അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം

ജെയിംസ് കാമറോണിന്റെ 3-D സിനിമയായ അവതാര്‍(Avatar) അത്യധികം പൊട്ടത്തരവും ആഴമുള്ളതുമാണ്. അന്യഗൃഹ ജീവികളെക്കുറിച്ചുള്ള മിക്ക സിനിമകളേയും പോലെ അത് ഒരു ഭാവാര്‍ത്ഥം വ്യത്യസ്ഥ മനുഷ്യ സംസ്കാരങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിനെക്കുറിച്ചായതുകൊണ്ടാണ് അത് ആഴമുള്ളതാകാന്‍ കാരണം. എന്നാല്‍ ഈ അവസരത്തില്‍ ഭാവാര്‍ത്ഥം ബോധമുള്ളതും കൃത്യവുമാണ്: ഇത് യൂറോപ്യന്‍മാര്‍ അമേരിക്കയിലെ ആദിമ നിവാസികളുമായി ബന്ധപ്പെടുന്നതിന്റെ കഥയാണ്. സന്തോഷകരമായ ഒരു അന്ത്യം നിര്‍മ്മിക്കണമെങ്കില്‍ കഥ സിനിമയില്‍ നിന്ന് അതിന്റെ ഹൃദയത്തെ നീക്കം ചെയ്യുന്നത്ര പൊട്ടത്തരവും പ്രവചിക്കാനാവുന്നതും ആവണം. അതുകൊണ്ടാണ് സിനിമ പൊട്ടത്തരമാകുന്നത്. The Road എന്ന മറ്റൊരു സിനിമയില്‍ അമേരിക്കയിലെ ആദിമ നിവാസികളുടെ വിധി കൂടുതല്‍ സത്യസന്ധമാണ്. അതില്‍ ഉന്‍മൂലനത്തില്‍ ശേഷിച്ച ആദിമനിവാസികള്‍ ഭീകരതയില്‍ നിന്ന് പേടിച്ച് ഓടിപ്പോകുകയാണ്.

എന്നാല്‍ ഈ കഥ ആര്‍ക്കും കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതാണ്. കാരണം നാം നമ്മേ എങ്ങനെ കാണുന്നു എന്നത് തെരഞ്ഞെടുക്കാനായി വേറൊരു വഴി കാണിച്ചുതരുകയാണ് അത്. അമേരിക്കകളിലെ വംശഹത്യകളില്‍ നിന്ന് യൂറോപ്പ് അത്യധികം സമ്പന്നമാകുകയാണ് ചെയ്തത്. അമേരിക്ക രാഷ്ട്രം അവരാണ് സൃഷ്ടിച്ചത്. ആ ചരിത്രം അംഗീകരിക്കാന്‍ നാം തയ്യാറല്ല.

American Holocaust എന്ന പുസ്തകത്തില്‍ David Stannard ലോകം കണ്ടതെലേറ്റവും വലിയ ഈ വംശഹത്യയുടെ വിശദാംശങ്ങള്‍ വിവരിക്കുന്നുണ്ട്. 1492 ല്‍ അമേരിക്കകളില്‍ ഏകദേശം 10 കോടി തദ്ദേശീയര്‍ ജീവിച്ചിരുന്നു. 19 ആം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അതില്‍ മിക്കവരേയും കൊന്നൊടുക്കി. ധാരാളം ആളുകള്‍ രോഗങ്ങളാല്‍ മരിച്ചു. എന്നാല്‍ മഹാ വംശഹത്യകളും ആസൂത്രണം ചെയ്തിരുന്നു. സ്പെയിന്‍കാര്‍ അമേരിക്കകളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ തങ്ങളുടെ ലോകത്തില്‍ നിന്ന് വ്യത്യസ്ഥമല്ലാത്ത ഒരു ലോകമാണ് അവിടെ എന്ന് വിവരിച്ചു.

