നെതര്‍ലാന്‍ഡ്സില്‍ ആണവ ദുരന്തം

2001 ല്‍ യൂറോപ്പില്‍ ആണവ ദുരന്തത്തിനിടുത്തെത്തുന്ന സംഭവം നടന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല, കാരണം ഡച്ച് അധികൃതര്‍ അത് മൂടിവെച്ചു….

Petten സ്ഥിതി ചെയ്യുന്ന North Holland ല്‍ 2001 ഡിസംബറില്‍ ഒരു വൈദ്യുതി തകരാറ് സംഭവിച്ചു. അവിടുള്ള ആണവ നിലയം വൈദ്യുതോത്ല‍പ്പദന നിലയമല്ല പകരം ആണവ ഗവേഷണ സ്ഥാപനമാണ്. പുറേന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. തണുപ്പിക്കാനുള്ള പമ്പ് ഉള്‍പ്പടെ എല്ലാം പുറമേന്നുള്ള വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു. വൈദ്യുതി കിട്ടാതെ പമ്പ് പ്രവര്‍ത്തിക്കാതിരുന്ന് ചൂടുകൂടി കാമ്പ് ഉരുകിയൊലിക്കാതിരിക്കാനായി റിയാക്റ്ററിന് back-up ശീതീകരണിയുണ്ട്. എന്നാല്‍ ആ വൈകുന്നേരം back-up ശീതീകരണി പ്രവര്‍ത്തിച്ചില്ല. ജോലിക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. സാധാരണയുള്ള തണുപ്പിക്കല്‍ ചെയ്യുന്ന മൂന്നാമതൊരു സുരക്ഷാ പരിപാടികൂടി അവിടെയുണ്ടായിരുന്നു. അതിനായി ഒരു വാല്‍വ് തുറക്കണം. എന്നാല്‍ കണ്‍ട്രോള്‍ റൂം മുഴുവന്‍ ഇരുട്ടിലായിരുന്നു. ടോര്‍ച്ചിനായി അവര്‍ തെരഞ്ഞപ്പോള്‍ അത് അവിടെ കണ്ടില്ല. ഒരു സുഹൃത്ത് കാറ് നന്നാക്കാനായി അതെടുത്തോണ്ട് പോയിരുന്നു. ഭാഗ്യത്തിന് സാധാരണ തണുപ്പിക്കലിനുള്ള വാല്‍വ് ജോലിക്കാര്‍ വിചാരിച്ച ‘തുറക്കുക’ എന്ന സ്ഥിതിയിലാക്കി. എന്നാല്‍ വെളിച്ചം തിരിച്ചെത്തിയപ്പോള്‍ അവരെ ഞെട്ടിച്ച് കൊണ്ട് വാല്‍വ് അടഞ്ഞ അവസ്ഥയിലാണ് കണ്ടത്. വൈദ്യുതി തകരാറ് കൂടുതല്‍ നേരം നിലനിന്നിരുന്നെങ്കില്‍ ഒരു ആണവ ദുരന്തം ആയിരുന്നേനെ ഫലം. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഇത് പഠിച്ചപ്പോള്‍ അവര്‍ എന്നോട് ഇത് രഹസ്യമാക്കി വെക്കാനാവശ്യപ്പെട്ടു. എനിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. ഞാന്‍ Energy research Centre of the Netherlands ല്‍ നിന്ന് രാജിവെച്ചു.

അവര്‍ ഭാഗ്യം പരീക്ഷിക്കുകയാണ്. ഒരു ആണവ നിലയത്തില്‍.

രാജ്യത്തെ ആണവ നിയന്ത്രണ സംഘം 13 മാസമെടുത്തു ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍. ‘there has not been an unsafe situation’ എന്നതായിരുന്നു അവരുടെ കമന്റ്. നാം ഇന്ന് ഇത് അറിയാന്‍ കാരണം Frans W. Saris ആണ്. Energy research Centre of the Netherlands ന്റെ മുമ്പത്തെ ഡയറക്റ്റര്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ‘Darwin Meets Einstein’ എന്ന പുസ്തകത്തില്‍ ഇത് പറയുന്നുണ്ട്.

വീണ്ടും നമുക്കതൊന്നു പരിശോധിക്കാം. 2001 ല്‍ ഒരു ഡച്ച് അണു റിയാക്റ്റര്‍ ആണവ ദുരന്തത്തിന് തൊട്ടടുത്ത് വരെ അവര്‍ എത്തി. അധികാരികള്‍ അത് മൂടിവെക്കുകയും കള്ളം പറയുകയും ചെയ്തു.

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇതില്‍ നിന്ന് ആണവ വ്യവസായത്തിന്റേയും അതിന്റെ പ്രചാരകരുടേയും safety, security, സുതാര്യത, honesty, വിശ്വാസം എന്നിവയെക്കുറിച്ചുള്ള പല പാഠങ്ങളും നമുക്ക് പഠിക്കാം.

കഴിഞ്ഞ വര്‍ഷം ബ്രിട്ടണിലെ ആണവ നിലയങ്ങളില്‍ നടന്ന 5 സുരക്ഷാ പാളിച്ചകളെക്കുറിച്ച് UK സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. കൂടുതല്‍ ആണവനിലയങ്ങള്‍ പണിയാന്‍ പദ്ധതിയിടുന്നതിനാല്‍ മന്ത്രിമാര്‍ ഈ വിവരങ്ങള്‍ മൂടിവെക്കുകയാണെന്നാണ് ആരോപണം.
ഒരു പഷേ അടുത്ത 10 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം ഇത് കണ്ടെത്തുമായിരിക്കും. അതുവരെ പൊതുജനത്തിന്റെ അജ്ഞത ആണവ വ്യവസായത്തിന്റെ ആശിര്‍വ്വാദമാണ്.

– സ്രോതസ്സ് greenpeace.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s