നമീബിയയിലെ കലഹാരി മരുഭൂമിയെ നശിപ്പിക്കുന്നതും പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ടണ്‍ ഹരിത ഗ്രഹ വാതകങ്ങള്‍ അധികം ഉദ്‌വമനം ചെയ്യുന്ന തരത്തിലുള്ളതുമാണ് ബ്രിട്ടണിന്റെ പുതിയ ആണവോര്‍ജ്ജോത്പാദന പദ്ധതി എന്ന് Observer പറയുന്നു.
ഈ മരുഭൂമിയില്‍ ബ്രിട്ടീഷ് ഖനന ഭീമനായ Rio Tinto യുടെ subsidiary ആയ Rössing Uranium, ഫ്രാന്‍സിലെ ആണവ കമ്പനിയായ അറീവയും നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര യുറേനിയം ഓട്ടം നടത്തുകയാണ്.
പുതിയ റിയാക്റ്ററുകള്‍ക്ക് വേണ്ടിയുള്ള ഇന്ധനം കണ്ടെത്താനുള്ള ശ്രമമല്ല അവിടെ നടക്കുന്നത്. Namib-Naukluft ദേശീയോദ്യാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ മൊത്തം യുറേനിയത്തിന്റെ 8% നല്‍കുന്ന തങ്ങളുടെ ഭീമന്‍ ഖനി വീണ്ടും വലുതാക്കുകയാണ് Rössing ഉദ്ദേശിക്കുന്നത്. Trekkopje ക്കടുത്ത് നൂറ് കണക്കിന് ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വാടകക്കെടുത്ത് ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഖനി നിര്‍മ്മിക്കുകയാണ് അറീവ ഉദ്ദേശിക്കുന്നത്.
UK, Canada, Russia, China, Japan, South Korea തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 20 ന് അടുത്ത് ഖനന കമ്പനികള്‍ ദേശീയോദ്യാനത്തിലും അതിനടുത്ത പ്രദേശങ്ങളിലും ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഖനനത്തിനായുള്ള ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുകയാണ്. പുതിയതായി പണിയുന്ന ആറ് ഖനികള്‍ പാര്‍ക്കിനകത്താണ്. അവ നിര്‍മ്മാണ ഘട്ടത്തിലാണ്. നമീബിയക്ക് ഭൂമിയിലെ ഏറ്റവും സമ്പന്നമായ യുറേനിയം നിക്ഷേപമുണ്ട്. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ വലിയ യുറേനിയം ഉത്പാദകരും ഏറ്റവും വലിയ കയറ്റുമതിക്കാരുമാകും.
മരുഭൂമിയിലെ മണ്ണിന് 200 മീറ്റര്‍ താഴച്ചയിലെ തുറന്ന ഖനിയായാണ്(open pits) എല്ലാ ഖനിയും നിര്‍മ്മിക്കുക. അവയുടെ മാലിന്യകൂമ്പാരവും, ആസിഡ് നിലയവും, ഭീമന്‍ slurry കുളങ്ങളും ഒക്കെയായി ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഖനികള്‍ വ്യാപിക്കും. വലിയ തോതിലുള്ള ഭൂഗര്‍ഭജല മലിനീകരണമുണ്ടാവും എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭയക്കുന്നത്.
പുതിയ ആണവ നിലയങ്ങള്‍ കാര്‍ബണ്‍ കുറഞ്ഞവയാണെന്നാണ് ബ്രിട്ടണ്‍ അവകാശപ്പെടുന്നത്. ആ ഖനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നമീബിയ നര്‍മ്മിക്കുന്ന കല്‍ക്കരി നിലയങ്ങളും അങ്ങനെയെന്ന് അവര്‍ പറയുന്നു. തെക്കെ ആഫ്രിക്കയില്‍ നിന്ന് 24 ലക്ഷം ടണ്‍ കല്‍ക്കരി പ്രതിവര്‍ഷം വേണ്ടിവരും ഇതിന്. അത് പ്രതിവര്‍ഷം ഒരു കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്തിക്കും.
കുറവ് കാര്‍ബണ്‍ കാല്‍പ്പാടുള്ളത് എന്ന പദ്ധതിയിട്ടാണ് ബ്രിട്ടണ്‍ ആണവോര്‍ജ്ജം വികസിപ്പിക്കുന്നത്. എന്നാല്‍ drilling, blasting, excavating, separating, ബ്രിട്ടണിലേക്ക് യുറേനിയം കടത്തുന്നത് തുടങ്ങിയവ കണക്കിലെടുത്തിട്ടില്ല.
ഖനികള്‍ പ്രതിവര്‍ഷം 5.3 കോടി ടണ്‍ ജലം ഉപയോഗിക്കുമെന്നാണ് Observer പറയുന്നത്. നമീബിയയില്‍ സര്‍ക്കാര്‍ കമ്പനി വിതരണം ചെയ്യുന്ന ജലത്തിന്റെ 75% ല്‍ അധികമാണിത്. തീരത്ത് നിന്നും 56 കിലോമീറ്ററിലധികം ജലം പമ്പ് ചെയ്യേണ്ടിവരും. യുറേനിയം ഖനികളുടെ വികസനം ആണവ വികിരണമുള്ള മണ്ണിന്റെ മലകള്‍ അവശിഷ്ടമായി പിന്‍തള്ളും.
– സ്രോതസ്സ് guardian.co.uk