അന്ന് യൂറോപ്പ് യുദ്ധത്താലും, അടിച്ചമര്‍ത്തലുകളാലും, അടിമത്തത്താലും, മതഭ്രാന്താലും, രോഗത്താലും, പട്ടിണിയാലും ദുരിതം അനുഭവിക്കുകയായിരുന്നു. അതേ സമയം അവര്‍ കണ്ടെത്തിയ ലോകങ്ങള്‍ സമ്പന്നവും സമ്പുഷ്ടവും, മിക്കവാറും സമാധാനപരവും (Aztecs ഉം Incas ഉം ഒഴിച്ച്), ജനാധിപത്യപരവും, egalitarian ഉം ആയിരുന്നു. കൊളംബസ് ഉള്‍പ്പടെ ആദ്യകാല പര്യവേഷകര്‍ തദ്ദേശീയരുടെ അസാധാരണമായ hospitality യെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ള റോഡുകള്‍ കനാലുകള്‍, കെട്ടിടങ്ങള്‍ എന്നിവ കണ്ട് അത്ഭുതപ്പെട്ടു. തങ്ങളുടെ നാട്ടിലേതിനേക്കാള്‍ അത്യധികം മഹത്തരമായിരുന്നു അവ. എന്നാല്‍ ഇതൊന്നും അവരെ എല്ലാം നശിപ്പിക്കുന്നതില്‍ നിന്നും എല്ലാവരേയും കൊല്ലുന്നതില്‍ നിന്നും തടഞ്ഞില്ല.

കൊളംബസിനെ തുടര്‍ന്ന് ഇറച്ചിവെട്ട് തുടങ്ങി. ഹിസ്പാനിയോളയില്‍(ഇപ്പോഴത്തെ അതിനെ ഹെയ്തി, ഡൊമനിക്കന്‍ റിപ്പബ്ലിക്ക്) അയാള്‍ തദ്ദേശീയരെ കൊന്നൊടുക്കി. അയാളുടെ പട്ടാളക്കാര്‍ സ്ത്രീകളില്‍ നിന്ന് കുട്ടികളെ പിടിച്ച് പറിച്ച് പാറകളിലടിച്ചു കൊന്നു. ജീവനുള്ള കുട്ടികളെ അവരുടെ പട്ടിക്ക് തീറ്റയായി കൊടുത്തു. യേശുവിനേയും 12 ശിഷ്യന്‍മാരേയും ആദരിക്കാനായി 13 തദ്ദേശീയരെ പെരുവിരല്‍ നിത്ത് മുട്ടുന്ന തരത്തില്‍ തൂക്കിലേറ്റി. പിന്നീട് അവരെ ജീവനോടെ ചുട്ട. എല്ലാ തദ്ദേശീയരോടും ഒരു കൃത്യ അളവ് സ്വര്‍ണ്ണം ഓരോ മൂന്ന് മാസവും തന്നെ ഏല്‍പ്പിക്കണം എന്ന് കൊളംബസ് ഉത്തരവ് പ്രഖ്യാപിച്ചു. അങ്ങനെ ചെയ്യാന്‍ കഴിയാത്തവര്‍ക്കള്ള ശിക്ഷ കൈകള്‍ വെട്ടിക്കളയലായിരുന്നു. 1535 ഓടെ ഹിസ്പാനിയോളയിലെ തദ്ദേശീയരുടെ എണ്ണം 80 ലക്ഷത്തില്‍ നിന്ന് പൂജ്യമായി മാറി. രോഗങ്ങള്‍, കൊലപാതകങ്ങള്‍, അമിത ജോലി, പട്ടിണി എന്നിവകാരണമായിരുന്നു അത് സംഭവിച്ചത്.

