ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം കത്തിയെന്ന്

ISRO നിര്‍മ്മിച്ച് ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം പ്രവര്‍ത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഒരു പഴയ കാര്യം ഓര്‍മ്മപ്പെടുത്താനാണ് ഇതെഴുതുന്നത്. 1991 ല്‍ സോവ്യേറ്റ് യൂണിയനും (Glavkosmos കമ്പനി) ഇന്‍ഡ്യയും ഒപ്പിട്ട കരാറില്‍ ക്രയോജനിക്ക് എഞ്ജിന്റെ സാങ്കേതിക വിദ്യ ഇന്‍ഡ്യക്ക് കൈമാറാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 1992 ല്‍ അമേരിക്ക Glavkosmos നും ISRO ക്കും എതിരെ കൊണ്ടുവന്ന ഉപരോധം സാങ്കേതിക വിദ്യാ കൈമാറ്റം തടഞ്ഞു. സോവ്യേറ്റ് യൂണിയന്‍ തകര്‍ച്ചക്ക് ശേഷം റഷ്യക്ക് കരാറുമായി മുന്നോട്ടു പോകാനും താല്‍പ്പര്യ മുണ്ടായിരുന്നില്ല.

ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിക്കാന്‍ ക്രയോജനിക്ക് എഞ്ജിന്‍ ആവശ്യമാണ്. ഈ വലിയ കമ്പോളത്തിലേക്ക് ഇന്‍ഡ്യ എത്തെരുതെന്ന ദുഷ്ടലാക്കായിരുന്നു അമേരിക്കയേ ഉപരോധത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ അവരുടെ പഴഞ്ചന്‍ ആണവറിയാക്റ്ററുകള്‍ ഇന്‍ഡ്യയുടെ തലയില്‍ വെച്ചുകെട്ടാന്‍ അവര്‍ കാണിക്കുന്ന താല്‍പ്പര്യം നോക്കൂ. “We wil protect American interest”, എന്ന് എല്ലാ അമേരിക്കന്‍ നയതന്ത്രജ്ഞരും പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ. വേറെ ഒരു രാജ്യക്കാരും ഇങ്ങനെ പറയാറില്ല. ഒരു ഉഭയകക്ഷി ബന്ധം സ്ഥാപിക്കുമ്പോള്‍ ഇങ്ങനെ ഏകപക്ഷീയമായി പറയുന്നത് തന്നെ അവരുടെ കള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതാണ്.

ക്രയോജനിക്ക് എഞ്ജിന്റെ സാങ്കേതിക വിദ്യ അന്ന് നമുക്ക് ലഭിച്ചിരുന്നുവെങ്കില്‍ ISRO എത്ര മുന്‍പന്തിയിലായേനെ. ഇപ്പോള്‍ 20 വര്‍ഷത്തെ ഗവേഷണ ഫലമായി ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം കത്തി. ഭാഗ്യം. ഡല്‍ഹിയിലെ കൂട്ടിക്കൊടുപ്പുകാരും കരാറുകാരും താമസിയാതെ തന്നെ ISRO യെ തന്നെ ഇല്ലാതാക്കും.

നമ്മുടെ സുഹൃത്തുക്കളോ, മക്കളോ, മരുമക്കളോ ഒക്കെ അമേരിക്കന്‍ കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ജോലികള്‍ ചെയ്യുന്നുണ്ടാവും. അതുകൊണ്ട് നാം അമേരിക്കന്‍ നയങ്ങളെ അംഗീകരിക്കേണ്ട കാര്യമില്ല. അവര്‍ ഇവിടെനിന്ന് അടിച്ചുകൊണ്ടു പോകുന്ന പണത്തിന്റെ കുറച്ചെങ്കിലും തിരികെ കൊണ്ടുവരുന്നത് അത്യാവശ്യമാണ്. പക്ഷേ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങി അത് തിരികെ അവരെ ഏല്‍പ്പിക്കരുത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

10 thoughts on “ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം കത്തിയെന്ന്

 1. ജഗദീഷ് ഭായി,
  ഓ.വി. വിജയന്റെ ഗുരുസാഗരം നോവൽ തുടങ്ങുന്ന ഭാഗമാണ് ഓർമ്മവരുന്നത്, കൈക്കുമ്പിൾ അമേദ്യത്തിനായി നീട്ടിക്കൊടുക്കുന്ന ഒരു കൂട്ടം, അവർക്ക് ന്യായികരണം ഞങ്ങൾ അമേരിക്കയിൽ ജീവിക്കുന്നു അവരുടെ ശമ്പളം വാങ്ങുന്നു, ചോറ് കിട്ടുന്നിടത്തല്ലെ കൂർ വേണ്ടത്. ഉത്തരമില്ല, സായിപ്പ് കൊടുക്കുന്നതെന്തും ഭക്ഷിക്കുന്ന ദേശസ്നേഹികൾ ആണ് നമ്മൾക്കുള്ളത്. (എല്ലാ അമേരിക്കൻ പ്രവാസിയും ഇങ്ങനെ ആണ് എന്ന ജനറലൈസേഷൻ വേണ്ടാ, 🙂 )

