മള്‍ട്ടി ടാസ്കിങ് ഒഴുവാക്കുക

വിവരങ്ങള്‍ സ്വീകരിക്കുന്ന തലച്ചോറിന്റെ കഴിവിനെ മള്‍ട്ടി ടാസ്കിങ് മോശമായി ബാധിക്കുന്നു എന്ന് University of California നടത്തിയ പഠനം കണ്ടെത്തി. മള്‍ട്ടി ടാസ്കിങ് ചെയ്യുമ്പോള്‍ പ്രശ്നം പരിഹിക്കാനുള്ള ആളുകളുടെ കഴിവ് 10 IQ points വെച്ച് കുറയുന്നതായി ലണ്ടനിലെ Gresham College മനശാസ്ത്രജ്ഞനായ Glenn Wilson നടത്തിയ ഗവേഷണം പറയുന്നു. കൂടാതെ അവരുടെ stress levels ഉം അതുപോലെ ഉയരുന്നു.

ഏയ്, അതൊക്കെ എന്നെ ബാധിക്കുന്നതല്ല, പല ജോലികള്‍ ചെയ്യുന്നതില്‍ ഞാന്‍ മിടുക്കനാണ് എന്നൊക്കെ നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ കാലിഫോര്‍ണിയയിലെ Stanford University ഗവേഷകരുടെ അഭിപ്രായത്തില്‍ സ്ഥിരമായി മള്‍ട്ടി ടാസ്കിങ് ചെയ്യുന്ന ആളുകള്‍ അപ്രസക്തമായ വിവരങ്ങള്‍ അവഗണിക്കുന്നതില്‍ മുമ്പിലാണ് എന്നാണ്. മാറി മാറി പ്രവര്‍ത്തിചെയ്യുന്നവര്‍ക്ക് ഹൃസ്വകാല ഓര്‍മ്മ മോശമാകും (short-term memory). ഇവ മാറി മാറിയുള്ള ജോലിചെയ്യുന്നതിന് ഗുണകരമായ കാര്യങ്ങളാണ്.

പക്ഷേ എന്തുകൊണ്ടാണ് മാറി മാറി ചെയ്യുന്ന ജോലിക്ക് ഇത്ര മോശം ഫലമുള്ളത്? “switching cost” കാരണമാണ് ഈ തകര്‍ച്ച എന്ന് The Myth of Multitasking എഴുതിയ Dave Crenshaw പറയുന്നു. എന്നാല്‍ ഒരു പ്രവര്‍ത്തിയില്‍ നിന്ന് മറ്റൊരു പ്രവര്‍ത്തിയിലേക്ക് മാറാന്‍ വേണ്ടി വരുന്ന സമയത്തെയാണ് “switching cost” എന്ന് വിളിക്കുന്നത്. സാധാരണ വേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ സമയവും കൂടുതല്‍ തെറ്റുകളും, കൂടിയ മാനസിക പിരിമുറുക്കവും(stress) മള്‍ട്ടി ടാസ്കിങ് വഴിയുണ്ടാവും.

മള്‍ട്ടി ടാസ്കിങ് “extremely destructive” ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ അതിനെതിരെ സംസാരിക്കുന്നത് വിഷമകരമാണ്. കാരണം മള്‍ട്ടി ടാസ്കിങ് നല്ല സ്വഭാവമാണെന്നാണ് കൂടുതലാളുകളുടേയും വിചാരം.

മള്‍ട്ടി ടാസ്കിങ് പരിമിതപ്പെടുത്താന്‍ “switch busters” നെ ഉപയോഗിക്കണമെന്ന് അദ്ദേഹം പറയുന്നു. അനുയോജ്യമായ സമയത്ത് ഫോണ്‍ ഓഫ് ചെയ്ത് വെക്കുന്നത് (ഉദാഹരണത്തിന് മീറ്റിങില്‍), ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മോണിറ്റര്‍ ഓഫ് ചെയ്യുക, നിങ്ങളെ എപ്പോഴും ശല്യം ചെയ്യുന്നവരുമായി കൂടെക്കൂടെയുള്ള മീറ്റിങ് schedule ചെയ്യുക. അതുവഴി അവര്‍ ചോദ്യങ്ങള്‍ തയ്യാറാക്കി വരും. ഓരോ കാര്യത്തിനും അതിന്റെ സ്വന്തം സമയം നല്‍കുന്നത് നല്ലതാണ്. ഉദാഹരണത്തിന് കത്തുകള്‍ നോക്കാന്‍ രാവിലെ ഒരു മണിക്കൂര്‍ നീക്കിവെക്കു.

കഴിയുന്നത്ര കുറക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ എന്തെങ്കിലും പ്രധാനപ്പെട്ട ജോലി ചെയ്യുകയാണെങ്കില്‍ എല്ലാ ആശയവിനിമയ ചാനലുകളേയും പൂര്‍ണ്ണമായി തടയുക.

ഓഫീസിലെ ബഹളത്തിനിടക്ക് അത് സാദ്ധ്യമായേക്കില്ല. എന്നാല്‍ നമ്മളില്‍ മിക്കവരും അനാവശ്യമായി അധികപ്പണി ചെയ്യുന്നവരാണ്. നാം നമ്മുടെ സമയത്തെ കുറച്ചുകൂടി മെച്ചമായി ഉപയോഗിക്കണം. കമ്പ്യൂട്ടര്‍ ചെസ്സിലേക്ക് നീങ്ങുന്നതിന് മുമ്പ് നിങ്ങള്‍ ആലോചിക്കേണ്ട കാര്യമാണത്.

– സ്രോതസ്സ് guardian.co.uk

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )