നൈജര്‍ ഡല്‍റ്റയിലെ മനുഷ്യാവകാശലംഘനത്തിന് എണ്ണ ഭീമന്‍ Royal Dutch Shell $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. നൈജീരിയന്‍ എഴുത്തുകാരനായ കെന്‍ സാരോവിവയേയും സംഘത്തിലുള്ള 8 പേരേയും 1995 ല്‍ കൊലപ്പെടുത്തിയതിന് ഷെല്ലിനെതിരെ 10 പേര്‍ ചേര്‍ന്ന് കേസ് കൊടുത്തിരുന്നു. MOSOP (Movement for the Survival of the Ogoni People) എന്ന സംഘടനയുടെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്നു കെന്‍ സാരോവിവ. ഷെല്ലും നൈജീരിയയിലെ സര്‍ക്കാരും ഒഗോണി ജനത്തെ ചൂഷണം ചെയ്യുന്നതിനും അടിമപ്പെടിത്തുന്നതിനുമെതിരെ സമാധാനപരമായ സമരമാര്‍ഗ്ഗങ്ങള്‍ ചെയ്യുന്ന സംഘമാണ് ഇത്.
സമാധാനപരമായ ഈ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഷെല്‍ നൈജീരിയയിലെ സൈന്യത്തിന് പണം നല്‍കുകയും അവരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. വാദത്തിന്റെ സമയത്ത് പരാതിക്കാര്‍ ഷെല്ലിന്റെ ഈ പ്രവര്‍ത്തനങ്ങളുടെ ധാരാളം തെളിവുകള്‍ ഹാജരാക്കിയിരുന്നു.
US Alien Torts Claim Act ഉം Torture Victim Protection Act ഉം അടിസ്ഥാമായാണ് കേസ് കൊടുത്തിരിക്കുന്നത്. അമേരിക്കക്കാര്‍ വിദേശരാജ്യത്ത് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് വിദേശികള്‍ക്ക് അമേരിക്കയില്‍ കേസുകൊടുക്കാന്‍ ഈ നിയമങ്ങള്‍ അവസരം കൊടുക്കുന്നു. സാരോവിവ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് കേസ് കൊടുത്തത്. 13 വര്‍ഷങ്ങളായി വാദം നടക്കുന്നു. ഒഗോണി ജനത്തിന്റെ ക്ഷേമത്തിനായി $50 ലക്ഷം ഡോളര്‍ ഒരു ട്രസ്റ്റില്‍ നിക്ഷേപിക്കുമെന്ന് വാദികള്‍ പറഞ്ഞു.
നൈജീരിയ ദീര്‍ഘകാലം സൈനിക ഏകാധിപത്യത്തില്‍ കീഴിലായിരുന്നു. എണ്ണക്കമ്പനികള്‍ക്ക് സൈനിക ഏകാധിപതികളെ ഇഷ്ടമാണ്. കാരണം അവരെ എളുപ്പം കബളിപ്പിക്കാം. ഏകാധിപത്യം ജനത്തെ അടിച്ചമര്‍ത്തും. മനുഷ്യാവകാശങ്ങള്‍ ഇല്ലാതാകും.
ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഷെല്‍ ആഗ്രഹിക്കുന്നു. കാരണം സൈനിക സര്‍ക്കാരുമായുള്ള അവരുടെ ബന്ധവും മനുഷ്യാവകാശ ലംഘനങ്ങളും കൂടുതല്‍ പുറത്തുവരാതിരിക്കണമെങ്കില്‍ അത് ആവശ്യമാണ്.
ഷെല്ലിന്റെ കൂടെയുള്ള സൈന്യത്താല്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. സ്വന്തം പാടത്ത് കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയ ഒരു സ്ത്രീക്ക് ഒരു കൈ നഷ്ടപ്പെട്ടു. റോഡില്‍ നടന്ന് പോയ ഒരു മനുഷ്യനെ ഷെല്ലിന്റെ വണ്ടിയില്‍ ഗ്രാമത്തിലെത്തിയ സൈനിക ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നു. 1995 ല്‍ കെന്നിനോടൊപ്പം മരിച്ചവരാണ് മറ്റുള്ളവര്‍. Michael Vizor ചെ ജയിലിലടക്കുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. അതിനാല്‍ അദ്ദേഹം വികലാംഗനാകുകയും ചെയ്തു. Owens Wiwa മറ്റൊരാളാണ്.
സൈന്യവും ഷെല്ലും തമ്മില്‍ നല്ല ബന്ധമാണെന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ട്. ഷെല്ലിലെ ഉദ്യോഗസ്ഥരുടെ ധാരാളം രേഖകള്‍ എങ്ങനെ അവര്‍ സൈനിക സര്‍ക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.
അതില്‍ നിന്ന് വ്യത്യസ്ഥമായി വ്യക്തമായ തെളിവും ഉണ്ട്. സാക്ഷികള്‍ക്ക് കൈക്കൂലികൊടുക്കാന്‍ ശ്രമിച്ചതാണ് അത്. ഷെല്ലിന്റെ നൈജീരയയിലെ തലവനായ Brian Anderson ഉം Owens Wiwa ഉം തമ്മിലുള്ള സംസാരമാണ് വേറെന്ന്. അതില്‍ Brian Anderson വ്യക്തമായി ഇങ്ങനെ പറയുന്നു, “ഞങ്ങള്‍ക്ക് കെന്‍ സാരോവിവയെ സ്വതന്ത്രനാക്കാന്‍ കഴിയും, നിങ്ങളുടെ സഹോദരന്‍മാരെ സ്വന്ത്രരാക്കാന്‍ കഴിയും. എന്നാല്‍ അതിന് ഷെല്ലിനെതിരെ നടത്തുന്ന അന്തര്‍ദേശിയ സമരം നിര്‍ത്തണം.”
200 വര്‍ഷം പഴക്കമുള്ളതാണ് Alien Tort Claims Act. അമേരിക്കക്കാരനല്ലാത്ത ഒരാള്‍ക്ക് Law of Nations ന്റെ ലംഘനം നടത്തിയതിന് അമേരിക്കക്കാര്‍ക്കെതിരെ കേസുകൊടുക്കാന്‍ അവസരം നല്‍കുന്നു.
Torture Victim Protection Act
Alien Tort Statute ആധുനിക ലോകത്ത് നിലനില്‍ക്കുമോ എന്ന് കോണ്‍ഗ്രസ്സിന് സംശയമുണ്ടായിരുന്നു. അതിനാലാണ് Torture Victim Protection Act പാസാക്കിയത്. അത് പീഡനം, കൊലപാതകം എന്നിവക്ക് വേണ്ടി മാത്രമായുള്ളതാണ്.
— സ്രോതസ്സ് democracynow.org
Ken Saro-Wiwa, executed November 10th, 1995, along with eight other Ogoni rights activists.
Judith Brown Chomsky, cooperating attorney with the Center for Constitutional Rights (CCR) and a lead attorney in the case against Shell.