
വര്‍ഷങ്ങളായി നഗരത്തിലെ ഗതാഗത ഏജന്‍സികള്‍ അവരുടെ ബസുകളുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാന്‍ ജൈവ ഇന്ധനങ്ങള്‍, ഹൈഡ്രജന്‍, ബാറ്ററി, ഹൈബ്രിഡ്-വൈദ്യുത-ഡീസല്‍, തുടങ്ങി പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് വരികയാണല്ലോ. ഇപ്പോള്‍ ചൈനയിലെ ഒരു കമ്പനിയും അവരുടെ അമേരിക്കയിലെ കൂട്ടാളിയും ചേര്‍ന്ന് അള്‍ട്രാകപ്പാസിറ്റര്‍(ultracapacitor) ഉപയോഗിക്കുന്ന ഏറ്റവും ഹരിതവും ഏറ്റവും സാമ്പത്തിക ലാഭകരവുമായ നഗരത്തിലെ ബസ്സുകള്‍ നിര്‍മ്മിച്ചിരിക്കുന്നു.
എന്നാല്‍ ഒരു കുഴപ്പമുണ്ട്: ഏറ്റവും മെച്ചപ്പെട്ട അള്‍ട്രാകപ്പാസിറ്റര്‍ പോലും ലിഥിയം-അയോണ്‍ ബാറ്ററിയുടെ 5% മാത്രമേ സംഭരിക്കുകയുള്ളു. അതായത് ഒരു ചാര്‍ജ്ജിങ്ങില്‍ മൈലേജ് കുറച്ച് കിലോമീറ്റര്‍ മാത്രം. ആള്‍ വാഹനങ്ങളുടെ ഊര്‍ജ്ജ സംഭരണിയായി അതിനെ ഉപയോഗിക്കുക എന്ന വിഷമകരമായിരിക്കും. മൈലേജ് തരില്ലെങ്കിലും അള്‍ട്രാകപ്പാസിറ്ററിന് അതിവേഗം ചാര്‍ജ്ജ് ചെയ്യുക വേഗം ഡിസ്ച്ചാര്‍ജ്ജ് ചെയ്യുക എന്ന പ്രത്യേക ഗുണമുണ്ട്. എന്നാല്‍ മുന്‍കൂട്ടി അറിയാവുന്ന സ്ഥലങ്ങളില്‍ കൂടെക്കൂടെ നിര്‍ത്തുന്ന സാധാരണ ഉപയോഗമുള്ള വാഹനങ്ങളുടെ ഊര്‍ജ്ജ സംഭരണിയായി അള്‍ട്രാകപ്പാസിറ്റര്‍ ഉപയോഗിക്കുന്നത് നല്ല പരിപാടിയാണ്.
Arlington, VA യില്‍ പ്രവര്‍ത്തിക്കുന്ന Sinautec Automobile Technologies ഉം അവരുടെ ചൈനയിലെ കൂട്ടുകാരായ Shanghai Aowei Technology Development Company യും ചേര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി 41-സീറ്റുള്ള 17 ബസ്സുകള്‍ ഷാങ്ഹായുടെ പരിസര പ്രദേശങ്ങളില്‍ പരീക്ഷിച്ച് വരുന്നു. ഇവര്‍ 11 സീറ്റിന്റെ മിനി ബസ്സ് ഉപയോഗിച്ച് ഒരു പ്രദര്‍ശനം American University in Washington, DC ല്‍ നടത്തി. കാമ്പസ്സിലെ ആളുകളെ അത് അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോയി.
ചില ബസ് സ്റ്റോപ്പുകളെ ചാര്‍ജ്ജിങ് സ്റ്റേഷനുകളാക്കി മാറ്റിയാണ് അവര്‍ ചെയ്ത വേല. സ്ഥിരമായ വൈദ്യുത ലൈനില്‍ ഉരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന സാധാരണ ട്രോളി ബസ്സില്‍ നിന്ന് വിഭിന്നമായി അള്‍ട്രാ കപ്പാസിറ്റര്‍ ബസ് വലിയ വായില്‍ ഊര്‍ജ്ജം സംഭരിക്കുകയും അതുപയോഗിച്ച് 5-8 കിലോമീറ്റര്‍ യാത്ര ചെയ്യുന്നു. പിന്നീട് ബസ് സ്റ്റോപ്പില്‍ വെച്ച് രണ്ട് മൂന്ന് മിനിട്ടു കൊണ്ട് വീണ്ടും പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നു.
– സ്രോതസ്സ് technologyreview.com