ് ഈ വിത്ത് വികസിപ്പിച്ചെടുത്തത്. John Wyndam ന്റെ 1951 ലെ നോവലായ The Day of the Triffids ല്‍ നിന്നാണ് ആ പേര് വന്നത്. 1962 ല്‍ ആ നോവല്‍ സിനിമയാക്കി. നോവലിലും സിനിമയിലും സഞ്ചരിക്കാന്‍ കഴിയുന്നതും മനുഷ്യരെ ആക്രമിക്കുന്നതുമായ ഒരു പരീക്ഷണ ചെടിയാണ് Triffids.

ക്യാനഡയില്‍ ഒരിക്കലും Triffid വിത്ത് വിറ്റിട്ടില്ല. എന്നാല്‍ ഇപ്പോള്‍ University of California, Riverside ല്‍ ജോലിചെയ്യുന്ന McHughen “പഠനാവശ്യത്തിനായി” വിത്ത് കൈമാറ്റം ചെയ്തിട്ടുണ്ട്. അതില്‍ ചിലത് കൃഷിക്കാര്‍ നട്ടിട്ടാകാന്‍ സാദ്ധ്യയുണ്ട്.

എന്നാല്‍ അത് ക്യാനഡയിലെ വ്യവസായത്തെ തകര്‍ക്കും.

ക്യാനഡയില്‍ നിന്നുള്ള flax മലിനീകൃതമാണെന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷം Canadian Grain Commission മൂന്ന് ബാച്ച് flax പരിശോധിച്ചു. അവയിലെല്ലാം Triffids കാണപ്പെട്ടു. 10,000 വിത്തില്‍ ഒന്ന് എന്ന തോതിലാണ് ഇപ്പോള്‍ GM Triffid വിത്ത് കാണപ്പെടുന്നത്.

ഈ വിത്തിനെ പിന്‍തുടരുക എന്ന വിഷമകരമായ ജോലിയാണ് ഇപ്പോള്‍ commission ന് മുമ്പിലുള്ളത്. എവിടെയാണ് Triffid വിത്ത് വളര്‍ത്തുന്നത് എന്ന് കണ്ടെത്തണം. അതിന് ശേഷം അത് നശിപ്പിക്കണം. ക്യാനഡയിലും അമേരിക്കയിലും Triffid വിത്ത് ആഹാരമായി, തീറ്റയായും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ യൂറോപ്പ് ഇത്തരം വിത്ത് നിരോധിച്ചിരിക്കുകയാണ്.

കൃഷിക്കാര്‍ രോഷാകുലരാണ്. മലിനീകരണത്തിന്റെ വാര്‍ത്ത പടര്‍ന്നതോടെ ക്യാനഡയില്‍ നിന്നുള്ള flax ന്റെ വില $11 ഡോളറില്‍ നിന്ന് $2 – $3 ഡോളറിലേക്ക് ഇടിഞ്ഞു. യൂറോപ്പിന്റെ തീരുമത്തെക്കുറിച്ചല്ല ആളുകളുടെ ദേഷ്യം. പകരം ഈ വിത്തിന് തുടക്കത്തില്‍ അംഗീകാരം കൊടുത്ത ഏജന്‍സിക്കെതിരാണ് അവരുടെ രോഷം.

കളനാശിനിയുടെ മാറ്റം കാരണം ജനിതകമാറ്റം വരുത്തിയ flax വിത്ത് പഴഞ്ചനാണ്. അങ്ങനെയുള്ള ഒരു വിത്ത് Canadian Food Inspection Agency എന്തിന് അംഗീകാരം നല്‍കി എന്നത് കര്‍ഷകരെ അത്ഭുതപ്പെടുത്തുന്നു.

ജൈവ കര്‍ഷകര്‍ക്കാണ് ഇതില്‍ ദോഷമുണ്ടായിരിക്കുന്നത്. കാരണം ജൈവ ഉത്പന്നങ്ങള്‍ GM ഇല്ലാത്തതാകണം. ഞങ്ങളുടെ ജൈവ കമ്പോളം പൂര്‍ണ്ണമായി തകര്‍ന്നു എന്ന് Kenaston, Saskatchewan ലെ ജൈവ flax കൃഷിക്കാരനായ Arnold Taylor പറഞ്ഞു. മിക്ക ഉപഭോക്താക്കള്‍ക്കും ജനിതകമാറ്റം വരുത്തിയ ആഹാരം വേണ്ട.

— സ്രോതസ്സ് treehugger.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )