അമേരിക്കയുടെ ഭൌമതാപോര്‍ജ്ജ ശേഷി 10 ഗിഗാ വാട്ടിലധികം എത്തും

ശക്തമായ വളര്‍ച്ചയാണ് ഭൌമതാപോര്‍ജ്ജരംഗത്തുണ്ടാകുക എന്നാണ് Geothermal Energy Association (GEA) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009 ല്‍ 144 പുതിയ ഭൌമതാപോര്‍ജ്ജ പദ്ധതികളുടെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. 7,100 MW ന്റെ baseload ഊര്‍ജ്ജ ശേഷി ഇത് നല്‍കും. ഇപ്പോഴുള്ള 3,100 MW ഭൌമതാപോര്‍ജ്ജവും കൂട്ടി മൊത്തം 10 ഗിഗാ വാട്ട് ഊര്‍ജ്ജം സാദ്ധ്യം.

കാലിഫോര്‍ണിയയുടെ 20% ഊര്‍ജ്ജാവശ്യം ഇതു വഴി നേടാനാവും. 72 ആളുകള്‍ക്ക് വേണ്ട ഊര്‍ജ്ജമാണിത്. പുതിയ പല സംസ്ഥാനങ്ങളും ഭൌമതാപോര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.

എന്നാലും പല പദ്ധതികളും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. പ്രത്യേകിച്ച് മാന്ദ്യത്തിന്റെ ഈ കാലത്ത്.

– സ്രോതസ്സ് greencarcongress.com

ഒരു അഭിപ്രായം ഇടൂ