
അടുത്ത തലമുറയിലെ 90 കോടി കുട്ടികള്‍ ജല ദൌര്‍ലഭ്യം അനുഭവിക്കും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ ഏറ്റവും അധികം കൊല്ലുന്ന മലേറിയ 16 കോടി കുട്ടികള്‍ക്ക് പിടിപെടും. അത് ലോകത്തിന്റെ പുതിയ ഭാഗങ്ങളിലേക്ക് പടരും.
കാലാവസ്ഥാമാറ്റം കുട്ടികള്‍ക്ക് 21 ആം നൂറ്റാണ്ടിലെ ഭീമമായ ആഗോള ആരോഗ്യ പ്രശ്നമാകുകയും, വരള്‍ച്ചയും വെള്ളപ്പൊക്കവും കുടുംബങ്ങളെ സ്വന്തം വീടുപേക്ഷിക്കുന്നതിനും കുട്ടികള്‍ക്ക് സ്കൂള്‍ ഉപേക്ഷിക്കുന്നതിനും കാരണമാകുമെന്നും. Save the Children എന്ന റിപ്പോര്‍ട്ട് പറയുന്നത്. പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന പട്ടിണിയും സാമ്പത്തിക തകര്‍ച്ചയും ബാലവേലയും child trafficking ഉം കൂടുതലാക്കും.
2030 ഓടെ 17.5 കോടി കുട്ടികള്‍ പ്രകൃതി ദുരന്തങ്ങളായ കൊടുംകാറ്റും വെള്ളപ്പൊക്കവും വരള്‍ച്ചയുടേയും ദുരിതങ്ങള്‍ അനുഭവിക്കും.
– സ്രോതസ്സ് telegraph.co.uk