കൊളംബിയ സര്‍വ്വകലാശയിലെ Columbia Water Center സംഘടിപ്പിച്ച “The World’s Water Crisis – Peak Water and Moving To A Sustainable World” എന്ന സെമിനാറില്‍ പ്രഭാഷണം അവതരിപ്പിക്കാനും അമേരിക്ക അനുഭവിക്കുന്ന പല ജല പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കാനും Dr. Peter Gleick ന് അതിയായ സന്തോഷമുണ്ടായിരുന്നു. കുപ്പിവെള്ളത്തിന്റെ ശക്തനായ വിമര്‍ശകനായിട്ടുകൂടി അദ്ദേഹത്തിന്റെ മുമ്പില്‍ Poland Springs എന്ന കുപ്പിവെള്ളം പ്രസംഗത്തിന്റെ ചടങ്ങുപോലെ വെച്ചു. വളരെ കുറച്ച് സമയം കൊണ്ടാണ് കുപ്പിവെള്ളം നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്.
കുപ്പിവെള്ളം മുമ്പിലിരിക്കുന്നത് കണ്ട് Gleik സംസാരം നിര്‍ത്തി. കുപ്പി കൈയ്യിലെടുത്ത് അത് നോക്കിയിട്ടി പറഞ്ഞു, “ഇല്ല, ഇതിനെക്കുറിച്ച് ഞാന്‍ അഭിപ്രായമൊന്നും പറയുന്നില്ല.” അല്‍പ്പനേരത്തിന് ശേഷം അദ്ദേഹം അഭിപ്രായം മാറ്റിയിട്ട് Maine ലെ പ്രസിദ്ധമായ Poland Spring നെക്കുറിച്ച് സംസാരിച്ചു തുടങ്ങി. കുപ്പിവെള്ള ബിസിനസ് എങ്ങനെ ആ അരുവിയെ ഇല്ലാതെയാക്കി എന്നതിനെക്കുറിച്ച്. വേറെ കുടിവെള്ളം നല്‍കാാത്തതിനാല്‍ പ്രഭാഷകന് കുപ്പി പൊട്ടിച്ച് വെള്ളം കുടിക്കേണ്ടിവന്നു.
ബോധമില്ലാതെ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ചത് കൊളംബിയ സര്‍വ്വകലാശയുടെ ഉത്തരവാദിത്തമില്ലായ്മയാണ്. ഈ പരിപാടി ആസൂത്രണം ചെയ്തവര്‍ അല്‍പ്പം ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍ New York City ടാപ്പ് വെള്ളം ഒരു ഗ്ലാസില്‍ അദ്ദേഹത്തിന് നല്‍കിയേനെ. കൊളംബിയ ആ കുപ്പിവെള്ളം വാങ്ങിയില്ലെങ്കില്‍ കമ്പനി പൂട്ടിപ്പോകുമായിരുന്നോ? ഇല്ല. കുപ്പിവെള്ള കമ്പനികള്‍ അത്ര വേഗം ഇല്ലാതാകുകയില്ല.
പല സ്ഥലങ്ങളിലും ജലധാര [നമ്മുടെ നാട്ടിലേതില്‍ നിന്ന് വ്യത്യസ്ഥമായി അമേരിക്കയില്‍ വെള്ളം മുകളിലേക്ക് ചീറ്റുന്ന ടാപ്പുകളാണ് ആളുകള്‍ വെള്ളം കുടിക്കാനായി ഉപയോഗിച്ചിരുന്നത്]ഉപയോഗ ശൂന്യമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട്. ഇതിനാല്‍ കുപ്പിവെള്ളം വാങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിതരായിരിക്കുന്നു. കുപ്പിവെള്ളം ടാപ്പ് വെള്ളത്തെക്കാള്‍ ശുദ്ധവും നല്ലതുമാണെന്ന പ്രചാരണം നാം നിരന്തരം കേള്‍ക്കുന്നതിനാല്‍ നമ്മേ സുസ്ഥിരമല്ലാത്തതും വില കൂടിയതുമായ കുപ്പിവെള്ളത്തെ ആശ്രയിക്കാന്‍ നമ്മേ നിര്‍ബന്ധിപ്പിക്കുന്നു.
നിങ്ങള്‍ ഒരു കുപ്പി വെള്ളം വാങ്ങിതോ അത് വലിച്ചെറിയുന്നതോ അത്ര വലിയ കാര്യമൊന്നും അല്ലന്ന് തോന്നാം. എന്നാല്‍ അത് തെറ്റാണ്. മൊത്തത്തിലുള്ള പാരിസ്ഥിതിക ആഘാതവും പൊതു ജല വിതരണത്തിനുണ്ടാകുന്ന കുറവും നോക്കുമ്പോള്‍ അത് വലിയ ഒരു പ്രശ്നമാണ്.
അമേരിക്കയിലെ ധാരാളം മുന്‍സിപ്പാലിറ്റികളും കോളേജുകളും തങ്ങളുടെ സമൂഹത്തിലേക്ക് ടാപ്പ് വെള്ളം തിരികെ എത്തിക്കുമെന്ന പ്രതിജ്ഞ എടുത്തിരിക്കുന്നവരാണ്. കൊളംബിയ സര്‍വ്വകലാശക്ക് തങ്ങളുടെ ഗ്രേഡ് താഴരുതെന്ന് ആഗ്രഹമുണ്ടെങ്കില്‍ പ്രതിജ്ഞ എടുക്കൂ. Free Your Event From Bottled Water ല്‍ നിന്ന് ക്രഡിറ്റ് എടുക്കാം. A++ കിട്ടണമെങ്കില്‍ സര്‍വ്വകലാശാലക്ക് ശരിക്കും അവരുടെ ജലധാരകള്‍ നന്നാക്കുകയും കൂടുതലെണ്ണം സ്ഥാപിക്കുകയും വേണം. കൊളംബിയയുടെ പൊള്ളയായ ഹാളുകളില്‍ Gleick സംസാരിച്ച ജല സുസ്ഥിരത നേടാനുള്ള ഗൌരവമാര്‍ന്ന ശ്രമമാവും ഇത്.
– സ്രോതസ്സ് alternet.org