നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും

ഒരു നൂറ്റാണ്ട് മുമ്പ് നമീബീയയിലെ വരണ്ട മരുഭൂമിയില്‍ വജ്രം കണ്ടെത്തിയത് മുതല്‍ അവരുടെ പ്രധാന കയറ്റുമതി വജ്രമായിമാറി. എന്നാല്‍ ആഗോള ആവശ്യകത ഇടിഞ്ഞതോടെ സര്‍ക്കാര്‍ യുറേനിയവും പ്രകൃതിവാതകവും പര്യവേഷണം നടത്തുകയാണ്.

1994 ല്‍ നമീബിയയുടെ South West Africa People’s Organisation (SWAPO) ആണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഖനന ഭീമനായ De Beers മായി തുല്യ അവകാശത്തിലുള്ള ഒരു കരാറില്‍ ഒപ്പ് വെച്ചിരുന്നു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കൊയ്യുക എന്നത് ഉറപ്പാക്കാനുള്ള പരിപാടിയായിരുന്നു.

നമീബിയ 1990 ല്‍ തെക്കെ ആഫ്രിക്കയില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ De Beers ക്ക് അവിടെ ദീര്‍ഘകാലത്തെ ഖനന ലൈസന്‍സുണ്ട്. അവരുടെ കമ്പനിയായ Namdeb വഴി സര്‍ക്കാര്‍ De Beers നെ അവരുടെ വജ്രം മുറിക്കുന്നതിനും പോളീഷ് ചെയ്യുന്നതിനുമുള്ള NamGem എന്ന ഫാക്റ്ററി സ്ഥാപിച്ച് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന രത്നങ്ങള്‍ process ചെയ്യുന്നു.

എന്നാല്‍ തൊഴിലില്ലായ്മ 40% ആയ രാജ്യത്ത് അത് അധികം തൊഴിലവസരങ്ങളുണ്ടാക്കിയില്ല.

ആഗോള സാമ്പത്തിക പ്രതിസന്ധി കാരണം ചിലവ് ചുരുക്കാനായി Namdeb തൊഴിലാളികളില്‍ പകുതി പേരെ പിരിച്ചുവിട്ടു.

സ്രോതസ്സ് കുറയുന്നതിനാലും വജ്യത്തിന്റെ ആവശ്യകത കുറയുന്നതിനാലും സര്‍ക്കാര്‍ മറ്റ് വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. 2020 ല്‍ De Beers ന്റെ ഖനന ലൈസന്‍സ് കാലാവധി തീരുന്നതിന് മുമ്പ് രത്നശേഖരം ഇല്ലാതാകും.

തീരക്കടലിലുള്ള പ്രകൃതിവാതക നിക്ഷേപവും യുറേനിയവും ആണ് സാമ്പത്തിക വളര്‍ച്ചക്കുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍.

1970കള്‍ക്ക് ശേഷം Rossing Uranium ആണ് നമീബിയയിലെ ഏക യുറേനിയം ഖനി. പടിഞ്ഞാറേ മരുഭൂമിയില്‍ രണ്ടാമത്തെ ഖനി രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചു തുടങ്ങി.

World Nuclear Association ന്റെ അഭിപ്രായത്തില്‍ ലോകത്തെ മൊത്തം യുറേനിയം ആവശ്യകതയുടെ 10% ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ രണ്ട് ഖനികള്‍ക്കും കൂടിയുണ്ട്.

അതുകൊണ്ട് യുറേനിയം ഖനനം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങി.

യുറേനിയത്തിനായി 40 ല്‍ അധികം exclusive prospecting licenses (EPLs) ഉം യുറേനിയം ഖനനത്തിനായി 12 ഖനന ലൈസന്‍സും സര്‍ക്കാര്‍ നല്‍കി. നമീബിയ ഇപ്പോള്‍ 5,000 ടണ്‍ യുറേനിയം ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു.

2008 ന് ശേഷം അവര്‍ യുറേനിയം ഓക്സൈഡ് ഉത്പാദിപ്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആറാം സ്ഥനത്തു നിന്ന് ക്യാനഡ, കസാഖിസ്ഥാന്‍, ആസ്ട്രേലിയ ഇവര്‍ക്ക് ശേഷം നാലാമത്തെ വലിയ ഉത്പാദകരായി അവര്‍.

നമീബിയില്‍ പുതിയ യുറേനിയം നിക്ഷേപം കണ്ടെത്തിയതായി ആസ്ട്രേലിയന്‍ കമ്പനിയായ Extract Resources സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.

ഈ നിക്ഷേപത്തില്‍ നിന്ന് അടുത്ത 20 വര്‍ഷത്തേക്ക് 1.48 കോടി പൌണ്ട് യുറേനിയം ഓക്സൈഡ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

തീരക്കടല്‍ പ്രകൃതിവാതക പ്രദേശമായ Kudu gas fields ല്‍ നിന്ന് 800 MW നിലയത്തിനായി 1.3 trillion cubic feet ഇന്ധനം ശേഖരിക്കാനുള്ള വികസനപരിപാടികള്‍ അവര്‍ ചെയ്യുന്നു.

ഐറിഷ് കമ്പനിയായ Tullow Oil ലും റഷ്യയുടെ Gazprom ഉം ഈ പദ്ധതിയില്‍ കണ്ണ് വെച്ചിട്ടുണ്ട്. Gazprom സര്‍ക്കാരുമായി പുതിയ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 100 കോടി ഡോളറിന്റെ കരാര്‍ ഒപ്പ് വെച്ചു.

— സ്രോതസ്സ് petroleumworld.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s