വിമാന പൊട്ടത്തരം

വ്യോമയാന മലിനീകരണ സന്നദ്ധ പ്രവര്‍ത്തകരായ Plane Stupid പരസ്യനിയന്ത്രണ വകുപ്പിമായി തര്‍ക്കത്തിലാണ്. കാര്‍ബണ്‍ ഉദ്‌വമനത്താല്‍ ധൃവക്കരടികള്‍ ആകാശത്തു നിന്ന് വീണു ചാവുന്ന രക്തരൂക്ഷിത വീഡിയോയാണ് പ്രശ്നം.

Plane Stupid ആ പരസ്യം തിയേറ്ററിലും ഓണ്‍ലൈനിലും എത്തി. നഗരത്തിലേക്ക് ആകാശത്തുനിന്ന് ധാരാളം ധൃുവക്കരടികള്‍ വീഴുന്നതായി ഈ വീഡിയോയില്‍ കാണിക്കുന്നു. അംബരചുംബികളില്‍ തട്ടിവീഴുന്നു, കാറിന്റെ പുറത്ത് വീഴുന്നു, ചോരയൊഴുകുന്നു.

വീഴ്ച്ചയുടെ ശബ്ദമല്ലാതെ ഉപയോഗിക്കുന്ന വേറൊരു ശബ്ദം ജറ്റ് എഞ്ജനിന്റെ സീല്‍ക്കാരമാണ്.

പരസ്യകമ്പനിയായ Mother ആണ് Plane Stupid ന് വേണ്ടി ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ഞ് പാളിയിലും ധൃുവക്കരടികളിലും ആഗോളതപനത്തിന്റെ ഫലം വ്യക്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ചെറു ആകാശ യാത്ര പോലും വലിയ കാര്‍ബന്‍ ഉദ്‌വമനമാണ് നടത്തുന്നത്. ശരാശരി യൂറോപ്യന്‍ ആകാശയാത്ര 400kg കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. ഒരു പെണ്‍ ധൃവക്കരടിയുടെ ഭാരമാണത്.

“ചെറു ആകാശയാത്രയുടെ ഫലം ആളുകളെ മനസിലാക്കിപ്പിക്കുകയാണ്‍ ഞങ്ങളുടെ ലക്ഷ്യം. കാലാവസ്ഥാ മാറ്റത്തിന്റെ symbol ആയി എല്ലാവരും അംഗീകരിച്ചിരിക്കുന്നത് ധൃുവക്കരിടികളായതിനാലാണ് അവയെ ചിത്രീകരിച്ചത്” എന്ന് Mother ന്റെ ഡയറക്റ്റര്‍ Robert Saville പറഞ്ഞു.

— സ്രോതസ്സ് guardian.co.uk

One thought on “വിമാന പൊട്ടത്തരം

ഒരു അഭിപ്രായം ഇടൂ