ആണവോര്‍ജ്ജത്തിന്റെ മദ്യ പ്രഭാവം

ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ജോലി ചെയ്തത് കണ്ടെത്തിയ അന്വേഷണ സംഘം Nuclear Fuel Services നോട് പ്രവര്‍ത്തന രീതികളിലെ തെറ്റുകള്‍ തിരുത്താന്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ ഡോക്റ്റര്‍ ആ ഉദ്യോഗസ്ഥന് ജോലിചെയ്യാന്‍ യോഗ്യനാണെന്ന് എന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതും ഫെഡറല്‍ നിയമങ്ങളുടെ ലംഘനമാണ്.

Unicoi County നിലയത്തിലെ Nuclear Fuel Services ഉം അവരുടെ ഡോക്റ്റര്‍മാരുടേയും തെറ്റുകള്‍ ഉടന്‍ തിരുത്തണമെന്ന് Nuclear Regulatory Commission ഉത്തരവ് നല്‍കി. ഈ നിലയം സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെ നിയമനം നടത്തുന്നതില്‍ വീഴ്ച്ച വരുത്തിയിട്ടുണ്ട്.

fitness-for-duty പരിശോധന പരിഷ്കരിക്കാനും ട്രെയ്നിങ്ങിനും അനോണിയായി corporate ethics hotline റിപ്പോര്‍ട്ടിങ്ങിനും സംവിധാനം ഉണ്ടാക്കാന്‍ NRC ആവശ്യപ്പെട്ടു.

നേരത്തേ തീരുമാനിച്ച് നടത്തിയ പരിശോധനയിലാണ് Nuclear Fuel Services ഉദ്യോഗസ്ഥന്‍ മദ്യപിച്ച നിലയില്‍ NRC കണ്ടെത്തിയത്.

-from istockanalyst.com

ഇതുവരെ നാം മദ്യത്തിന്റെ ആണവോര്‍ജ്ജ പ്രഭാവത്തേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കൈഗയില്‍ കുടിവെള്ളത്തില്‍ ആണവമാലിന്യം കലക്കിയത്, അവിടുത്തെ ജോലിക്കാര് തമ്മിലുള്ള തമ്മിലടി കാരണമായിരുന്നു. അവിടെ ആളുകള്‍ ഭാഷ അടിസ്ഥാനമായ സംഘങ്ങള്‍ ഉണ്ടാക്കുകയും തമ്മിലടിക്കുകയും പാരവെക്കുകയും ചെയ്യുമായിരുന്നു. അത്തരത്തിലൊന്നാണ് കുടിവെള്ളം മലിനമാക്കിയത്.

മറ്റ് അപകടങ്ങളെ അപേക്ഷിച്ച് ആണവ അപകടങ്ങള്‍ കൂടുതല്‍ ഭീകരവും നാശം പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും. വെള്ളം ചൂടാക്കാനുള്ള 20-ആം നൂറ്റാണ്ടിലെ ഈ പരാജയപ്പെട്ട പാഴായ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കണോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )