Akokan ലെ നിരത്തുകളില്‍ ഉയര്‍ന്ന തോതിലുള്ള ആണവ വികിരണം ഗ്രീന്‍ പീസ് കണ്ടെത്തി. കുട്ടികള്‍ കളിക്കുകയും ചെയ്യുന്ന സ്ഥലമാണത്. ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്നത് അറീവയുടെ(AREVA) അഭിപ്രായമാണ്. അവരുടെ റിപ്പോര്‍ട്ട് പറയുന്നത് ആ നിരത്തുകളെല്ലാം സുരക്ഷിതമാണെന്നാണ്.
നൈജറിലെ യുറേനിയം ഖനികളുടെ അടുത്തുള്ള നഗരങ്ങളില്‍ 2003 മുതല്‍ ആണവ മലിനീകരണം കണ്ടത് CRIIRAD എന്ന സ്വതന്ത്ര ലബോറട്ടറിയും പ്രാദേശിക സന്നദ്ധ സംഘടയായ Aghir In’Man ഉം ചേര്‍ന്ന് നടത്തിയ പഠനത്തിന് ശേഷമാണ്.
2007 ല്‍ ഖനികളുടെ അടുത്തുള്ള Akokan ഗ്രാമത്തില്‍ CRIIRAD അപകടകരമായ നിലയിലുള്ള വികിരണം കണ്ടെത്തി. ഫ്രഞ്ച് ആണവ ഭീമനായ അറീവയാണ് ഈ ഖനികള്‍ നടത്തുന്നത്. അവര്‍ ഈ ആരോപണം ശരിവെച്ചു.
ആ വര്‍ഷം ഒക്റ്റോബറില്‍ ഖനി നടത്തുന്ന അറീവയും subsidiary ആയ COMINAK ഉം മലിനീകരണം പരിഹരിക്കാം എന്ന വാഗ്ദാനം നല്‍കി. 2009 സെപ്റ്റംബറില്‍ ശുദ്ധീകരണം പൂര്‍ത്തിയായെന്നും നിരത്തുകള്‍ സുരക്ഷിതമാണെന്നും അറീവ അറിയിച്ചു.
ഇത് പൂര്‍ണ്ണമായും തെറ്റാണ് ഇപ്പോള്‍ വ്യക്തമാകുന്നു.
Akokan നിരത്തുകളില്‍ ഇപ്പോഴും ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുണ്ട്. അറീവയുടെ ഉറപ്പിനെ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഗ്രീന്‍ പീസിന്റെ കണ്ടെത്തലുകള്‍. ഈ ഗ്രാമത്തിലെ ജനം അനാവശ്യമായി ഉയര്‍ന്ന തോതിലുള്ള ആണവ വികിരണങ്ങള്‍ സഹിക്കുകയാണ്. സാധാരയുള്ളതിനേക്കാള്‍ 500 മടങ്ങ് വരെ വികരണം ഗ്രീന്‍പീസ് പരിശോധനയില്‍ കണ്ടിരുന്നു.
ആണവോര്‍ജ്ജത്തിന്റെ രഹസ്യ വിലയാണിത്: കുറ്റംചെയ്യാത്ത മനുഷ്യര്‍ കുട്ടികള്‍ എന്നിവര്‍ ആണവവികിരണമെല്‍ക്കുന്നു, ചൂഷണം ചെയ്യപ്പെടുന്നു, അപകടം നേരിടുന്നു. ഇത് ആണവ വ്യവസായത്തിന്റെ തിളങ്ങുന്ന പരസ്യ പുസ്തകങ്ങളിലും വെബ് സൈറ്റുകളിലും കാണില്ല.
നാം ആണവോര്‍ജ്ജത്തെ നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കുപയോഗിക്കുകയാണെങ്കില്‍ നാം ഇത് അംഗീകരിക്കണം. ഫ്രാന്‍സിലെ വിളക്കുകള്‍ കത്തിക്കുന്നതിനുപയോഗിക്കുന്നത് നൈജറില്‍ നിന്നുള്ള യുറേനിയമാണ്. ആണവ നിലയങ്ങള്‍ക്ക് യുറേനിയം അത്യാവശ്യമായ ഒന്നാണ്. യുറേനിയം നേടാന്‍ ജനം കഷ്ടപ്പാട് സഹിക്കണം. ലോകത്തെവിടെയും യുറേനിയം ഖനനം ചെയ്താലും അവിടുത്തെ അവസ്ഥയാണിത്. നിങ്ങള്‍ സ്വയം ചോദിക്കൂ: ഒരു യുറേനിയം ഖനിയുടെ അടുത്ത് താമസിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
നൈജറിലെ പൊടിപിടിച്ച നിരത്തുകളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കരുതെന്ന് ആണവ വ്യവസായത്തിന് ആഗ്രഹമുണ്ട്. പകരം നിങ്ങള്‍ ശുദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജത്തെക്കുറിച്ച് നിങ്ങള്‍ ആലോചിക്കണമെന്നും അവര്‍ കരുതുന്നു. Akokan ലെ നിരത്തുകള്‍ ശുദ്ധമാണോ? അവിടുത്തെ ജനം സുരക്ഷിതരാണോ?
തങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അറിവയെ വിശ്വസിക്കാനാവില്ല എന്ന് അവര്‍ തന്നെ തെളിയിച്ചിരിക്കുകയാണ്. ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ഖനനം നടക്കുന്ന പ്രദേശത്തിനടുത്ത് ജീവിക്കുന്ന ജനങ്ങളെ അറീവയുടെ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള പെട്ടന്നുള്ള നടപടിയെടുക്കണം.
– സ്രോതസ്സ് greenpeace.org