 2. ഇന്ത്യയെ പോലൊരു രാജ്യത്തിനു ക്രയോജനിക് എന്‍ജിന്‍ നിര്‍മിക്കാന്‍ 20 വര്‍ഷം വേണ്ടി വന്നു എന്നത് അത്ര നല്ല സൂചന ആണോ ? എന്നിട്ടും അത് പൂര്‍ണ വിജയം ആയിട്ടുമില്ല …
  എവിടെയാണ് നമുക്ക് പിഴക്കുന്നത്

 3. വലിയ കാല്‍വെയ്പ്പുകള്‍ ഇന്‍ഡ്യക്ക് സാദ്ധ്യമാണ്, അതാണല്ലോ ചരിത്രവും . അതിനിടയില്‍ ചില വീഴ്ച്ചകള്‍ സ്വാഭാവികം.

  ഇത് നോക്കു, ലോകത്ത് മൊത്തമായുള്ള Rocket test facilities.
  http://en.wikipedia.org/wiki/Rocket_engine_test_facility

  നമ്മളും മോശമാണോ? വളരാന്‍ ഇനിയുമുണ്ടെങ്കിലും .

 4. ഞാൻ അമേരിക്കയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യാക്കാരനാണ്. അമേരിക്ക നടത്തുന്ന യുദ്ധങ്ങളോട് ഇവിടുള്ളവരിൽ തന്നെ പകുതിയിലേറെ പേർക്കും താല്പര്യമില്ല. എനിക്കുമില്ല.

  എന്ന് വച്ച് അമേരിക്കക്ക് നല്ല വശങ്ങൾ ഇല്ലാതില്ല. ഇവിടെ തെരുവിൽ എല്ലാവർക്കും ഒരേ അവകാശമാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴിച്ച് എല്ലാവർക്കും ഒരേ അവകാശമാണ്. പർദ്ദ ധരിക്കാനും, ലുങ്കി ധരിക്കാനും, ഇനി ചിലയിടങ്ങളിൽ ഒന്നും ധരിക്കാതിരിക്കാനും ഇവിടെ കഴിയുന്നു. ഇവിടെ ജീവിക്കുന്നവരും സാധാരണ ജനങ്ങൾ തന്നെ.

  അമേരിക്കയെ സൂപ്പർ പദവിയിൽ നിന്നും തള്ളി താഴെയിടണമെന്ന് മറ്റുള്ളവരെല്ലാം ആഗ്രഹിക്കുന്നു. പക്ഷേ വേറെ ഏതെങ്കിലും രാജ്യം ആ പദവിയിൽ കയറിയിരുന്നാലത്തെ കാര്യം ആലോചിക്കുമ്പോൾ എനിക്കൊരു പേടി. ഇന്ത്യക്ക് അടുത്ത കാലത്തൊന്നും അതിനുള്ള യോഗം കാണുന്നില്ല. പിന്നെ റഷ്യയോ, ചൈനയോ ചിലപ്പോൾ ഇരുന്നേക്കും. അപ്പോൾ കാണാം യഥാർത്ഥ കളി.

  1. നമുക്ക് ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിഞ്ഞാലോ, ചില പാനീയങ്ങള്‍ കുടിക്കാന്‍ കഴിഞ്ഞാലോ, സ്വന്തം ഇഷ്ടത്തിലുള്ള ഉത്പന്നങ്ങള്‍ കമ്പോളത്തില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞാലോ അതാണ് സ്വാതന്ത്ര്യം എന്ന് അധികാരികള്‍ വരുത്തി തീര്‍ക്കാനുള്ള പ്രചരണ തന്ത്രങ്ങള്‍ നടത്തുന്നുണ്ട്. വിമര്‍ശിക്കുന്നവരെ അസൂയാലുക്കളെന്നും അവര്‍ പറയും.
   വിമര്‍ശനങ്ങള്‍ അമേരിക്കന്‍ ജനങ്ങള്‍ക്കെതിരെയല്ല. കമ്പനി സര്‍ക്കാരിനെതിരെയാണ്. അവര്‍ നമ്മളേക്കാള്‍ ദുര്‍ബലരായ സാധാരണ ജനങ്ങളാണ്. അതുകൊണ്ടല്ലേ 70,000 കോടി നികുതിപ്പണം ഒരു കാര്യമായ എതിര്‍പ്പുമില്ലാതെ പാപ്പരായ കമ്പനികള്‍ അടിച്ചുമാറ്റിയത്.

   അമേരിക്കയുടെ സൂപ്പര്‍ പദവി ഒരു തെരഞ്ഞെടുപ്പുവഴി ലഭിച്ചതല്ല. അവരുടെ പാവസര്‍ക്കാരുകള്‍ മറ്റു രാജ്യങ്ങള്‍ ഭരിക്കുന്നതുകൊണ്ടാണ്. അത് തകര്‍ന്നാല്‍ വേറെ ആരേലും വന്നാലോ എന്ന് പേടിക്കുന്നതില്‍ കാര്യമില്ല. നാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവെങ്കില്‍ അത് ലഭിച്ചാല്‍ കണ്ണിലെണ്ണയൊഴിച്ച് അത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ വീണ്ടും വേറെ ആരെങ്കിലും അത് തട്ടിപ്പറിക്കും. നമുക്ക് സംഭവിച്ചതും അതാണ്. ചേരിചേരാ പ്രസ്ഥാനം പോലെ ദുര്‍ബല രാജ്യങ്ങളേ കൂട്ടി ഇന്‍ഡ്യയുടെ സൗഹൃദ കൂട്ടം ഇല്ലാതായതും അതുകൊണ്ടാണ്. ഐക്യ രാഷ്ട്ര സഭ പാവ സഭയായതും അതുകൊണ്ടാണ്.

   എനിക്കും എന്റെ കുടുംബത്തിനും ഇപ്പോള്‍ സുസ്ഥിരമായ ഒരു ജീവിതം ഉണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോകട്ടേ എന്ന് തോന്നിയേക്കാം. എന്നാല്‍ പ്രശ്നങ്ങള്‍ സ്പ്രിങ്ങ് പോലെ കൂടുതല്‍ വലിഞ്ഞുമുറുകുകയാണ്. അമേരിക്കക്കകത്തേ സ്ഥിതിയും മോശമായി വരുകയാണ്. എല്ലാം ഒരു നിമിഷം പൊട്ടിത്തെറിക്കുന്നതിനേക്കാള്‍ നല്ലത് തെറ്റുകള്‍ തിരുത്തി ചെറു ചെറു ജനകീയമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ്.

 5. Itha mattoru blame.India crayojenik vanam vttaathu thettiathinum kuttam Ammerickakku/KOOOOOOOOOOOOOOOOOOOOOOOOOOOOOO.Jagdish angadiyil thottathinu amerikkayodo.?!!!!!!!!!!!!!!!!!Itha nammallu valarnnilla ennu parayunnathu.Swantham impotency cku karanam ayalvakkathe chettan karanamannu prayunnathupole.I shall laugh with you for this big joke.Or laugh with me.

 6. Its ok, you can write in English. But please dont write malayalam in english. Its very difficult read.

  This is not a defeat to india. The test was successful. After 20 years of work we could burn cryogenic engine for one sec. Thats a success. The issue of 1991 was pointed out because we need to be cautious about identifying friends and enemies.

  You can laugh. But i cannot laugh, because i read the news about the embargo by US on indian and russia during 1991. you may not born at that time.

  1. Sorry for the manglish in the previous comment.In 1991 US opposed Russia to sell the technology because India was anti american and in Russian side during cold war era.The embargo was as per your arguement at that time US identified friends and enemies.Us was afraid that India could make intercontinetal missiles and start an arms race in Asia and more chance of wars.Us is and was a friend a friend to India and all law abiding nations.There is only one nation here on earth that is The United States of America to trust as a friend.American psyche changed during the cold war from a mutual annihilation mode to a mutual survival mode of mankind here on earth.That changed the whole world vision.If US wanted they could trigger war between Pakisthan and India and destroy the growth of both nations in the past 50 years.But Us wanted growth and prosperity everwhere.Even the anti war movement and Hippism and women liberation movement in 1960s and 70s ,globalization etc etc are all the parts of this new awakening of new consciousness that started in USA and elsewhere.Now mankind is passing through a stage of evolution.If we study history and anthropology we can see that shifts of the growth chart in thought pattern that humanity is one where ever they may be suffering,fighting or progressing.example:When Americans landed on moon even all wrote and said “MAN LANDED ON MOON”It was considered as an achievement of humanity.When somebody climbed over everest they said “MAN ON EVEREST”!!!!!!!!
   Why ther is no embargo now?Answer is clear.India is not a threat now.India is on the way to prosperity not on the way to war.

 7. “because India was anti american”

  So is this a free world as you commented in another post?

  US military personnel in 156 countries. Just like Hitler. But he did it in an arrogant way. US doing it from behind.

  “law abiding nations”, its funny. Does US is a law abiding nation?

  US fought with all resource full countries who they had friendship with. Read some history.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )