തെക്കെ മഡഗാസ്കറിന്റെ തീരത്ത് വെച്ച് മുങ്ങിയ കപ്പിലില്‍ നിന്നുള്ള വിഷ വസ്തുക്കള്‍ തീരദേശത്തെ ജനങ്ങളുടേയും കടലിലെ ജീവജാലങ്ങളുടേയും ആരോഗ്യത്തിന് ഭീഷണിയാവുന്നു എന്ന് WWF നടത്തിയ പഠനം പറയുന്നു.
39000 ടണ്‍ Phosphates, 568 ടണ്‍ ഇന്ധനം, 66 ടണ്‍ ഡീസല്‍, 8000 ലിറ്റര്‍ lubricant എന്നിവയുമായി ടര്‍ക്കിയുടെ കപ്പലായ Gulser Ana ല്‍ നിന്ന് ഈ വസ്തുക്കള്‍ ചോര്‍ന്ന് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ലയിക്കുകയാണ്. തിമിംഗലങ്ങള്‍ ത്രത്യുല്‍പ്പാദനവും ദേശാടനവും നടത്തുന്ന സ്ഥലത്താണ് ഈ സംഭവമുണ്ടായത്.
മുമ്പ് പ്രതി വര്‍ഷം മൂന്ന് തിമിംഗലങ്ങള്‍ ചത്ത് കരക്കടിയുന്നത് മാറി സെപ്റ്റംബറില്‍ മാത്രം 9 തിമിംഗലങ്ങളാണ് ചത്തടിഞ്ഞത്. ചിലയിടം കണ്ടാല്‍ മൃത പ്രദേശമായി തോന്നും. ഗ്രാമീണര്‍ക്കും ശ്വാസകോശ, തൊലി, ദഹന രോഗങ്ങളും കൂടിയിട്ടുണ്ട്.
മപ്പല്‍ മുങ്ങിയടത്തുനിന്ന് തുടങ്ങി 30 km കിഴക്കോട്ട് എണ്ണ ചോര്‍ന്നിരിക്കുകയാണ്. ഇവിടം ശുദ്ധീകരിക്കാനായി ഏല്‍പ്പിച്ച ആളുകള്‍ക്ക് സംരക്ഷ വസ്ത്രങ്ങളില്ല ഉപകരങ്ങളില്ല. പ്ലാസ്റ്റിക് ബാഗില്‍ എണ്ണ ശേഖരിച്ച് തള്ളുന്നത് ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കും.
അവിടെയുള്ള 40’000 ആളുകളില്‍ പകുതിപ്പേര്‍ ചോര്‍ച്ചയുടെ ഫലം അനുഭവിക്കുന്നു. മൂന്ന് മാസത്തേക്ക് മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ജനങ്ങളില്‍ 25% – 40% വരെ മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
മനുഷ്യരേ പോലെ തിമിംഗലങ്ങള്‍ക്കും ഡീസലിന്റെ മണം ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കും. ശ്വസിക്കാനായി അവ ഉപരിതലത്തിലെത്തുന്നു. അവിടെ ചോര്‍ന്ന എണ്ണ അവിടെയുണ്ടെങ്കില്‍ അത് ഒരു പാളിയായി ആവരണം ചെയ്ത് അവയെ കൊല്ലുന്നു.
phosphate വിഷമല്ല. എന്നാല്‍ വലിയ അളവില്‍ കടല്‍ ജലത്തിലേക്ക് അത് ലയിച്ച് ചേരുന്നത് പ്രശ്നമാണ്. കപ്പല്‍ചേതം നടന്ന സ്ഥലത്ത് eutrophication ന്റെ സൂചന ഗവേഷകര്‍ കണ്ടെത്തി. Phosphate വളമായി പ്രവര്‍ത്തിക്കുകയും അത് വലിയ algal bloom ന് കാരണമാക്കുകയും ചെയ്യും. അതിനാല്‍ അവിടെയുള്ള ഓക്സിജന്റെ അളവ് കുറയും. അങ്ങനെ മീനുകളും മറ്റ് ജീവികളും ഇല്ലാതാകുന്നു.
ജീവികളില്‍ ഉയര്‍ന്ന heavy metal ന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തി. Faux Cap ന് സമീപമുള്ളയിടത്തെ ഭക്ഷ്യ ശൃംഘലക്ക് നാശമുണ്ടായിരിക്കുകയാണ്. വര്‍ഷങ്ങളെടുക്കും ആ പ്രദേശത്തെ വിഷാംശം ഇല്ലാതാകാന്‍.
— സ്രോതസ്സ് panda.org