മനോരമയുടെ ബിഓടി സ്നേഹം

ഇന്നലെ സര്‍‌വ്വകക്ഷി യോഗത്തില്‍ ബിഓടി പാത വേണ്ടന്ന് ജനപ്രതിനിധികള്‍ തീരുമാനിച്ചു. അത് ജനാധീപത്യത്തിന്റെ വിജയമാണ്. പദ്ധതിയുടെ ദോഷ വശങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചെടുത്ത തീരുമാനം. പക്ഷേ മനോരമ ചാനലിന് അതത്ര പിടിച്ചില്ല. എന്തുകൊണ്ട് 45 മീറ്ററില്‍ നിന്ന് 30 മീറ്ററിലേക്ക് “പിന്നോക്കം” പോയി എന്ന് ഇടക്കിടക്ക് ജീര്‍ണലിസ്റ്റ്* ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ ചര്‍ച്ചയില്‍ പങ്കുടുന്ന ആരും സര്‍‌വ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിനെതിരെ സംസാരിച്ചില്ല. ഇച്ഛാശക്തിയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ ഇങ്ങനെ പിന്നൊക്കം പൊകുമോ എന്നതായിരുന്നു അവര്‍ ആവര്‍ത്തിച്ച വേറൊരു ചോദ്യം. അവസാനമായി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയക്കാര്‍ വോട്ടിന് വേണ്ടിയാണിത് ചെയ്തതെന്ന് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു.

45 മീറ്ററില്‍ നിന്ന് 30 മീറ്ററിലേക്ക് ഉണ്ടായ മാറ്റം”പിന്നോക്കം” പോകലല്ല. അത് മുന്നോക്കം പോകലാണ്. നാല് വരി പാതക്ക് വേണ്ട് 20 മീറ്റര്‍ സ്ഥലമാണ്. റോഡ് ആരു പണിഞ്ഞാലും നാലുവരി 20 മീറ്റര്‍ സ്ഥലത്തിലേ പണിയൂ. എന്നാല്‍ മുതലാളി പണിയുന്ന ബിഓടി റോഡ് പണക്കാരന് പോകാനുള്ള ടോള്‍ റോഡ് എന്നും അല്ലാത്തവര്‍ക്ക് പോകാനുള്ള സര്‍വീസ് റോഡും (അതിന് തുടര്‍ച്ചയുണ്ടായിരിക്കില്ല)എന്ന് പണ്ടത്തേ ജാതി വിവേചനകാലത്തേതുപോലുള്ള സംവിധാനം നിര്‍മ്മിക്കുന്നതു കൊണ്ടും റോഡ് മുതലാണിക്ക് റിയലെസ്റ്റേറ്റ് കച്ചവടം നടത്താനുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ട സ്ഥലത്തിനുമാണ് 45 മീറ്ററില്‍ വേണ്ടി വരുക. കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തിലുണ്ട്. പഴയ കാലത്തേ ജാതിവിവേചനം പോലുള്ള സംവിധാനത്തില്‍ നിന്നും ജനങ്ങളില്‍ നിന്ന് 50 കിലോമീറ്റര്‍ ഇടവിട്ട് പിടിക്കുന്ന ടോളില്‍ നിന്നും ജനങ്ങളെ രക്ഷിച്ച മുന്നോട്ടു പോക്കാണ് 30 മീറ്ററില്‍ റോഡു പണിയാനുള്ള തീരുമാനം. തീര്‍ച്ചയായും മനോരമ മുതലാളിയേ പോലുള്ളവരുടെ പക്ഷത്തില്‍ അത് നഷ്മായ സ്വര്‍ഗ്ഗമാണ്. ജീര്‍ണലിസ്റ്റിന്റെ കാര്യവും അങ്ങനെ തന്നെ.

സര്‍ക്കാരിന് ഇച്ഛാശക്തിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ നടന്നതെന്നാണ് മനോരമയുടെ വേറൊരാരോപണം. അതായത് മനോരമയുടെ അഭിപ്രായത്തില്‍ കമ്പനി മുതലാളിക്ക് വേണ്ടി ജനങ്ങളെ തല്ലിയോടിച്ച് പണം പിരിക്കാനുള്ള പാത പണിയെണമെന്നാണ്. ഇത് വലിയൊരു ചോദ്യമാണ് ഉയര്‍ത്തുന്നത്. മാധ്യമങ്ങളുടെ ധര്‍മ്മമെന്ത്? ജനങ്ങള്‍ക്ക് വേണ്ടി അറിവ് നല്‍കലോ അതോ മുതലാളിക്ക് വേണ്ടി വിടുപണി ചെയ്യലോ? സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തു. എന്നാല്‍ ജനങ്ങളെ സംബന്ധിച്ചടത്തോളം അത് ജനവിരുദ്ധവും, പരിസ്ഥിതി വിരുദ്ധവും, അശാസ്ത്രീയവും, അധാര്‍മ്മികവുമായി തോന്നി. അവര്‍ ചര്‍ച്ചകളും സംവാദങ്ങങ്ങളും തെളിവ് ശേഖരണവും ഒക്കെ നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും തോറും പദ്ധതി കൂടുതല്‍ കൂടുതല്‍ സാമൂഹ്യ വിരുദ്ധമായി തോന്നി. അവര്‍ സമരങ്ങള്‍ സംഘടിപ്പിച്ചു. കക്ഷി രാഷ്ട്രീയക്കാര്‍ ആദ്യം അത് കാര്യമായി എടുത്തില്ല. ജനങ്ങള്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസം മറന്ന് ഒന്നിച്ച് പദ്ധതിക്കെതിരായി. അവര്‍ രാഷ്ട്രീയ നേതൃത്വത്തെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി. സര്‍ക്കാര്‍ സര്‍‌വ്വകക്ഷി യോഗം സംഘടിപ്പിക്കാന്‍ താല്‍പ്പര്യം കാണിച്ചു. ആ യോഗത്തില്‍ ഹൈവേ അതോറിറ്റിയുടെ ആളുകളും ഉണ്ടായിരുന്നു. എന്നല്‍ ജനപ്രതിനിധികളുടെ സംശയങ്ങള്‍ക്ക് ശരിക്കുത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സര്‍‌വ്വകക്ഷി യോഗത്തിലെ എല്ലാവരും അതുകൊണ്ട് പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് വിധിയെഴുതി. സര്‍ക്കാര്‍ ആ തീരുമാനം അംഗീകരിച്ചു.

മനോരമ പറയുന്നത് 8 ലക്ഷം വരുന്ന ജനങ്ങളെ തല്ലിയോടിക്കണമെന്നാണ്. ജനാധിപത്യ വിരുദ്ധമാണ് അവരുടെ നിലപാട്. അവര്‍ ഈ സമൂഹത്തില്‍ നിലനില്‍ക്കാന്‍ പോലും പാടില്ല.

റോഡ് അപകടങ്ങള്‍ കുറക്കാന്‍ വീതി കൂട്ടണെന്നായി പിന്നെ ജീര്‍ണലിസ്റ്റിന്റെ ആരോപണം. മറുപടി പറയാന്‍ വീരേന്ദ്ര കുമാറിന് അവസരം നല്‍കി. സര്‍‌വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത ഹൈവേ അതോറിറ്റിക്കാരുടെ അഭിപ്രായത്തില്‍ മദ്യപാനമാണ് റോഡപകടം കൂടാന്‍ കാരണമെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു. പിന്നീട് അദ്ദേഹം ബിഓടി റോഡിന്റെ നിര്‍മ്മാണ ചിലവും സാധാരണ റോഡിന്റെ നിര്‍മ്മാണ ചിലവും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചും, ടോളിനേക്കുറിച്ചും ജനങ്ങളുടേയും സര്‍ക്കാരിന്റേയും ഭൂമി സ്വകാര്യമുതലാളിക്ക് കൈമാറുന്നതിനേക്കുറിച്ച സംസാരിച്ച് തുടങ്ങിയപ്പോള്‍ ജീര്‍ണലിസ്റ്റ് വേഗം ചര്‍ച്ച അവസാനിപ്പിച്ചു.

മനോരമ പറയുന്നതുപോലെ ഇത് വോട്ടുനേടാനുള്ള അടവെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരും അനുകൂലിച്ച് തീരുമാനമെടുത്തതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ പറ്റുമോ? പദ്ധതിയെ എതിര്‍ത്തില്ലെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ ഒരു രാഷ്ട്രീയക്കാരനും വോട്ടുചോദിച്ച് വരാന്‍ കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമായതുകൊണ്ടാകാം ഈ സര്‍‌വ്വകക്ഷി യോഗമുണ്ടായത്. അതില്‍ നിന്ന് മനസിലാക്കേണ്ടത് പദ്ധതി ജനവിരുദ്ധമാണ് എന്നതാണ്. മനോരമ പത്രം വായിക്കുന്നവര്‍ക്കെതിരെയുള്ള ഒരു നിലപാട് പത്രം നേരിട്ട് സ്വീകരിച്ചാല്‍ മനോരമ പത്രം പിന്നെ ആരെങ്കിലും വാങ്ങുമോ? അതു ഈ ജീര്‍ണലിസ്റ്റുകള്‍ക്ക് അറിവില്ലെന്ന് തോന്നുന്നു. അത് അനുഭവപ്പിച്ചു കൊടുക്കാന്‍ താങ്കള്‍ മനോരമ പത്രം വാങ്ങാതിരിക്കുക. അവരുടെ ചാനലില്‍ പരസ്യം കൊടുക്കുന്നവരുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.

*ജീര്‍ണലിസ്റ്റ് – ബ്ലോഗിലാരോ ഉപയോഗിച്ച പ്രയോഗമാണ്. ധാര്‍മ്മികതയും ഉത്തരവാദിത്തവും ഇല്ലാത്ത മാദ്ധമ പ്രവര്‍ത്തരെ ഇങ്ങനെ വിളിക്കാം. മലയാളം നിഘണ്ടുവില്‍ ചേര്‍ക്കാന്‍ പറ്റിയ പദമാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

6 thoughts on “മനോരമയുടെ ബിഓടി സ്നേഹം

  1. കേരളത്തില്‍ വീഥി കൂടിയ റോഡിനേക്കാള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുക കാരിയക്ഷമം ആയ റെയില്‍വേ ആയിരിക്കും.

    ‘ജീര്‍ണലിസ്റ്റ്’! ഈ കൊജ്ഞാണന്‍മാര്‍ക്ക്‌ പറ്റിയ പേര് തന്നെ. 🙂

  2. എന്നും മുതലാളിത്ത താല്പര്യങ്ങള്‍ സം‌രക്ഷിച്ച ചരിത്രം മാത്രമേ ഈ മുതലാളിപ്പത്രത്തിനുള്ളൂ.. ആ വിഷം എന്നും ചീറ്റിക്കൊണ്ടേയിരിക്കും..! ഈ ലേഖനത്തിന്റെ ഒരു ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്, വിരോധമില്ലെന്ന് കരുതുന്നു.

  3. മനോരമ ഒരിക്കലും ജനപക്ഷത്ത് നിന്നിട്ടില്ല. എല്ലാ ജീര്‍ണ്ണതകളും വായനക്കാരനിലേക്ക് തള്ളിക്കൊടുത്ത് നാല്‍ പുത്തന്‍ ഉണ്ടാക്കണം എന്നതിലപ്പുറം ഒരു താല്പര്യവും ഇച്ചായന്‍ ഇല്ല. അത്തരം പത്രങ്ങളെ കാശു കൊടുത്തു വാങ്ങില്ല എന്നു വെക്കാനുള്ള ധൈര്യം അതാണു വേണ്ടത്.

  4. ”താങ്കള്‍ മനോരമ പത്രം വാങ്ങാതിരിക്കുക. അവരുടെ ചാനലില്‍ പരസ്യം കൊടുക്കുന്നവരുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കു”ഇത് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… പണം കൊണ്ട് പത്രത്തിലൂടെ ജനങ്ങളുടെ കയ്യടി വാങ്ങിയിരുന്ന കാലം മറിക്കൊണ്ടിരിക്കുകയാണ് എന്നു മനോരമ അറിയുന്നുണ്ടോ ആവോ? പത്രക്കടലാസ്സിന്റെ കനം കൂട്ടുന്നതു മാത്രമല്ല പത്രധർമ്മം…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )