പുനരുത്പാദിതോര്‍ജ്ജത്തിന്റെ വില ’09 ല്‍ കുറഞ്ഞു

കഴിഞ്ഞ വര്‍ഷം കാറ്റാടി, സോളാര്‍ പാനല്‍ തുടങ്ങി പുനരുത്പാദിതോര്‍ജ്ജ ഉപകരണങ്ങളുടെ വില കുറഞ്ഞു. എന്നാല്‍ സാമ്പത്തിക മാന്ദ്യത്താല്‍ അതിനെ മറികടന്നുകൊണ്ട് മൂലധന ചിലവുകള്‍ (financing costs) കൂടി എന്ന് New Energy Finance നടത്തിയ പഠനത്തില്‍ കണ്ടെത്തി. [അവന്‍മാരുടെ ഉത്തേജന പാക്കേജിന്റെ തട്ടിപ്പാണ് നാം മനസിലാക്കേണ്ടത്.]

സര്‍ക്കാര്‍ സബ്സിഡിക്ക് മുമ്പുള്ള സൗരോര്‍ജ്ജത്തിന്റെ വില കുറഞ്ഞു. നേര്‍ത്ത പാളി സോളാര്‍ പാനലുകളുടെ വില വാട്ടിന് $3 ഡോളറില്‍ താഴെയയായി.

ചൈനയിലേയും യൂറോപ്പിലേയും സൗരോര്‍ജ്ജ കമ്പനികളാണ് മുന്‍പന്തിയില്‍.

കാറ്റാടികളുടേയും വില കുറഞ്ഞു. 2009 ലേക്കാള്‍ 18-20% ആണ് വില കുറഞ്ഞത്. കൂടുതലും ഉള്‍ക്കടലില്‍ ഇവ സ്ഥാപിക്കുന്നതിനാല്‍ നിര്‍മ്മാണ ചിലവ് വര്‍ദ്ധിച്ചിട്ടുണ്ട്.

ഭൗമ താപോര്‍ജ്ജവും എളുപ്പത്തിലായി. എണ്ണ വില കുറഞ്ഞതിനാല്‍ മിക്ക കുഴിക്കല്‍ rigs ഉം വെറുതെയിരിക്കുന്നത്, ഇത്തരം ഉപകരണങ്ങളുടെ ലഭ്യത കൂട്ടി. ഭൂമിക്കടിയിലെ ചൂട് ഉപയോഗിച്ചാണ് ഇവ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുഴിക്കാനുള്ള ചിലവ് 50% വരെ കുറഞ്ഞു.

അമേരിക്ക, യൂറോപ്പ്, ചൈന, തെക്കന്‍ കൊറിയ എന്നിവരാണ് പുനരുത്പാദിതോര്‍ജ്ജ രംഗത്തെ ലോക നേതാക്കള്‍. $50000 കോടി ഡോളറിന്റെ പദ്ധതികളാണ് അവര്‍ നടപ്പാക്കാന്‍ പോകുന്നത്.

— സ്രോതസ്സ് reuters.com

ഒരു അഭിപ്രായം ഇടൂ