കലയും, സത്യവും, രാഷ്ട്രീയവും

അമേരിക്ക കഴിഞ്ഞ 40 വര്‍ഷത്തിലധികമായി സോമോസാ(Somoza) ഏകാധിപത്യത്തെ പിന്‍താങ്ങി. 1979 ല്‍ നിക്വരാഗ്വയിലെ ജനങ്ങള്‍ സാന്‍ഡിനിസ്റ്റയുടെ (Sandinistas) നേതൃത്വത്തിലുള്ള ഒരു ജനകീയ വിപ്ലവം ആ ഏകാധിപത്യ ഭരണത്തെ തകര്‍ത്തു.

സാന്‍ഡിനിസ്റ്റ എല്ലാം തികഞ്ഞവരായിരുന്നില്ല. അവര്‍ക്ക് നല്ല തോതില്‍ ധിക്കാരികളായിരുന്ന അവരുടെ രാഷ്ട്രീയ തത്വചിന്തയില്‍ ധാരാളം വൈരുദ്ധ്യങ്ങളടങ്ങിയിരുന്നു. എന്നാല്‍ അവര്‍ ബുദ്ധിമാന്‍മാരും, യുക്തിയുള്ളവരും, സംസ്കാരമുള്ളവരുമായിരുന്നു. അവര്‍ സുസ്ഥിരമായ, മാന്യമായ, pluralistic സമൂഹത്തെ സൃഷ്ടിച്ചു. വധശിക്ഷ ഇല്ലാതെയാക്കി. പട്ടിണിക്കാരായ ലക്ഷക്കണക്കിന് കര്‍ഷകരെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. 2,000 സ്കൂളുകള്‍ സ്ഥാപിച്ചു. വലിയ ഒരു സാക്ഷരതാ പ്രവര്‍ത്തനം നടത്തി രാജ്യത്തെ നിരക്ഷരത ഏഴിലൊന്നില്‍ താഴെയാക്കി. സൌജന്യ വിദ്യാഭ്യാസം സ്ഥാപിച്ചു. ഒപ്പം സൌജന്യ ആരോഗ്യ സംരക്ഷണവും. കുട്ടികളുടെ മരണ നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. പോളിയോ ഇല്ലാതെയാക്കി.

അമേരിക്ക ഈ നേട്ടങ്ങളെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിധ്വംസനം ആയി ഇകഴ്ത്തിക്കെട്ടി. ഒരു അപകടകരമായ ഉദാഹരണമായാണ് ഇതിനെ അമേരിക്കന്‍ സര്‍ക്കാര്‍ കണ്ടത്. നിക്വരാഗ്വയില്‍ സാമൂഹ്യ, സാമ്പത്തിക നീതിയുടെ അടിസ്ഥാനപരമായ norms അനുവദിച്ചാല്‍, വിദ്യാഭ്യാസത്തിന്റേയും ആരോഗ്യപരിരക്ഷയുടേയും നില മെച്ചപ്പെടുത്തിയാല്‍, സാമൂഹ്യ ഐക്യവും ദേശീയ ആത്മാഭിമാനവും വര്‍ദ്ധിച്ചാല്‍ അയല്‍ രാജ്യങ്ങളും അതേ പോലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും അതേ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. ആ സമയത്ത് status quo യ്ക്ക് എതിരെ എല്‍ സാല്‍വഡോറിലും ശക്തമായ എതിര്‍പ്പ് വളര്‍ന്നുവരുകയായിരുന്നു.

“കള്ളത്തിന്റെ ഒരു tapestry” നമുക്ക് ചുറ്റുമുണ്ടെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ. നിക്വരാഗ്വ ഒരു “ഏകാധിപത്യ dungeon” ആണെന്നാണ് പ്രസിഡന്റ് റീഗണ്‍ സാധാരണ പറയുന്നത്. മാധ്യമങ്ങള്‍ അത് അതുപോലെ എടുത്തു. അത് കൃത്യവും ന്യായവുമായ അഭിപ്രായമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാരും പറഞ്ഞു. എന്നാല്‍ സാന്‍ഡിനിസ്റ്റ സര്‍ക്കാരിന്റെ കീഴില്‍ ഒരു മരണ സംഘം പ്രവര്‍ത്തിച്ചിരുന്നു എന്നതിന് ഒരു തെളിവുമില്ല. പീഡനത്തിന്റേയും ഒരു തെളിവുമില്ല. സ്ഥിരമായ സൈനിക ക്രൂരതയുടേയും ഒരു റിക്കോഡുമില്ല. ഒരു പുരോഹിതനേയും നിക്വരാഗ്വയില്‍ കൊന്നില്ല. എന്നാല്‍ തൊട്ടടുത്തുള്ള രാജ്യങ്ങളായ എല്‍ സാല്‍വഡോറിലും ഗ്വാട്ടിമാലയിലും ഏകാധിപത്യ ഭരണം രണ്ട് Jesuit മതപ്രചാരകരേയും, ഒരു Maryknoll മതപ്രചാരനേയും കൊന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ 1954 ല്‍ അമേരിക്ക തകര്‍ത്തു. പിന്നീട് അവിടെ ഭരിച്ച സൈനിക ഏകാധിപത്യ ഭരണം രണ്ട് ലക്ഷത്തിലധികം പേരെ കൊന്നൊടുക്കി.

ലോകത്തെ ആറ് പ്രധാനപ്പെട്ട Jesuits ആണ് 1989 ല്‍ സാന്‍ സാല്‍വഡോറിലെ Central American University യില്‍ കൊലചെയ്യപ്പെട്ടു. അമേരിക്കയിലെ ജോര്‍ജ്ജിയയില്‍ സ്ഥിതിചെയ്യുന്ന Fort Benning ല്‍ പരിശീലനം നേടിയ Alcatl റെജിമന്റിന്റെ ഒരു ബെറ്റാലിയന്‍ ആണത് ചെയ്തത്. അത്യധികം ധീരനായ ഈ മനുഷ്യന്‍ ആര്‍ച്ബിഷപ്പ് റൊമേരോ(Romero) പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുമ്പോഴായിരുന്നു അദ്ദേഹത്തെ കൊന്നത്. 75,000 ആളുകള്‍ കൊല്ലപ്പെട്ടു. എന്തിനാണ് അവരെ കൊന്നത്? ഒരു നല്ല ജീവിതം സാധ്യമാണെന്നും അത് നേടിയെടുക്കാനാവും എന്ന് വിശ്വസിച്ചതിനാണ് അവരെ കൊന്നത്. ആ വിശ്വാസം അവരെ കമ്യൂണിസ്റ്റുകള്‍ എന്ന് മുദ്രകുത്തി. status quo, അന്തമില്ലാത്ത ദാരിദ്ര്യം, രോഗം, അടിച്ചമര്‍ത്തലും ഒക്കെ ചോദ്യം ചെയ്തതിനാണ് അവരെ കൊന്നത്.

അമേരിക്ക അവസാനം സാന്‍ഡിനിസ്റ്റ സര്‍ക്കാരിനെ താഴെയിറക്കി. അതിന് കുറച്ച് വര്‍ഷങ്ങളും വലിയ പ്രതിഷേധവും വേണ്ടിവന്നു. ജനം വീണ്ടും ദാരിദ്ര്യത്തില്‍ അമര്‍ന്നു. ചൂതാട്ട സ്ഥലങ്ങള്‍ രാജ്യത്തേക്ക് വീണ്ടും തിരികെയെത്തി. സൌജന്യ ആരോഗ്യസംരക്ഷണവും സൌജന്യ വിദ്യാഭ്യാസവും ഇല്ലാതെയായി. വലിയ വ്യവസായങ്ങള്‍ വീണ്ടുമെത്തി. “ജനാധിപത്യം” പുനസ്ഥാപിക്കപ്പെട്ടു.

എന്നാല്‍ ഈ “നയം” മദ്ധ്യ അമേരിക്കയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ലോകം മൊത്തം അതാണ് നടപ്പാക്കിയത്. അത് ഒരിക്കലും അവസാനിച്ചിട്ടുമില്ല. അത് ഒരിക്കലും സംഭവിച്ചില്ല എന്ന ഭാവത്തോടെ വീണ്ടും ആവര്‍ത്തിക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, ലോകം മൊത്തമുള്ള വലത് പക്ഷ സൈനിക ഏകാധിപത്യങ്ങളെ അമേരിക്ക പിന്‍താങ്ങുകയോ സഹകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇന്‍ഡോനേഷ്യ, ഗ്രീസ്, ഉറുഗ്വേ, ബ്രസീല്‍, പരാഗ്വേ, ഹെയ്തി, ടര്‍കി, ഫിലിപ്പീന്‍സ്, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, ചിലി. [ലിസ്റ്റ് ഇതിലും കൂടുതലാണ്.] അമേരിക്കയെക്കുറിച്ചുള്ള ഭീതി 1973 ലാണ് ചിലിയിലെത്തിയത്. അത് മറക്കാനോ മാപ്പ് കൊടുക്കാനോ പറ്റാത്തതാണ്.

ലക്ഷക്കണക്കിന് ആളുകള്‍ ഈ രാജ്യങ്ങള്‍ കൊല്ലപ്പെട്ടു. അത് സംഭവിച്ചോ? അതെല്ലാം അമേരിക്കയുടെ വിദേശകാര്യനയത്താലാണോ സംഭവിച്ചത്‍? അതെ എന്നാണ് ഉത്തരം. അത് സംഭവിച്ചു. അമേരിക്കയുടെ വിദേശകാര്യനയത്താലാണ് അത് സംഭവിച്ചത്. പക്ഷേ നിങ്ങള്‍ക്കത് അറിയില്ല. അത് ഒരിക്കലും സംഭവിച്ചിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല. അത് സംഭവിക്കുമ്പോഴും അത് സംഭവിച്ചില്ല. അത് കാര്യമല്ല. അതിനെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമില്ല. അമേരിക്ക നടത്തുന്ന കുറ്റകൃത്യങ്ങള്‍ വ്യവസ്ഥാപിതമാണ്, സ്ഥിരമാണ്, അധര്‍മ്മമാണ്, നിര്‍ദ്ദയമാണ്. എന്നാല്‍ വളരെ കുറവ് ആളുകളെ അതിനെക്കുറിച്ച് സംസാരിക്കുന്നുള്ളു. അത് അമേരിക്കയുടെ കൈയ്യില്‍ തന്നെ തിരികെക്കൊടുക്കണം. അത് ലോകം മൊത്തം അധികാരത്തെ നിശബ്ദമായി കൗശലത്താല്‍ സാധിക്കുകയാണ് ചെയ്തത്. സമ്പൂര്‍ണ്ണമായ നന്മയുടെ ശക്തി എന്ന് masquerading. അത് മിടുക്കന്‍, വിജയിച്ച ഹിപ്നോട്ടിസം ആണ്.

അമേരിക്ക അറ്റവും നല്ല പ്രകടനമാണ് റോഡില്‍ നടത്തുന്നത് എന്ന് സംശയമില്ലതെ പറയാം. നിഷ്ടൂരമായ, ദയയില്ലാത്ത, നിന്ദ്യമായ, ഉദാസീനമായതാണെങ്കിലും വളരെ ബുദ്ധിപൂര്‍വ്വമായ ഒന്നാണ്. വില്പനക്കാരനെ പോലെ അത് സ്വന്തം കാര്യം നോക്കുന്നു. അതിന്റെ ഏറ്റവും വില്‍ക്കുന്ന ഉല്‍പ്പന്നം സ്വയ-പ്രണയമാണ്. അതൊരു വിജയിയാണ്. എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ടെലിവിഷനില്‍ പറയുന്നത് ശ്രദ്ധിക്കൂ. “അമേരിക്കന്‍ ജനങ്ങള്‍” എന്ന് വാചകത്തിലുണ്ടാവും. “ഇത് പ്രാര്‍ത്ഥിക്കാനുള്ള സമയമാണ്. ഇത് അമേരിക്കന്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പ്രതിരോധിക്കേണ്ട സമയമാണ്. അമേരിക്കന്‍ ജനങ്ങളുടെ പേരില്‍ നയങ്ങളേയും പ്രവര്‍ത്തികളേയും എടുക്കുന്ന തങ്ങളുടെ പ്രസിഡന്റിനെ വിശ്വസിക്കണം എന്ന് അമേരിക്കന്‍ ജനങ്ങളോട് ഞാന്‍ പറയുന്നു.” അത് ഒരു scintillating stratagem ആണ്. ചിന്തയെ അകറ്റി നിര്‍ത്താനായി ആണ് ഭാഷയെ ഉപയോഗിക്കുന്നത്. “അമേരിക്കന്‍ ജനങ്ങള്‍” എന്ന വാക്ക് ശരിക്കും ഔപചാരികമായ പ്രതിജ്ഞയുടെ voluptuous ആയ ഒരു മെത്ത നല്‍കുന്നു. നിങ്ങള്‍ ആലോചിക്കേണ്ട കാര്യമില്ല. ആ മെത്തയില്‍ സുഖമായി ചാരിയിരിക്കൂ. ആ മെത്ത നിങ്ങളുടെ ബുദ്ധിയേയും നിങ്ങളുടെ വിമര്‍ശന കഴിവിനേയും ശ്വാസംമുട്ടിക്കും. എന്നാലും അത് സുഖപ്രദമാണ്. ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന 4 കോടി അമേരിക്കക്കാരെ ഇത് ബാധിക്കുന്നില്ല. അമേരിക്കയില്‍ മൊത്തം വ്യാപിച്ച് കിടക്കുന്ന ജയിലുകളില്‍ കിടക്കുന്ന 20 ലക്ഷം സ്ത്രീ-പുരുഷന്‍മാരേയും ഇത് ബാധിക്കുന്നില്ല.

ചെറിയ പ്രശ്നങ്ങളെക്കുറിച്ച് അമേരിക്ക ശ്രദ്ധിക്കുകയേയില്ല. പേടിയും ദാക്ഷണ്യവും ഇല്ലാതെയാണ് അമേരിക്ക കാര്‍ഡ് ഇറക്കുന്നത്. ഐക്യരാഷ്ട്രസഭയെക്കുറിച്ചോ, അന്തര്‍ദേശീയ നിയമങ്ങളെക്കുറിച്ചോ ഗൌനിക്കുന്നതേയില്ല. അവ തളര്‍ന്നതോ പരിഗണിക്കാണ്ടത്തതോ ആണെന്നാണ് അവര്‍ കരുതുന്നത്. അതിന് അതിന്റെ സ്വന്തം bleating ചെറിയ ആട്ടിന്‍കുട്ടി പിറകിലുണ്ട്: ദയനീയമായ supine മഹത്തായ ബ്രിട്ടണ്‍.

നമ്മുടെ ധാര്‍മ്മിക സംവേദനശേഷിക്ക് എന്ത് സംഭവിച്ചു? നമുക്ക് അങ്ങനെയൊന്നുണ്ടോ? ആ വാക്കിന്റെ അര്‍ത്ഥമെന്താണ്? ഇക്കാലത്ത് വളരെ കുറവ് മാത്രം ഉപയോഗിക്കുന്ന മന:സാക്ഷി എന്നവാക്കുമായി അതിന് ബന്ധമുണ്ടോ? നമ്മുടെ പ്രവര്‍ത്തികളോട് മാത്രമല്ല നമുക്ക് മന:സാക്ഷിയുണ്ടാകേണ്ടത്. നമ്മുടെ പൊതു ഉത്തരവാദിത്തവുമായും അതിന് ബന്ധമുണ്ടോ? അത് മൊത്തത്തില്‍ ചത്തോ?

ഗ്വാണ്ടാനമോയുടെ കാര്യം നോക്കൂ. നൂറുകണക്കിന് ആളുകളെ ഒരു കേസും ചാര്‍ത്താതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു നിയമ പ്രതിനിധനമോ നിയമ നടപടികളോ ഇല്ല. സാങ്കേതികമായി അനന്തമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഇത് നിയമവിരുദ്ധമായ ഘടനയാണ്. Geneva Convention നെ ധിക്കരിച്ചാണിത് ചെയ്യുന്നത്. അതിനെ സഹിക്കുക മാത്രമല്ല “അന്തര്‍ദേശീയ സമൂഹം” എന്ന് വിളിക്കുന്ന ഒന്ന് അതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല. ഇത് “സ്വതന്ത്ര ലോകത്തിന്റെ നേതാവ്” എന്ന് സ്വയം പ്രഖ്യാപിച്ച ഒരു രാജ്യം ചെയ്യുന്ന ക്രിമിനലായ മര്യാദാലംഘനം ആണ്. ഗ്വാണ്ടാനമോയില്‍ ജീവിക്കുന്നവരെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? അവരെക്കുറിച്ച് മാധ്യമങ്ങള്‍ എന്താണ് പറയുന്നത്? ചിലപ്പോഴൊക്കെ അത് പൊങ്ങിവരാറുണ്ട്. ആറാം പേജിലെ ചെറിയ ഖണ്ഡിക. ഒരിക്കലും തിരിച്ചുവരാത്ത no man’s land ആയാണ് അതിനെ കാണുന്നത്. ഇപ്പോള്‍ അവരില്‍ വളരേറെയാളുകള്‍ നിരാഹാര സമരത്തിലാണ്. അവരെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നു. സ്നേഹപൂര്‍വ്വമല്ല ഇത്. മൂക്കിലൂടെ ഒരു കുഴല്‍ കടത്തുന്നു. നിങ്ങള്‍ ചോര ഛര്‍ദ്ദിക്കും അപ്പോള്‍. അത് പീഡനമാണ്. ബ്രിട്ടീഷ് പൌരന്‍മാരും അതിലുണ്ട്. അതിനെക്കുറിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എന്താണ് പറയുന്ന്? ഒന്നുമില്ല. എന്തുകൊണ്ട്? കാരണം അമേരിക്ക പറഞ്ഞു, “ഗ്വാണ്ടാനമോയിലെ ഞങ്ങളുടെ പ്രവര്‍ത്തി വിമര്‍ശിക്കുന്നത് സൌഹൃദവിരുദ്ധ പ്രവര്‍ത്തിയാണ്. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം എല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ.”[ഇതാണ് ഫാസിസം] ബ്ലയര്‍ വായടച്ചു.

ഇറാഖിലെ അധിനിവേശം ഒരു കൊളളക്കാരന്‍ പ്രവര്‍ത്തിയാണ്. രാഷ്ട്ര ഭീകരവാദത്തിന്റെ നാണമില്ലാത്ത പ്രവര്‍ത്തിയാണ്. അന്തര്‍ദേശീയ നിയമങ്ങളുടെ ശുദ്ധമായ നിന്ദയാണ്. ഒരു കൂട്ടം കള്ളത്തരത്തിലും മാധ്യമങ്ങളുടെ വലിയ കള്ളക്കളിയിലും അടിസ്ഥാനമായ സൈനിക ഇടപെടലായിരുന്നു അധിനിവേശം. മദ്ധ്യപൂര്‍വ്വേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റേയും സാമ്പത്തിക നിയന്ത്രണത്തിന്റേയും കേന്ദ്രീകരണം നടത്താനുള്ള പ്രവര്‍ത്തി. ഇറാഖികളുടെ വിമോചനം പോലുള്ള മറ്റെല്ലാ ന്യായീകരണങ്ങളും പരാജയപ്പെട്ടു. കാരണം ലക്ഷക്കണക്കിന് നിരപരാധികളായ ഇറാഖികളാണ് കൊല്ലപ്പെട്ടത്.

ഇറാഖിലെ ജനങ്ങള്‍ക്ക് നാം പീഡനം, ക്ലസ്റ്റര്‍ ബോംബുകള്‍, യുറേനിയം ചാരം, എണ്ണമറ്റ ആകസ്മിക കൊലപാതകം, ദുരിതം, അധ:പതനം, മരണം എന്നിവയാണ് നല്‍കിയത്. എന്നിട്ട് “മദ്ധ്യപൂര്‍വ്വേഷ്യയിലേക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും കൊണ്ടുവന്നു” എന്ന് വിളിച്ച് പറഞ്ഞു.

എത്രയാളുകളെ കൊന്നാലാണ് നിങ്ങള്‍ക്ക് കൂട്ടക്കൊല എന്നും യുദ്ധക്കുറ്റം എന്നും വിശേഷണം ഉപയോഗിക്കാനാവുക? ഒരു ലക്ഷം? അതോ അതില്‍ കൂടുതലാവും എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ബുഷും ബ്ലയറും International Criminal Court of Justice ന് മുമ്പില്‍ arraigned. ബുഷ് ബുദ്ധിമാനാണ്. International Criminal Court of Justice നെ സാധൂകരിച്ചില്ല. എന്നാല്‍ ബ്ലയര്‍ കോടതിയെ അംഗീകരിച്ചതാണ്. അതുകൊണ്ട് കേസാകും. കോടതിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അയാളുടെ വിലാസം നമുക്ക് കൊടുക്കാം. അത് Number 10, Downing Street, London.

ഈ അവസ്ഥയില്‍ മരണത്തിന് പ്രാധാന്യമില്ല. ബുഷും ബ്ലയറും മരണത്തെ മറച്ച് വെച്ചിരിക്കുകയാണ്. കുറഞ്ഞത് ഒരുലക്ഷം ഇറാഖികള്‍ അമേരിക്കയുടെ ബോംബുകളും മിസൈലുകളും കാരണം മരിച്ചു. [ഇത് 2005 ലെ കണക്കാണ്] ഈ ആളുകള്‍ക്ക് ഒരു പ്രാധാന്യവുമില്ല. അവരുടെ മരണം നടന്നിട്ടില്ല. അവര്‍ ശൂന്യരാണ്. അവര്‍ മരിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുമില്ല. “ശവശരീരങ്ങളുടെ കണക്ക് ഞങ്ങളെടുക്കാറില്ല” എന്ന് അമേരിക്കന്‍ ജനറല്‍ Tommy Franks പറഞ്ഞു.

കൈയ്യേറ്റത്തിന്റെ തുടക്കത്തില്‍ ബ്രിട്ടണിലെ പത്രങ്ങളുടെ മുഖതാളില്‍ ടോണി ബ്ലയര്‍ ഒരു കൊച്ച് ഇറാക്കി കുട്ടിയെ ഉമ്മവെക്കുന്നതിന്റെ ചിത്രം കൊടുത്തിരുന്നു. “A grateful child,” എന്നായിരുന്നു അടിക്കുറിപ്പ്. കുറച്ച് ദിവസങ്ങള്‍ക്ക് രണ്ട് കൈകളും നഷ്ടപ്പെട്ട നാല് വയസ് പ്രായമായ ഒരു കുട്ടിയുടെ ചിത്രവും വാര്‍ത്തയും അകത്തെ താളില്‍ വന്നു. മിസൈല്‍ പതിച്ച് ആ കുട്ടിയുടെ കുടുംബം പൊട്ടിച്ചിതറി. അവന്‍ മാത്രമാണ് രക്ഷപെട്ടത്. “എന്ന് എനിക്ക് എന്റെ കൈകള്‍ തിരിച്ച് കിട്ടും?” എന്ന് അവന്‍ ചോദിച്ചു. ആ വാര്‍ത്ത ആരും പിന്നീട് ആവര്‍ത്തിച്ചില്ല. ബ്ലയര്‍ ആ കുട്ടിയെ ലാളിച്ചുമില്ല. മറ്റ് ശവശരീരങ്ങളേയും. ചോര വൃത്തികെട്ടതാണ്. ആത്മാര്‍ത്ഥതയോടെ നിങ്ങള്‍ ടെലിവിഷന്‍ ക്യാമറക്ക് മുമ്പില്‍ സംഭാഷണം നടത്തുമ്പോള്‍ അത് നിങ്ങളുടെ കുപ്പായം വൃത്തികേടാക്കും.

2,000 അമേരിക്കക്കാര്‍ മരിച്ചത് ഒരു സംഭ്രമം ആണ്. ഇരുളിലാണ് അവരെ ശവക്കല്ലറകളിലേക്ക് കൊണ്ടുപോയത്. ശവസംസ്കാരം unobtrusive ആയിരുന്നു. out of harm’s way. അംഗഹീനമായവര്‍ അവരുടെ കിടക്കയില്‍ കിടന്ന് അഴുകി. ചിലര്‍ അവരുടെ ജീവിതകാലം മുഴുവനും. അതുകൊണ്ട് മരുച്ചവരും മുറിവേറ്റവരും വ്യത്യസ്ഥ ശവക്കലറകളില്‍ കിടന്ന് അഴുകുകയാണ്.

അമേരിക്കക്ക് ഇപ്പോള്‍ തങ്ങളുടെ ചീട്ടുകള്‍ മേശപ്പുറത്ത് വെക്കാന്‍ മടിയില്ല എന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. “full spectrum dominance” ആണ് ഇപ്പോള്‍ അതിന്റെ പ്രഖ്യാപിത ഔദ്യോഗിക നയം. ഇത് എന്റെ വാക്കല്ല. അത് അവരുടെ വാക്കാണ്. “full spectrum dominance” എന്നതുകൊണ്ട് കര, കടല്‍, വായൂ, ശൂന്യാകാശം, എല്ലാ വിഭവങ്ങളും എന്നിവയുടെ പൂര്‍ണ്ണ നിയന്ത്രണം എന്നാണ് ഉദ്ദേശിക്കുന്നത്.

ലോകം മൊത്തം അമേരിക്ക ഇപ്പോള്‍ 132 രാജ്യങ്ങളിലായി 702 സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ബഹുമാനപ്പെട്ട സ്വീഡനെ ഒഴുവാക്കിയിട്ടുണ്ട്. അവര്‍ എങ്ങനെ അവിടൊക്കെ എത്തി എന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷേ അവര്‍ അവിടെയെല്ലാമുണ്ട്. [2005 ലെ കണക്കാണിത്. ഇപ്പോള്‍ അവര്‍ക്ക് 1400 സൈനിക കേന്ദ്രങ്ങളുണ്ട്.]

അമേരിക്ക 8,000 പ്രവര്‍ത്തിക്കാന്‍ തയ്യാറായ ആണവായുധങ്ങള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. 2,000 എണ്ണം hair-trigger alert ല്‍ ആണ്. 15 മിനിട്ടത്തെ സൂചനക്കകം തൊടുത്തുവിടാവുന്നവ. bunker busters എന്ന പുതിയ തരം ആണവശക്തിയുടെ ഗവേഷണം അവര്‍ നടത്തുന്നു. ബ്രിട്ടീഷുകാര്‍ ഇതുമായി നല്ല രീതിയില്‍ സഹകരിക്കുന്നു. Trident എന്ന അവരുടെ മിസൈലിനെ മാറ്റണമെന്നാണ് അവരുടെ ആഗ്രഹം. ആരെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത് എന്നോര്‍ത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്? ബിന്‍ ലാദന്‍? നിങ്ങളോ? ഞാനോ? Joe Dokes? ചൈനയോ? പാരീസോ? ആര്‍ക്കറിയാം? ഈ ഭ്രാന്ത്, ആണവായുധങ്ങള്‍ കൈവശം വെക്കുകയും, അത് കാട്ടി ഭീഷണിപ്പെടുത്തുന്നതും അമേരിക്കയുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ ഹൃദയമാണ് എന്ന് മാത്രം നമുക്കറിയാം. അമേരിക്ക സ്ഥിരമായ സൈനിക നടപടികളുമായി മുന്നോട്ടു പോകും എന്നും അതിന് ഒരു കുറവും ഉണ്ടാകില്ല എന്നും നാം സ്വയം മനസിലാക്കണം.

ആയിരക്കണക്കിന്, ചിലപ്പോള്‍ ദശലക്ഷക്കണക്കിന് അമേരിക്കന്‍ പൌരന്‍മാര്‍ അമേരിക്കയുടെ നയങ്ങളെ ഓര്‍ത്ത് വിഷമിക്കുന്നവരും, നാണംകെടുന്നവരും, ദേഷ്യമുള്ളവരുമാണ്. പക്ഷേ ഒത്തുചേര്‍ന്ന ഒരു രാഷ്ട്രീയ ശക്തി ഇതുവരെ സംഘടിതമായില്ല. എന്നാല്‍ ആകാംഷ, അസ്ഥിരത, പേടി ഒക്കെ ദിവസവും അമേരിക്കയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് കുറയില്ല.

നാം കണ്ണാടിയില്‍ നോക്കുമ്പോള്‍ നാം നേരിടുന്ന രൂപം കൃത്യമായുള്ളതാണെന്ന് നമ്മള്‍ കരുതുന്നു. ഒരു മില്ലീമീറ്റര്‍ നീങ്ങൂ, രൂപം മാറിയെന്ന് നിങ്ങള്‍ക്ക് കാണാം. അന്തമില്ലാത്ത പ്രതിബിംബങ്ങളുടെ നിരയെയാണ് നാം നോക്കുന്നത്. ചിലപ്പോള്‍ ഒരു എഴുത്തുകാരന് കണ്ണാടി പൊട്ടിക്കേണ്ടിവരും. കാരണം കണ്ണാടിയുടെ മറുവശത്ത് നിന്ന് സത്യം നമ്മളെ തുറിച്ചുനോക്കുന്നുണ്ടാവും.

നിലനില്‍ക്കുന്ന വലിയ വൈചിത്ര്യങ്ങള്‍ക്കും, പിന്‍മാറാത്ത, വ്യതിചലിക്കാത്ത, തീഷ്ണമായ ബൌദ്ധിക ദൃഢനിശ്ചയത്തിനും അപ്പുറം പൌരന്‍ എന്ന നിലയില്‍ നമ്മുടെ ജീവിതത്തിന്റേയും സമൂഹത്തിന്റേയും ശരിയായ സത്യം നിര്‍വ്വചിക്കുക എന്നത് നമ്മുടെയെല്ലാം ഒരു വളരെ പ്രധാനപ്പെട്ട ചുമതലയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരിക്കും അത് കല്പനയാണ്.

നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ അത്തരം ഒരു ദൃഢനിശ്ചയം ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെട്ടുപോയ – മനുഷ്യന്റെ അന്തസ് – തിരികെ നേടിയെടുക്കാനാവും എന്നതിന് ഒരു പ്രതീക്ഷയും വേണ്ട.
___

Harold Pinter, Delivering his speech “Art, Truth, and Politics” upon receiving the 2005 Nobel Prize in Literature on December 7, 2005.

— സ്രോതസ്സ് democracynow.org, democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )