എവിടെ നിന്നാണ് “പുതിയ റിയാക്റ്റര്‍ പുനരുദ്ധാരണം” വരുന്നത്?

ആണവോര്‍ജ്ജത്തെക്കുറിച്ച് ആഴത്തിലുള്ള, ബോധത്തോടുള്ള പുനചിന്തയോ പുനപരിശോധനയോ നടക്കുന്നില്ല. ആണവനിലയങ്ങളുടെ മാലിന്യപ്രശ്നത്തിന് ഒരു പരിഹാരവും ഇതുവരെ ആയില്ല. നിലയങ്ങളെ സാമ്പത്തികമായി ലാഭകരമാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ആണവ ദുരന്തത്തിന് എതിരെ ഇതുവരെ ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും തയ്യാറായിട്ടില്ല. കാരണം പിഴവുകളേക്കുറിച്ചുള്ള പേടി. നിലയത്തിനടുത്ത് താമസിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ല. അമേരിക്കയിലെ 27 നിലയങ്ങളില്‍ നിന്ന് ആണവവികിരണം വമിക്കുന്ന ട്രിഷ്യം ചോരുന്നു.

ഇല്ല, ആണവോര്‍ജ്ജത്തെക്കുറിച്ചുള്ള ഒന്നും ഇതുവരെ മാറിയിട്ടില്ല.

ഇത് ഒഴികെ: കഴിഞ്ഞ 10 വര്‍ഷം അവര്‍ വൈറ്റ് ഹൌസിലും കോണ്‍ഗ്രസിലും സ്വാധീനം നേടാനായി $64.5 കോടി ഡോളര്‍ ചിലവാക്കി.

Judy Pasternak റിപ്പോര്‍ട്ട് ചെയ്ത പോലെയും American University യുടെ Investigative Reporting Workshop ലെ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്ത പോലെയും Nuclear Energy Institute ന്റെ അംഗങ്ങളും മറ്റ് റിയാക്റ്റര്‍ ഉടമകളും “പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള നിയമനിര്‍മ്മാണം നടത്താനായി” ആണ് ആ പണം ചിലവാക്കിയതെന്ന് സമ്മതിക്കുന്നതായി Senate Office of Public Records ലെ രേഖകള്‍ വ്യക്തമാക്കുന്നു.

“ഊര്‍ജ്ജ നയം, Yucca Mountain ആണവ മാലിന്യ സംഭരണി, പഴയ നിലയത്തിന്റെ പൊളിച്ചടുക്കലിന്റെ ചിലവ്, യുറേനിയം പ്രശ്നങ്ങള്‍, നിരക്ക്, പുനസംപുഷ്ടീകരണം, ഖനനം, Nuclear Regulatory Commission ന് ഫണ്ട് കൊടുക്കുന്നത്” തുടങ്ങി ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ക്ക് വേണ്ടിയും പണം ചിലവാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ കല്‍ക്കരി, മറ്റ് ഊര്‍ജ്ജം, മാധ്യമ campaigning എന്നിവക്ക് ചിലവാക്കിയ പണം ഉള്‍പ്പെടുന്നില്ല.

ചുരുക്കത്തില്‍: ആലോചിക്കുക ബുഷ് അധികാരത്തില്‍ വന്നതിന് ശേഷം ഓരോ വര്‍ഷവും $6.45 കോടി ഡോളര്‍ വീതം.

അതായത് ഓരോ ജനപ്രതിനിധിക്കും $10 ലക്ഷം ഡോളര്‍ വീതം. അതിന്റെ കൂടെ $10 കോടി ഡോളര്‍ വൈറ്റ്‌വൌസിന്, കോടതിക്ക്, പിന്നെ മാധ്യമങ്ങള്‍ക്ക്.

അത് കുറഞ്ഞ കണക്കാണെന്ന് State University of New York/College ലെ മാധ്യമ പ്രോഫസറായ Karl Grossman പറഞ്ഞു. ആണവവ്യവസായത്തിലെ “കോളയും പെപ്സിയും” എന്ന് വിളിക്കാവുന്ന General Electricയുടേയും Westinghouse ന്റേയും കള്ളത്തരത്തിന്റെ വെള്ളച്ചാട്ടം കണ്ടാല്‍ പുകയിലെ വ്യവസായം പണ്ട് കാണിച്ച കള്ളത്തങ്ങള്‍ വളരെ ചെറുതായി തോന്നു.

CBS, NBC തുടങ്ങി ലോകത്തെ എല്ലാ റേഡിയോ-ടെലിവിഷന്‍-പത്ര മാധ്യങ്ങളും അവരുടെ mouthpieces ആണ് എന്ന് Grossman പറയുന്നു..

ആണവോര്‍ജ്ജം വില്‍ക്കാന്‍ വേണ്ടി ലോകത്തെ മൊത്തം “ആണവവര്‍ത്തമാനവുമായി” നിറക്കാന്‍ സകല സജ്ജീകരണങ്ങളാല്‍ അവര്‍ തയ്യാറാണ്. അതേ സമയം അതിന്റെ ചിലവിനെക്കുറിച്ചും അപകടത്തെക്കുറിച്ചും അവര്‍ ഒന്നും പറയില്ല.

ഗ്രീന്‍പീസിന്റെ പഴയ പ്രവര്‍ക്കകനായ, ജനിതകമാറ്റം വരുത്തിയ വിളകളേയും വനനശീകരണത്തേയും അംഗീരിക്കുന്ന വ്യക്തിയായ, അഭിമാനമില്ലാത്ത പാട്രിക് മൂറിനെയാണ് അവര്‍ പരിസ്ഥിതി പ്രവര്‍ത്തകനായി അവതരിപ്പിക്കുന്നത്.

അതിനര്‍ത്ഥം റിയാക്റ്ററിന്റെ എല്ലാ പ്രചാരകരും പണത്തിന് വേണ്ടി അത് ചെയ്യുന്നു എന്നല്ല. ചിലര്‍ തന്നത്താനെ തന്നെ ആണവോര്‍ജ്ജത്തെ ഇഷ്ടപ്പെടുന്നവരാണ്.

എന്നാല്‍ $64.5 കോടി ഡോളറിന് ഒരുപാട് അഭിപ്രായങ്ങളെ വാങ്ങാനാവും. അതിന് മറ്റുള്ള അഭിപ്രായങ്ങളെ അടിച്ചമര്‍ത്താനും കഴിയും. ആഗോളതപനത്തിന് പരിഹാരമായി ആണവോര്‍ജ്ജം ഹരിതമാണെന്ന phony അവകാശവാദം പ്രചരിപ്പിക്കുന്ന എഡിറ്റോറിയല്‍ പേജ്, അന്തരീക്ഷത്തിലൂടെയുള്ള പ്രക്ഷേപണം, “സ്വതന്ത്ര” റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ സംഭാവനകള്‍, K-Street അത്താഴം എന്നിവയും ഒഴുവാക്കേണ്ട.

ജോര്‍ജ്ജിയയില്‍ വരാന്‍ പോകുന്ന രണ്ട് നിലയങ്ങള്‍ക്ക് ലോണ്‍ ഗ്യാരന്റിക്കായി ഒബാമ അനുവദിച്ച $833 കോടി ഡോളറാണ് അവസാനമായി കിട്ടിയ പണം. പണ്ടത്തെ രണ്ടണ്ണം പണിഞ്ഞത് 3000% അധിക ബഡ്ജറ്റോടെയാണ്. പുതിയതിന് ഭൂമികുലുക്കമോ കൊടുംകാറ്റോ നേരിടാന്‍ കഴിവുണ്ടോ എന്ന് Nuclear Regulatory Commission മുന്നറീപ്പും നല്‍കുന്നുണ്ട്.

ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചിക്കാഗോയിലെ ആണവ സ്നേഹിയായ Exelon $64.5 കോടി ഡോളറാണ് സംഭാവന നല്‍കിയത്. ഹരിത വിപ്ലവം എന്ന രാഷ്ട്രീയ പ്രചരണമൊക്കെ നടത്തിയെങ്കിലും ഒബാമയുടെ ആദ്യത്തെ രണ്ട് ഉപദേഷ്ടാക്കള്‍ David Axelrod ഉം Rahm Emmanuel ഉം Exelon മായി വളരെ നല്ല അടുപ്പത്തിലുള്ളവരാണ്.

ഇപ്പോള്‍ നികുതി ദായകര്‍ $3600 കോടി ഡോളര്‍ കൂടി ലോണ്‍ ഗ്യാരന്റിയായി നല്‍കണമെന്നാണ് ഒബാമ പറയുന്നത്.

കമ്പനികള്‍ മനുഷ്യരാണ് അതുകൊണ്ട് രാഷ്ട്രീയത്തില്‍ അവര്‍ എത്രവേണമെങ്കിലും പണം സംഭാവന നല്‍കാം എന്നും അമേരിക്കയുടെ സുപ്രീം കോടതി വിധിച്ചു. പോക്കറ്റിലേക്ക് പണം ഒഴുകിയെത്തുന്നതിനാല്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ആണവ നിലയങ്ങള്‍ പണിയാന്‍ നികുതിദായകരുടെ പണം കൂടുതല്‍ വേണമെന്ന ആവശ്യപ്പെടുന്നു.

കൂടുതല്‍ നിലയങ്ങള്‍ അവശ്യമാണെന്നാണോ ഇതിനര്‍ത്ഥം? അല്ല.

പണത്തിന്റെ ഈ സുനാമിയുണ്ടായിട്ടുകൂടി 2007 ന് ശേഷം ജനകീയ പ്രവര്‍ത്തകര്‍ $5000 കോടി ഡോളര്‍ ലോണിന്റെ ഗ്യാരന്റി മൂന്ന് പ്രാവശ്യം തടഞ്ഞു. 1970കള്‍ക്ക് ശേഷം ഒരൊറ്റ ആണവനിലയങ്ങളും അമേരിക്കയില്‍ പണിഞ്ഞിട്ടില്ല. നിക്സണ്‍ അന്ന് പറഞ്ഞത് 2000 ന് അകം 1000 റിയാക്റ്ററുകള്‍ അമേരിക്കയില്‍ സ്ഥാപിക്കും എന്നായിരുന്നു.

ഒബാമ ആണവ ക്യാമ്പിലേക്ക് പരസ്യമായി നീങ്ങിയിരിട്ടു കൂടി ആണവോര്‍ജ്ജം ഇപ്പോഴും ഒരു പരാജയമാണ്.

അതിന്റെ അതിന്റെ മാലിന്യ പ്രശ്നം പരിഹരിക്കാനായിട്ടില്ല. ആണവവികിരണം ചോരുന്നത് തടയാനായിട്ടില്ല. ചിലവിനുള്ള വക സ്വയം കണ്ടെത്താനായിട്ടില്ല. സ്വകാര്യ ഇന്‍ഷുറന്‍സുകാര്‍ ആ വശത്തേക്ക് തിരിഞ്ഞു നോക്കുക കൂടിയില്ല.

ഒരിക്കല്‍ “മീറ്റര്‍ വെക്കാന്‍ പോലും ആവശ്യമില്ലാത്തത്ര ചിലവ് കുറഞ്ഞത്” എന്ന് പൊക്കിപ്പറഞ്ഞ ആണവോര്‍ജ്ജത്തെക്കുറിച്ച് വാറന്‍ ബഫറ്റും, National Taxpayers Union, Heritage Foundation, CATO Institute ഉം “പരിഗണിക്കാന്‍ പോലും പറ്റാത്തവിധം ചിലവേറിയത്” എന്ന മുന്നറീപ്പാണ് Congressional Budget Office ന് നല്‍കിയത്.

ഇതുവരെ ശത കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും റിയാക്റ്ററിന്റെ വക്താക്കള്‍ ഇപ്പോഴും ചത്ത സാങ്കേതികവിദ്യയെ ഇപ്പോഴും വില്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം പുനരുത്പാദിതോര്‍ജ്ജത്തിന്റേയും ഊര്‍ജ്ജ ദക്ഷതയുടേയും വില സ്ഥിരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ക്ക് എല്ലാക്കാലവും എല്ലാവരേയും വിലക്ക് വാങ്ങാനാവില്ല. വിലക്ക് വാങ്ങാന്‍ കഴിയാത്തവര്‍ വളരെ ശക്തരാവുകയും ചെയ്യാം എന്ന് ലിങ്കണ്‍ പറഞ്ഞിട്ടുണ്ട്.

പിന്നെ പ്രകൃതി ബാറ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവസാന സ്കോര്‍ പണത്തിന്റേതായിരിക്കില്ല.

— സ്രോതസ്സ് alternet.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s