ഈ conquistadores ഈ civilising പദ്ധതി മദ്ധ്യ, തെക്കന്‍ അമേരിക്കയിലേക്ക് വ്യാപിപ്പിച്ചു. തങ്ങളുടെ നിധികള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച തദ്ദേശീയരെ അവര്‍ മൃഗീയമായി കൊന്നൊടുക്കി. പട്ടാളക്കാര്‍ സ്ത്രീകളുടെ മുലകള്‍ ഛേദിച്ചു. ആളുകളടെ അവയവങ്ങള്‍ ഛേദിച്ച് അത് കഴുത്തില്‍ കെട്ടിത്തൂക്കി അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചയച്ചു. പട്ടികളെയുപയോഗിച്ച് തദ്ദേശിയരെ വേട്ടയാടുന്ന ഒരു വിനോദവും അവര്‍ക്കുണ്ടായിരുന്നു. രോഗത്താലും അടിമത്താത്താലുമാണ് കൂടുതല്‍ മരണവും സംഭവിച്ചത്. തദ്ദേശിയരെക്കൊണ്ട് മരണം വരെ പണി ചെയ്യിക്കുകയും പകരക്കാരെ പിന്നീട് കണ്ടെത്തുകയുമാണ് അവരെ ജീവനോടെ നിലനിര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ ലാഭകരം എന്ന് സ്പെയിന്‍കാര്‍ തിരിച്ചറിഞ്ഞു. അവരുടെ ഖനികളിലെ ജോലിക്കാരുടെ ആയുസ് മൂന്ന് മുതല്‍ നാല് മാസം മാത്രമായിരുന്നു. അവര്‍ അവിടെ എത്തി ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും തെക്കന്‍, മദ്ധ്യ അമേരിക്കയിലെ ജനസംഖ്യ 95% കുറഞ്ഞു.

18 ആം നൂറ്റാണ്ടില്‍ കാലിഫോര്‍ണിയയിലും സ്പെയിന്‍കാര്‍ വ്യവസ്ഥാപിതമായ ഈ കൊലപാതകങ്ങള്‍ തുടര്‍ന്നു. ഒരു Franciscan മിഷണറിയായ Junipero Serra ഒരു കൂട്ടം “missions” ആവിഷ്കരിച്ചു. അടിമത്തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്ന concentration camps. തദ്ദേശീയരെ നിര്‍ബന്ധിതമായി പിടിച്ചുകൊണ്ടുവന്ന് പണിയെടുപ്പിച്ചു. 19ആം നൂറ്റാണ്ടില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ ജോലിക്കാര്‍ക്ക് കൊടുത്തിരുന്നതിന്റെ അഞ്ചിലൊന്ന് ആഹാരമേ അവര്‍ക്ക് കൊടുത്തുള്ളു. അവര്‍ അമിതാദ്ധ്വാനത്താലും, പട്ടിണിയാലും, രോഗങ്ങളാലും വന്‍തോതില്‍ മരിച്ചു. മരിച്ചവര്‍ക്ക് പകരം പുതിയ ആളുകളെത്തിക്കൊണ്ടിരുന്നു. അങ്ങനെ ആദിവാസിജനത്തെ പൂര്‍ണ്ണമായും തുടച്ച് നീക്കി. 1988 ല്‍ വത്തിക്കാന്‍ Eichmann of California ആയ Junipero Serra യെ beatified ചെയ്തു. ഇനി ഒരു അത്ഭുതം കൂടി നടന്നാല്‍ അയാളെ വിശുദ്ധനായി പ്രഖ്യാപിക്കാം.

സ്പെയിന്‍കാര്‍ക്ക് സ്വര്‍ണ്ണത്തോടായിരുന്നു ആര്‍ത്തിയുണ്ടായിരുന്നത്. വടക്കെ അമേരിക്കയില്‍ കടന്നുകയറിയ ബ്രിട്ടീഷുകാര്‍ക്ക് ഭൂമിയോടായിരുന്നു ആര്‍ത്തി. ന്യൂ ഇംഗ്ലണ്ടില്‍ ഗ്രാമങ്ങള്‍ വളഞ്ഞ അവര്‍ ഉറങ്ങിക്കിക്കിടന്നിരുന്ന തദ്ദേശിയരെ കൊന്നൊടുക്കി. പടിഞ്ഞാറേക്ക് ആ കൂട്ടക്കൊല പടര്‍ന്നു. Iroquois കളുടെ വീടുകളുടെ പൂര്‍ണ്ണമായ നശീകരണത്തിനായിരുന്നു ജോര്‍ജ് വാഷിങ്ടണ്‍ ഉത്തരവിട്ടത്. ഓരോ വംശത്തേയെും “ഉന്‍മൂലനം ചെയ്യുകയോ അവരെ മിസിസ്സിപ്പിക്ക് അപ്പുറത്തേക്ക് ഓടിക്കുകയോ ചെയ്യുന്നത് വരെ” തന്റെ രാജ്യത്തിന്റെ റെഡ് ഇന്‍ഡ്യക്കാരുമായുള്ള യുദ്ധങ്ങള്‍ തുടരും എന്ന് തോമസ് ജഫെര്‍സണ്‍ പ്രഖ്യാപിച്ചു. 1864 ലെ Sand Creek കൂട്ടക്കൊല സമയത്ത് പട്ടാളക്കാര്‍ സമാധാനത്തിനായുള്ള കൊടിയുമായെത്തിയ നിരായുധരായ ആളുകളെ കൊളറാഡോയില്‍ കൊന്നൊടുക്കി. കുട്ടികളേയും പിഞ്ചുകുഞ്ഞുങ്ങളേയും വെറുതെ വിട്ടില്ല. ശവശരീരങ്ങള്‍ അംഗഹീനമാക്കി. തിയോഡോര്‍ റൂസവെല്‍റ്റ് ഈ സംഭവത്തെ “ശരിയായതും ഏറ്റവും ഗുണകരമായ ഒരു ഇടപായും ആയിരുന്നു” എന്നാണ് വിശേഷിപ്പിച്ചത്.

ചോരക്കൊതി അവിടെ അവസാനിച്ചില്ല: പടിഞ്ഞാറെ ആമസോണിലെ ഇടയന്‍മാര്‍ കാട്ടില്‍ അവശേഷിച്ചിരുന്ന ആദിമനിവാസികളെയെല്ലാം കൊന്നൊടുക്കി എന്ന് കഴിഞ്ഞ മാസം Guardian റിപ്പോര്‍ട്ട് ചെയ്തു. എന്നാലും ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നമ്മുടെ പൊതുബോധത്തെ അസ്വസ്ഥമാക്കുന്നില്ല. അങ്ങനെയായിരിക്കാം നാസികള്‍ രണ്ടാം ലോകമഹായുദ്ധം ജയിച്ചത്. Holocaust നടന്നില്ല എന്ന് പറഞ്ഞു, അതേ സമയം കുറഞ്ഞ തോതില്‍ അത് തുടര്‍ന്നു. The people of the nations responsible – Spain, Britain, the US and others – will tolerate no comparisons, but the final solutions pursued in the Americas were far more successful. ആ കൂട്ടക്കെലകള്‍ ആസൂത്രണം ചെയ്തവരും നടപ്പാക്കിയവരും ദേശീയ നേതാക്കളായും, മത നേതാക്കളായും വാഴ്ത്തപ്പെട്ടു. നമ്മുടെ ഓര്‍മ്മയെ കണിശമാക്കിയവരെ അവഗണിക്കുകയോ ചീത്തവിളിക്കുകയോ ചെയ്തു.

അതുകൊണ്ടാണ് വലത് പക്ഷം Avatar നെ വെറുക്കുന്നത്. “റെഡിന്‍ഡ്യാക്കാരെ നല്ലവരായും അമേരിക്കക്കാരെ മോശക്കാരായും” ചിത്രീകരിക്കുന്ന “revisionist western” ആണ് അതെന്ന് neocon Weekly Standard ആയ John Podhoretz പരാതി പറയുന്നു. “ഒളിപ്പോരാളികളികളുടെ കൈകൊണ്ട് അമേരിക്കന്‍ പട്ടാളക്കാര്‍ തോല്‍ക്കുന്നത്” കാണാന്‍ കാണികളെ പ്രേരിപ്പിക്കുകയാണ് അത് ചെയ്യുന്നത്. കടന്ന് കയറ്റത്തെ എതിര്‍ക്കുന്നതിന് പറയാന്‍ പറ്റിയ രസകരമായ വാക്കാണ് Insurgency. നിങ്ങള്‍ക്കാവശ്യമുള്ള എന്തെങ്കിലും കൈവശം വെച്ചേക്കുന്ന ആളിനെ വിളിക്കുന്ന പേര് insurgent. “വെറും … സാമ്രാജ്യത്വ വിരുദ്ധ, സൈനിക വിരുദ്ധ നീതികഥ” ആണെന്ന് വത്തിക്കാന്റെ ഔദ്യോഗിക പത്രമായ L’Osservatore Romano സിനിമയെ കുറ്റം പറയുന്നു.

കുറഞ്ഞ പക്ഷം വലത് പക്ഷക്കാര്‍ക്കെങ്കിലും ആ സിനിമ എന്തിനെയാണ് ആക്രമിക്കുന്നത് എന്ന് മനസിലായല്ലോ. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതിന് New York Times ലെ വിമര്‍ശകനായ Adam Cohen അവതാറിനെ പുകഴ്ത്തി. “സര്‍വ്വാധിപത്യത്തിന്റേയും വംശഹത്യയുടേയും പ്രസിദ്ധമായ സിദ്ധാന്തങ്ങള്‍ – നമുക്ക് കാണാന്‍ കഴിയാത്തവരെ അടിച്ചമര്‍ത്തുന്നത് എളുപ്പമാണ്” എന്നത് അത് വെളിപ്പെടുത്തുന്നു. എന്നാല്‍ അത് വിസ്മയകരമായ അബോധ വ്യാജസ്തുതിയായെന്ന് മാത്രം. അദ്ദേഹം വ്യക്തമായ തകര്‍പ്പന്‍ സാദൃശ്യത്തെ ഒഴുവാക്കുകയും നാസികളുടേയും സോവ്യേറ്റ് യൂണിയനിന്റേയും ക്രൂരതകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. കാണാതിരിക്കുന്ന കലയില്‍ നാം എല്ലാവരും വലിയ കഴിവുള്ളവരായി മാറിയിരിക്കുകയാണ്.

അവതാര്‍ സിനിമ മൂഢമായ, mawkish, cliched ആയതാണ് എന്ന വലത് പക്ഷത്തിന്റെ വിമര്‍ശനത്തെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ആയിരക്കണക്കിനുള്ള ആ arthouse സിനിമകളേക്കാള്‍ കൂടുതല്‍ പ്രധാനമായും കൂടുതല്‍ അപകടകരമായും അത് സത്യം പറയുന്നു

— സ്രോതസ്സ് monbiot.com

സിനിമ കാണുന്നത് വഴി ആളുകള്‍ ഈ പ്രശ്നങ്ങളെ ശ്രദ്ധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയുടെ ലക്ഷ്യം വിനോദവും സത്യം മറച്ച് വെക്കലും ജനത്തിന്റെ പണം കൊള്ളയടിക്കുകയുമാണ്. പണം കൊള്ളയടിക്കാന്‍ പകര്‍പ്പവകാശ നിയമത്തിന്റെ കത്തി കാട്ടി അവര്‍ ജനത്തെ പേടിപ്പിക്കുന്നു. സര്‍ക്കാരും അവരുടെ കൂടെയാണ്. കാരണം അധികാരള്‍ക്ക് വേണ്ടിയാണല്ലോ അവര്‍ ഈ ശ്രദ്ധമാറ്റല്‍ പണി ചെയ്യുന്നത് സിനിമക്ക് വേണ്ടി പണം ചിലവാക്കരുത്. സൌജന്യമായി കിട്ടുന്ന സമയത്ത് കാണുക. സ്വതന്ത്രമായ വിനോദം എന്ന ആശയം പ്രചരിപ്പിക്കുക. ആ രീതിയിലേക്കുള്ള ഒരു മാറ്റം ഇപ്പോഴുണ്ട്. സ്വതന്ത്രമാകുന്ന വിനോദം

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )