ആര്‍ക്ടിക്കിലെ Multiyear മഞ്ഞ് ഇല്ലാതായി

അറ്റ്‌ലാന്റികില്‍ നിന്ന് പസഫികിലേക്കുള്ള എളുപ്പ വഴിയായ Northwest Passage ല്‍ നൂറ്റാണ്ടുകളായി കപ്പല്‍ യാത്രയെ തടസപ്പെടുത്തിയിരുന്ന, impenetrable ആയ 80 മീറ്റര്‍ വരെ കനമുള്ള പല വര്‍ഷങ്ങളായുള്ള മഞ്ഞിന്റെ വലിയ പാളികളുണ്ട് ആര്‍ക്ടിക്കില്‍. ഇവ കാരണം ലോകത്തിന്റെ നെറുകയില്‍ കൂടിയും കപ്പല്‍ യാത്ര സാദ്ധ്യമാകുമെന്ന് ആരും കരുതിയില്ല.

എന്നാല്‍ ക്യാനഡയിലെ University of Manitoba യുടെ Arctic System Science തലവനായ David Barber പറയുന്നത് ആ മഞ്ഞ് പാളികള്‍ അതിവേഗം ഉരുകയാണെന്നാണ്.

ആര്‍ക്ടിക്കിലെ മഞ്ഞ് പാളികള്‍ അതിവേഗമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. 2007 നും 2008 നും ശേഷം മഞ്ഞ് ആവരണം രേഖപ്പെടുത്തിയതില്‍ മൂന്നാമത്തെ കുറവാണെന്ന് 2009 ലെ വിവരങ്ങള്‍ കാണിക്കുന്നു. ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം, 2030 ലെ വേനല്‍കാലത്ത് ആര്‍ക്ടിക്കില്‍ മഞ്ഞ് ഇല്ലാതാകുമെന്ന് ധാരാളം വിദഗ്ദ്ധര്‍ കരുതുന്നു.

എപ്പോഴും ധൃവപ്രദേശത്ത് താപനില പൂജ്യത്തില്‍ താഴെയാവുന്ന സൂര്യനില്ലാത്ത മഞ്ഞ് കാലത്ത് ആര്‍ക്ടിക്കില്‍ പുതിയ ആദ്യവര്‍ഷ മഞ്ഞ് രൂപപ്പെടും. കപ്പല്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ ജലം ചൂടാകുന്നതിന്റെ ലാഭത്തെക്കുറിച്ച് സന്തോഷിച്ചിരിക്കുകയാണ്. രണ്ട് ജര്‍മ്മന്‍ ചരക്ക് കപ്പലുകള്‍ തെക്കന്‍ കൊറിയയില്‍ നിന്ന് റഷ്യയുടെ വടക്കെ സൈബീരിയയിലേക്ക് വിജയകരമായി icebreakers ന്റെ സഹായമില്ലാതെ തന്നെ സഞ്ചരിച്ചു.

മഞ്ഞിന്റെ albedo feedback effect ഓ, പ്രതിഫലന ശേഷിയാലോ ഭൂമിയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആര്‍ക്ടിക് മൂന്ന് മടങ്ങ് വേഗത്തിലാണ് ചൂടാകുന്നത്. കൂടുതല്‍ കൂടുതല്‍ മഞ്ഞുരുകുന്നത് ഇരുണ്ട കടല്‍ വെള്ളത്തെ സൂര്യപ്രകാശത്തിലേക്ക് തുറന്നുകൊടുക്കുന്നു. ഇത് കൂടുതല്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് വെള്ളത്തെ ചൂടാക്കുന്നു. അത് കൂടുതല്‍ മഞ്ഞിനെ ഉരുക്കും.

ഇപ്പോള്‍ മുകളില്‍ നിന്ന് സൂര്യപ്രകാശവും താഴെ നിന്ന് ചൂടായ ജലും ആണ് മഞ്ഞിനെ രണ്ട് വശത്തു നിന്ന് ഉരുക്കുന്നു. ചൂടായ ജലത്തില്‍ നിന്ന് ചൂട് ഉള്‍ക്കൊള്ളുന്ന കാറ്റ് കൂടുതല്‍ ശക്തമായ കൊടുംകാറ്റുകളും സൃഷ്ടിക്കുമെന്ന് Barber പറയുന്നു. കൊടുംകാറ്റ് മഞ്ഞ് പാളികളെ പൊളിക്കുകയും പാളികള്‍ക്ക് ആവരണമായുള്ള മഞ്ഞിനെ തൂത്ത് മാറ്റുകയും ചെയ്യുന്നു. അത് മഞ്ഞ് പാളിക്ക് കനം കൂടുന്നതിനെ തടയുന്നു. വളരെ നാളത്തെ തെരയിലിന് ശേഷം ഒരിക്കല്‍ Barber ന്റെ കപ്പല്‍ 16-km വലിപ്പമുള്ള multiyear മഞ്ഞ് പാളി കണ്ടെത്തി. അതിന് 6 – 8 മീറ്റര്‍ കമനുണ്ടായിരുന്നു. പക്ഷേ അവരുടെ മുമ്പില്‍ വെച്ച് തന്നെ 5 മിനിട്ടുകൊണ്ട് കടല്‍ തിരകളില്‍ അത് പൊട്ടിത്തകര്‍ന്നു.

– സ്രോതസ്സ് reuters.com

ഒരു അഭിപ്രായം ഇടൂ