Arcadia, Florida യില്‍ Florida Power & Light Company സൌരോര്‍ജ്ജ നിലയം പണിഞ്ഞു. 90,000 പാനലുകളാണ് ഇതിലുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയമായ ഇതിന് 110MW ശേഷിയുണ്ട്. അങ്ങനെ ഫ്ലോറിഡ അമേരിക്കയിലെ രണ്ടാമത്തെ സൌരോര്‍ജ്ജ ഉത്പാദന സംസ്ഥാനമാകും.
DeSoto Next Generation Solar Energy Center ന്റെ നിര്‍മ്മാണത്തിന് വെറും ഒരു വര്‍ഷം മാത്രമാണ് എടുത്തത്. 3,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രാദേശിക സമൂഹത്തിനും ഈ നിലയം ഗുണം ചെയ്യുന്നു. നിര്‍മ്മാണ സമയത്ത് 400 തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിച്ചു.
ഈ നിലയത്തിന്റെ പ്രവര്‍ത്തനം 575,000 ടണ്‍ ഹരിതഗ്രഹ വാതക ഉദ്‌വമനം തടയും. 4,500 കാറുകള്‍ പ്രതി വര്‍ഷം പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവാണ്. ഈ നിലയം കാരണം ഫ്ലോറിഡക്ക് 277,000 ബാരല്‍ എണ്ണയും 700 ഘന അടി പ്രകൃതി വാതകവും ലാഭിക്കാനാവും.
– സ്രോതസ്സ് ecofriend.org