താങ്കളെ ആഗോളതപനത്തിന്റെ പിതാവാണെന്ന് വിശേഷിപ്പിക്കുന്നു. അത് ശരിയാണോ?
തീര്‍ച്ചയായും അത് തെറ്റാണ്. സത്യത്തില്‍ ആഗോളതപനത്തിന് 1800കള്‍ മുതലുള്ള ചരിത്രമുണ്ട്. 1860കളില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ John Kendall ആദ്യത്തെ നല്ല ചര്‍ച്ച തുടങ്ങിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ മാറ്റമാണ് glacial ല്‍ നിന്ന് interglacial ലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഹരിത ഗ്രഹവാതകങ്ങള്‍ പ്രത്യേകിച്ച് കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യമായിരുന്നു glacial ല്‍ നിന്ന് interglacial ലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ പകുതി താപനിലാ വ്യത്യാസം സൃഷ്ടിച്ച കാര്യം.
അതുകൊണ്ട് എന്നെ ആഗോളതപനത്തിന്റെ പിതാവെന്ന് വിളിക്കുന്നത് തെറ്റാണ്. പൊതുജനം ഈ കാര്യത്തില്‍ 1980കള്‍ വരെ വലിയ ശ്രദ്ധയൊന്നും കൊടുത്തില്ല. 1988 ല്‍ ഞാന്‍ കോണ്‍ഗ്രസിന് മുമ്പാകെ നല്കിയ testimony കാരണം അവര്‍ അങ്ങനെ കരുതുന്നതാകാം.
Waxman-Markey climate നിയമത്തിന്റെ പ്രശ്നങ്ങളെന്തെല്ലാമാണ്?
ആ നിയമത്തിന്റെ പ്രശ്നം വളരെ ലളിതമായി പറഞ്ഞാല്‍ അത് അപര്യാപ്തമാണ് എന്നതാണ്. ഭൂമിയെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു പ്രശ്നം നിങ്ങള്‍ നോക്കൂ. എണ്ണ, കല്‍ക്കരി, പ്രകൃതിവാതകം എന്നിവയില്‍ നിന്ന് വരുന്ന CO2 എത്രയെന്നും നോക്കൂ. എണ്ണയും പ്രകൃതി വാതകവും കൊണ്ട് മാത്രം തന്നെ CO2 അപകടകരമായ നിലയിലേക്ക് എത്തും. അതിന്റെ കൂടെ കല്‍ക്കരിയും കൂടി കത്തിച്ചാല്‍ നമുക്ക് പ്രായോഗികമായി ഈ പ്രശ്നം ഒരിക്കലും പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തും. ആ പദ്ധതിയില്‍ കല്‍ക്കരി ഉപയോഗം കുറക്കുന്നതായി കാണുന്നില്ല.
കല്‍ക്കരിയുടെ സ്രോതസ്സുകള്‍ തന്നെ ഇല്ലാതാക്കണം. Waxman-Markey നിയമത്തില്‍ കല്‍ക്കരി നിലയങ്ങള്‍ നിലനിര്‍ത്തുക മാത്രമല്ല പുതിയവ സ്ഥാപിക്കുന്നതിനും അംഗീകാരം നല്കുന്നു. ആ ഒരേയൊരു കാര്യം കൊണ്ട് മാത്രം ഈ നിയമം അപര്യാപ്തമാണെന്ന് മനസിലാവും.
ഫോസില്‍ ഇന്ധനങ്ങള്‍ ചിലവി കുറഞ്ഞതായത് സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ്. മനുഷ്യന്റെ ആരോഗ്യത്തേയും പ്രകൃതിയേയും നശിപ്പിക്കുന്നതിന്റെ പിഴയൊന്നും അവര്‍ നല്‍കുന്നില്ല. ഫോസില്‍ ഇന്ധനങ്ങള്‍ ചിലവി കുറഞ്ഞ ഊര്‍ജ്ജ സ്രോതസ്സുകളായി നിനില്ക്കുന്നടത്തോളം കാലം ആളുകള്‍ അവ ഉപയോഗിക്കും. അതുകൊണ്ട് ഉയരുന്ന കാര്‍ബണ്‍ ഉദ്വമനത്തിന് വിലയിടുക എന്നതാണ് നാം ചെയ്യേണ്ടത്.
cap-and-trade ന് പകരം കാര്‍ബണ്‍ നികുതിയാണ് താങ്കള്‍ മുന്നോട്ട് വെക്കുന്നത്. പക്ഷേ എന്തുകൊണ്ട അതിന് പ്രചാരം കിട്ടുന്നില്ല?
തെറ്റായ വാക്കുകളുടെ ഉപയോഗമാണ് അതിന് കാരണം. ഞാന്‍ അതിന് പകരം “deposit and return” എന്ന വാക്കാണ് ഉപയോഗിക്കുന്നത്. കാര്‍ബണ്‍ cap ആയാലും കാര്‍ബണ്‍ നികുതിയായാലും അത് ഊര്‍ജ്ജത്തിന്റെ വില വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഫലത്തില്‍ ഇവ രണ്ടും വ്യത്യസ്ഥമല്ല. അതുകൊണ്ട് ഒന്നിനെ നികുതിയും dividend ഉ എന്നും മറ്റേതിനെ ഊര്‍ജ്ജത്തിന് വിലകൂടില്ല എന്ന തെറ്റിധാരണ നല്കുന്ന “cap” എന്നും വിളിക്കുന്നത് തെറ്റാണ്. അത് ഊര്‍ജ്ജത്തിന് വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ അതുകൊണ്ട് ഫലവും ഉണ്ടാകില്ല.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പുറമെയുള്ള ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് നാം നീങ്ങണം. ആ ദിശയിലേക്ക് ചെറുതായെങ്കിലും നീങ്ങിയങ്കിലേ അത് സാമ്പത്തികമായി ലാഭകരമാകൂ. കാര്‍ബണിന്റെ വില ഭാവിയില്‍ കൂടിക്കൊണ്ടിരിക്കും എന്ന കാര്യം പൊതു ജനവും ബിസിനസ്സും മനസിലാക്കണം. അപ്പോള്‍ നമുക്ക് അതിവേഗത്തില്‍ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് മാറേണ്ടി വരും.
— സ്രോതസ്സ് grist.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.